?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1244

” തനിക്കെന്നോട് ദേഷ്യമാണെന്നറിയാം…

കുറച്ച് കാലമായി ഞാനൊറ്റക്ക… ആരോടും സംസാരിക്കാനിഷ്ടമല്ല… ഒറ്റയ്ക്കിരിക്കണം.. അങ്ങനെയൊക്കെയാ.. അതാ പെട്ടന്ന് താൻ വന്നങ്ങനെ സംസാരിച്ചപ്പോ.. എന്തോ ഡിസ്റ്റർബ് പോലെ തോന്നിപ്പോയി. Really sorry “

 

” അതെന്തുപറ്റി “

 

അവളൊന്ന് ആരാഞ്ഞു.

 

അപ്പു തന്റെ ബാല്യകാലത്തെ പറ്റിയും ദേവികയെപ്പറ്റിയും അവർ പോയതിനു ശേഷമുള്ള ഒറ്റപ്പെടലിനെപ്പറ്റിയുമൊക്കെ അവളോട് പറഞ്ഞു.

 

എല്ലാം കേട്ട് കഴിഞ്ഞ് അവൾ അവനോട് കുറേ സോറി പറഞ്ഞു.

 

” സോറി ഏട്ടാ… എനിക്കിതൊന്നും അറിയില്ലായിരുന്നു… അന്നെന്നെ അങ്ങനെ അവോയ്ഡ് ചെയ്തപ്പോ ശെരിക്കും സങ്കടായി… പിന്നെ അത് ദേഷ്യവും… അതാ ഞാൻ “

 

അങ്ങനെ പരിഭവങ്ങൾ പറഞ്ഞു തീർത്തു അവർ നല്ല കൂട്ടായി.

 

അനാമികക്ക് അപ്പു സ്വന്തം ഏട്ടൻ ആയിരുന്നു. അതുപോലെ അപ്പുവിന് അവൾ കുഞ്ഞനിയത്തിയും. 

 

അവൾ ദേവികയെ പോലെ തന്നെയായിരുന്നു. അതേ കുട്ടിത്തവും കുറുമ്പും. അവളുടെ പരിശ്രമത്തിൽ അപ്പു പഴയത് പോലെ ആക്റ്റീവ് ആയിതുടങ്ങി.

 

ലക്ഷ്മിയമ്മക്കും അവളെ ഒത്തിരി ഇഷ്ടമായിരുന്നു. അവളുടെ സാമീപ്യം പയ്യെ അവരുടെ വിഷമവും അലിയിച്ചില്ലാതാക്കി.

 

എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടന്നായിരുന്നു. ഒരു ആക്‌സിഡന്റിൽ പെട്ട് അനാമികയുടെ ജീവൻ നഷ്ടമായി. അതോടെ അപ്പു ആ പഴയ ഡിപ്രെഷൻ സ്റ്റേറ്റിലേക്ക് എത്തിപ്പെട്ടു. ജോലിക്കുപോലും പോകാതെ റൂമിൽ തനിച്ചിരിക്കാൻ തുടങ്ങി.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.