?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1244

” ഹലോ മാഷേ… ഞാൻ അനാമിക… എന്താ മാഷ്ടെ പേര് “

 

അവൾ അപ്പുവിനോട് ചോദിച്ചു.

 

” അഖിൽ. “

അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

” എന്താ മാഷേ… ഒരുഷാറില്ലല്ലോ… ഇങ്ങനെയാ ഒരാളെ പരിചയപ്പെടുക “

അവൾ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

 

” കുട്ടി… പ്ലീസ്… “

അവൻ അവളോട് നിർത്താൻ അഭ്യർത്ഥിച്ചു.

 

അവൻ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ അവളുടെ മുഖം വാടി.

 

” സോറി.. സോറി ഞാൻ… “

അവളെന്തോ പറയാൻ വന്നു. പക്ഷെ അത് പൂർത്തിയാക്കാൻ അവൾക്  പറ്റിയില്ല. കണ്ണൊക്കെ നിറഞ്ഞുവന്നു.

അവൾ പെട്ടന്ന് തിരിഞ്ഞു നടന്നു.

 

അവളുടെ അപ്പോഴത്തെ ഭാവം ഒക്കെ കണ്ടപ്പോൾ  അവന് ദേവികയെ ആണ് ഓർമവന്നത്. അത് അവന് ഒരു വിങ്ങൽ ആയിരുന്നു. അവളോട് മാപ്പ് പറയാനവൻ  തീരുമാനിച്ചു.

 

എന്നാൽ അവൾ അവന് മുഖം കൊടുക്കാതെ നടക്കാൻ ശ്രെമിക്കുകയായിരുന്നു.

 

” അനാമികാ.. എടൊ.. ഞാനന്നങ്ങനെ പെരുമാറിയത്തിൽ… ഞാൻ… i am really sorry… “

അവൻ പറഞ്ഞപ്പോ പുച്ഛം നിറഞ്ഞ ചിരിയായിരുന്നു അവളുടെ മറുപടി.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.