?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1244

തന്റെ മുറിയിലേക്ക് നടക്കുകയായിരുന്ന ദേവിക പരിചിതമായ ശബ്ദം കേട്ട്  തിരിഞ്ഞുനോക്കി.

കുറച്ച് ദൂരെനിന്ന് വേഗത്തിൽ നടന്നുവരുന്ന നേഴ്‌സ് രേണുകയെ കണ്ട് അവൾ അവിടെ നിന്നു.

രേണുകയുടെ മുഖത്തൊരു കള്ളച്ചിരിയുണ്ടായിരുന്നു.

 

” എന്താ രേണുകേച്ചി… “

ദേവിക അവരോടൊപ്പം നടന്നുകൊണ്ട് ചോദിച്ചു.

 

” ഏയ്… ഒന്നുല്ല… “

അത് പറയുമ്പോഴും അവരുടെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ടായിരുന്നു.

 

” അങ്ങനെയല്ലല്ലോ… എന്തോഉണ്ട്… ന്തിനാ പിന്നിങ്ങനെ ചിരിക്കണേ.. “

 

അവൾ സംശയത്തോടെ വീണ്ടും ചോദിച്ചു.

 

” ആരായിരുന്നു കാറിൽ ഒപ്പമുണ്ടായിരുന്നത്…. ഉം.. ഉം.. എല്ലാം മനസിലാകുന്നുണ്ട്…. ചുമ്മാതല്ല രാഹുൽ ഡോക്ടർ പിന്നാലെ നടന്നിട്ടും മൈൻഡ് ചെയ്യാഞ്ഞത്… “

അവർ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

 

” അയ്യേ… ഡോക്ടർ കെട്ടി ഒരു കുട്ടിയൊക്കെയായി… എന്നിട്ട് ഇപ്പളും അതുമ്പറഞ്ഞു നടക്കുവാ… കഷ്ട്ടുണ്ട്ട്ടോ രേണുവേച്ചി. “

 

അവൾ ചിണുങ്ങി.

 

” അത് പോട്ടേ… ആരായിരുന്നു ഒന്നിച്ചുണ്ടായതെന്ന് പറഞ്ഞില്ലല്ലോ.”

 

രേണുക വീണ്ടും ചോദിച്ചു.

 

” അത്.. അപ്പുവേട്ടനാ… ചെറുപ്പത്തിൽ ഞങ്ങടെ കുടുംബമൊക്കെ ഒന്നിച്ചായിരുന്നു. പിന്നെ ഞാൻ ബാംഗ്ലൂർ പോയേപ്പിന്നെ കണ്ടിട്ടേയില്ല… ഇന്നലെയാ അപ്പുവേട്ടനെയും ലക്ഷ്മിയമ്മയെയുമൊക്കെ തിരിച്ചുകിട്ടിയെ”

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.