✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

” പക്ഷെ എനിക്ക് അന്നും ഇന്നും മനസ്സിലാകാത്തത് ഒരു കാര്യമാ …. ആരാ എന്റെ ലക്ഷ്മിയെ കൊന്നത് , അതും എന്തിന് ? ആർക്കാ അവളോട് അത്രയ്ക്ക് ശത്രുത തോന്നാൻ മാത്രം , അങ്ങനെ ആരുമില്ല … അവള് പാവമായിരുന്നു സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം പെണ്ണ് … ആ അവളെ എന്തിന് കൊല്ലണം …. ശരീരത്തിൽ മുറിവ് പറ്റി ചോരക്കയ്യാൽ , കരയുന്ന നിന്നെയും തോളിൽ കിടത്തി ഓടിക്കിതച്ച് എന്റെ മുന്നിൽ വന്ന് വീണ അവളുടെ മുഖം ഇപ്പോഴും എന്റെ കൺമുന്നിൽ അങ്ങനെ തെളിഞ്ഞ് നിൽക്കുവാ , മായാതെ … അതോർക്കുമ്പോൾ എന്റെ കൈയ്യും കാലും ഇപ്പോഴും വിറയ്ക്കുവാ …

 

അവളന്ന് അവസാനമായി പറഞ്ഞത് ഒരു കാര്യമാ … ‘ ചേകവർ മനയിലെ ശേഖരൻ തമ്പി എത്തിയില്ലായിരുന്നെങ്കിൽ നമ്മുടെ മോൾക്കും അപകടം സംഭവിച്ചേനെ … ‘ എന്ന്

 

എന്റെ ലക്ഷ്മിയെ കൊന്നത് ആരാണെന്ന് ആകെ അറിയാവുന്നത് ആ ശേഖരൻ തമ്പിയ്ക്ക് മാത്രമായിരുന്നു പക്ഷെ ആ രാത്രിയ്ക്ക് ശേഷം ആരും അയാളെ കണ്ടിട്ടില്ല ….

 

നശിച്ച നാടാ മോളെ ഇത് … ആഗ്രഹിച്ച പലതും അർഹത ഇല്ലായിരുന്നിട്ട് കൂടി ഉള്ളം കയ്യിൽ വച്ച് തന്നിട്ട് , തന്നത് പോലെ അതിന്റെ ഇരട്ടിക്ക് തിരിച്ചെടുത്തു . പലതിനും ഉത്തരമില്ല , എന്താണെന്നുപോലുമറിയില്ല … ”

രഘുറാം അത്രയും പറഞ്ഞ് തന്റെ കണ്ണുകൾ തുടയ്ച്ച ശേഷം മൗനമായിരുന്നു ….

 

‘ അവർക്ക് വേണ്ടിയിരുന്നത് അമ്മയുടെ ജീവനായിരുന്നില്ല അച്ഛാ …. അവർക്ക് വേണ്ടിയിരുന്നത് എന്നെത്തന്നെയായിരുന്നു അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന എന്നെ …. എന്നെ തട്ടിയെടുക്കാൻ വേണ്ടി തടസ്സം നിന്ന അമ്മയെ അവർ ആക്രമിച്ചു . അങ്ങനെ എനിക്ക് വേണ്ടി അമ്മ ജീവൻ കളഞ്ഞതാ അന്ന് , ഒരു പരിഭവവും കൂടാതെ ….

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com