✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

” അവന് പെട്ടെന്ന് മരിക്കാൻ കഴിയില്ല മോനെ കാരണം അവൻ ചെയ്ത ഒരു സത്യം , കൊടുത്ത വാക്ക് . അത് പാലിക്കാതെ അവനെ തേടി മരണം വരില്ല അതുകൊണ്ട് …. ”

ആ അമ്മ പുഞ്ചിരിയോടെ പറഞ്ഞു ……

 

പക്ഷെ ആ സ്വപ്നത്തിൽ അവൻ കണ്ടത് തന്നെ വളർത്തി വലുതാക്കിയ അമ്മയെ ആയിരുന്നില്ല …. സൗന്ദര്യവതിയായ , മുഖത്ത് വാൽസല്യവും സ്നേഹവും തുളുമ്പുന്ന മറ്റൊരു സ്ത്രീ ……

 

പെട്ടെന്ന് സ്വപ്നത്തിൽ നിന്ന് ആ കാഴ്ച മാറി മറ്റൊന്ന് പതിയെ തെളിഞ്ഞു വന്നു …. ഇതിലും അതേ സ്ത്രീ തന്നെ അതേ മുഖം . പക്ഷെ സൗന്ദര്യം നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു , തലമുടിയൊക്കെ അങ്ങിങ്ങായി നരച്ചിട്ടുണ്ട് , മുഖത്ത് ചെറുതായി ചുളിവുകൾ വന്നിട്ടുണ്ട് … അതേ സ്ത്രീ തന്നെ പക്ഷെ വയസ്സ് ചെന്നത് പോലെ … പക്ഷെ മുഖത്തിപ്പോഴും അതേ വാൽസല്യവും സ്നേഹവും തന്നെ , അൽപ്പം പോലും കുറഞ്ഞിട്ടില്ല .

 

“എന്താ ….. ? മോൻ അമ്മയോട് പിണങ്ങി ഇരിക്കുവാ …. എത്ര കൊല്ലമായി അമ്മ മോനെയും കാത്ത് ഇവിടെ ഈ അടച്ചിട്ട തറവാടിനുള്ളിൽ കഴിയുന്നു …. വർഷം പത്തിരുപത്തഞ്ച് കഴിഞ്ഞു എന്റെ കുഞ്ഞിനെ ഒരു നോക്ക് കണ്ടിട്ട് … അല്ല എന്റെ കുഞ്ഞിനെ ഞാൻ കണ്ടിട്ടില്ല എനിക്കതിന് വിധിയില്ല , എന്റെ മോനെ ലാളിക്കാനോ കൊഞ്ചിക്കാനോ ഈ അമ്മയ്ക്ക് ഭാഗ്യമില്ലതെ പോയി ….

 

തറവാടിന് മുന്നിൽ വരെ വന്നിട്ട് എന്താ മോനെ അമ്മയെ ഒരു നോക്ക് കാണാതെ പ്രായത് , അമ്മയ്ക്കത് എത്രമാത്രം സങ്കടമുണ്ടാക്കീന്ന് അറിയോ . മോനിനി എന്നാ വരിക അമ്മയെ ഒന്ന് കാണാൻ …. അതൊ ഇനി വരില്ലെ ….. ? ”

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com