✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

ഇന്നും അവർക്ക് വേണ്ടത് എന്നെത്തന്നെയാ , എന്റെ ജീവൻ . അതിന് വേണ്ടിത്തന്നെയാ അവർ കിടഞ്ഞ് പരിശ്രമിക്കുന്നതും …. അച്ഛന് എല്ലാം തന്ന ഈ നാട് തന്നെ ഓരോന്നോരന്നായി തിരിച്ചെടുത്തു എന്നല്ലേ പറഞ്ഞത് . ഇപ്പൊ ബാക്കിയായി ഈ ഞാൻ മാത്രം , മകൾ എന്ന ഞാൻ …. അച്ഛന് എന്നെയും നഷ്ടമാകും അച്ഛൻ വീണ്ടും തനിച്ചാകും അതീ നാടിന്റെ പ്രശ്നമല്ല അതാണ് വിധി . എന്റെ തലയ്ക്ക് മീതെ എഴുതി വച്ചിരിക്കുന്ന വിധി … ‘

 

ദക്ഷ സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് കണ്ണുകൾ മുറുക്കിയടച്ചു സങ്കടം മനസ്സിൽ തന്നെ ഒതുക്കി നിർത്താൻ വേണ്ടി .

 

                    ……………………..

 

കാലഭൈരവൻ ക്ഷേത്രം ….

 

ബൈക്ക് ക്ഷേത്രത്തിന് താഴെയായി ഒതുക്കി വച്ച ശേഷം ആദിയും രുദ്രനും പടിക്കെട്ടുകൾ വേഗം കയറി മുകളിലെത്തി …. ശേഷം ആ ആൽ മരത്തിന് അരികിലൂടെ അവർ ക്ഷേത്രത്തിന് പുറകിലേക്ക് നടന്നു … ചറ്റും മരങ്ങൾ തിങ്ങി നിറഞ്ഞ കാവായിരുന്നു അവിടെ മുഴുവൻ …

 

” ആന്റണിച്ചായൻ എവിടെ നിൽക്കാമെന്നാ പറഞ്ഞത് …. ? ”

രുദ്രൻ സംശയത്തോടെ ചോദിച്ചു …

 

” കാവിനുള്ളിൽ കാണും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു … ”

ആദി അതും പറഞ്ഞ് മുന്നേ നടന്നു …

 

ഒരു കാട് പോലെ തോന്നിക്കുന്ന അന്തരീക്ഷവും വിജനതയും … കുറച്ച് ദൂരം മുന്നോട്ട് പോയതും ഒരു പഴയ കൽമണ്ഡപം അവർ കണ്ടു . മരത്തിന്റെ വള്ളികളും ചെടികളും കരിയിലകളും കൊണ്ട് നിറഞ്ഞ ഒരു സ്ഥലം , കാഴ്ചയിൽ നുറ്റാണ്ടുകൾ പഴക്കമുള്ളതു പോലെ …. അൽപ്പം കൂടി അടുത്തേയ്ക്ക് പോയപ്പോഴാണ് ആരോ അവിടെ നിൽക്കുന്നത് പോലെ അവന് തോന്നിയത് …

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com