✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

” അച്ചായൻ … ”

മുഖം വ്യക്തമായതും അവൻ സ്വയം പറഞ്ഞു കൊണ്ട് വേഗത്തിൽ നടന്നു …

 

” അച്ചായാ …. ”

 

” മോനേ … ”

അയാളതും പറഞ്ഞ് അവനെ കെട്ടിപ്പിടിച്ചു …

 

” കുറച്ചധികം ദിവസങ്ങളായി നിന്നെ ഒന്ന് കണ്ടിട്ട് …. ”

അയാൾ സന്തോഷത്തോടെ പറഞ്ഞു ….

 

” ഞാൻ അച്ചായനെ കാണാൻ നാട്ടിൽ പോയിട്ട് ഇന്ന് രാവിലെ തിരികെ എത്തിയതേ ഉള്ളൂ …. ആന്റി പറഞ്ഞു അച്ചായൻ ഏതോ സുഹൃത്തിനെ കാണാൻ പോയെന്ന് ….? ”

ആദി കാര്യം തിരക്കി .

 

” മ് … പോയി . അവിടുന്ന് മടങ്ങിയപ്പോ നിന്നെ കാണണം എന്ന് തോന്നി , അതാ ഇങ്ങോട്ട് . ഇതിനിടയിൽ എന്റെ ഫോൺ കളഞ്ഞ് പോയി …. വേറെ ഒന്ന് സങ്കടിപ്പിച്ചാ ഇപ്പൊ നിന്നെ വിളിച്ചത് …. പിന്നെ ഇത് , ഈ മോനെ ഞാനെവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ ….. ”

ആന്റണിച്ചായൻ രുദ്രനെ നോക്കി പറഞ്ഞു ….

 

” അച്ചായാ ഇവൻ എന്റെ കൂടെ കോളേജിൽ പഠിച്ചതാ . ഒരുപാട് തവണ വീട്ടിൽ വന്നിട്ടുണ്ട് . അവന്റെ വീട് ഈ നാട്ടിലാ . ഞാനിപ്പൊ ഇവന്റെ വീട്ടിലല്ലേ നിൽക്കുന്നേ ….

 

പിന്നെ അച്ചായാ എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു പാട് സംശയങ്ങളും ചോദ്യങ്ങളും എന്റെ മനസിലുണ്ട് , അതിനൊക്കെ ഉത്തരം തരാൻ ഇപ്പൊ അച്ഛായന് മാത്രമേ സാധിക്കൂ ….
എന്തിനാ എന്നെ ഈ നാട്ടിലേയ്ക്ക് അയച്ചത് ? ആ ചെമ്പ് തകിട് എന്താ ? കാലഭൈരവൻ ക്ഷേത്രത്തിൽ നിന്ന് കിട്ടിയ താക്കോൽ കൂട്ടം എന്തിന്റെയാ ….. ? ഈ നാട്ടിൽ വന്നതിന് ശേഷം ഒത്തിരി പ്രശ്നങ്ങളാ എന്നെത്തേടിയെത്തുന്നത് . പലപ്പോഴും എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല .

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com