✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

” എടാ ആന്റണിച്ചായൻ ഇപ്പൊ ഇവിടെ ഈ നാട്ടിൽ തന്നെയുണ്ട് …. ആ ക്ഷേത്രത്തിനടുത്ത് , കാലഭൈരവൻ ക്ഷേത്രം … എനിക്ക് പെട്ടെന്ന് അവിടം വരെ പോണം …. ”

ആദി അത്രയും പറഞ്ഞ ശേഷം തിരക്കിട്ട് ഇറങ്ങാൻ തുടങ്ങിയതും …

 

” ടാ നിൽക്ക് …. ഞാനും വരുന്നു നീ ഒറ്റയ്ക്ക് പോകണ്ട …. ”

രുദ്രനതും പറഞ്ഞ് ആദിയുടെ പുറകെ ചെന്നു …
ആദിയുടെ ബൈക്കിലാണ് അവർ യാത്ര തിരിച്ചത് ….

 

                    ……………………..

 

നന്ദാവനം മന ….

 

തറവാടിന് പുറത്തുള്ള വലിയ കുളത്തിന്റെ പടിക്കെട്ടിൽ എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു രഘുറാം … അപ്പോഴാണ് ദക്ഷ അവിടേയ്ക്ക് വന്നത് , തന്റെ അച്ഛൻ അവിടെ ഇരിക്കുന്നത് കണ്ടതും അവൾ പടിക്കെട്ടുകൾ ഇറങ്ങി അയാൾക്കടുത്തേയ്ക്ക് നടന്നു ….

 

” അച്ഛൻ ഇവിടെ ഇരിക്കുകയായിരുന്നോ …. ഞാൻ അവിടെ മുഴുവൻ തിരഞ്ഞു , കാണാത്തത് കൊണ്ടാ പുറത്തേയ്ക്കിറങ്ങിയത് … എന്താ അച്ഛാ ഇവിടെ ഇരിക്കുന്നേ മുഖത്ത് ഒരു സന്തോഷം ഇല്ലാത്ത പോലെ …. ? ”

അയാളുടെ അടുത്തായി പടിക്കെട്ടിൽ വന്നിരുന്ന ശേഷം അവൾ ചോദിച്ചു ….

 

” ഒന്നൂല്ല മോളെ …. അച്ഛൻ വെറുതെ ഇരുന്നപ്പൊ പഴയത് പലതും ചിന്തിച്ച് …. ”

അയാൾ മറുപടി പറഞ്ഞു …

 

” അച്ഛനെന്തിനാ ആ ഹരി നാരായണനെ കുറിച്ച് മുത്തശ്ശനോട് പലതും തിരക്കിയത് ….? അച്ഛനെന്തോ അറിയാനുള്ളത് പോലെ ….? ”

ദക്ഷ സംശയത്തോടെ തന്റെ അച്ഛനോട് ചോദിച്ചു ….

 

” മോൾക്കതിന് ഹരിയെപ്പറ്റി എന്തറിയാം ? ”

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com