മാന്ത്രികലോകം 15 [Cyril] 2138

Views : 51261

മാന്ത്രികലോകം 15

Author : Cyril

[Previous part]


 

 

സാഷ

 

“എല്ലാറ്റിനെയും ഫ്രെൻ നശിപ്പിക്കുമെന്ന് നിനക്ക് ഉറപ്പുണ്ടായാൽ നീ എന്തു തീരുമാനമെടുക്കും, സാഷ….?”

ഷൈദ്രസ്തൈന്യ എന്നോട് ചോദിച്ച ആ വാക്കുകൾ ദ്രാവക അഗ്നി ഏറ്റത് പോലെ എന്റെ ഹൃദയത്തെ പൊളിച്ച് കൊണ്ടിരുന്നു…

അൽദീയ അപ്രത്യക്ഷമായ ശേഷം ദൈവങ്ങളും മറ്റുള്ള ജീവികളും എല്ലാം അപ്രത്യക്ഷമായി… അവസാനം ഞാനും എന്റെ കൂട്ടുകാരും ഫെയറികളും മാത്രം ഫെയറി ലോകത്ത് അവശേഷിച്ചു.

ഞങ്ങൾ എല്ലാവരും അവരവരുടെ ചിന്തകളില്‍ മുഴുകിയിരുന്നത് കാരണം ഒരു മൂകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു.

ഓരോന്നും ചിന്തിച്ച് എന്റെ മനസ്സ് ക്ഷോഭിച്ചിരുന്നു. മനസ്സിലെ വേദന തലച്ചോറില്‍ പടര്‍ന്ന് തലയ്ക്ക് വല്ലാത്ത ഭാരത്തേയും വര്‍ധിപ്പിച്ചിരുന്നു.

അവ്യവസ്ഥ-ശക്തി ഫ്രെന്നിനെ സൃഷ്ടിച്ചു എന്നത് സത്യമാണെങ്കിലും ഫ്രെൻ സകലതിനേയും നശിപ്പിക്കും എന്നതിനെ ഇപ്പോഴും വിശ്വസിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.

അതുകൊണ്ട്‌ തല്‍ക്കാലം എന്റെ ചിന്തകളെ ഞാൻ ഫ്രെന്നിൽ നിന്നും അകറ്റി ഒഷേദ്രസിന്റെ ആ രണ്ട്‌ ലക്ഷം സൃഷ്ടികളെ എങ്ങനെ ഞങ്ങൾക്ക് നശിപ്പിക്കാന്‍ കഴിയുമെന്ന് ചിന്തിക്കാൻ തുടങ്ങി…. പക്ഷേ അപ്പോഴും ഫ്രെന്നിന്റെ രൂപം മാത്രമാണ് മനസില്‍ മുന്നിട്ട് നിന്നത്. അതോടെ എന്റെ ചിന്തകൾ പിന്നെയും അവനെ ചുറ്റിപറ്റി നിന്നു.

അവസാനം അവൻ എന്നെയും കൊണ്ട് അന്ന് പ്രകൃതിയുടെ ഊര്‍ജ്ജ നാഡിയിലൂടെ യാത്ര ചെയ്ത് കടലിനടിയിൽ എത്തിയത് എന്റെ മനസില്‍ തെളിഞ്ഞു. അവിടെ കടലില്‍ കളിച്ച് മറിഞ്ഞത് എന്റെ മനസ്സിലൂടെ കടന്നുപോയി….

പെട്ടന്നാരോ എന്റെ തോളില്‍ സ്പര്‍ശിച്ചപ്പോഴാണ് സ്വബോധം വീണ്ടെടുത്ത് ഞാൻ കണ്ണ് തുറന്ന് നോക്കിയത്.

എന്നെ തന്നെ നോക്കി നില്‍ക്കുന്ന ഹഷിസ്ത്ര യേയാണ് ഞാൻ അദ്യം കണ്ടത്. മറ്റുള്ളവരും എന്നെ തന്നെ നോക്കി നില്‍ക്കുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു.

“കുറച്ച് നേരമായി നി പുഞ്ചിരിക്കുന്നു, സാഷ…” ഹഷിസ്ത്ര ചെറു ചിരിയോടെ പറഞ്ഞു.

അപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു.. പക്ഷേ പെട്ടന്നു തന്നെ അത് മങ്ങി…. ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ മെല്ലെ തലയാട്ടി.

“ഹഷിസ്ത്ര…” ഷൈദ്രസ്തൈന്യ പതിഞ്ഞ സ്വരത്തില്‍ വിളിച്ചു.

ഉടനെ എല്ലാവരും അവരുടെ മുഖത്തേക്ക് നോക്കി.

“ഒരുപാട്‌ നേരമായി നമ്മൾ ഇവിടെതന്നെ നില്‍ക്കുന്നു.. ഇന്നിനി ഒരു ചര്‍ച്ചയും വേണ്ട. ഇവര്‍ക്ക്‌ വിശ്രമിക്കാന്‍ മുറികള്‍ കാണിച്ച് കൊടുക്ക്, ഹഷിസ്ത്ര…. നമ്മൾ എല്ലാവർക്കും പലതും ചിന്തിക്കാനും തീരുമാനിക്കാനും ഒരുപാട്‌ കാര്യങ്ങളുണ്ട്…”

Recent Stories

The Author

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. 😁
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? 🙈

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. 🙈 അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. 😬

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.🤭

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.🚶‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️🙏🙏🙏

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️🙏

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..🥰🥰

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️🙏

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️🙏

    1. സ്നേഹം ❤️❤️🙏

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com