⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948

കാറിൽ ഇതൊന്നുമറിയാതെ മയങ്ങി കിടക്കുകയാണ് പാറു…… അവൾക്കൊരു ബോധവും ഇല്ലായിരുന്നു…….

ശരീരത്തിലെ പനിയും കുത്തി വച്ച ഇൻജെക്ഷന്റെ ഡോസും അവളെ നന്നേ തളർത്തിയിരുന്നു…..

പെട്ടെന്നാണ് അവളുടെ കാതുകളിൽ ഏതോ ഒരു അപരിചിതമായ ശബ്ദം മുഴങ്ങി കേട്ടത്…..

‘”” പാറു……..
കണ്ണ് തുറക്ക്…… ന്റെ ഏട്ടൻ ആപത്തിലാ…….'”

ആ ശബ്ദം കേട്ടതും അവളുടെ മയക്കം അല്പം വിട്ട് മാറുവാൻ തുടങ്ങിയിരുന്നു…… അവളുടെ കൃഷ്ണമണി അടഞ്ഞിരിക്കുന്ന പോളകൾക്ക് ഉള്ളിൽ കിടന്ന് അങ്ങുമിങ്ങും സഞ്ചരിച്ചു…….

‘”” ദയവായി ഉണരൂ പാർവതി………
നിനക്കെ ഏട്ടനെ രക്ഷിക്കാനാവു……
മറ്റാർക്കും ആ രൂപത്തിന് മുന്നിൽ പോകുവാൻ പോലും സാധിക്കില്ല…..'””

ഇടർച്ച നിറഞ്ഞ ഒരു ആത്മാവിന്റെ ശബ്ദം വീണ്ടും അവളുടെ കാതുകളെ കൂടുതൽ  പ്രകമ്പനം കൊള്ളിച്ചു…….

(ആ ശബ്ദം അവളിതുവരെ കാണുക പോലും ചെയ്യാത്ത ദേവിക എന്ന ദേവുവിന്റെ ആയിരുന്നു……)

ഒരു വല്ലാത്ത നടുക്കത്തോടെ പാറു കണ്ണ് തുറന്നു……. സ്വബോധത്തിലേക്ക് വന്ന അവൾ എന്തോ സ്വപ്നം കണ്ടു എന്നാണ് കരുതിയത്….. പിന്നെ കാറിൽ ഇരുന്നിരുന്ന രുദ്രനെ കാണാതായപ്പോൾ അവൾ ശരിക്കുമോന്ന് പകച്ചുപോയി…….

. അവൾ ചുറ്റിനും നോക്കി……

ഒരു ഘോര വനം…… ചുറ്റിനും ആഞ്ഞടിക്കുന്ന കാറ്റ് അലയടിച്ചു വീശൂന്നു…… തൊട്ട് മുന്നിൽ അല്പം അകലെയായി ഒരു പൊളിഞ്ഞ ക്ഷേത്രവും….. തളർച്ചയെല്ലാം മറന്ന് പാറു പതിയെ പുറത്തേക്ക് കാൽ വച്ചു….. പുറത്തിറങ്ങിയതും അവൾക്ക് നേരാം വണ്ണമൊന്ന് കാൽ വക്കാൻ പോലും സാധിച്ചില്ല…….. അത്രക്ക് ബലമായിരുന്നു കാറ്റിന്റെ ശക്തി……

ആ ഘോര വനത്തിൽ അവൾ ചുറ്റിനും നോക്കി….. അവൾക്കൊപ്പം വന്ന രുദ്രനെ തേടുകയാണ് ആ കണ്ണുകൾ……..

പെട്ടെന്നാണ് അതുണ്ടായത്…….

‘”” ആ…………………..'””

കാടിന്റെ മുഴുവൻ പിടിച്ചു കുലുക്കുമാറ് ശക്തിയിൽ ഒരാളുടെ അലർച്ച അവിടെയെല്ലാം മുഴങ്ങി….. പാറു നടുക്കത്തോടെ അവിടേക്ക് നോക്കി…..

അതാ തകർന്ന അമ്പലത്തിനുള്ളിൽ നിന്നുമാണ്….. അവളുടെ കണ്ണുകളിൽ ഒരു വല്ലാത്ത ഭയം ഉണർന്നു….. കാരണം അവൾ കേട്ട ആ ശബ്ദം രുദ്രന്റെ ആയിരുന്നു……

‘”” ഏട്ടാ………'”

എന്നും  അലറി വിളിച്ചുകൊണ്ട് തന്നിലെ വയ്യാഴിക പോലും മറന്ന് അവൾ മുന്നോട്ട് കുതിച്ചു….. ആഞ്ഞു വീശുന്ന കാറ്റ് അവളുടെ വഴിയിൽ ഒരു തടസ്സമായി നിന്നു….. പക്ഷെ ആ തടസ്സത്തെ ഇല്ലാതാക്കാതെ അവൾക്ക് മറ്റ് മാർഗം ഇല്ലായിരുന്നു…..

എങ്ങനെയൊക്കെയോ അവൾ അമ്പലത്തിന്റെ മുന്നിലേക്ക് എത്തിപ്പെട്ടു……

അവിടമാകെ ഒരു വല്ലാത്ത താപം അവളറിഞ്ഞു….. ചിതക്കടുത്ത് കാണും പോലെ…..

അതൊന്നും കാര്യമാക്കാതെ ആ കാൽ പാദം മുന്നോട്ട് തന്നെ ചലിച്ചു…..
മുന്നോട്ട് പോകും തോറും ഒരു വല്ലാത്ത ചൂട്…. അവൾക്കത് സഹിക്കുവാൻ പോലും സാധിച്ചില്ല…..

അല്പം മുന്നിലായി കരിഞ്ഞു കിടക്കുന്ന ഇലകൾക്കൊപ്പം ഭസ്മത്തെ പാറു കണ്ടു….
അവളിൽ ഹൃദയ മിടിപ്പ് വർധിച്ചിരുന്നു……

താനേറേ വെറുക്കപ്പെട്ട പ്രിയതമനെ കാണുവാനായി ആ ഉള്ളം തുടിച്ചു…..

എന്നാൽ മുന്നോട്ട് കാൽ വയ്ക്കുവാൻ സാധിക്കുന്നില്ല….. മുന്നോട്ടുള്ള വഴി കനൽ പോലാണ്…..

കാൽ വച്ചാൽ പൊള്ളുന്ന മണ്ണ്….

അവളാൽ അവിടെ കാൽ സ്പർശനം ഏൽപ്പിക്കുവാൽ പോലും സാധിക്കുന്നില്ല…..
തന്റെ മാർഗത്തിലെ അഗ്നി ദേവനെ താണ്ടുവാൻ സാധിക്കാതെ പാറു നന്നേ വലഞ്ഞു……

പക്ഷെ തോറ്റു പിന്മാറാൻ അവൾ തയ്യാറായില്ല….. കാരണം അവൾ പാർവതിയാണ്…..
പരമ ശിവന്റെ ഹൃദയത്തിന്റെ ഒരേയൊരു ഉടമയായ പാർവതി ദേവി……

അതായത് രുദ്രന്റെ അടിമകളായ പഞ്ച ഭൂതഗണങ്ങളുടെ മാതാവ്….. മാതാവിനെ ക്ഷദം ഏൽപ്പിക്കുവാൻ ഏത് സന്താനത്തിനാണ് കഴിയുക……

പാർവതി എന്ന ഒരു സാധാരണ യുവതിയിൽ ഇതുവരെ അറിയാത്ത ഒരു ശക്തി പ്രവേശിക്കുന്ന സമയമായിരുന്നു അത്…..

അവളിലെ ജന്മ സത്വം ആ ശരീരത്തിൽ സ്വയം പ്രവേശിക്കുന്ന നിമിഷം……

കത്തുന്ന കണ്ണുകളോടെ അവൾ മുന്നോട്ട് നോക്കി….. മുന്നിൽ അദൃശ്യനായി കാവൽ നിൽക്കുന്ന വായു ദേവനും അഗ്നി ദേവനും…..

ഒരു വല്ലാത്ത വാശിയോടെ അവൾ മുന്നോട്ട് കാൽ വച്ചു….. വഴിയിൽ നിന്ന അഗ്നി ദേവൻ പോലും അവളുടെ കാലിൽ നമസ്ക്കരിച്ചു വഴിമാറി കൊടുത്തുപോയി…..

വായു ദേവൻ അവൾ പോവുന്ന ദിശയിൽ നിന്നും മാറി മറ്റൊരിടത്തേക്ക് ആഞ്ഞു വീശി….

വഴിയിലെ എല്ലാ തടസ്സവും അകന്നു…..
ഇനി ദേവിക്ക് ദർശിക്കേണ്ടത് ഒരാളെ മാത്രമാണ്……
തന്റെ പാതിയായ പരമ ശിവനെ…..

അവളുടെ രുദ്രനെ……

പാറു എല്ലാം മറന്ന് മുന്നോട്ട് ചലിച്ചു….. അവിടെയവൾ കണ്ടു….. നിലത്ത് തലയും പൊത്തി ഇരിക്കുന്ന തന്റെ പ്രാണനെ….. അവന്റെ ശരീരം കനൽ പോലെ പ്രകാശിക്കുന്നു……

ആ കാഴ്ച കണ്ട് അവളിൽ ഏറെ അത്ഭുതം നിറച്ചെങ്കിലും അവളിലെ സത്വം പാറുവിനെ മുന്നോട്ട് ചലിപ്പിച്ചു…..

കാരണം തന്റെ ദേവൻ അനുഭവിക്കുന്ന വേദന എത്രത്തോളമെന്ന് ചിന്തിക്കുവാൻ കഴിയുന്നത് ആ ദേവിക്ക് മാത്രമാണ്……

ദേവാസുരന്റെ ശക്തിയായി ജന്മം കൊണ്ട ആ ദേവിക്ക് മാത്രം……

അവൾ വേഗത്തിൽ മുന്നോട്ട് ചലിച്ചു….. മുന്നിലുള്ള തടസ്സങ്ങൾ പോലും വകവെക്കാതെ…… രുദ്രനോട് കൂടുതൽ അടുത്തിരുന്നു അവൾ….. അവസാനം  അവളവനരികിൽ തന്നെ വന്നെത്തി…..

വേദന കൊണ്ട് സ്വബോധം നഷ്ടമായ രുദ്രന്റെ രൂപം അവൾക്കേറെ നൊമ്പരം നൽകി….. അവളുടെ തണുപ്പാർന്ന കരങ്ങൾ അവന്റെ ദേഹത്ത് സ്പർശിച്ചു……

സൂര്യന്റെ ചൂടുള്ള അവനെ ആര് സ്പർശിച്ചാലും ഭസ്മമായി തീരുമായിരുന്നു…. പക്ഷെ പാർവതിക്ക് ഒന്നും സംഭവിച്ചില്ല…. കാരണം അവനിലെ ശക്തി സ്രോതസ്സിനെ താങ്ങുവാനുള്ള ശേഷി ജന്മനാ അവളിൽ നിഷിപ്തമാണ്…..അതിനെ തടയുവാൻ ആ ദേവാസുരന് പോലും കഴിഞ്ഞില്ല……

അവന്റെ ദേഹത്ത് പാർവതിയുടെ സ്പർശം അറിഞ്ഞതും രുദ്രന്റെ ഉള്ളിൽ ഒരു വല്ലാത്ത വിറയൽ അനുഭവപ്പെട്ടു……

അവനിൽ നിറഞ്ഞു നിന്ന ദേവസാനിധ്യം പതിയെ ഉണരുവാൻ തുടങ്ങി….. അതോടൊപ്പം തന്നെ അവനിൽ ഉറഞ്ഞു തുള്ളുന്ന സംഹാരകനായ അസുരൻ കൂടുതൽ കുപിതനായി…..

തലയിൽ പൊത്തി പിടിച്ച കൈ മാറ്റി അവനവളെയൊന്ന് നോക്കി…..
നിന്ന നിൽപ്പിൽ ചുട്ട് ചാമ്പലാക്കാനുള്ള ശേഷി ഉണ്ടായിരുന്നു  ആ നോട്ടത്തിൽ……

കനൽ കത്തുന്ന ആ മിഴികൾക്ക് മുന്നിൽ ഒന്ന് നിൽക്കുവാൻ പോലും പാർവതിക്ക് ഭയം തോന്നി….. അവനെ തൊട്ട കൈ യാന്ത്രികമായി അവനിൽ നിന്നും അയഞ്ഞു…..

അതോടൊപ്പം തന്നെ സ്വന്തം സമനില നഷ്ടമായ അവൻ ഒരു സിംഹത്തെ പോലെ ചാടി എഴുന്നേറ്റ് പാർവതിയുടെ കഴുത്തിൽ കൈവച്ചുപോയി…..

അവന്റെ മുഷ്ടിയിലെ ബലം താങ്ങാൻ ഉള്ള ശേഷി പോലും അവൾക്ക് ഇല്ലായിരുന്നു…. അത്രയേറെ വേദനയാണ് രുദ്രൻ അവൾക്ക് നൽകിയത്…..

‘”” രു….. രുദ്രേട്ടാ…….
ഇ.. ഇത് ഞാനാ….. എ…. എന്നെ വിട്…….'””

അവന്റെ പിടിയിൽ ശ്വാസം പോലും കിട്ടാതെ പാർവതി പറഞ്ഞു….. എന്നാൽ അതൊന്നും അവൻ കേട്ടില്ല…… ആ ചുണ്ടുകളിൽ വന്യമായ ചിരിയായിരുന്നു തെളിഞ്ഞു വന്നത്…… അകമേ ഉള്ള ദേവ ശക്തി ഇതെല്ലാം തടയാൻ നോക്കിയെങ്കിൽ ആ അസുരന്റെ താണ്ഡവത്തിന് മുന്നിൽ അതിന് പിടിച്ചു നിൽക്കാൻ സാധിച്ചില്ല…..കാരണം ഇത് രക്തം കണ്ട് വന്ന ശക്തിയാണ്……

അപ്പോൾ അവൻ മദമിളകിയ ഒരു ആനയെ പോലെ ആയിരിക്കും….. ഒരു തരത്തിൽ ചോര കുടിക്കുന്ന ഒരു ചെന്നായയെ പോലെ…..

കാരണം സന്ദർഭങ്ങൾക്ക് അനുസരിച്ച് മനസ്സ് മാറാൻ അവനാ പഴയ ദേവാസുരൻ അല്ല…..
രക്ത ബലി ലഭിച്ച ഒരു രക്ഷസനാണ്…..

മനുഷ്യ രക്തത്തിന്റെ രുചി അറിഞ്ഞ മൃഗം പിന്നെ അത് തന്നെ തേടി പോകും…… രുദ്രന്റെ ശരീരം കൂടുതൽ അഗ്നി പ്രകാശത്തിൽ ജ്വലിച്ചു….. ഒപ്പം തന്നെ പാറു യാന്ത്രികമായി  അവന്റെ കൈപ്പിടിയിൽ കിടന്ന് പിടഞ്ഞു…..

അവളുടെ ജീവൻ പതിയെ പതിയെ ഇല്ലാതാവാൻ തുടങ്ങിയിരുന്നു……
പ്രകൃതി പോലും അത് കണ്ട് ഭയന്ന് വിറച്ചു….

കാരണം നടക്കുന്നതെല്ലാം അനിഷ്ട സംഭവ വികാസങ്ങൾ മാത്രമാണ്…..

ശിവൻ തന്റെ ശക്തിയെ സ്വയം നശിപ്പിക്കുന്നു…..

ആരാലും ചിന്തിക്കുവാൻ പോലും സാധിക്കാത്ത കാര്യം…..

കഴുത്തിൽ അമർന്ന അവന്റെ കരത്തിന്റെ വേദനയാൽ അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു…..

ആ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ രുദ്രന്റെ കയ്യിലേക്ക് പതിച്ചു….. പെട്ടെന്ന് ഷോക്ക് ഏറ്റ പോലെയവൻ പുറകോട്ട് വീണുപോയി…..

ആ കരവലയത്തിൽ നിന്നും മുക്തയായ പാറു ഒരു നിമിഷം നിലത്ത് കിടന്ന് ആഞ്ഞു ശ്വാസം എടുത്തുപോയി ….. ഒപ്പം വല്ലാതെ ചുമക്കുവാനും ആരംഭിച്ചു……

രുദ്രന്റെ അവസ്ഥ നേരെ മറിച്ചാണ്….. അവളുടെ സാന്നിധ്യം പോലും മാറ്റാൻ കഴിയാത്ത ആ അസുര ശക്തിയുടെ സ്വഭാവം അവളുടെ ചുടു കണ്ണുനീരാൽ മാറി മറിഞ്ഞുപോയി…..

ദേഹം മുഴുവൻ ചുട്ട് പൊള്ളുന്ന ആ താപം അവനിൽ കുറഞ്ഞു തുടങ്ങിയിരുന്നു….. അവൻ മാറുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു അത്…..

ദേവനും അസുരനും പരസ്പ്പരം അവനുള്ളിൽ കിടന്ന് പോരാടി…… സഹിക്കുവാൻ സാധിക്കാത്ത തല പെരുപ്പിൽ അവനെല്ലാം മറന്ന് ഉറക്കെ അലറി….. ഒരു വല്ലാത്ത ശബ്ദത്തോട് തന്നെ……

????????

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.