….അല്പം സമയത്തിന് മുമ്പ്….
പണികളെല്ലാം കഴിഞ്ഞ് അറിയാതെ ഒന്ന് മയങ്ങിപ്പോയ ലക്ഷ്മിയമ്മ പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നു….. അരുതാത്തത് എന്തോ കണ്ടപോലെ അവർ നന്നേ വിറക്കുകയായിരുന്നു……
വിറയാർന്ന കൈകളാൽ അവർ പാറുവിന്റെ ഫോണിലേക്കും രുദ്രന്റെ ഫോണിലേക്കും മാറി മാറി വിളിച്ചു……
പക്ഷെ രണ്ട് നമ്പറും ഔട്ട് ഓഫ് കവറേജ് ഏരിയയിൽ ആയിരുന്നു……
ലക്ഷ്മിയമ്മക്ക് കയ്യും കാലും വല്ലാതെ വിറക്കുവാൻ തുടങ്ങി….. ഉള്ളിലെ സങ്കടം ബോധിപ്പിക്കാൻ ദേവ രാജ വർമ്മയുമില്ല അവിടെ……
https://youtu.be/iP9sBvVh7-8
വേറെ ആരോട് പറയുമെന്നും അവർക്കറിയില്ലായിരുന്നു…… മുന്നിലുള്ള ഏക പ്രധീക്ഷ എന്നോണം പൂജാ മുറിയിലേക്ക് ഓടി ലക്ഷ്മിയമ്മ…..
പുറത്ത് ആരോടും ഒന്നും പറയാൻ തോന്നിയില്ല അവർക്ക്….. പൂജാ മുറിയിൽ കയറിയതും വേഗത്തിൽ വാതിലടച്ചു അവർ…. മുന്നിൽ പുല്ലാങ്കുഴൽ ഏന്തി നിൽക്കുന്ന ഭഗവാൻ കൃഷ്ണന്റെ വിഗ്രഹവും ശിവന്റെ പ്രതിരൂപമായ ശിവ ലിംഗവും……. സന്ധ്യാ സമയം ആയതിനാൽ തന്നെ പൂജാ മുറിയിലെ വിളക്കുകൾ രാധമ്മ തെളിയിച്ചിരുന്നു….
അതിൽ ഭഗവാൻ കൃഷ്ണന്റെ മുന്നിൽ തെളിഞ്ഞ വെളിച്ചം മങ്ങി കത്തുന്നു….. ഒപ്പം മഹാദേവന്റെ മുന്നിൽ എരിയുന്ന വിളക്ക് കൂടുതൽ ശോഭയോടെ പതിവിലും അമിതമായി ആളി കത്തുന്നു…..
അതെല്ലാം കാണുമ്പോൾ തന്നെ ലക്ഷ്മിയമ്മക്ക് കൂടുതൽ ഭയം തോന്നി…. അവർ നെഞ്ചത്ത് കയ്യും വച്ച് അവടെ ഇരുന്നുപോയി…..
‘”” മഹാദേവാ…..
ഞാൻ കണ്ടതെല്ലാം യാഥാർഥ്യം ആണോ അതോ വെറും മായ ആണോ എന്ന് അറിയില്ല………
എന്റെ മക്കൾക്ക് വല്ല ആപത്തും വരികയാണെങ്കിൽ കാത്തുകൊള്ളേണമേ….. പരീക്ഷണങ്ങൾ മാത്രമാണ് അവർക്ക് ഉണ്ടായിട്ടുള്ളൂ…..അനുഭവിക്കേണ്ടതിന്റെ അങ്ങേ അറ്റം അവർ അനുഭവിച്ചു കഴിഞ്ഞു….
വീണ്ടും വിഘ്നങ്ങൾ വരുവാൻ ഇടവരുത്തരുതേ ഭഗവാനെ………'””
നെഞ്ച് പൊട്ടി മനമുരുകി പ്രാർത്തിക്കുന്ന ആ അമ്മയുടെ കണ്ണുകൾ നനഞ്ഞിരുന്നു……
????????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?