‘”” ഇനി പെണ്ണിനെ വിളിച്ചോളൂ…….'””
ആ തന്ത്രി വിളിച്ചു പറഞ്ഞു…..
കുടുംബത്തിലെ ചിലർ ചെന്ന് പെണ്ണിനെ മണ്ഡപത്തിലേക്ക് കൊണ്ടുവന്നു….
കല്യാണ പുടവയും സ്വർണ്ണവും അണിഞ്ഞുകൊണ്ട് അശ്വതി ആദ്യം അവിടേക്ക് വന്നു…..
ഒരുക്കി വച്ച മണ്ഡപത്തിന് ചുറ്റും മൂന്ന് തവണ വലം വച്ചുകൊണ്ട് അവൾ നന്ദുവിന്റെ അടുക്കൽ വന്നിരുന്നു….
അവനെ ഒന്ന് നോക്കുവാൻ പോലും നാണമായിരുന്നു അവൾക്ക്….
വർഷങ്ങളായുള്ള അവളുടെ കാത്തിരിപ്പിന്റെ അവസാന നിമിഷം….
ഏറെ വൈകാതെ തന്നെ അടുത്ത വധുവും അവിടേക്ക് കടന്നുവന്നു……
https://youtu.be/Mmkxm_a-Rig
പാർവതി…….
മഹാ രുദ്രന്റെ പാർവതി…..
അവന്റെ ശക്തി……
താലി മാല വച്ച തലവുമായി ആരെയും ഒന്ന് നോക്കുക പോലും ചെയ്യാതെയാണ് അവൾ വന്നത്……
രുദ്രന്റെ കണ്ണുകൾ അറിയാതെ അവൾക്കടുത്തേക്ക് പോയി…..
അവൻ പോലുമൊന്ന് നോക്കിനിന്നുപോയി ആ അപ്സര സൗധര്യത്തെ…..
ഒരു ചുവന്ന കല്യാണ പട്ടിൽ….
സ്വർണ്ണാഭരണങ്ങൾ അണിഞ്ഞുകൊണ്ട് അപ്സര സൗധര്യത്തിൽ അവിടെ വരുന്ന കല്യാണ പെണ്ണ്…..
ആ കണ്ണുകൾ പോലും മുന്നോട്ട് നോക്കുന്നില്ല…..
രുദ്രൻ പെട്ടെന്ന് സ്വയം നിയന്ത്രിച്ചുകൊണ്ട് തന്റെ കണ്ണ് മാറ്റി……
പാറു ആ മണ്ഡപത്തെ മൂന്ന് തവണ ചുറ്റി വന്ന് പൂജിക്കാൻ ഉള്ള തലം അവിടെ വച്ചു…..
അതിൽ…. അവൾക്കായുള്ള മഞ്ഞ ചരട് ഉണ്ടായിരുന്നു…..
രുദ്രന്റെ അടുക്കൽ ഇരുന്നതും അവൾ അറിയാതെ അവനെയൊന്ന് നോക്കിപ്പോയി…..
അവന്റെ കണ്ണുകൾ മറ്റെവിടെയോ അലസമായി പോയിരിക്കുന്നു….
തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്ത പ്രവർത്തിയെ കണ്ട് ആ ദേവിയുടെ മനം ചുട്ട് നീറി…..
പൂജാ വിധികൾ നടന്നു…..
‘”” ഇനി പെണ്ണിന്റെ അച്ഛൻ അല്ലെങ്കിൽ ആ സ്ഥാനത്ത് ഉള്ള ഒരാൾ വന്ന് താലി എടുത്ത് കൊടുക്കാ….'””
പൂജാരി വിളിച്ചുപറഞ്ഞു….
അദ്ദേഹത്തിന്റെ ആ ചോദ്യം അച്ചുവിനും പാറുവിനും ഏറെ വിഷമമാണ് ഉണ്ടാക്കിയത്…. കാരണം അങ്ങനെ ആരുമില്ല……
ദേവരാജൻ അവിടെ നിൽക്കുന്ന ശങ്കര മേനോനെ നോക്കി…..
‘”” ശങ്കരാ…..
പോയി താലി എടുത്ത് കൊടുക്ക്….
നിന്റെ മക്കൾ അല്ലെ അവർ…..'””
മുത്തശ്ശന്റെ വാക്കുകൾ കേട്ട പുത്ര ദുഃഖം അനുഭവിക്കുന്ന ആ പിതാവിന്റെ കണ്ണുകൾ ചെറുതായി നനഞ്ഞു…..
അദ്ദേഹം സന്തോഷ പൂർവ്വം മണ്ഡപത്തിലേക്ക് കയറി ചെന്നു….. ആദ്യം നന്ദുവിനു താലി എടുത്ത് കൊടുത്തു….
പിന്നീട് രുദ്രനും…..
‘”” ഇനി താലി കെട്ടിക്കോളൂ……'””
പൂജാരി പറഞ്ഞു…..
രുദ്രൻ ഒന്ന് മടിച്ചുകൊണ്ട് ആൾ കൂട്ടത്തിലേക്ക് നോക്കി….
അവിടെ തന്റെ മാതാവ് നിന്നിരുന്നു….
നിറ കണ്ണുകളോടെ അവർ താലി കേട്ടുവാൻ പറഞ്ഞു…..
കല്യാണ കച്ചേരിക്ക് കൊണ്ടുവന്ന ആളുകൾ സംഗീതത്തിന്റെ വീര്യം കൂട്ടി…..
നന്ദു അശ്വതിയുടെ കഴുത്തിൽ താലി ചാർത്തി….
ഒപ്പം തൊട്ടപ്പുറെ രുദ്രനും അവളുടെ കഴുത്തിൽ താലി ചാർത്തി….. ഇന്ദു അവളുടെ കഴുത്തിലെ മുടിയിഴകൾ മാറ്റി കൊടുത്തിരുന്നു….
രുദ്രൻ അണിഞ്ഞ താലി അവളുടെ കഴുത്തിൽ മൂന്ന് തവണ കെട്ടിട്ട് തന്റെ ജീവിത സഖിയായി സ്വീകരിച്ചു….
അവൾ അവന്റെ മാത്രമായി…..
മഹാദേവൻ പാർവതി ദേവിയെ തന്റെ പാതിയായി സ്വീകരിച്ചു കഴിഞ്ഞു….
അതും…..
ആ ദേവിക്ക് ഏറ്റവും പ്രിയങ്കരനായ കണ്ണന്റെ മുന്നിൽ വച്ച്…..
പ്രകൃതി പോലും അവരുടെ സങ്കമത്തിൽ ആനന്ദം പങ്കുവച്ച് മഴയായ് പെയ്തിറങ്ങി….
അവർ…..
രുദ്രപാർവതിയായി മാറി…..
തുടരും….
ഒരു മുഖ്യമായ കാര്യം നിങ്ങളെ അറിയിക്കാൻ ഉണ്ട്…..
എന്റെ ജോലിയുടെ തിടക്കേറിയ ജീവിതം കണക്കിലെടുത്ത് അടുത്ത പാർട്ട് അല്പം വൈകിയെ വരു….. ഏകദേശം 3 മാസം…
വൈകാൻ പോകുന്നത്…..
അപ്പൊ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക…. ഒത്തിരി സ്നേഹം…..
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?