തിരക്കൊഴിഞ്ഞ ആ റോഡിലൂടെ രുദ്രന്റെ വണ്ടി മിതമായ വേഗത്തിൽ സഞ്ചരിക്കുകയാണ്…….
മുഴുവനായും അവന്റെ ശ്രദ്ധ വണ്ടി ഓടിക്കുന്നതിൽ തന്നെയായിരുന്നു……
സമയം ഏകദേശം 4 മണിയോട് അടുത്തിരുന്നു…..
ഇത്ര സമയം ശാന്തമായിരുന്ന ആകാശം കാർമേഖങ്ങളാൽ മൂടപ്പെട്ടു….. അതി ശക്തമായ ഇടിമിന്നലുകളുടെ വെളിച്ചം അവിടമാകെ പരന്നു…..
ചുറ്റിനും അന്ധകാരം നിറഞ്ഞു…..
പക്ഷെ അവനതിലൊന്നും വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല…..
പെട്ടെന്നാണ് രുദ്രനിൽ ചില മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയത്…… അവന്റെ ദേഹമാസകൾ കഠിനമായ വേദന അനുഭവപ്പെടുവാൻ തുടങ്ങി…..
ഓടിക്കൊണ്ടിരുന്ന വാഹനം കൺട്രോളിൽ വക്കുവാൻ പോലും രുദ്രൻ നന്നേ കഷ്ട്ടപ്പെട്ടു…..
തലയെല്ലാം വെട്ടിപ്പോളിയും പോലെ വേദനയായിരുന്നു അവനറിഞ്ഞത്…..
കൈയെല്ലാം വല്ലാതെ വിറക്കുന്നു…..
ചൂടുള്ള രക്തത്തിന്റെ മണം അവന്റെ ശ്വാസത്തിൽ അലിഞ്ഞു ചേർന്നു….. അതിന്റെ രുചി അവന്റെ നാവിൽ അറിഞ്ഞു……
ഇതുവരെ അനുഭവിക്കാത്ത കഠിനമായ വിശപ്പ് അവന്റെ ഉദരം അറിഞ്ഞു….. ഇതിനു മുമ്പ് ഒരിക്കലും തോന്നാത്ത പല പല വികാരങൾ …..
നീല നിറത്തിൽ ഇരുന്നിരുന്ന അവന്റെ കണ്ണുകൾ പെട്ടെന്ന് ചുവന്ന കൃഷ്ണമണികളായി മാറി……
അവന്റെ കാറിനെ മറികടന്നു പോയ ഓരോ വണ്ടികളെയും ഇടിച്ചു തെറിപ്പിക്കുവാൻ അവന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നു….
പലരുടെയും കണ്ണുനീർ കാണുവാൻ അവന്റെ ഉള്ളം തുടിച്ചു….. യാതൊന്നും അറിയാത്ത മനുഷ്യരുടെ രക്തം കുടിക്കുവാൻ അവന്റെ ഉള്ളം തുടിച്ചു……
പൂർണ്ണമായും അവനൊരു അസുര ഗണമായി മാറുകയായിരുന്നു……
കാറിന്റെ ആക്‌സിലേറ്ററിൽ രുദ്രന്റെ കാലുകൾ അമർന്നു….. കൂടുതൽ ശക്തിയോടെ തന്നെ…..
ഒരു വല്ലാത്ത മുരൾച്ചയോടെ അത് മുന്നോട്ട് ചീറി പാഞ്ഞു……. എതിരെ വരുന്ന വണ്ടികളെ പോലുമാവാൻ കണ്ടില്ല…… അമിതമാവുന്ന വേഗതയെ അവൻ കണ്ടില്ല……
ഇതുവരെ അവനറിയാത്ത മറ്റേതോ അപരിചിതൻ അവനെ നിയന്ത്രിക്കും പോലെ രുദ്രന് തോന്നി……
കാറിന്റെ വേഗത അമിതമായി…. താൻ പോകേണ്ട ദിശ പോലും മറന്നവന്റെ കാർ മുന്നോട്ട് പാഞ്ഞു……
സ്കൂൾ സോൺ എന്ന ബോർഡ് കണ്ടിട്ട് കൂടി അവനടങ്ങിയില്ല……. ഒരു മൃഗത്തെ പോലെ അവൻ മുരണ്ടു…… തിരക്ക് കുറഞ്ഞ ഒരു ഹൈവെ യിലേക്ക് അവൻ കാലെടുത്തു വച്ചു…..
അവന്റെ വണ്ടി പോകുന്നതിന്റെ 200 മീറ്റർ അകലെ ഒരു ട്രാഫിക് സിഗിനലും……
അല്പം ദൂരെ ആണെങ്കിലും അവനത് വളരെ വ്യക്തമായി തന്നെ കണ്ടു……
പെട്ടെന്ന് അതിൽ ചുവന്ന ലൈറ്റ് വീഴുന്നത് അവൻ ശ്രദ്ധിച്ചു…..
അതോടൊപ്പം ഒരു കൂട്ടം സ്കൂൾ കുട്ടികളും അവരുടെ മാതാക്കളും സീബ്ര ലൈൻ താണ്ടി റോഡിന്റെ മറുവശം കടക്കുന്നു……
വണ്ടി ഓടിച്ചുകൊണ്ടിരുന്ന രുദ്രന്റെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിടർന്നു…..
ഭ്രാന്തമായ ആനന്തത്താൽ അവൻ തന്റെ വാഹനം മുന്നോട്ട് ചീറി പായ്ച്ചു വിട്ടു…..
ലക്ഷ്യം അവരുടെ മരണം തന്നെയായിരുന്നു….
അവനിലെ അസുരൻ അവരുടെ മരണം നേരിൽ കാണാൻ കൂടുതൽ വെമ്പൽ കൊണ്ടു….
ഇതൊന്നുമറിയാതെ പാർവതി മുൻ സീറ്റിൽ കിടന്ന് മയങ്ങുന്നു……
ഓരോ നിമിഷം കഴിയുംതോറും അവനവരിലേക്ക് കൂടുതൽ അടുത്തെത്തി…..
അവരുടെ ജീവന്റെ അവസാനം ഏകദേശം എഴുതപ്പെട്ടിരുന്നു……
പെട്ടെന്നാണ് അത് നടന്നത്…..
ആകാശത്തു നിന്നും അതി ശക്തമായ ഇടിമിന്നൽ ഭൂമിയിലേക്ക് പതിച്ചു….. അതോടൊപ്പം തന്നെ റോഡ് ക്രോസ് ചെയ്യുന്നവർ ഒന്ന് ഞെട്ടി അവിടെ നിന്നിരുന്നു…..
രുദ്രന്റെ കാതിൽ ആരുടെയോ ഗാഭീര്യം നിറഞ്ഞ ശബ്ദം മുഴങ്ങി കേട്ടു…….
‘”” രുദ്രാ……..
നിന്നിൽ സ്വയം നിയന്ത്രണം കൊണ്ടുവരൂ………..'””
അതായിരുന്നു ആ ശബ്ദം അവനോട് പറഞ്ഞത്……… അതിന്റെ ശക്തിയാലോ ഉണർവ്വാലോ എന്നറിയില്ല…. അവന്റെ കാലുകൾ ബ്രെക്കിൽ ശക്തിയിൽ അമർന്നു…… ചീറി പാഞ്ഞ കാറിന്റെ ടയർ നനവുള്ള റോഡിൽ ഉരഞ്ഞു സീബ്ര ലൈനു മുന്നിൽ വന്ന് നിന്നു…..
അവനൊരു നിമിഷം സ്വബോധത്തിലേക്ക് വന്ന് ഞെട്ടി അതെ നിൽപ്പ് നിന്നിരുന്നു…. ആ സമയം കൊണ്ട് കുട്ടികൾ എല്ലാം റോഡ് മുറിച്ചു കടന്നു……
എന്നാൽ രുദ്രനിൽ വന്ന ബോധത്തിന്
അത്ര സമയമൊന്നും ദൈർഘ്യം ഇല്ലായിരുന്നു….. അവനിൽ നിമിഷങ്ങൾ മാത്രം വന്ന രുദ്രനെന്ന ദേവൻ പെട്ടെന്ന് മറഞ്ഞു…. അവനുള്ളിൽ ആ അസുരൻ വീണ്ടും പ്രത്യക്ഷനായി….. എന്നാലും അവൻ കേട്ട ആ ശബ്ദം അവനിലെ ദേവ സത്വത്തെ ചെറിയ രീതിയിൽ എങ്കിലും ഉണർത്തിയിരുന്നു…..
വണ്ടി വീണ്ടും ചീറി പാഞ്ഞു മുന്നോട്ട് കുതിച്ചു…..
തന്നിലെ മാറ്റം തിരിച്ചറിഞ്ഞ അവൻ എങ്ങനെയൊക്കെയോ കാറിന്റെ ദിശ മാറ്റി….
അതൊരു ഒഴിഞ്ഞ റോഡ് ആയിരുന്നു….. അധികം ആളുകൾ ഒന്നും വരാത്ത ഒഴിഞ്ഞ റോഡ്……
ഇടുങ്ങിയ ആ ചെറു റോഡിലൂടെ അവന്റെ കാർ നൂറിൽ തന്നെ പാഞ്ഞുകൊണ്ടിരുന്നു….
ത്രിശൂർ നാഷണൽ ഹൈവേയിൽ നിന്നും അവന്റെ കാർ ഫോറെസ്റ്റ് ഏരിയ നോക്കി വേഗത്തിൽ കുതിച്ചു….
പൊട്ടിയ റോഡിലൂടെ വേഗത്തിൽ നിരങ്ങുന്ന ടയറുകളെ പോലും അവൻ നോക്കിയില്ല…. വണ്ടിയൊന്ന് പാളിയാൽ അപകടത്തിലാവുന്ന പാറുവിന്റെ ജീവനെ പറ്റി അവനോർത്തില്ല…..
ആ മനസ്സ് എന്തിനാലോ ഏറെ ആസ്വസ്ഥമായി തീരുകയായിരുന്നു…..
ആരെയൊക്കെയോ കൊന്ന് രക്തം കുടിക്കുവാൻ അവന്റെ ഉള്ളിൽ നിന്നും മറ്റാരോ പറയുവാൻ തുടങ്ങി……
അവന്റെ കാതുകൾ പൊട്ടുന്ന പോലെ തോന്നി….. കാഴ്ച പോലും ഒരു പുകമറവ് പോലെ മങ്ങി……
രുദ്രൻ ഇപ്പോൾ പിടിച്ചു നിൽക്കുന്നത് തന്നെ അവനുള്ളിൽ ഉണർന്നിരിക്കുന്ന അല്പം ദേവത്വം കൊണ്ട് മാത്രമാണ്……
എന്നാൽ അതിന് അതിനധികമൊന്നും ആയുസ്സില്ല…..
ഭൂമി ഇരുണ്ട് കൂടുതൽ ഭയാനകമായ രീതിയിൽ വന്യമായി…… കൂടി നിൽക്കുന്ന കാർ മേഘങ്ങളിൽ നിന്നും മഴ പെയ്തിറങ്ങുവാൻ വെമ്പൽ കൊണ്ടു……
ഓരോ നിമിഷം കഴിയുതോറും അവനിലെ മാറ്റം അധികമായി വരുവാൻ തുടങ്ങി….. ഒപ്പം അപരിചിതമായ ആ വഴിയിലൂടെ എങ്ങെന്നില്ലാതെ വണ്ടി ചലിച്ചു…..
കാർ ഏറെ കുറെ ഒരു മലമ്പ്രദേശത്തേക്ക് കടന്നിരുന്നു…..
അവനുള്ളിലെ പ്രേരണ മൂലമോ ദൈവ ഹിതം പോലെയോ….. പൊട്ടി പൊളിഞ്ഞ ആ റോഡിൽ നിന്നും അവന്റെ കാർ ഒരു ചെറു മൺ റോഡിലേക്ക് തിരിഞ്ഞു……
കാടിനിടയിലൂടെയുള്ള വഴിയാണത്……
ചുറ്റിനും മൂടി നിൽക്കുന്ന ഘോര വനം….. എങ്ങും ചീവീടുകളുടെ സംഗീതം…….
രുദ്രന്റെ പാദത്തിൽ കൂടുതൽ ബലം നിറഞ്ഞു….. ആക്സിലേറ്റർ കൂടുതൽ ശക്തിയിൽ അമർന്നു….. ഒപ്പം ഒരു വല്ലാത്ത ഇരമ്പലോടെ കാർ കൂടുതൽ വേഗത്തിൽ മുന്നോട്ട് പാഞ്ഞു….. ഇടയ്ക്കിടെ മുന്നിൽ വന്ന മരങ്ങളെ തലനാരിക ഇടക്ക് ഇടിക്കാതെ രക്ഷപ്പെട്ടു…..
മുൻ സീറ്റിൽ ഇതൊന്നുമറിയാതെ മരുന്നിന്റെ ഡോസിൽ മയങ്ങി കിടക്കുകയാണ് പാറു…..
കാർ കൂടുതൽ മുന്നോട്ട് സഞ്ചരിച്ചു …. കോപം കത്തി അവന്റെ മുഖമാകെ ഞരമ്പുകൾ വലിഞ്ഞു മുറുകിയിരുന്നു….. ആ കണ്ണുകൾ അഗ്നി പോലെ ജ്വലിക്കുന്നു …… വിരലുകളിലെ നഖമെല്ലാം ഒരു മൃഗത്തെ പോലെ നീണ്ടു വരുന്നു…….
എല്ലാം കൊണ്ടും അവൻ മാറിയിരുന്നു……
അവന്റെ ചെകുത്താൻ കണ്ണുകൾ പാർവതിയിലേക്ക് പാഞ്ഞു….. ചെരിഞ്ഞു കിടക്കുന്ന അവളുടെ കഴുത്തിലെ ഞരമ്പുകൾ പോലും അവന്റെ കണ്ണിൽ വളരെ വ്യക്തമായി തെളിഞ്ഞു വന്നു……
അവളിലെ രക്തതിൻ മണം ആ സിരകളെ ചൂടുപിടിപ്പിക്കും പോൽ രുദ്രന് തോന്നി…..
നഖം നീണ്ട വിരലുകളാൽ അവന്റെ കൈ അവൾക്ക് നേരെ തിരിഞ്ഞു……
‘”” അരുത്……….'””
രുദ്രന്റെ കാതുകളിൽ വീണ്ടും ആരുടെയോ ശബ്ദം മുഴക്കം ഉയർന്നു….. അതാൽ പെട്ടെന്നവന്റെ കൈ പിൻവലിഞ്ഞു…..
എന്നാൽ അവൻ വീണ്ടും പഴയപടിയായി മാറിയിരുന്നു…… കൂടുതൽ വെറിയോടെ അവൻ വീണ്ടും അവളുടെ കഴുത്തിനു നേരെ കൈ നീട്ടി……. പെട്ടെന്ന് അവന്റെ കാതുകളിൽ വീണ്ടുമാ മുഴക്കം കേട്ടു……
അവനിലെ മൃഗം കൂടുതൽ കോപത്തോടെ മുരണ്ടു….. ഒരു ഭ്രാന്തനെ പോലെ അവന്റെ കണ്ണുകൾ ചുറ്റിനും പാഞ്ഞു……. അവിടെ അവൻ കണ്ടു….. അകലെയായി കാണുന്ന ഒരു ആൽമരത്തെ …..
വെറിപൂണ്ട ആ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു….. ഒപ്പം വണ്ടിയുടെ ആക്സിലേറ്റർ അമർന്നു….. മുന്നോട്ട് തന്നെ……
ഇത്തവണ അവനിലെ ഒരു ശക്തിക്കും ആ അസുരനെ തൊടുവാൻ പോലും സാധിച്ചില്ല……
രുദ്രൻ സ്വയം മാറിയിരുന്നു…… ഒരു ചെകുത്താന്റെ പൂർണ്ണ രൂപത്തോടെ…..
?????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?