അവരാ വീൽചെയർ ഉരുട്ടി അകത്തേക്ക് നടന്നു ….. നാലു ഭാഗവും തുണികൾ കൊണ്ട് മൂടിയ കുറേ ബെഡ്ഡുകൾ…..
അതിൽ ഒന്നിലേക്കാണ് അവനേ കൊണ്ടുപോയത് …..
മൂടി വച്ചിരിക്കുന്ന ആ തുണി അല്പം മാറ്റിയതിനുശേഷം അവനെ അകത്തേക്ക് കടത്തി അവർ……
ആ ബെഡ്ഡിൽ കിടക്കുന്ന രൂപത്തെ കണ്ട് sj ഞെട്ടി വിറച്ചുപോയി…
അവന്റെ കണ്ണുകളെ അവന് തന്നെ വിശ്വസിക്കുവാൻ സാധിച്ചില്ല……
ആ കിടക്കുന്നത് സമർ ആണ്…
മുൻപുള്ള രാവണന്റെ അഴകും
ഗജ ത്തിന്റെ ബലവും എല്ലാം നഷ്ടമായ ഒരു വിരൂപിയായ സമർ……
അതെ…..
ദേഹം ആസാഹലം കത്തി കരിഞ്ഞു വെന്തു പോയ ഒരു ശരീരം…. അതാണ് സഞ്ജയ് അവടെ കണ്ടത്…. അവനൊന്നു ശ്വാസം വിടുവാൻ പോലും സാധിച്ചില്ല….
വിറച്ചുപോയി അവൻ…..
അവിടമാകെ ഒരുതരം മാംസത്തിന്റെ മണം ആയിരുന്നു…..
Sj പതിയെ അവനെ വിളിച്ചു….
‘” സ്…സ്.. സമർ……
ടാ……'””
അവന്റെ ശബ്ദം നല്ലരീതിയിൽ ഇടറിയിരുന്നു….. തന്റെ പ്രിയ സുഹൃത്തിന്റെ ആ അവസ്ഥ കണ്ട് അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വന്നു…..
ചലന ശേഷി പോലും നഷ്ട്ടമായ ആ ശരീരം പതിയെ കണ്ണുകൾ തുറന്ന് അവനെ നോക്കി….
വിറയാർന്ന കൈകളാൽ അവൻ തന്റെ മുഖത്ത് പിടിപ്പിച്ചുള്ള ഓക്സിജൻ മാസ്ക് ഊരി മാറ്റി…..
‘”” വേണ്ടടാ…..
അത് വച്ചോ…ഊരണ്ടാ…..'””
Sj അവനെ നോക്കി അരുളി….
ആ രൂപം അവനെ നോക്കി ചെറുതായി ചിരിക്കുവാൻ ശ്രമിച്ചു…..
‘”” എ…എന്തിനാടാ….
എനിക്ക് അധികം ആയുസ്സൊന്നുമില്ല ഇനി….'””
‘”” അങ്ങനെ പറയാതെ സമർ…..
നീ എനിക്കൊപ്പം വേണം…..
വേറെ ആരുമില്ലടാ എനിക്ക്…..'””
Sj അവന് മുന്നിൽ ഇരുന്ന് തേങ്ങി…..
‘”” എന്നെ ഇനി എന്തിനു കൊള്ളാമെടാ….
പോകുന്നെങ്കിൽ പോവട്ടെ ഈ ജീവൻ….
ഇത്രനാൾ ഞാൻ പിടിച്ചു നിന്നത് നിന്നെ കാണുവാൻ മാത്രമാണ്….'””
‘”” സമർ……'””
‘”” കരയരുത് നൻബാ……'””
‘”” എടാ…..
എന്താടാ ഇത്…..
എന്തൊക്കെയാ ഇവിടെ നടന്നത്……
എനിക്കൊന്നും മനസ്സിലാവുന്നില്ല…..'””
സഞ്ജയ് പറഞ്ഞു…..
‘”” ആ……
പറയാ…..
എല്ലാം….
എല്ലാം പറയാം…..'””
സമർ ശ്വാസം എടുക്കുവാനായി നന്നേ ബുദ്ധിമുട്ടി…..
‘”” നീയാ മാസ്ക് വക്ക് സമർ….'”
‘”” ഏയ്…..
വേണ്ടാ…..
എ…എനിക്ക്…. ഇനി സമയമില്ല….
മരിക്കും മുമ്പ് എല്ലാം നിന്നെ അറിയിക്കണം….
ക.. കാരണം…..
ഇനി ഞാനേ ബാക്കിയുള്ളു….
ആ സത്യം അറിഞ്ഞവനായി ഞാനേ ബാക്കിയുള്ളു…..'””
സമർ പറഞ്ഞു…..
‘”” നീ പറാ……ഞാൻ കേൾക്കാം സമർ…..'””
Sj പറഞ്ഞു…..
‘”” പ്…പാർവതി…..
അ…അവളാ…..
അവളാ എല്ലാവരേം കൊന്നത്…..'””
അവൻ പറഞ്ഞത് കേട്ട് sj ശരിക്കും ഞെട്ടി………
‘”” എന്ത്……???
പാർവതിയോ….. അവൾ എങ്ങിനെ ഇത്രയും പേരെ…..'””
‘” അ…അത് അറിയില്ല സഞ്ജയ്…..
പ്…പക്ഷെ…..
അവളവിടെ പ്രയോഗിച്ചത്….
പ്രാജീന കാലത്ത് തന്നെ മണ്മറഞ്ഞു പോയ യുദ്ധ വിദ്യായാണ്…..
അത് ആ കാലത്ത് പോലും ഒരു പ്രത്യേക ജന്മം വരിച്ച യോദ്ധാക്കൾ മാത്രം പഠിച്ച വിദ്യകളാണ്…..
അ…അത്…. നമുക്ക് അറിയുന്ന പാർവതി…
ഒരു ജന്മം മുഴുവൻ സിദ്ധിച്ചാൽ പോലും ചെയ്യുവാൻ സാധിക്കില്ല….
പ്…പക്ഷെ…. അവൾ അത് ചെയ്തു…..
എല്ലാവരേം കൊന്നു….
ജീവയെ വരെ…..'””
സമർ പറഞ്ഞു…..
അവൻ പറഞ്ഞ സത്യങ്ങൾ കേട്ട് സഞ്ജയ് ശരിക്കും വിറച്ചുപോയി….
‘”” പ്…പിന്നെ…..
അവൻ….. അവൻ ഒരു സാധാരണ മനുഷ്യനല്ല സഞ്ജയ്…..
എന്റെ അച്ഛൻ പഠിപ്പിച്ച 101 നാഡി മർമ്മ വിദ്യകൾ ഞാൻ അവനിൽ പ്രയോഗിച്ചു ….
പ്…പക്ഷെ…..
അവനൊ ന്നും സംഭവിച്ചില്ല ……
ഒരു മനുഷ്യൻ എത്രതന്നെ ബലവാൻ ആയിരിക്കട്ടെ….
അവന്റെ മർമ്മത്തിൽ ഏൽക്കുന്ന ക്ഷതം ആ യോദ്ധാവിനെ തളർത്തും …..
പക്ഷേ സഞ്ജയ്….
ഞാൻ ആ വിദ്യ ഉപയോഗിച്ച് ആദ്യം തോറ്റുപോയത് അവനു മുന്നിലാണ് …..
എന്നെ ഇങ്ങനെ ആക്കിയതും അവൻ തന്നെയാണ്……
ചിലപ്പോൾ ഞാൻ പറയുന്നത് വെറും ഭ്രാന്തായി തോന്നിയേക്കാം ….
എന്നാലും പറയുകയാണ്….
അവനിൽ എന്തോ അമാനുഷികത നിറഞ്ഞിരിക്കുന്ന പോലെ ….'””
അവൻ പറയുന്നതെല്ലാം അതിശയത്തോടെ കേട്ടു അവൻ….. വിശ്വസിക്കണോ അതോ അവിശ്വസിക്കണോ എന്നൊന്നും അറിയില്ല അവന് …..
പക്ഷേ അവൻ കേൾക്കുന്നത് ഒരുവന്റെ മരണം മൊഴിയാണ് …..
‘”” സമർ…..
നീ പറയുന്നതൊന്നും എനിക്ക് വിശ്വസിക്കുവാൻ പോലും സാധിക്കുന്നില്ല….””
‘”” വ്.. വിശ്വസിച്ചേ പറ്റു…..
അ.. അവൻ……
അ…അവൻ……'””
സമർ ശ്വാസം വിടുവാൻ നന്നേ പ്രയാസപ്പെട്ടു…. അവന് മറ്റൊന്നും പറയുവാൻ സാധിച്ചിരുന്നില്ല…. സമറിന്റെ അവസ്ഥ കണ്ടതും sj ക്ക് കൂടുതൽ ഭയമായി…..
‘”” സമർ…..
ടാ……
Are you ok……
സമർ……'””
Sj അവനെ വിളിച്ചുകൊണ്ടെ ഇരുന്നു….
പക്ഷെ എല്ലാം അവസാനിച്ചിരുന്നു…..
അവസാനമായി ഒന്ന് ആഞ്ഞു ശ്വാസം വലിച്ചതും അവന്റെ ദേഹം നിശ്ചലമായി….
ഒന്ന് അനങ്ങുക പോലും ചെയ്യാതെ….
അപ്പോളും ആ കണ്ണുകൾ തുറന്ന് തന്നെയാണ് ഇരുന്നത്…..
‘”” ഡോക്ടർ…………….
ഹേയ്……….
ആരെങ്കിലും ഒന്ന് വേഗം വാ……..'””
ആ icu മുറിയിൽ അവന്റെ അലർച്ച മുഴങ്ങി കേട്ടു……നിമിഷങ്ങൾ കൊണ്ട് അവിടേക്ക് ഡ്യൂട്ടി ഡോക്ടർ പാഞ്ഞെത്തി…..
‘”” ഡോക്ടർ……
ഇവൻ അനങ്ങുന്നില്ല…..
പെട്ടെന്ന് എന്തെങ്കിലും ചെയ്യ് പ്ലീസ്…..'””
Sj കേഴുകയായിരുന്നു അവർക്ക് മുന്നിൽ….
ആ ഡോക്ടർ സമറിന്റെ കയ്യിൽ ഒന്ന് പിടിച്ചു നോക്കി….. ശേഷം അവന്റെ തുറന്ന് വച്ച കണ്ണുകൾ കൈകൾ കൊണ്ട് പതിയെ അടപ്പിച്ചു…..
‘”” സോറി സാർ…..
ഹീ ഈസ് ഗോൺ…..'””
അത് മാത്രമാണ് അയാൾ പറഞ്ഞത്….
അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വന്നുകൊണ്ടിരുന്നു….
ഒന്ന് അലറി കരയുവാൻ തോന്നി അവന്….
അവസാനമായി തന്റെ സുഹൃത്തിന്റെ കരത്തിൽ മുറുകെ പിടിച്ചു സഞ്ജയ്…..
‘”” സമർ……
നീ പറഞ്ഞത് സത്യമോ കള്ളമോ…….
അതെനിക്ക് അറിയണ്ടാ…..
ഞാൻ വാക്ക് തരാ…..
നീ മരിക്കാൻ കാരണമായ അവന്റെ കുടുംബത്തിന്റെ അടിവേര് ഇളക്കും ഈ sj….
ഇത്…..
എന്റെ ഒരേയൊരു ആത്മാർഥ സുഹൃത്തിനു ഞാൻ തരുന്ന വാക്കാണ്…..
ഈ sj യുടെ വാക്ക്……'””
സങ്കടത്തിനൊപ്പം കോപം കലർന്ന സ്വരത്തോടെ sj അരുളി…..
അവിടെ വന്ന നഴ്സ് അവനെ പുറത്തേക്ക് കൊണ്ടുപോയി…..
വേദ പുറത്ത് തന്നെ ഉണ്ടായിരുന്നു…..
ആ നഴ്സ് അവനെ അയാളുടെ കയിൽ ഏൽപ്പിച്ചു…..
‘”” അവൻ എന്തെങ്കിലും പറഞ്ഞോ സഞ്ജയ്……'””
വേദ ചോദിച്ചു…..
‘”” ഹമ്മ്…. പറഞ്ഞു…..
ശേഷം അവൻ പോയടോ….
എന്നെ വിട്ട് ദൂരേക്ക്…..'”
ആ വാക്കുകൾ കേട്ട വേദയും നന്നേ വിറച്ചിരുന്നു….. ചതുരങ്ക കളിയിൽ സേനയിലെ മന്ത്രി വീണിരിക്കുന്നു….
ഇനി ഉള്ളത് കുറച്ചു ഭടന്മാരും ഒരു ആനയും രാജാവും മാത്രം…..
‘”” സഞ്ജു…..
പുറത്ത് പോലീസ് വന്നിട്ടുണ്ട്…..
മൊഴി എടുക്കാൻ…..'””
വേദ അവനോട് പറഞ്ഞു….. Sj അയാളെ നിർവികാരത്തോടെ നോക്കി…..
‘”” എനിക്ക് ആരെയും കാണണ്ടാ വേദാ….
അവരോട് പറാ….
നടന്നത് ഗാങ് വാർ ആണെന്ന്…..
ആരെയും കണ്ടാൽ തിരിച്ചറിയുകയുമില്ല…..'””
Sj പറഞ്ഞു….
‘”” അപ്പൊ പാർവതിയുടെ കല്യാണം….??'”
അയാൾ ചോദിച്ചു…..
‘”” തല്ക്കാലം ഒന്നും ചെയ്യണ്ടാ….
അത് നടന്നോട്ടെ…..'””
സഞ്ജയ് പറഞ്ഞു…..
വേദ മറ്റൊന്നും ചോദിച്ചിരുന്നില്ല….
എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു നിന്നെങ്കിലും ആ ശരീരത്തിൽ ഇപ്പോൾ ഓടുന്നത് പ്രതികാര വെറിയാണ്…….
???????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?