സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല …..
അത് ചലിച്ചുകൊണ്ടെയിരിക്കുന്നു …..
ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ തളർന്നു പോകുന്നത് താൻ ഒറ്റപ്പെട്ടു എന്നറിയുന്ന ആ നിമിഷമാണ് ……
സഞ്ജയ് അങ്ങനെയൊരു സാഹചര്യത്തിലൂടെയാണ് ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്….
ഓരോ നിമിഷം കഴിയുന്തോറും തന്റെ സഹോദരന്റെ മരണവാർത്തയെ അവൻ ഉൾക്കൊള്ളാൻ തുടങ്ങി ….
കൂടാതെ ഓരോ നിമിഷവും ആ സത്യം അവന്റെ ഉൾമനസ്സിനെ കുത്തിനോവിപ്പിച്ചു…..
അണയാതെ കത്തുന്ന പകയുടെ തീനാളം അവന്റെ മനസ്സിൽ കൂടുതൽ ശോഭയോടെ ആളിക്കത്തുവാൻ തുടങ്ങി……
ഇത് പകയുടെ തീനാളമാണ് …..
ആദ്യം പാറുവിന്റെ അമ്മയും ഏട്ടനും എങ്കിൽ അതിന് പിന്നാലെ sj യുടെ അച്ഛനും മുത്തച്ഛനും ….
പിന്നീട് വീരപാണ്ടി എങ്കിൽ …..
അടുത്തതായി അവന്റെ അമ്മ അതിഷ്ട്ട ലക്ഷ്മി…..
കണ്ണിനു കണ്ണ് പകക്ക് പക…..
ഇപ്പോളിതാ ജീവയും….. പ്രതികാരത്തിന് ചോര കളിയിൽ വീര പാണ്ടിയുടെ കുടുംബത്തിന്റെ തട്ട് ഇപ്പോൾ താഴ്ന്നാണ് കിടക്കുന്നത് ….
അവനു വേദനകളെ കാൾ പകയുടെ ചൂടാണ് അറിഞ്ഞത്….. ആ ഒറ്റപ്പെടലിനെ ഇല്ലാതാക്കാൻ ആ ചൂടു തന്നെ ധാരാളം….
‘”” വേദ…….'””
ഏറെ നേരത്തിനു ശേഷം sj അയാളെ വിളിച്ചു……വേദനായകം sj യുടെ അടുക്കലേക്ക് നടന്നു വന്നു…..
‘”” സഞ്ജയ്……??
ഇപ്പോൾ ഒക്കെ അല്ലേ……'””
വേദ ചോദിച്ചു…..
‘” ഞാൻ ഓക്കേ ആണോ അല്ലയോ….
അതിവിടെ പ്രധാനമല്ല വേദ…..
എനിക്കറിയേണ്ടത് അവരെല്ലാം എങ്ങനെ മരിച്ചു എന്നാണ്……
ആയുധമേന്തിയ 45 പേർക്ക് വെറും ഒരുത്തനെ നേരിടാൻ സാധിക്കില്ലേ …..'””
സഞ്ജയ് തനിക്കുള്ളിലെ സംശയം വിടാതെ ചോദിച്ചു…. വേദ അവനെ ഒന്നു നോക്കി….
‘”” സഞ്ജയ്……
ഞങ്ങളും നിന്നെപ്പോലെ തന്നെയാണ്…..
ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ഒരു കുഞ്ഞിനെപ്പോലെ…..
കഴിഞ്ഞ ആറു ദിവസമായി കാര്യമെന്തെന്ന് പോലുമറിയാതെ കുരങ്ങു കളിക്കുകയാണ്……
ഞങ്ങൾ അറിഞ്ഞത് ഒന്നേയൊന്നുമാത്രം…..
സഞ്ജയ് എന്ന എല്ലാവരും അറിയപ്പെടുന്ന ബിസിനസ്‌മാന്റെ വീട്ടിൽ 45 പേർ വെട്ടേറ്റ നിലയിൽ മരിച്ചു കിടക്കുന്നു…..
ഇതു മാത്രമാണ് ഞങ്ങൾ അറിഞ്ഞത്……
നടന്നത് പറഞ്ഞുതരുവാൻ ആരും ഇല്ലായിരുന്നു…..'””
വേദ പറഞ്ഞു……
‘”” ആരുമില്ലേ വേദ……
ഒരാൾപോലും…….
എന്നാ കേട്ടോ….. അവരെ ഒക്കെ കൊന്നത് അവനാ….
ആ ഇന്ദ്രൻ …..
കോളേജ് പഠനം കഴിഞ്ഞിറങ്ങിയ വെറുമൊരു ചെറുപ്പക്കാരനായി നമ്മൾ അവനെ കണ്ടു….
പക്ഷേ അത് മാത്രമല്ലവൻ…..
ആയുധധാരികളായ ഇത്രയും വലിയ സംഘത്തിന്റെ നടക്കു വന്ന് നമ്മൾ ഉണ്ടാക്കി വെച്ച ബിരിയാണിയും കഴിച്ച് എന്നെ തന്നെ നോക്കി എല്ലാവരും കേൾക്കും വിധത്തിൽ നല്ല കാത് പൊട്ടുന്നു തെറി പറഞ്ഞതാണവൻ….
അതിന് ചെറിയ ചങ്കൂറ്റം ഒന്നും പോര വേദം….
നമ്മൾ പഠിച്ച ഇന്ദ്രന്റെ ചിത്രം…. അത് ഇതല്ല….
It’s totally changed…..'””
സഞ്ജയ് പറഞ്ഞു……
‘”” എന്നാലും സഞ്ജയ് ……
അവന് ഒരിക്കലും ഒറ്റയ്ക്ക് ഇത്രയും പേരെ കൊന്ന് വീഴ്ത്തുവാൻ കഴിയില്ല ……'””
‘”” അല്ല വേദ…..
അവൻ നമ്മളെ പോലെ കൂട്ടംകൂടിയല്ല വന്നത്…..
ഒറ്റക്കാണ്…..
ഒരു കൊടും കാറ്റുപോലെ ……
അവൻ ആ മണ്ഡപത്തിൽ ഉണ്ടായിരുന്ന ഓരോ നിമിഷവും ഞാൻ നമ്മുടെ ആൾക്കാരുടെ മുഖത്ത് കണ്ട വികാരം ഭയം മാത്രമാണ്……
അവന്റെ കണ്ണിനു പോലും ഒരു വല്ലാത്ത അസുരത….. ദൂരെ നിന്ന് പോലും എനിക്കതിനേ നോക്കുവാൻ പോലും സാധിച്ചില്ല…….
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പലതാണ് വേതാ എന്റെ മനസ്സിൽ …….
അവൾ ഇപ്പോൾ തൃശ്ശൂരിൽ ഇല്ലേ…'”””
Sj ചോദിച്ചു……
‘”” ഉണ്ട് സഞ്ജയ്……
ഞാൻ അവളെ വീക്ഷിക്കാൻ നമ്മുടെ ഒരാളെ അയച്ചിരുന്നു…..
അവൻ തന്ന വിവരങ്ങൾ വെച്ച് നാളെ അവിടെ ഒരു കല്യാണം നടക്കാൻ പോകുന്നു……
നമ്മൾ ആദ്യം അറിഞ്ഞ നന്ദു എന്ന ആളിന്റെ വിവാഹം തന്നെയാണ്…..
പക്ഷേ ഒരു തിരുത്ത് എന്തെന്നാൽ കല്യാണം ഒന്നല്ല രണ്ടാണ്……'””
വേദ പറഞ്ഞുനിർത്തി ……
‘””” രണ്ടോ……??
അതെന്താണ് രണ്ടാമത്…..'””
അവൻ ചോദിച്ചു……
‘”” നി ഷോക്ക് ആവരുത്……
ആ രണ്ടാമത്തെ വിവാഹം അവളുടെയാണ്…..
നമ്മൾ ഇത്രനാൾ വേട്ടനായ്ക്കളെ പോലെ വേട്ടയാടിയ അവളുടെ……
പാർവതി വീരപാണ്ടി യുടെ……'””
അത് കേട്ടതും സഞ്ജയ് ഞെട്ടി വിറച്ചു പോയി …. അവന്റെ കാതുകളെ വിശ്വസിക്കുവാൻ പോലും സാധിച്ചില്ല…..
‘”” പാർവ്വതിയുടെ വിവാഹമോ……
ആരുമായി…….'””
Sj കോപത്തോടെ അലറി…..
‘”” അത്……
നമ്മളാരും അന്വേഷിക്കാത്ത…..
ഒരാൾ കൂടി ആ വീട്ടിലുണ്ടായിരുന്നു സഞ്ജയ്…..
അവനാണ് അവളുടെ കഴുത്തിൽ താലി കെട്ടാൻ പോകുന്നത്…..'””
വേദ അതും പറഞ്ഞു കൊണ്ട് തന്റെ മൊബൈലിലെ ഒരു ഫോട്ടോ എടുത്ത് sj ക്ക് കാണിച്ചു……
ആ ഫോട്ടോ കണ്ട അവൻ ഒരു പ്രത്യേക ഭാഗത്തിൽ വേദനയെ നോക്കി ……
https://youtu.be/Nnlew-6ieHk
“” എന്താടോ ഇത്…..
ഇത് അവനല്ലേ…..
ഇന്ദ്രൻ…..
ഇവനാണോ അവളെ കെട്ടാൻ പോകുന്നത്……. അതും കഴിഞ്ഞാഴ്ച ഇന്ദുവിന്റെ കഴുത്തിൽ താലികെട്ടിയ ഇവൻ…… എന്നെ കണ്ടാൽ എന്താ കോമാളിയെ പോലെ തോന്നുന്നുണ്ടോ…..'””
അവൻ കോപത്തോടെ ചോദിച്ചു…..
‘”” പറയാൻ വരുന്നത് മുഴുവനായി കേൾക്കൂ സഞ്ജയ്……
ഇത് ഇന്ദ്രൻ അല്ല……
അവന്റെ തന്നെ ഇരട്ടസഹോദരനായ…..
നമുക്കുമുന്നിൽ ഒളിഞ്ഞിരുന്നു മറ്റൊരു മുഖം……
രുദ്രൻ……'””
ആ പേര് പോലും അവന്റെ സിരകളിൽ ഭയത്തിന്റെ വിറയൽ സൃഷ്ടിച്ചു…..
അവന്റെ ഓർമ്മ പാറുവിനെ കല്യാണം കഴിക്കാൻ ഒരുക്കിയ ആ ദിവസത്തിലേക്ക് പിന്നോട്ടു പോയി…..
ഇന്ദ്രന്റെ മുഖമുള്ള ആ ശത്രു മുന്നോട്ടു വന്നപ്പോൾ അവ്യക്തമായി പറുവിൽ നിന്ന് അവൻ കേട്ട പേര് …..
രുദ്രൻ…..
ഫോണിലൂടെ അവന്റെ കണ്ണുകളെ സഞ്ജയ് നോക്കി …..
അതേ കണ്ണുകൾ അതേ രൗദ്രത
ഒന്നും തന്നെ മാറിയിട്ടില്ല …..
‘”” ഇ…ഇവനാണോ അവളെ കെട്ടാൻ പോകുന്നത്…..'””
സഞ്ജയ് ചോദിച്ചു……
‘”” അതെ…..
ഇവൻ തന്നെയാണ്…..
കൂടുതൽ അന്വേഷിച്ചപ്പോൾ ഇന്ദ്രനെ പോലെ അത്രയ്ക്കും ബലമുള്ള പാർട്ടിയായി ഒന്നും തോന്നിയിട്ടില്ല…..
ഒരു സാധാരണ ആൾ…..
അത്രമാത്രം…….'””
വേദ പറഞ്ഞു…….
‘”” ഡേയ് മുട്ടാൾ…….
അവൻ വെറുമൊരു സാധാരണ ആളല്ല…..
അ…. അവനാ…..
അവനാണ് അന്ന് വന്നത്…..
ഇന്ദ്രനെക്കുറിച്ച് നമ്മൾ വരച്ച ബാഗ്രൗണ്ട് പിക്ചർ തെറ്റിയിട്ടില്ല വേദ….
നീ ഇപ്പോൾ ഇവനെക്കുറിച്ച് പറഞ്ഞതാണ് തെറ്റിയത്……
He is not a common man….
അവൻ അതുക്കും മേലെ എന്നമോ ആണവൻ……'””
സഞ്ജയ് അലറി……
‘”” ഒക്കെ സഞ്ജയ്……
ഇനി നമ്മൾ എന്ത് ചെയ്യണം……
നാളെ ഈ വിവാഹം നടക്കും…..
അത് മുടക്കണ്ടെ…..??'””
അയാൾ ചോദിച്ചു……
‘”” ഹമ്മ്…..
വേണം…..
പക്ഷേ നേരിട്ട് പോയൊരു തടയൽ സാധ്യമല്ല……
ഇപ്പോൾ നമ്മൾ അടികൊണ്ട് വീണിരിക്കുകയാണ് …..
ഈ സമയം ഗർജിക്കുകയല്ല….
പതുങ്ങുന്നതാണ് ബുദ്ധി……
എന്തായാലും ഇത്രയും കൊലപാതകങ്ങൾ
നടന്നത് ആണല്ലോ…..
ഇത്തവണ നമ്മൾ നിയമത്തിന്റെ പിന്നാലെ പോകാം…. അവൻ കുറച്ചു കാലം അകത്തു പോയി കിടക്കട്ടെ ……ഇത്രപേരെ കൊന്നെന്നുള്ള കാരണം തന്നെ ധാരാളം അവൻ പുറത്ത് വരാതിരിക്കാൻ….'”
സഞ്ജയ് പറഞ്ഞു….
‘”” പക്ഷേ sj……
അതിലും ഒരു ചെറിയ പ്രശ്നം……'””
‘”” എന്താണ് വേദ……??'””
‘”” ഈ നടന്നിരിക്കുന്ന കൊലപാതകം ഇപ്പോൾ ചെന്നൈ മീഡിയയിൽ ഹെഡ്ലൈൻ ആണ്….
അന്ന് നമ്മൾ കൊണ്ടുവന്ന ആ 5
സംഗീത ട്രൂപ്പ് കാരും ഒരു പൂജാരിയും സാക്ഷികൾ ആയി മുന്നോട്ട് വന്നു….
മൊഴി പറയാൻ…..
പക്ഷേ അവർ ഇതിനെക്കുറിച്ച് പറയുവാൻ നാവ് എടുത്തു വെച്ചതും രക്തം ശർദിച്ച് മരിച്ചുപോയി……'””
‘”” വാട്ട്…….???:””‘
‘”” അതേ sj…..
എന്താണ് കാരണം എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല……
ആദ്യത്തെ രണ്ട് പേർ മരിച്ചപ്പോൾ തന്നെ ബാക്കി സാക്ഷിപറയാൻ വന്ന നാലുപേർ തലതെറിച്ചോടി..
ഇപ്പോൾ ഇതിന് സാക്ഷിപറയാൻ ബാക്കിയുള്ള ഏക ആൾ നീ മാത്രമാണ്…
പക്ഷേ നീ അത് പറഞ്ഞാൽ അവർക്ക് ഉണ്ടായത് പോലെ വല്ലതും….…….'””
വേദ തന്റെ സംശയം തുറന്ന് ചോദിച്ചു….
എല്ലാം കൂടി കേട്ട് സഞ്ചയിക്ക് പെരുത്ത് കയറി……
‘”” ഇതെന്താടാ ഇവിടെ നടക്കുന്നത് …..
അവനാരാ ദൈവമോ ….
അതോ ചെകുത്താനോ……
അവനെ കണ്ടപ്പോൾ തൊട്ട് ദേ ഈ നിമിഷംവരെ ഇതുപോലെ തന്നെയാണ് കാര്യങ്ങൾ…..
എന്നെ ഒന്നു നോക്കാൻ ഭയപ്പെടുന്നവൾ പോലും എന്റെ പള്ളക്ക് കത്തി കയറ്റാൻ ധൈര്യപ്പെട്ടു…..
പക്ഷേ വിടില്ല ഞാൻ…..
എനിക്ക് ഉള്ളിലെ പക മുഴുവൻ ഞാനാ കുടുംബത്തിൽ തീർക്കും….'””
അവൻ കോപം കൊണ്ട് അലറി…..
മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു വേദയ്ക്ക്….
‘”” വേദ……'””
Sj അവനെ വിളിച്ചു …..
‘”” ഹ്മ്മ്മ്……'””
‘”” നീ പറഞ്ഞില്ലേ…….
ആ 46 ൽ 45 പേരും മരിച്ചെന്ന്…..
ബാക്കിയുള്ള ഒരാൾ ആരാണ്……??'””
Sj ആകാംക്ഷയോടെ ചോദിച്ചു….
വേദ അവന്റെ മുഖത്തുനോക്കി പറഞ്ഞു …..
‘”” ജീവനോടെയുള്ള ഏക വ്യക്തി അവൻ മാത്രമാണ്…..
നിന്റെ വജ്രായുധം….. സമർ……'””
ആ പേര് കേട്ടതും സഞ്ജയ് ഒന്ന് കോരിത്തരിച്ചുപോയി…..
കാരണം നഷ്ടമായ ഒരു പടക്ക് തുല്യമാണ് അവൻ…..
സമർ…..
സമർ അലി ഖാൻ……
‘”” എവിടെ വേദാ…..
എന്റെ നന്പൻ എവിടെ……'””
അവൻ ചോദിച്ചു…..
‘”” സഞ്ജയ്…..
ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം…… ജീവനുള്ള ഒരു വെറുമൊരു ശരീരം….
അതുമാത്രമാണ് അവനിപ്പോൾ…..
ഏതു നിമിഷവും മരിച്ചേക്കാം …..'””
വേദ യുടെ വാക്കുകൾ കേട്ടതും കുറച്ചു മുന്നേ അവനിൽ ഉദിച്ച എല്ലാ പ്രതീക്ഷകളും കെട്ടണഞ്ഞു……
‘”” എനിക്ക് അവനെ കാണണം……'””
സഞ്ജയ് ഒറ്റവാക്കിൽ പറഞ്ഞു……
‘”” പക്ഷെ sj….
അത്……'””
‘”” വേദാ…..
എനിക്ക് വേറെ ഒന്നും കേൾക്കണ്ട….
അവനെ കാണണം എന്ന് പറഞ്ഞാൽ…
കാണിക്കണം…..
മനസ്സിലായോടാ……'””
അവന്റെ സ്വരം ഒരു മൃഗത്തെ പോലെ മരടിച്ചിരുന്നു …..
മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ വേദ പുറത്തേക്കു നടന്നു ….
അവിടെയുള്ള ഡ്യൂട്ടി ഡോക്ടർമാരെ കണ്ട് കാര്യം പറഞ്ഞു…..
പക്ഷേ ആരും തന്നെ സമ്മതിച്ചിരുന്നില്ല…..
എന്നാൽ ആയുധത്തിന് മുന്നിൽ ആത്ഞക്ക് എന്ത് പ്രസക്തി…..
സമറിലേക്കുള്ള വാതിൽ അവർക്കുമുന്നിൽ തുറന്നു വന്നു…..
വേദ സഞ്ജയ്‌യെ ഒരു വീൽ ചെയറിൽ ആക്കി icu വിന്റെ മുന്നിലേക്ക് നടന്നു….
അതിനുള്ളിലേക്ക് കയറുവാൻ അയാൾക്ക്
സാധിക്കുമായിരുന്നില്ല …..
അതിനാൽ അതിനുള്ളിലെ ഒരു ഡ്യൂട്ടി നഴ്സിന് സഞ്ജയ്‌യെ കയ്മാറി അയാൾ പുറത്ത് തന്നെ ഇരുന്നു…..
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?