നേരം ഒരുപാട് മുന്നോട്ട് പോയി….
ആരും വന്നില്ല….
കടലും കാറ്റും ഇന്നേറെ വന്യമാണ്….
ഏത് കടലിനു മുന്നിൽ വന്നാലും അവൻ രുദ്രൻ അടുക്കലേക്ക് ഓടി എത്തുമായിരുന്നു….
എന്നാലിന്ന് ആ സുഹൃത്തിന്റെ നിഴൽ പോലുമില്ല അവിടെ…..
വൈകി ആയാലും അവൻ വരുമെന്ന അന്ധ വിശ്വാസത്തിൽ രുദ്രൻ അവിടെ തന്നെ കിടന്നു…..
അങ്ങനെയും സമയം കടന്നുപോയി…..
മണ്ണിനു പോലും വല്ലാത്ത തണുപ്പ്….
പതിയെ പതിയെ സമയത്തിന്റെ ഒഴുക്കിനനുസരിച്ച് അവന്റെ കണ്ണും അടഞ്ഞു….…..
കാഴ്ചയിൽ ഇരുൾ പടർന്നു…..
ആ ഇരുൾ അവനെ മറ്റൊരു ലോകത്തെക്ക് കൊണ്ടുപോയി…
ഒരു മായികാ ഉലകത്തിലേക്ക്
.
വെള്ള വെള്ളയായി മേഖങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശം…..
അതിലൂടെ പറക്കുകയാണവൻ….. അവൻ പോലും അറിയാതെ…..
കൂടെ ആരോ ഒരാൾ നിൽക്കുന്ന പോലൊരു സാനിധ്യം രുദ്രൻ തിരിച്ചറിഞ്ഞു….
അവൻ പതിയെ തിരിഞ്ഞു നോക്കി….
പക്ഷെ ആരും തന്നെ ഇല്ലായിരുന്നു അവിടെ ….
എല്ലാം തന്റെ തോന്നലുകൾ ആണെന്ന് സ്വയം പറഞ്ഞുകൊണ്ട് അവൻ ഭൂമിയിലേക്ക് പറന്നറങ്ങി….
എല്ലാം വളരെ സാധാരണമായിരുന്നു….
മുന്നിൽ കാണുന്നത് അവന്റെ തന്നെ നാടാണ്…. പക്ഷെ ഏറെ മാറിയിരിക്കുന്നു….
പൊട്ടി പൊളിഞ്ഞ റോഡ്…..
തകര ഷീറ്റുകൾ കൊണ്ട് പണിഞ്ഞ കട മുറികൾ……
ഓല മേഞ്ഞ ബസ് സ്റ്റോപ്പ്….
എല്ലാം കൊണ്ടും……
ഒരു പഴമയുടെ രുചി…..
അവന്റെ കാതുകളിൽ കുറെ കുട്ടികൾ കല പില കൂട്ടുന്ന സ്വരം കേട്ടു…. രുദ്രൻ അവിടേക്ക് തിരിഞ്ഞു നോക്കി….
ഒരു സ്കൂളിന്റെ പ്രവേശന കവാടം…..
അവനേറെ അറിയാവുന്ന ഇടം തന്നെ….
പണ്ട് അവൻ പഠിച്ച തന്റെ വിദ്യാലയും….
അതിനുള്ളിലൂടെ കുട്ടികൾ എല്ലാം ഓടി കളിക്കുന്നു….
എല്ലാം ഇന്നലെ കണ്ട് മറന്ന ഓർമ്മകൾ പോലെ തെളിഞ്ഞു വന്നു അവന്റെ ഉള്ളിൽ….
പെട്ടെന്നാണ് അതിനുള്ളിൽ നിന്നും 3 പേർ പുറത്തേക്ക് വന്നത്…..
ഒരു സാരി ഉടുത്ത സുന്ദരിയായ സ്ത്രീയും…
ഒരേ പോലെ മുഖചായ ഉള്ള രണ്ട് കുട്ടികളും….
അവരെ കണ്ടപ്പോൾ ഏറെ പരിജയം തോന്നി അവന്…. ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയപ്പോളാണ് ആ വരുന്നത് തന്റെ അമ്മയായ ലക്ഷ്മി ആണെന്നും ഇരു കയ്യിലും തൂങ്ങി കളിക്കുന്നത് താനും ഇന്ദ്രനും ആണെന്നും രുദ്രന് മനസ്സിലായത്…..
ഏറെ അത്ഭുതം തോന്നി അവന്….
ഒപ്പം രുദ്രനാ കാഴ്ച വളരെ കൗതുകവും തോന്നിച്ചു …
അവൻ അവർക്കടുത്തേക്ക് പോയി….
പക്ഷെ അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് കണ്ട ഭാവം പോലും നടിച്ചില്ല അവർ…. എന്നാലും രുദ്രൻ കൂടെ തന്നെ നടന്നു…..
രുദ്രൻ കുട്ടിയുടെയും
ഇന്ദ്രൻ കുട്ടിയുടെയും യൂണിഫോം ഒക്കെ വല്ലാതെ അഴുക്കായി മാറിയിരുന്നു….
അവർ രണ്ടാളും പരസ്പ്പരം ശത്രുക്കളെ പോലെ നോക്കാണ്…
‘” രണ്ടിന്റേം പരാതി കേൾക്കാൻ വേണ്ടി മാത്രം ഈ സ്കൂളിൽ വരേണ്ടി വരാണല്ലോ എപ്പോളും…..
നിനക്കൊക്കെ തല്ല് ഉണ്ടാക്കാതെ ഒരു മിനിറ്റ് ഇരിക്കാൻ പറ്റില്ലെടാ കന്നുകാലികളെ…..'””
ലക്ഷ്മിയമ്മ അവരെ നോക്കി ദേഷ്യത്തോടെ പറയുകയാണ്…. രുദ്രന് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്…..
‘”” ഞാനല്ല അമ്മേ…. ദേ ഇവനാ തുടങ്ങി വച്ചേ…..'””
രുദ്രന്റെ ബാല്യം പകപ്പോടെ പറഞ്ഞു…..
‘” അവൻ കള്ളം പറയുവാ…….
ഇവനാ ആദ്യം എന്നെ പന്ത് കൊണ്ട് എറിഞ്ഞേ….. അതാ ഞാൻ അടിച്ചേ…..'”
ഇന്ദ്രനും വിട്ട് കൊടുക്കാതെ മല്ലിട്ടു…..
‘”” ടാ…..
നീ എന്റേന്ന് ഇനീം മേടിക്കും….'”
‘” പിന്നെ….
അത് കാണാലോ…
അവിടുന്ന് കിട്ടിയതൊന്നും പോരെ നിനക്ക്…'”
‘”” അവിടുന്ന് എന്ത് കിട്ടി…
ഞാനാടാ 2 അടി അധികം അടിച്ചത്…
നീ തോറ്റു….
പൂയ് പൂയ്…..'””
‘”” എന്ന വാടാ…
ഇനി ആര് ജയിക്കുമെന്ന് നോക്കാ…'”
‘”” നോക്കാടാ…
നിന്റെ മൂക്ക് ഇടിച്ചു പരത്തും ഞാൻ…””
‘”” ന്നാ അന്റെ കണ്ണ് അടിച്ചു പൊളിക്കും ഞാൻ….'””
അങ്ങനെ അങ്ങനെ ആ രണ്ട് കുട്ടികളും അങ്ങും ഇങ്ങും വാക്കുകൾ കൊണ്ട് അങ്കം വെട്ടുകയാണ്….
എല്ലാം താൻ പണ്ട് ചെയ്ത കാര്യങ്ങൾ തന്നെ ആണെങ്കിൽ പോലും രുദ്രനതെല്ലാം കണ്ടപ്പോൾ ചിരി വന്നുപോയി….
‘”” ദേ…..
നല്ല വടി പൊട്ടിച്ച് അടിക്കും ഞാൻ….
സ്കൂളിന്ന് ഉണ്ടാക്കിയത് പോരാതെ വഴിയിൽ കിടന്നും തല്ലുണ്ടാക്കണോ നിനക്കൊക്കെ…
വീട് എത്തട്ടെടാ… കാണിച്ചു തരുന്നുണ്ട് ഞാൻ….
നടക്ക് അങ്ങോട്ട്….'””
ലക്ഷ്മിയമ്മ കോപത്തോടെ പറഞ്ഞുകൊണ്ട് അവരെ നടത്തിച്ചു…. കുട്ടികൾ രണ്ടും അത് കേട്ടപ്പോ നല്ല കുട്ടികൾ ആയി എന്നതാണ് സത്യം….
‘”” ലക്ഷ്മിയേച്ചിയെ…….
പിള്ളേരെ കൂട്ടാൻ പോയതാണോ…..'””
പെട്ടെന്നാണ് എവിടെ നിന്നോ ഒരു അപശബ്ദം അവൻ കേട്ടത്…. രുദ്രൻ അവിടേക്ക് നോക്കി….
ലോട്ടറിക്കാരൻ ദിവാകരൻ…
2 മാസങ്ങൾക്ക് മുന്നെയാണ് അയാൾ നെഞ്ച് വേദന വന്ന് മരിച്ചത്…. ഇയാൾ എന്തിനാ അമ്മയെ വിളിക്കുന്നതെന്ന് രുദ്രൻ ആലോചിച്ചു…. എന്നാൽ ചെറുപ്പം ആയ ലക്ഷ്മിയമ്മ അയാളെ നോക്കാതെ നടന്ന് പോവുകയാണ്…
‘”” ഹാ…..
ചേച്ചി പോവാണോ…..
ഒരു ചായ ഒക്കെ കുടിച്ചിട്ട് പോവാന്നെ….
പൂയ്……'””
ഒരുമാതിരി പരിഹാസ രൂപേണ ആണ് അയാൾ അത് പറഞ്ഞത്…..
അത് കെട്ട പിള്ളേർ രണ്ടും അയാൾക്ക് നേരെ കോപത്തോടെ നോക്കുന്നുണ്ട്…. എന്നാൽ ലക്ഷ്മിയമ്മ അതൊന്നും നോക്കുക പോലും ചെയ്യാതെ അവരുടെ കയ്യിൽ മുറുകെ പിടിച്ച് മുന്നോട്ട് നടക്കുന്നു… അവിടെ ആ അമ്മയുടെ കണ്ണിൽ പുറത്ത് വരാൻ വെമ്പി നിൽക്കുന്ന ആ കണ്ണു നീരിനെ അവൻ കണ്ടു…..
രുദ്രന്റെ ഉള്ളിൽ ഒരു അഗ്നി പർവതം തന്നെ പൊട്ടി….. ഒപ്പം അടങ്ങാത്ത സങ്കടവും…
അവൻ രണ്ടും കൽപ്പിച്ച് ദിവാകരനെ രണ്ട് പൊട്ടിക്കാൻ മുന്നോട്ട് പോയി…. പക്ഷെ കോപത്തോടെ അവനെ തൊടുവാൻ ശ്രമിച്ച രുദ്രന് അത് കഴിഞ്ഞില്ല…..
അവൻ അതിശയത്തോടെ നോക്കി…..
താൻ ഒരു നിഴലു പോലെ പോകുന്നു…..
ദിവാകരൻ ആണേൽ ഇതൊന്നും ശ്രദ്ധിക്കാതെ ചായ കടയിലേക്ക് കയറി ഇരുന്നു….
രുദ്രനും അവിടെ തന്നെ നിന്നു….
‘”” എന്തിനാ എന്റെ ദിവാകര ആ പെണ്ണിനെ ഇങ്ങനെ വിളിക്കുന്നെ….
അതിന്റെ അച്ഛൻ വല്ലതും അറിഞ്ഞാ നിന്റെ എല്ല് ഊരും….'””
ചായക്കടക്കാരൻ വാസു അണ്ണൻ അവനെ നോക്കി പറഞ്ഞു…..
‘”” അതിന് ഞാൻ കൂടെ കിടക്കാൻ അല്ലല്ലോ വിളിച്ചത് …..
ചായ കുടിക്കാൻ അല്ലെ ….
പിന്നെ ഇതൊക്കെ ഒരു മനസ്സുഖം അല്ലെ എന്റെ വാസു അണ്ണാ…..
അഥവാ പെണ്ണ് വീണാ ലോട്ടറി അല്ലെ….
നല്ല ഒന്നാം തരം തമ്പുരാട്ടി ചരക്ക്…..'””
ദിവാകരൻ തന്റെ അമ്മയെ പറ്റി അത് പറയുന്നത് കേട്ടപ്പോ രുദ്രനാകെ വിറഞ്ഞു വന്നു…. ഈ ലോകത്തെ തന്നെ ദഹിപ്പിക്കാൻ തോന്നി അവന്…..
പക്ഷെ എന്ത് ചെയ്യും…..
ആ കാണുന്നതും കേൾക്കുന്നതും ഓർമകളുടെ വെറും മായ അല്ലെ…..
ചായക്കടയിൽ ഉള്ള വാസു അണ്ണനും വേറെ 2 പെരും അടക്കം എല്ലാവരും പൊട്ടി ചിരിച്ചു….
‘”” നീ പറഞ്ഞത് ശരിയാ ദിവാകരാ…കിട്ടിയാ കോളാ…..
നമുക്കൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര വലിയ കുടുമ്പത്തെ കൊച്ചല്ലേ….
കയ്യിൽ കിട്ടിയാൽ സ്വാത് കൂടും….'””
വാസുവും വിടാതെ പറഞ്ഞു…..
‘”” എന്നാലും ഇത്ര വലിയ കുടുംബത്തിലെ പെങ്കൊച്ച് പിഴച്ചു പോയെന്നൊക്കെ ഓർക്കുമ്പോളാ…..'”
അവടെ ചായ കുടിക്കുന്ന ഒരു 60 വയസ്സ് കിഴവനാണ് അത് പറഞ്ഞത്…..
‘”” എത്ര വലിയ കുടുബം ആയിട്ട് എന്താ കാര്യം….
പെണ്ണിനെ അതിന്റെ സമയത്ത് കെട്ടിച്ചു വിടണം…..
അല്ലാതെ ഇങ്ങനെ കയറൂരി വിട്ടാ കഴപ്പ് മൂത്ത് ഇങ്ങനെ പെറ്റു കൂട്ടും…..'””
അവിടെ ഉള്ള മറ്റൊരു ആൾ പറഞ്ഞു….
കണ്ടാൽ 20 വയസ്സേ തോന്നിക്കു…..
രുദ്രൻ അയാളെ സൂക്ഷിച്ചു നോക്കി….
തന്റെ നാട്ടിൽ ബസ് ഓടിക്കുന്ന ജമാലിക്ക…
അയാളെ ഓർത്തപ്പോൾ അവന് തന്നെ ആകെ വിറഞ്ഞു കയറി….
എത്ര തവണ തന്നോട് വളരെ മാന്യമായി ഇടപഴകിയിരിക്കുന്നു…. അയാൾക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായെന്ന് ചിന്തിച്ചതുപോലുമില്ല അവൻ…..
‘”” ഹ ഹ ഹ ഹ ഹ……
എന്നാലും ജമാലെ…..
രണ്ട് പെറ്റെങ്കിലും അവളുടെ സൗധര്യവും ആ ശരീരവും ഒന്നുമങ് ഉടഞ്ഞിട്ടില്ല…..
ഹോ…..
ആലോചിക്കുമ്പോൾ തന്നെ കുളിരു കെറുവാ……'”
അയാൾ ഒന്നും വിറച്ച പോലെ പറഞ്ഞു….
രുദ്രന് കൂടുതൽ ഒന്നും കേട്ട് നിൽക്കാനുള്ള ത്രാണി ഇല്ലായിരുന്നു….
നിറ കണ്ണുകളോടെ അവൻ പുറത്തേക്ക് വന്നു….
എല്ലാം അവനും അവന്റെ അമ്മയും കുടുംബവും ഒന്നും കാണാതെ മറഞ്ഞു നിന്ന് പറയുന്നവരുടെ സംഭാഷണം മാത്രം…..
പക്ഷെ അത് കേൾക്കുന്നവന്റെ സങ്കടം അവനെ അറിയൂ……
കണ്ണുകൾ തുറച്ച് പുറത്തേക് വന്നപ്പോൾ അവനെയും നോക്കി ഒരാൾ അവിടെ നിന്നിരുന്നു….. അയാളെ കണ്ടതും അവൻ ഏറെ അത്ഭുതപ്പെട്ടു….
ഇപ്പോഴത്തെ രൂപത്തിൽ ഉള്ള തന്റെ അമ്മാ….
രുദ്രന് പിടിച്ചു നിൽക്കാൻ ആയില്ല…..
നിറഞ്ഞു വന്ന കണ്ണുകളോടെ അവൻ ഓടി…. തന്റെ അമ്മയെ ഒന്ന് കെട്ടി പിടിച്ചു കരയുവാൻ…..
രുദ്രൻ ലക്ഷ്മിയമ്മയെ തന്റെ മാറോടു ചേർത്തു…. ആ നെഞ്ചാകെ വിങ്ങുകയാണ്…. അടങ്ങാത്ത സങ്കട കടലിന്റെ വിങ്ങൽ…..
ആ അമ്മ അവന്റെ തോളിൽ പതിയെ തലോടി…..
‘”” രുദ്രാ…..
എന്തിനാ അമ്മേടെ മോൻ ഇങ്ങനെ കരയുന്നെ……'””
ലക്ഷ്മിയമ്മ വാത്സല്യത്തോടെ ചോദിച്ചു അവനോട്…..
‘” മ്മാ……
എന്നോട് ക് ക്ഷമിക്ക് അമ്മാ……
ഞാൻ ഒത്തിരി കരയിച്ചില്ലേ…..
എല്ലാം മറന്ന് പോയി ഞാൻ….'””
. രുദ്രൻ ഉറക്കെ കരഞ്ഞു…..
‘”” എന്താ മോനെ ഇത്…..
എന്റെ കുഞ്ഞിങ്ങനെ കരഞ്ഞലാ എനിക്ക് വിഷമം വരാ…..'””
ലക്ഷ്മിയമ്മ അവനെ ശഖാരിച്ചു…..
‘”” തെറ്റ് ഒരുപാട് ചെയ്തില്ലേ ഞാൻ…..
ദൈവം പൊറുക്കൊ എന്നോട്….
അതിനുള്ള ശിക്ഷയാ ഈ കനവ്…
ഞാൻ കേട്ടു…..
അവരൊക്കെ പറയുന്നത് കേട്ടു…. സഹിക്കുന്നില്ല അമ്മാ…..
ചത്ത് പോകുന്ന പോലെ തോന്നാ….'””
രുദ്രൻ ഒരു ഭ്രാന്തനെ പോലെ പറഞ്ഞു…. അമ്മ അവന്റെ കണ്ണുനീർ പതിയെ തുടച്ചു….
‘” അതൊന്നും ഒന്നുല്ലടാ….
അമ്മക്ക് എല്ലാം ശീലമായതാ….
ഒരു പെണ്ണ് പിഴച്ചെന്ന് കേട്ടാ അത് ശരിയോ തെറ്റോ എന്ന് പോലും നോക്കാതെ അവരെ ദ്രോഹിക്കുന്ന സമൂഹമാ ഇത്…..
ആ കൂട്ടത്തിൽ അമ്മയും ഒരു ഇര ആയിരുന്നു…..'””
അമ്മ പറഞ്ഞു…..
‘”” ഇവരെ എല്ലാവരേം ചുട്ട് കൊല്ലാൻ തോന്നാ എനിക്ക്…..
വിടില്ല ഞാൻ….
അവരുടെ അടിവേര് ഇളക്കും….
ഈ രുദ്രൻ…..'””
അവൻ പകയുടെ കണ്ണുകളോടെ ഉറക്കെ പറഞ്ഞു…..
‘”” ടാ……
അതൊന്നും വേണ്ടാ…..
നീ ചെയ്യുന്ന ശരികൾ പല നിരപരാധികളെയും ബാധിക്കും….
അവർക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും….
എന്റെ മോൻ അമ്മയോട് സ്നേഹം ഉണ്ടെങ്കിൽ അതിനൊന്നും പോവരുത്…. കേട്ടോ…..'””
രുദ്രൻ ഒന്നും മിണ്ടിയില്ല…..
ലക്ഷ്മിയമ്മ അവന്റെ കവിളിൽ സ്നേഹത്തോടെ തലോടി…..
‘” എന്റെ കുഞ്ഞാ നീ…..
എന്ത് ഇഷ്ട്ടാന്നോ എനിക്ക്….
ഈ അപമാനങ്ങൾക്കിടയിൽ പോലും ഞാൻ സന്തോഷം കണ്ടത് നിന്റെം ഇന്ദ്രന്റേം മുഖങ്ങളിലാ…..
ഈ ലക്ഷ്മിയുടെ ലോകം നിങ്ങളല്ലേടാ….
അപ്പൊ ഇവരൊക്കെ എന്ത്…..
എന്നാലും….
നീ ഇപ്പൊ എന്റേന്ന് ഒരുപാട് അകന്ന പോലെ…..
എത്ര നാളായി നീയെന്നെ സ്നേഹത്തോടെ അമ്മെന്ന് വിളിച്ചിട്ട്….
എത്ര നാളായി എനിക്കൊരു മുത്തം തന്നിട്ട്….'”
ലക്ഷ്മിയമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവന് വല്ലാതെ തോന്നി….
‘”” ടാ…..
എനിക്ക് വയസ്സായി വരാ….
ഇപ്പൊ ആകെ പേടിയാ….
മരിക്കും മുൻപ് എന്റെ മോന്റെ സ്നേഹം കിട്ടാതെ മരിക്കേണ്ടി വരോ എന്ന് …..
അങ്ങനെ ഉണ്ടായാ എന്റെ ആത്മാവിനു പോലും ശാന്തി കിട്ടില്ലടാ……'””
ആ വാക്കുകൾ അവസാനിച്ചതും ലക്ഷ്മിയമ്മയുടെ രൂപം ഒരു മായ പോലെ മറഞ്ഞുപോയി….
അമ്മ പറഞ്ഞ വാക്കുകൾ അവന്റെ നെഞ്ചിൽ ഒരു ആണി വേര് പോലെ തറച്ചു കയറി….. ഒരുപക്ഷെ….
ദേവുവിന്റെ വേദന പോലും ഇപ്പോൾ തന്ന ഓർമ്മകൾ വച്ചു നോക്കിയാൽ ചെറുതാണ്…..
???????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?