⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948

പാറു അപ്പോഴും മുറിയിൽ വിഷമിച്ചിരിക്കുകയാണ്….
ആ കണ്ണിൽ നിന്നെല്ലാം കണ്ണുനീർ നീർ ചാലു പോലെ ഒഴുകുന്നു….

ഇന്ദുവും അച്ചുവും ഒക്കെ പലകുറി ആശ്വസിപ്പിച്ചു എങ്കിലും അവൾക്ക് ആ വിഷമം ഒന്നും മറക്കുവാൻ സാധിക്കുന്നില്ല….

ആ സമയമാണ് ലക്ഷ്മിയമ്മ അകത്തേക്ക് വന്നത്…..

കട്ടിലിൽ ഇരുന്ന് കരയുന്ന പാറുവിനെ ഒന്ന് നോക്കി അവർ….

‘”” ഇന്ദു മോളെ…..
ഇങ്ങനെ ഇരുന്നാൽ എങ്ങനാ….
രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ലല്ലോ….
മൂന്നാളും താഴേക്ക് വന്നേ…..'””

ലക്ഷ്മിയമ്മ ഇന്ദുവിനെ നോക്കി പറഞ്ഞു….

‘” പക്ഷെ അമ്മേ…..
ചേച്ചി……'””..

‘”” അവളെ ഒക്കെ ഞാൻ കൊണ്ടുവരും….. നിങ്ങൾ പോവാൻ നോക്കിക്കേ…..'””

അമ്മ പറഞ്ഞതും ഇന്ദുവും അച്ചുവും പുറത്തേക്ക് നടന്നു…. എന്നാൽ പോകും മുന്നേ അച്ചു അവടെയൊന്ന് നിന്നു…

‘”” ലച്ചുമ്മേ……'””..

‘”” എന്താടി……??'””

‘”” അവൻ വന്നായിരുന്നോ…..??'””

അച്ചു രുദ്രനെ കുറിച്ചാണ് അത് ചോദിച്ചത്…. അത് കേട്ടപ്പോ ഇന്ദുവും ആകാംഷയോടെ നിന്നു…..

‘”” ഹാ….. വന്ന് പോയി മോളെ…..'””.

ലക്ഷ്മിയമ്മ ഒരു ഒഴുക്കൻ മട്ടിൽ മറുപടി നൽകി…..

‘”” അവനെന്ത്‌ പറഞ്ഞു……
സമ്മതിക്കോ അമ്മേ ……'””

അച്ചു ആശങ്കയോടെ ചോദിച്ചു….

‘”” അതൊക്കെ നടക്കും….
അവനെ നൊന്ത് പ്രസവിച്ചത് ഞാൻ ആണെങ്കിലും ഉറപ്പായും നടക്കും….
ആ വിശ്വാസം ഉണ്ടെനിക്ക്….. “”

ലക്ഷ്മിയമ്മ ഉറപ്പ്പോടെ പറഞ്ഞു…..
അച്ചുവും ഇന്ദുവും പിന്നെ അവിടെ നിന്നില്ല….
അവർ നേരെ താഴേക്ക് ചെന്നു…..

ലക്ഷ്മിയമ്മ അവൾക്കടുത്ത് പോയിരിക്കുകയും ചെയ്തു….. പാറു കണ്ണുകൾ തുടച്ച് ആ അമ്മയുടെ തോളിൽ തല ചായ്ച്ചു……

‘”” പാറു……..'””

ലക്ഷ്മിയമ്മ വാത്സല്യത്തോടെ അവളെ വിളിച്ചു….

‘”” ഹ്മ്മ്……?'”

‘”” എന്തിനാ അമ്മേടെ കുഞ്ഞ് ഇങ്ങനെ വിഷമിക്കുന്നെ….'””

‘”” ഒന്നുല്ല…'”

‘”” ഒന്നുല്ലേ….?'”

‘”” ഹ്മ്മ്…. ഹും….'””

‘” എന്നിട്ടാണോ നീ ഇത്രയും നേരം കിടന്ന് കരഞ്ഞേ…..'”

പാറു ഒന്നും മിണ്ടിയില്ല

‘”” പാറു മോളെ…….'””

‘”” ഹാ……??'””

‘”” അമ്മ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയോ….'””

‘”” ഹ്മ്മ്……'””

‘”” ഞാനെടുത്ത തീരുമാനം നിനക്ക് ഇഷ്ട്ടമായില്ലേ….
ന്റെ മോനെ വിവാഹം കഴിക്കുന്നതിൽ നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ…..??'””

അമ്മ ചോദിച്ചു….. പാറു പതിയെ ആ തോളിൽ തല വച്ചുകൊണ്ട് അമ്മയുടെ കയ്യിൽ കൈ കോർത്തു…..

‘”” അമ്മാ……'””

‘”” പറ മോളെ……'”

‘”” അമ്മ ചോദിച്ചില്ലേ……
ബുദ്ധിമുട്ട് ഉണ്ടോന്ന്…..
സത്യം പറഞ്ഞാൽ എനിക്കൊന്നും അറിയില്ല…
രുദ്രേട്ടൻ എങ്ങനെ ഉള്ള ആളാണ്….
ആരാണ്…..
ഒന്നും അറിഞ്ഞൂടാ…..
കണ്ട അന്ന് മുതൽ ഞാൻ സംസാരിക്കുന്നത് വഴക്ക് ഉണ്ടാക്കാൻ മാത്രാ…..
ഈ അടുത്താ അങ്ങനെ അല്ലാതെ ഒന്ന് സംസാരിച്ചത് പോലും….

അതുകൊണ്ട് എനിക്കറിയില്ല….
ഞാൻ വേറെ ഒരാളെയും സ്നേഹിച്ചിട്ടുമില്ല….

പിന്നെ അമ്മ പറഞ്ഞില്ലേ…. ഇഷ്ട്ടമായില്ലേ എന്ന്….
അതെങ്ങനെ അമ്മേ എനിക്ക് ഇഷ്ട്ടമാവാതെ ഇരിക്കാ….
ന്റെ സ്വന്തം അമ്മ എനിക്ക് ചെയ്ത് തരുന്ന പോലല്ലേ….. പക്ഷെ ഇതിലൊക്കെ സങ്കടപ്പെടാൻ എനിക്കൊരു കാരണമേ ഉള്ളു….'”

പാറു ഒന്ന് പറഞ്ഞു നിർത്തി…..

‘”” എന്താ….. നീ പറ……'”

ലക്ഷ്മിയമ്മ ചോദിച്ചു …..

‘”” അത് ഈ ആലോചന തന്നെ…..
അമ്മേടെ മകനെ കല്യാണം കഴിക്കാൻ മാത്രം എന്ത് യോഗ്യതയാ അമ്മേ എനിക്കില്ലേ….
ഇന്ദു ഒഴിച്ചാൽ ഞാൻ ഇപ്പോളും അനാഥ തന്നെയാ…..
എനിക്ക് സ്വന്തമായി ഒന്നുമില്ല…..
ഉള്ളത് കുറെ ശത്രുക്കൾ മാത്രാ….
അതും പോരാതെ ഈ സമൂഹത്തിൽ പേരിനു എങ്കിലും ഞാനൊരു പിഴച്ചവളാ……

അങ്ങനെ ഉള്ള എന്നെ രുദ്രേട്ടന് കൊടുക്കണോ അമ്മേ…..'””

.. പാറു തേങ്ങി കരഞ്ഞുകൊണ്ട് പറഞ്ഞു….

‘”” ദേ പെണ്ണെ……
നീ വേണ്ടാത്തത് ഒന്നും ആലോചിക്കുകയോ പറയുകയോ ചെയ്യണ്ടാ…..
എന്താ നീ യോഗ്യത കൊണ്ട് ഉദ്ദേശിച്ചത്…. പണമോ….
ഇന്ദുവും ഇങ്ങനെ തന്നെ ആണല്ലോ ഇങ്ങോട്ട് വന്നത്….
എന്നിട്ട് ആരെങ്കിലും എതിര് നിന്നോ…..
പാറു മോളെ…..
ഞങ്ങൾക്ക് നിന്നെയാ വേണ്ടേ….
രുദ്രനെ നീ വിവാഹം കഴിച്ചാൽ ആ ഭാഗ്യം കിട്ടാൻ പോകുന്നത് നിനക്കല്ല ഞങ്ങൾക്കാ…..
നിന്നെ പോലൊരു പെണ്ണിനെ എനിക്ക് മരുമകളായി കിട്ടിയാൽ  അതിപ്പരം പുണ്യം എന്താ ഉള്ളെ……'””

‘””അമ്മേ…….'””

പാറു സങ്കടത്തോടെ വിളിച്ചു….

‘”” മോളെ…..
രുദ്രൻ ഒരുപാട് ദേഷ്യക്കാരനാണ്……
ഒത്തിരി എടുത്തുചാട്ടം ഉണ്ട്…..
പക്ഷെ അതിന്റെയൊക്കെ ഉള്ളിൽ സ്നേഹിക്കാൻ മാത്രം അറിയുന്ന ന്റെ മോന്റെ മുഖമുണ്ട്….
അത് നീ സ്വന്തമാക്കിയൽ…
ഈ വിവാഹം കൊണ്ട് നഷ്ട്ടമായി പോയി എന്ന് നീ സ്വയംകരുതുന്ന ഏത് വിഷമവും ഇല്ലാതെ ആവും..
കാരണം
നീ കണ്ട ആ രൂപത്തിന്റെ ഉള്ളിൽ ഒരു മനസ്സുണ്ട്…..
മോള്‌ ഇതുവരെ കാണാത്ത ഒരു മനസ്സ്
അത് നിന്നെ സ്നേഹിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം…..'””

പാറു വെറുതെ ഒന്ന് അലഷ്യമായി മൂളുക മാത്രമാണ് അപ്പോൾ ചെയ്തത്….ലക്ഷ്മിയമ്മ അവളുടെ  നെറുകിൽ ഒന്ന് തലോടി പതിയെ മുത്തം നൽകി……

‘”” മോളെ…..
മതി ഇരുന്നത്…..
വാ കഴിക്കാം…..'”

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” എനിക്ക് വേണ്ടമ്മേ……'””

‘”” വേണ്ടന്നോ…..
ഇനിയെന്താ മോളെ……'””

‘”” എന്തോ……
മനസ്സ് ആകെ എന്തൊക്കെയോ അലട്ടുന്ന പോലെ……
ഞാൻ കുറച്ചൂടെ കിടന്നോട്ടെ…..
എന്നിട്ട് വന്നോളാം…..'”

അവൾ പറഞ്ഞു…..

‘”” കുറച്ചു കഴിഞ്ഞാ വരില്ലടി.……..'””

ലക്ഷ്മിയമ്മ ചോദിച്ചു…..

‘”” വരാമ്മേ….'””……

‘”” ഹ്മ്മ്…..
മറക്കരുത്….. അത്താഴപഷ്ണി കിടക്കരുത്….. മനസ്സിലായോ……'”

പാറു തലയാട്ടി….. ലക്ഷ്മിയമ്മ നേരെ പുറത്തേക്ക് നടന്നു….. പാറു ആവട്ടെ തന്റെ ചിന്തകളിൽ അടിമപ്പെട്ട് അതെ കിടപ്പ് തുടർന്നു…

?????????

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.