കൊച്ചി –
അവർ സഞ്ചാരിച്ചിരുന്ന പോലീസ് ജീപ്പ് ആ ബ്രിഡ്ജിനു സമീപം വന്നുനിന്നു…..
സാക്ഷിയും acp മാർട്ടിനും പുറത്തേക്ക് ഇറങ്ങി….. അയാളുടെ കണ്ണുകൾ ചുറ്റിനും സൂക്ഷ്മമം വീക്ഷിക്കുകയായിരുന്നു…..
‘”” അപ്പോൾ സാക്ഷി……
ഇതാണല്ലേ…. ആ 14 പേർ മരിച്ച ഇടം…..'””
മാർട്ടിൽ അവളോട് ചോദിച്ചു…..
‘”” അതെ സാർ……'””
അയാൾ ചുറ്റിനും ഒന്ന് നോക്കി….
അപ്പോൾ ആ ഇടത്ത് നിന്നും കുറച്ചു മാറി സ്ഥിതി ചെയ്യുന്ന ഒരു സ്പീഡ് ക്യാമറ അയാളുടെ കണ്ണിൽ പെട്ടു…..
‘”” ആ ക്യാമറ സംഭവം നടക്കുന്ന സമയം ഇവിടെ ഉണ്ടായിരുന്നോ…..'””
‘”” ഉണ്ടായിരുന്നു സാർ…..'””
‘”” പിന്നെ എന്താണ് പ്രതിയെ പിടിക്കാൻ ഇത്ര ബുദ്ധിമുട്ട്…..'””
‘”” അത് പിന്നെ സാർ…..
സംഭവം നടന്നതിന്റെ 2 മണിക്കൂർ മുൻപും 2 മണിക്കൂർ ശേഷവും ആ ക്യാമറയിൽ പതിഞ്ഞ വിഷ്വൽസ് ബ്ലാങ്ക് ആയിരുന്നു….'””
‘”” ഹോ…..
അപ്പൊ ടെക്നിക്കലി…..
ഒരു ഹാക്കർസ് ഈ കേസിൽ ഇൻവോൾവ് ആണ്…..'””
‘”” അങ്ങനെ ആവനാണ് ചാൻസ്….
പക്ഷെ ഇതുവരെയും ഒരു തുമ്പും ലഭിച്ചില്ല സാർ…..
എന്തിനേറെ പറയുന്നു…..
ഇന്റർപ്പോൾ അന്വേഷിക്കാൻ വന്ന സമയം പോലും ഈ ക്യാമറ വിഷ്വൽസ് ഹാക്ക് ചെയ്ത ഒരു എവിടൻസ് പോലും കിട്ടിയില്ല….'””
സാക്ഷി പറഞ്ഞു…..
‘”” ഹ്മ്മ്……
Then…. He very well pland……
ക്യാമറ ഹാക്ക്….
സാക്ഷികൾ ഇല്ലാ….
എന്തിനേറെ പറയുന്നു…. ഒരു ഫിങ്കർഫ്രിന്റ് പോലുമില്ല…..'””
മാർട്ടിൻ പറഞ്ഞു…..
‘”” അല്ല സാർ…..
അന്ന് പെയ്ത മഴയിൽ തെളിവുകൾ എല്ലാം നശിച്ചിരുന്നു….
പക്ഷെ ഫോറെൻസിക് ടീമിന് ഒരു ഫിംഗർ പ്രിന്റ് കിട്ടിയിരുന്നു….'””
‘”” എന്നിട്ട്…….??'””
‘”” പക്ഷെ ആ ഫിങ്കർപ്രിന്റ് ഒരു മനുഷ്യന്റെ പോലെ അല്ലാ……it’s totally different…..'””
, “ഹ്മ്മ് ……
Totally different…..
കൊന്നത് എന്താ….. വല്ല മൃഗവും ആണോ….'””
‘”” അതും അറിയില്ല സാർ…..
കാരണം…. അങ്ങനെ ഒരു രേഖ ലോകത്ത് എവിടെയും കണ്ടിട്ട് പോലുമില്ല….. ഒരുപക്ഷെ…..
കൊന്നവർ നമ്മളെ കൺഫ്യൂസ് ചെയ്യിക്കാൻ ഇട്ടതും ആവാം….'””
സാക്ഷി പറഞ്ഞു…..
‘”” ഓക്കേ……
പക്ഷെ സാക്ഷി…..
എന്തുകൊണ്ട് ഈ വഴിയിലൂടെ ഒരു വണ്ടിപോലും ആ സമയം വന്നില്ല…..
സ്ഥലം കണ്ടിട്ട് രാത്രി ആയാലും ആളുകൾ വരുന്ന ഇടം പോലെ ആണല്ലോ…..'””
മാർട്ടിൻ ചോദിച്ചു….
‘”” അത് സാർ……
ഈ റോഡ് പോകുന്നത് ഒരു ചെറിയ കോളനിയിലേക്കാണ്…. വരുന്നത് മെയിൻ സിറ്റിയിൽ നിന്നും…..
അതുകൊണ്ട് ഇവിടെ താമസിക്കുന്നവരാണ് ഈ വഴിയിലൂടെ അധികമായി യാത്ര ചെയ്യുന്നതും….. കൂടാതെ മണം നടക്കുന്ന സമയം റമദാൻ നോമ്പ് നടക്കുകയാണ്…..
മുസ്ലിം ഭൂരിപക്ഷം ഉള്ള ഈ പ്രദേശത്തിലൂടെ അതിനാൽ അധികം ആളുകൾ ആ സമയം ഇറങ്ങി നടക്കില്ല…..
അതും പോരാതെ മഴയും ഇടിവെട്ടും എല്ലാം ഉണ്ടായിരുന്നു…..
ഇനി അങ്ങനെ ആരെങ്കിലും വന്നിരുന്നെങ്കിൽ ഒരുപക്ഷെ ഈ കേസിന് ഒരു നിർണ്ണായക വഴിത്തിരിവ് തന്നെ ആയേനെ…..'””
സാക്ഷി പറഞ്ഞു……
‘”” ഹ്മ്മ്…..
അപ്പോൾ സാക്ഷിയും ഇല്ലാ…….
സാധാരണ ഞാൻ കണ്ട കേസുകളിൽ എന്തെങ്കിലും ഒരു ചെറു തുമ്പ് എങ്കിലും ബാക്കി കണ്ടേനെ….. ഇത് ഒരുമാതിരി ആരും കാണുകയോ അറിയുകയോ പോലും ചെയ്യാത്ത പാതകവും…..
ഇങ്ങനെ പോയാൽ നമ്മൾ കുറച്ചു വിയർക്കുമല്ലോ mrs അശോക്…..
ഹ്മ്മ്…..
കുഴപമില്ല……
എനിക്ക് വിയർത്ത് പണിയെടുക്കുന്നത് ഇഷ്ട്ടമുള്ള കാര്യം തന്നെയാണ്…..'””
മാർട്ടിൻ ഒരുമാതിരി അർഥം വച്ച പോലെയാണ് അത് പറഞ്ഞത്…. സാക്ഷി ഒന്നും മിണ്ടിയില്ല….. അയാൾ ഒരിക്കൽ കൂടി ആ ഇടത്തെ നോക്കിയതിനു ശേഷം പറഞ്ഞു…
‘”” അപ്പോൾ സാക്ഷി….
നമുക്ക് പോകാം…..
ഇനി ബാംഗ്ലൗർ പോയി കേസ് പഠിച്ചതിന് ശേഷമാകാം ബാക്കി….. Let’s go…..'””
അയാൾ അത്രമാത്രം പറഞ്ഞുകൊണ്ട് വാഹനത്തിൽ കയറി…. ഒപ്പം സാക്ഷിയും…..
???????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?