???????????
-കൊച്ചി പാലസ് ഹോട്ടൽ –
ആഡംബരമായ ആ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ ഒരു ചുവന്ന പോലീസ് ജീപ്പ് വന്നുനിന്നു….
അത് si സാക്ഷി അശോഖന്റെ വാഹനമാണ്…. ഡ്രൈവർ കിഷോർ വണ്ടി ഒതുക്കി നിർത്തി…..
സാക്ഷി വേഗം പുറത്തേക്ക് ഇറങ്ങി ഹോട്ടലിന്റെ അകത്തേക്ക് നടന്നു….. അവൾ നേരെ കേറി ചെന്നത് റിസെപ്ഷൻ ഏരിയയിലേക്കാണ്….
കഴിഞ്ഞ ദിവസം മാർട്ടിനെ അവിടെ ഇറക്കി അവർ പോയിരുന്നു… അതിനാൽ ഏതാണ് റൂം എന്ന് അറിയില്ലായിരുന്നു അവൾക്ക്…
‘”” ഹലോ മാം….
താങ്കളെ എങ്ങനെയാണ് സഹായിക്കേണ്ടത്…..'””
റിസെപ്ഷനിൽ ഇരുന്ന ഒരു സാരി ഉടുത്ത സുന്ദരിയായ വനിത വിനയപൂർവ്വം അവളോട് ചോദിച്ചു…..
‘””വൺ മിസ്റ്റർ മാർട്ടിൻ റോയുടെ റൂം നമ്പർ എത്രയാണ്…..'””
അവൾ ചോദിച്ചു….. ആ പെൺകുട്ടി കമ്പ്യൂട്ടറിൽ അവൾ പറഞ്ഞ പേര് തിരഞ്ഞു…..
‘”” സോറി മാം…..
ഇവിടെ ഈ പേരിൽ 3 പേർ റൂം എടുത്തിട്ടുണ്ട്….. മറ്റ് വിവരങ്ങൾ എന്തെങ്കിലും…..'””
‘”” യെസ്…..
മന്ത്രി ജോസഫ് സാർ പറഞ്ഞു ബുക്ക് ചെയ്ത മുറിയാണ്…..'””
‘”” acp മാർട്ടിൻ റോയ് ആണോ മാം…'””
‘” യെസ്….. അത് തന്നെ…..'””
‘”” റൂം നമ്പർ 12ബി…. തേർഡ് ഫ്ലോർ ആണ് മാം…..'”
‘”” താങ്ക്യൂ……'””
സാക്ഷി അത്ര മാത്രം പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നകന്നു….. ഇന്നവൾ പോലീസ് യൂണിഫോമിൽ അല്ലായിരുന്നു…. വെള്ള ഷർട്ടും കാക്കി ഫന്റുമാണ് അവൾ ധരിച്ചിരുന്നത്….. ഹോട്ടലിലെ ലിഫ്റ്റിൽ കയറി മൂന്നാമത്തെ ഫ്ലോറിലേക്ക് പോയി അവൾ….. അതിൽ റൂം നമ്പർ 12 ബി ക്ക് മുന്നിൽ ചെന്ന് ബെൽ അമർത്തി അവൾ…..
‘”” യെസ്….. കമിൻ……..'””
അകത്ത് നിന്നും മാർട്ടിന്റെ ഗാഭീര്യം തുളുമ്പുന്ന ശബ്ദം അവൾ കേട്ടിരുന്നു…. സാക്ഷി വേഗം അകത്തേക്ക് കയറി…..
ഉള്ളിൽ ചെന്നതും അവൾ കണ്ടത് ഹാളിലെ സാധനങ്ങൾ എല്ലാം നിലത്ത് വീണു കിടക്കുന്നതാണ്….. അവിടെ സോഫയിൽ ഇരുന്ന് മാർട്ടിൻ ചായ ഊതി കുടിക്കുന്നു….
‘”” ഹോ സാക്ഷി….. നീ ആയിരുന്നോ…..
കമോൺ കമോൺ…..
ഇവിടെ ഇരിക്ക്……'””
മാർട്ടിൻ ചായ ഊതി കുടിച്ചുകൊണ്ട് പറഞ്ഞു…. സാക്ഷി അല്പം മടിയോടെ അവിടെ പോയിരുന്നു…. അപ്പോഴും അവളുടെ കണ്കൾ ആ അലങ്കോലമായ മുറിയിൽ തന്നെയാണ്….
മാർട്ടിൻ അതൊന്നും നോക്കാതെ ചായ കുടിച്ചുകൊണ്ട് പത്രം നോക്കുകയാണ് …..
‘”” സാർ……'””
അവളൽപ്പം മടിയോടെ അയാളെ വിളിച്ചു….
‘”” ഹ്മ്മ്……'””
“” ഇതെന്താ മുറിയൊക്കെ….. ഇങ്ങനെ….'””
അവൾ പറഞ്ഞത് കേട്ടപ്പോ മാർട്ടിൻ ചെറുതായോന്ന് ചിരിച്ചു….
‘”” സാക്ഷി ചായ കുടിക്കുന്നൊ…..'””
‘”” വേണ്ട സാർ……'””
‘”” ഹ്മ്മ്….. ഓക്കേ….
താൻ ഒന്ന് വെയിറ്റ് ചെയ്യ്…..
ഞാൻ കുളിച്ചിട്ട് ഇപ്പോൾ വരാ…..'””
അയാൾ അതും പറഞ്ഞുകൊണ്ട് കയിലെ പത്രവും ഗ്ലാസും ടേബിളിൽ വച്ച് ഇട്ടിരിക്കുന്ന ബനിയൻ ഊരി നിലത്തിട്ടു…..
ഉറച്ച പേശികൾ ഉള്ള അവന്റെ ശരീരം കണ്ട് അവൾ ശരിക്കുമോന്ന് പതറിപ്പോയി…. അതിൽ പലയിടത്തായി കാണുന്ന വെട്ടും ബുള്ളറ്റ് കയറിയ മുറി പാടുകളും…. ഒപ്പം ഒരു വല്ലാത്ത വിയർപ്പ് നാറ്റവും…. എല്ലാം കൊണ്ടും അവൾക്കാകെ അസ്വസ്ഥത തോന്നിപ്പോയി….സാക്ഷി വേഗം തല താഴ്ത്തി ഇരുന്നു….
മാർട്ടിൻ നേരെ കുളിക്കാനും കയറി…..
‘”” ഹാ സാക്ഷി…..'””
അകത്ത് കേറിയതും മാർട്ടിൻ അവളെ വിളിച്ചു…..
‘”” പറയു സാർ……'””
‘”” ആ മുറിയിൽ എന്റെ ലാപ്പും കേസിന്റെ ഫയലും ഉണ്ട്….. പിന്നെ ഷെൽഫിൽ എന്റെ സർവീസ് റിവോൾവറും ഉണ്ട്…… അതെല്ലാം എടുത്ത് ഒന്ന് ബാഗിൽ വച്ചേക്ക്….'””
മാർട്ടിൻ അകത്ത് നിന്നും വിളിച്ചുപറഞ്ഞു…. അയാളുടെ ആത്ഞകൾ ആ പോലീസുകാരിക്ക് കോപം ഉളവാക്കി എങ്കിലും പതവിയുടെ ഭയത്താൽ അവൾ സമ്മതം മൂളി….
സാക്ഷി അകത്തേക്ക് നടന്നു…..
മാർട്ടിൻ താമസിക്കുന്ന മുറിയും പുറത്ത് കണ്ട പോലെ അല്പം അലങ്കോലം ആയിരുന്നു….
അവളുടെ കണ്ണുകൾ റൂമിലെ ബെഡിന്റെ സൈഡിൽ ഉള്ള ഒരു മേശക്ക് മുന്നിലേക്ക് പോയി….. അവിടെ അയാളുടെ ലാപ്പും പിന്നെ ഫയലും എല്ലാം കിടക്കുന്നു….. തൊട്ടടുത്ത് തന്നെ ഒരു ബാഗും ഇരിപ്പുണ്ട്….
അവൾ നേരെ അവിടേക്ക് നടന്നു…..
ആദ്യം തന്നെ ലാപ് അടച്ച് ആ ബാകിലേക്ക് തിരുകി….. തൊട്ട് പുറകെ തുറന്ന് വച്ച ഫയലും നേരെ ആക്കി അകത്തേക്ക് വച്ചു….
ആ മേശയുടെ വലിപ്പിൽ തന്നെ മാർട്ടിൻ പറഞ്ഞ റിവോൾവറും ഇരുന്നിരുന്നു…..
അതും കൂടി എടുത്ത ശേഷം പുറത്തേക്ക് ഇടങ്ങാൻ നിൽക്കുമ്പോഴാണ് സാക്ഷി ഒരു കാര്യം ശ്രദ്ധിച്ചത്….
ആ മുറിയിലെ വലിയ ഫാമിലി കോട്ട് ബെഡിൽ വിരിച്ചിരിക്കുന്ന ബെഡ്ഷീറ്റിന്റെ ഇടയിൽ അല്പം മുടി….. മുറിയിലേക്ക് കയറിയപ്പോ അലങ്കോലമായി കിടക്കുന്ന അവസ്ഥയും അതുമെല്ലാം കണ്ടപ്പോൾ സംശയം തോന്നിയ സാക്ഷി പെട്ടെന്ന് ആ ബെഡ് ഷീറ്റ് വലിച്ചു മാറ്റി……
അതിനുള്ളിൽ ഒരു സുന്ദരിയായ യുവതി ഒരു തുണ്ട് തുണി പോലും ഇല്ലാതെ കിടക്കുന്നു….. ദേഹത്തെ പുതപ്പ് മാറിയതും അവൾ ഞെട്ടി ഉണർന്നു….. മുന്നിൽ ഒരു പോലീസുകാരിയെ കൂടെ കണ്ടപ്പോൾ അവൾ ഭയന്ന് ആ പുതപ്പ് ദേഹത്തേക്ക് ഇട്ട് മൂടിപ്പോയി……
‘”” ആരാടി നീ…..'””
സാക്ഷി അവളെ നോക്കി ചോദിച്ചു…..
‘”” അത് പിന്നെ ഞാൻ……'””
അവൾ മറുപടി പറയാൻ കഴിയാതെ തല താഴ്ത്തി ഇരുന്നുപോയി…. സാക്ഷി അവളെയൊന്ന് സൂക്ഷിച്ചു നോക്കിയ ശേഷം ബാഗും എടുത്ത് ഹാളിലേക്ക് നടന്നു…..
മാർട്ടിന്റെ പെൺ വിഷയത്തിൽ ഉള്ള സ്വഭാവം സാക്ഷിക്ക് നല്ല കേട്ടറിവ് ഉണ്ടായിരുന്നു…. അതുകൊണ്ട് കണ്ട കാര്യത്തോട് വലിയ അതിശയമൊന്നും തോന്നിയില്ല അവൾക്ക്…..
സാക്ഷി വീണ്ടും ഹാളിലെ ആ സോഫയിൽ തന്നെ പോയിരുന്നു…. അല്പം കഴിഞ്ഞതും ഒരു ടവൽ മാത്രം ഉടുത്ത് മാർട്ടിൻ പുറത്ത് വരുന്നത് കൂടെ കണ്ടു അവൾ…. മാർട്ടിൻ അവളെ നോക്കി ഒന്ന് വശ്യമായി ചിരിച്ച ശേഷം ആ മുറിയിലേക്ക് കയറി വാതിൽ അടച്ചു…..
അല്പം കഴിഞ്ഞതും ആ മുറിയിൽ നിന്നും നേരത്തെ കണ്ട പെണ്ണിന്റെ അടക്കി പിടിച്ചുള്ള ചിരിയും മാർട്ടിന്റെ മൃഗത്തെ പോലുള്ള മുരളലും എല്ലാം അല്പം അസ്വസ്ഥത പടർത്തി അവൾക്കുള്ളിൽ…..
അവസാനം റൂമിന്റെ കതവ് തുറന്ന് മാർട്ടിൻ വെളിയിൽ വന്നു….. ഒരു കറുത്ത ഷർട്ടും കാക്കി പാന്റ്റുമാണ് അയാൾ ധരിച്ചിരുന്നത്…. മുഖത്ത് ഒരു കൂളിംഗ് ഗ്ലാസും ഉണ്ട്…… തൊട്ടടുത്ത് തോളിൽ കയ്യിട്ട് ഒരു റൂം സെർവെന്റിന്റെ വേഷത്തിൽ ആ പെണ്ണും ….. ഒറ്റ നോട്ടത്തിൽ വെറും 25 വയസ്സിനു താഴെ മാത്രമേ തോന്നിക്കു അവളെ കണ്ടാൽ…..
പക്ഷെ ചെയ്യുന്ന കാര്യങ്ങൾ കാര്യങ്ങൾ ആലോചിച്ചപ്പോൾ സാക്ഷിക്ക് അറപ്പ് തോന്നി….
‘”” സാറേ…..
ഞാനെന്നാ അങ്ങോട്ട്…..'””
അവളല്പം മടിയോടെ ചോദിച്ചു…..
‘”” ഹ ഹ ഹ ഹ….
നീ പോവാണോ……
ശരി….. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഉണ്ടാവണം…..'””
അവൻ പറഞ്ഞതിന് ഒരു വശ്യമായ ചിരി തിരികെ നൽകി ഒന്ന് തലയാട്ടി അവൾ….
മാർട്ടിൻ വേഗം തന്റെ പേഴ്സിൽ നിന്നും രണ്ടായിരത്തിന്റെ മൂന്ന് നോട്ടുകൾ എടുത്ത് അവളുടെ മാറിലെ തുണി മാറ്റി അതിലേക് വച്ചുകൊടുത്തു…..
പൈസ കിട്ടിയതിന്റെ സന്തോഷം അവളുടെ മുഖത്ത് തന്നെ കാണാമായിരുന്നു….. അവൾ ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി….
സാക്ഷിയും എഴുന്നേറ്റ് നിന്നു….
‘”” ഹ്മ്മ്……
സാക്ഷി….. അപ്പോൾ നമ്മൾ എവിടെയാ നിർത്തിയത്…..:””
‘”” അത് സാർ….
നമ്മളിത് വരെ തുടങ്ങിയിട്ട് പോലുമില്ല….'””
:”” ഹോ…. ഞാനത് മറന്നു…..
അപ്പോൾ…. നമുക്ക് തുടങ്ങാം അല്ലെ….
എനിക്ക് ഈ ഫൈയൽ വായിച്ച് ഉറക്കമാണ് വന്നത്…. കാരണം എനിക്ക് കഥ വായിച്ച് വലിയ ശീലമില്ല….. അത് കണ്ടും കേട്ടുമാണ് ശീലം…..
ദേൻ……സാക്ഷി പറഞ്ഞു തന്നാൽ മതി….
എല്ലാം…..'””
‘”” ഓക്കേ സാർ…..
എന്നാൽ ഇപ്പോൾ തന്നെ……'””
‘”” ഏയ്…..
ഇന്നൊരു മൂഡില്ല……
എനിക്കൊരു സംശയം…..
ഈ കഥ തുടങ്ങിയത് എവിടെ വച്ചാണ്….'””
‘”” അത് സാർ….
ഇത് തുടങ്ങുന്നത് ബാംഗ്ലൂർ വച്ചാണ്….
മിനിസ്റ്റർ മാത്യു സാറിന്റെ വീട്ടിൽ…..'””
‘”” മിനിസ്റ്റർ മാത്യു…..
ഹ്മ്മ്…..
എന്നാൽ നാളെ നമുക്ക് ബാംഗ്ലൂർ പോകാം…
കഥ തുടങ്ങിയ ഇടത്ത് വച്ച് തന്നെ ഇതിനെപറ്റി കേൾക്കണം…..അതൊരു വല്ലാത്ത സുഖമല്ലേ…..'””
മാർട്ടിൻ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു….. സാക്ഷി അതിന് ഒരു വിളറിയ ചിരി ചിരിക്കുകയാണ് ചെയ്തത്…..
‘”” സാർ….
അപ്പോൾ ഇപ്പൊ എവിടേക്കാണ് നമ്മൾ….'””
‘”” ഇപ്പോൾ നമ്മൾ മറ്റേ ബ്രിഡ്ജിന്റെ അടുത്തേക്കാണ് പോകുന്നത്…. എനിക്കാ സ്ഥലം ജസ്റ്റ് ഒന്ന് കാണണം….
ഒന്നര വർഷം മുമ്പ് ചെകുത്താൻ നിറഞ്ഞാടിയ ആ പാലത്തെ….'””
മാർട്ടിന്റെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു…. അയാൾ പുറത്തേക്ക് നടന്നു…. തൊട്ട് പുറകെ സാക്ഷിയും ഇറങ്ങി….
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?