⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948

 

‘”” ഇതൊക്കെ ഇങ്ങനെ തന്നെ വരുമെന്ന് ഞാൻ അപ്പോളെ കരുതിയതാ …..
മനുഷ്യനെ എല്ലാവരുടെയും മുന്നിലിട്ട് മാനം കെടുത്തിയപ്പോ സമാധാനം ആയല്ലോ നിനക്ക്…..
ആ തുണി ഒക്കെ വേഗം എടുത്തോ…..
ഇനി ഇവിടെയുള്ള പൊറുതി വേണ്ടാ…..'””

മാധവൻ തന്റെ മുറിയിൽ വന്നതും കോപത്തോടെ പറഞ്ഞു…..

‘”” എന്നോടിങ്ങനെ ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം എന്റെ ഏട്ടാ…..
ഞാനാണോ ഇങ്ങനെയൊക്കെ ആവാൻ കാരണം……'””

സുഭദ്ര ചോദിച്ചു…..

‘”” എന്താ സംശയം….
അമ്മ തന്നെയാ….. മുന്നേ രുദ്രട്ടൻ കൈവിട്ട് പോകോ എന്ന സംശയമേ ഉണ്ടായിരുന്നള്ളൂ….
ഇപ്പൊ കൈവിട്ട് പോയി….
അവളെ വെറുതെ നമ്മളായിട്ട് തന്നെ ഈ കുടുംബത്തിലെ മരുമകളാവാൻ പാകത്തിന് വളർത്തി…..
ഒന്നും വേണ്ടാർന്നു…..
എല്ലാത്തിനും കാരണം ഈ അമ്മയുടെ ഐഡിയ ആണ്…..'””

വൃന്ദ ദേഷ്യത്തോടെ ബാഗിൽ തന്റെ തുണികൾ എടുത്ത് വെക്കുന്നതിന്റെ ഇടയിൽ പറഞ്ഞു…..

‘”” അല്ലാ…..
നിങ്ങളു രണ്ടും ഇപ്പൊ ഒറ്റക്കെട്ടായി എന്റെ മെക്കിട്ട് കേറാണോ…..
പറഞ്ഞത് കേട്ടാ തോന്നും ഇതൊക്കെ ഞാൻ ഒറ്റക്ക് ഉണ്ടാക്കി വച്ചതാന്ന്…..
ആദ്യം തൊട്ട് പറഞ്ഞുറപ്പിച്ച പോലെ എല്ലാം നടന്നപ്പോ നല്ല സന്തോഷം ആയിരുന്നല്ലോ രണ്ടിനും …..
അവസാനം ആ ലക്ഷ്മിയേട്ടത്തി വന്നെല്ലാം നശിപ്പിച്ചപ്പോ കുരു പൊട്ടില്ലേ…..
ഇത് നല്ല കൂത്ത്…..
അതും പോരാഞ്ഞിട്ട് ഏട്ടന്റെ ഇപ്പൊ ഇറങ്ങണം എന്നൊരു ഡയലോഗും…..
ഇതെങ്ങനെയെങ്കിലും മുടക്കായിരുന്നല്ലോ ഇവടെ നിന്നാ…..'””

സുഭദ്ര ദേഷ്യത്തോടെ പറഞ്ഞു…..

‘”” മതി നിന്റെ കളി…….
ഇവിടം കൊണ്ട് നിർത്തിക്കോ….. നിനക്ക് നാണോം മാനോം ഇല്ലാത്ത പോലല്ല ഞാനും എന്റെ മോളും…..
വെറുതെ ആ പയ്യന്മാരുടെ പിന്നാലെ ഇവളെ നായയെ പോലെ നടത്തിക്കും…. എന്നിട്ട് ഒന്നും ഇല്ലെന്ന് പറഞ്ഞു തിരിച്ചൊടിപ്പിക്കും….
ഇനിയും നിന്ന് വെറുതെ നാണം കെടാൻ വയ്യാന്നെ ഞങ്ങൾക്ക് …..
നിന്റെ മനസിലെ ആഗ്രഹം എന്തായാലും അത് കുഴിച്ചു മൂടിട്ട് ബാഗ് പാക്ക് ചെയ്യാൻ നോക്ക്…. വൃന്ദക്ക് വേറെയും നല്ല ആലോചനകൾ വരും…..
അവൾക്ക് ഒരു കുറവും ഇല്ലല്ലോ……
സുഖമായി ജീവിക്കാൻ ശ്രീകുലത്ത് തന്നെ മോളെ അയക്കണമെന്നൊന്നുമില്ല….. “”

‘”” പക്ഷെ മാധവേട്ടാ……'””

‘”” നീയിനി മിണ്ടിയാൽ അവടെ നാടകത്തിനു തന്നെന്റെ ഇരട്ടി ശക്തിയിൽ അടുത്ത അടി തരും ഞാൻ….. അത് വേണ്ടെങ്കിൽ മര്യാദക്ക് പാക്ക് ചെയ്ത് നിന്നോ……'””

കോപത്തോടെ നിൽക്കുന്ന മാധവനു മുന്നിൽ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്ക് ബോധ്യമായി….. വൃന്ദയും അയാളുടെ അതെ ഭാവത്തിൽ ആണ്…. നിസഹായയായാ അവൾ മറ്റ് വഴികൾ ഇല്ലാതെ തങ്ങളുടെ ബാഗ് പാക്ക് ചെയ്യുവാൻ ആരംഭിച്ചു……

എല്ലാം കഴിഞ്ഞവർ പുറത്ത് വന്നതും മുന്നിൽ ഉണ്ടായിരുന്നത് ശോഭമ്മ ആയിരുന്നു….. സുഭദ്ര ഒന്നും തന്നെ പറയാനാവാതെ മാധവന്റെ പിന്നിൽ ഒളിച്ചുപോയി….. ഓരോന്ന് ചെയ്ത് കൂട്ടുമ്പോൾ അവൾ ആലോചിച്ചിരുന്നില്ല…. ഇത് പോലെ കൂടപ്പിറപ്പിന്റെ മുന്നിൽ പോലും തല താഴ്ത്തി നിൽക്കേണ്ടി വരുമെന്ന്….

ശോഭമ്മ അവർക്കടുത്തേക്ക് വന്നു….

‘”” നിങ്ങളിത് എന്ത് ഭാവിച്ച……
ഈ ഇറങ്ങി പോക്കൊക്കെ എന്തിനാ മാധവാ……ലക്ഷ്മി എന്തായാലും നല്ലൊരു മാർഗം തന്നെയല്ലേ പറഞ്ഞെ…..
ഇതിന്റെ പേരിൽ ഒരു വഴക്കിന്റെ ആവശ്യമുണ്ടോ…..'””

ശോഭമ്മ ചോദിച്ചു……

‘”” ഏട്ടത്തി തടസ്സം നിൽക്കരുത്……
ഇനിയിവിടെ നാണം കെട്ട് നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയിട്ട് തന്നെയാ…..
ഇവിടെ കിടന്ന് ബഹളം വച്ചതിനു ക്ഷമിക്കണം……
സുഭദ്രേ……
വാ……'””

മാധവൻ അത്ര മാത്രം പറഞ്ഞുകൊണ്ട് ബാകും എടുത്ത് ആ വീട് വീട്ടിറങ്ങി…. തൊട്ട് പുറകെ വൃന്ദയും സുഭദ്രയും…. എല്ലാം ഒരു പിടി കാഴ്ചക്കാരെ മാത്രമാണ് അവിടെ സൃഷ്ടിച്ചത്….. മറിച്ച് അവരെ തടയുവാൻ ആരും മുതിർന്നില്ല…..

ഇന്ദുവിന്റെ തോളിൽ ചാഞ്ഞു കരഞ്ഞുകൊണ്ടിരുന്ന പാറു വേഗം എഴുന്നേറ്റ് ശോഭയുടെ കാൽക്കലിൽ വീണു….

പാറുവിന്റെ ആ പ്രവർത്തി ശോഭമ്മയെ ശരിക്കും അമ്പരപ്പിച്ചിരുന്നു…. അവർ പെട്ടെന്ന് കുനിഞ്ഞുകൊണ്ട് പാറുവിനെ എഴുന്നേൽപ്പിച്ചു…..

‘”” എന്താ മോളെ ഇത്…..
എന്റെ കാലിൽ വീഴാനും മാത്രം എന്ത് തെറ്റാ നീ ചെയ്തേ…..'””

ശോഭമ്മ ചോദിച്ചു…..

‘”” എല്ലാം ഞാൻ കാരണല്ലേ…..
അവരൊക്കെ ഇറങ്ങി പോവാൻ കാരണം ഞാന…..
ന്നെ വെറുക്കല്ലേ വെല്യമ്മേ….
ഒ…ഒന്നും….
ഞാൻ അറിഞ്ഞോണ്ടല്ല….'””

പാറു ആ അമ്മക്ക് മുന്നിൽ പൊട്ടിക്കരയുകയായിരുന്നു…. ശോഭമ്മ വേഗം അവളെ തന്റെ മാറോടു ചേർത്ത് കെട്ടിപ്പിടിച്ചു…..

‘”” എന്താ മോളെ ഇത്…..
ഇതിൽ നിന്റെ തെറ്റെന്താ….. ഇല്ലാത്ത പഴി കേട്ടതോ…..
അതൊന്നും ഓർത്ത് എന്റെ മോള്‌ വിഷമിക്കണ്ടാ….. ലച്ചു പറഞ്ഞ പോലെ നിന്നെ അന്യയായല്ല ഇവിടെ ആരും കാണുന്നത്…..
എന്റേം രാധേടേം ലച്ചുന്റേം ഒക്കെ കുട്ടി തന്നെയാ നീ……
ഇറങ്ങി പോയവരെ ഓർത്ത് നീ വിഷമിക്കണ്ടാ….. അതൊക്കെ അവരുടെ ഇഷ്ടത്തിന് പോയതാ…. അതിൽ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ലല്ലോ….'””

‘”” എന്നാലും……
സമാധാനമായി കഴിഞ്ഞ ഈ കുടുംബത്തിൽ ഞാൻ വന്നോണ്ടല്ലേ ഇതൊക്കെ…..'””

പാറു വീണ്ടും തേങ്ങി….

‘”” ഇന്ദു മോളെ…..
അച്ചു……
നിങ്ങളിവളെ മുറിയിലേക്ക് കൊണ്ടു പൊയ്ക്കേ…..
പെണ്ണ് വെറുതെ വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു മോങ്ങാൻ തുടങ്ങി……
കൊണ്ടുപോയി ആശ്വസിപ്പിക്കാൻ നോക്ക്…. ഹ്മ്മ്….'””

പാറുവിന്റെ കരച്ചിൽ കണ്ടപ്പോൾ രാധമ്മ മുന്നോട്ട് വന്ന് പറഞ്ഞു…. അച്ചുവും ഇന്ദുവും കൂടെ അവളെയും കൂട്ടി മുകളിലേക്ക് നടന്നു……

‘””പാവം കുട്ടി……
അതിനി ഈ സംഭവം മറക്കില്ല ഒരിക്കലും…..'””

അവർ പോകുന്നത് കണ്ടപ്പോൾ ഗോമതി മുന്നോട്ട് വന്നുകൊണ്ട് പറഞ്ഞു….

‘”” ശരിയാ…..
അവളെ വിഷമിപ്പിക്കാൻ ഓരോ കാര്യങ്ങൾ നടന്നുകൊണ്ടേ ഇരിക്കും….അതും ഒരാൾക്ക് അനുഭവിക്കാൻ പറ്റുന്നതിന്റെ അങ്ങേ തലേക്ക് വേദന തന്നുകൊണ്ട്….. എങ്ങനെ സഹിക്കുന്നോ എന്റെ മോളിതൊക്കെ….
എന്ത് പരീക്ഷണമാ ദൈവം അവൾക്ക് കൊടുക്കുന്നെ….'””

ശോഭമ്മ പറഞ്ഞു…..

‘”” ഏട്ടത്തി……
കഴിഞ്ഞത് കഴിഞ്ഞു …..
പക്ഷെ രുദ്രൻ…. അവനെ എങ്ങനെ നമ്മൾ മേനേജ് ചെയ്യും…
ലക്ഷ്മിയേട്ടത്തി ഇങ്ങനെ ഒരു തീരുമാനം എടുത്ത വിവരം അവനറിഞ്ഞാ ഒരു പൊട്ടിത്തെറി തന്നെ ഉണ്ടാവും ഇവടെ….'””

രാധമ്മ ആശങ്ക മറക്കാതെ പറഞ്ഞു…..

‘”” അറിയില്ലടി…..
പക്ഷെ ഇത്രയൊക്കെ ഉണ്ടായിട്ട് അവൻ കെട്ടാതെ ഇരുന്നാലും ഗതി ഗുരുതരമാവും…..
ദൈവം അവന് നല്ല ബുദ്ധി കൊടുക്കട്ടെ….'””

ശോഭമ്മ പറഞ്ഞു…..

‘”” ഹ്മ്മ്……
എന്റെ മോന് പാറുവിനെക്കാൾ നല്ലൊരു കുട്ടിയെ വേറെ കിട്ടില്ല….. അത്രക്ക് നല്ല കുട്ടിയാ അവൾ…..
എന്റെ മോളെ മനസ്സിന്നു കളഞ്ഞു അവിടെ പാറുവിനൊരു സ്ഥാനം കൊടുത്തെങ്കിൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക ഞാനാവും…..'””

രാധ ആ വാക്കുകൾ പറയുമ്പോൾ അവരുടെ കണ്കൾ പോയത് ചുമരിൽ തൂങ്ങി കിടക്കുന്ന രുദ്രന്റെയും ദേവൂവിന്റെയും ഫോട്ടോകളിലേക്കാണ്…
എല്ലാം നന്നായി കലാശിക്കാൻ അവർ മനസ്സുകൊണ്ട് മഹാദേവനെ വേണ്ടു…..

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.