ഒരു വല്ലാത്ത നടുക്കത്തോടെ അവൻ ഞെട്ടി ഉണർന്നു……
ആ കണ്ണുകൾ നന്നേ മിഴിഞ്ഞിരുന്നു….
ഹൃദയത്തിൻ മിടിപ്പ് ശബ്ദം പുറമെ കേൾക്കാവുന്നതിനും മാത്രം വേഗത്തിൽ മിടിച്ചു……
രുദ്രൻ കണ്ട സ്വപ്നം ഒരു സ്വപ്നമായി സങ്കൽപ്പിക്കാനെ കഴിയുന്നില്ല അവന്…..
എല്ലാം നേരിൽ കണ്ട് അനുഭവിച്ച സത്യം പോലെ…….
ഇരുൾ തങ്ങി നിന്ന ആ മുറിയിൽ ഏറെ നേരം കിതച്ചുകൊണ്ട് ഇരുന്നു അവൻ….
ചിലവിടുന്നാ സമയമെല്ലാം ആ മനസ്സിൽ തെളിഞ്ഞത് ഒരേ ചോദ്യമാണ്…….
ആരാണ് പാർവതി……
അവനിൽ ഉത്തരം ലഭിക്കാതെ കിടക്കുന്ന ചോദ്യ പട്ടികയിൽ പുതുതായി വന്ന ഒരു വലിയ ചോദ്യം….. അതിന്റെ ഉത്തരം അവന്റെ ഉൾമനസ്സ് പല ആവർത്തി പറഞ്ഞെങ്കിൽ പോലും ഒരു മരിച്ച ആത്മാവിന്റെ ഓർമ്മകൾ അത് അവനെ കേൾപ്പിക്കുന്നില്ല……
പുറത്ത് നന്നായി മിന്നൽ അടിക്കുന്നുണ്ട്….. അതിന്റെ വെളിച്ചം ഇടക്കിടക്ക് മുറിയുടെ ജനലിലൂടെ ഉള്ളിലേക്ക് വന്ന് മിന്നി മറയുന്നു….
ആ വെളിച്ചത്തിൽ അവൻ നോക്കിയത് ഒരുവളുടെ ചിത്രത്തെയാണ്……
തന്റെ മുറിയിൽ തൂങ്ങി കിടക്കുന്ന ദേവു എന്ന പെണ്ണിന്റെ ചിത്രത്തെ……
രുദ്രൻ പതിയെ എഴുന്നേറ്റ് അതിനടുത്തേക്ക് പോയി……അൽപ സമയം ആ ചിത്രത്തെ തന്നെ നോക്കി നിന്നുപോയി അവൻ…..
ആ നിമിഷം അവന്റെ കണ്ണുകളിൽ മായയായി കണ്ടത് രണ്ട് ചിത്രങ്ങളാണ്….
ഒന്ന് തന്നിൽ നിന്നും അകലുന്ന ദേവുവിന്റെ അലറുന്ന മുഖം…..
മറ്റൊന്നിൽ തന്റെ മടിയിൽ കിടന്ന് ജീവൻ വെടിഞ്ഞ പാറുവിന്റെ മായാ ഓർമ്മകൾ….
രണ്ടും രണ്ട് രീതിയിൽ ഉള്ള കനവുകൾ….
ഒന്നിൽ കടലോളം സ്നേഹത്തിൽ നിന്നും വേർപിരിയേണ്ടി വന്ന ദേവിക ആണെങ്കിൽ
മറ്റൊന്നിൽ ആഗ്രഹിച്ച സ്നേഹം കിട്ടാതെ മരിക്കേണ്ടി വരുന്ന പാറു…….
അവനാകെ ഒരു വല്ലാത്ത അവസ്ഥയിലേക്ക് പോയി….
ഒപ്പം ആ മനസ്സിൽ രാവിലെ തൊട്ട് ഉണ്ടായ കാര്യങ്ങൾ തെളിഞ്ഞു വരുവാൻ തുടങ്ങി…..
എല്ലാ ഇടത്തും അവളുടെ പ്രേസേന്റ്സ്…..
എന്നാൽ രുദ്രൻ എന്ന ഓർമ്മകൾ ജീവിക്കുന്ന മനസ്സിന് ഒന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല…..
‘”” ദേവു……..
ആരാണ് അവൾ……. എന്നെ എന്തിനാ ഇവളിങ്ങനെ വട്ട് പിടിപ്പിക്കുന്നത്……'””
രുദ്രൻ ആ ചിത്രത്തെ നോക്കി ചോദിച്ചു……
‘”” എനിക്കൊന്നും മനസ്സിലാവുന്നില്ല പെണ്ണെ….
നാൾക്ക് നാൾ ഞാൻ തളരുന്ന പോലെ….
അതിൽ പ്രധാന കാരണം അവളാണ്…..
പാറു…..
എന്ന് ആ ശരീരത്തിൽ എന്റെ ശക്തി ഉപയോഗിച്ചോ….
അന്ന് തൊട്ട് എനിക്ക് എന്തെല്ലാമോ മാറ്റം വരുന്നു…… അവളെന്റെ അടുത്ത് വരുമ്പോൾ ഒരു പ്രത്യേക തരം അനുഭൂതി എന്നിൽ നിറയുന്നു……. അവളുടെയാ മായാ സൗദര്യം എന്നെ മത്ത് പിടിപ്പിക്കുന്നു…… അവളുടെ വാസന പോലും എന്നെ ഭ്രാന്തനാക്കുന്നു…. ഇതിന്റെയെല്ലാം അർഥം എന്താണ്…… മറ്റൊരു പെണ്ണിലും എനിക്ക് തോന്നാത്ത വികാരം എങ്ങിനെ ഇവളിൽ മാത്രം ഞാൻ അനുഭവിക്കുന്നു…….'””
രുദ്രൻ അത് പറഞ്ഞ ശേഷം ഒരു നിമിഷം തല താഴ്ത്തി നിന്നു…….
(എന്ന് രുദ്രൻ അവന്റെ ശക്തികളാൽ അവളുടെ ആത്മാവിനെ നിയന്ത്രിച്ചോ…
അന്ന് തൊട്ടേ അവരിൽ ഉറങ്ങി കിടന്ന അസ്തിത്വം പുനർജീവിക്കാൻ തുടങ്ങിയിരുന്നു……)
ശേഷം ആ ചിത്രത്തിലേക്ക് തല ഉയർത്തി നോക്കി അവൻ ….
‘”” ഇനി…….
ഇനി എനിക്കവളോട്……
ഇഷ്ട്ടം തോന്നുകയാണോ…..
പലരും പറയുന്ന എനിക്കായി കാലം കരുതി വച്ച പെണ്ണ്…….
അവളാണോ…….'””
രുദ്രന്റെ വാക്കുകൾ വളരെ ഉറച്ചവ ആയിരുന്നു….. അതിനൊപ്പം പുറത്ത് അന്തരീക്ഷം കിടുങ്ങുമാറു വേഗത്തിൽ കാറ്റ് വീശി……. അവന്റെ സംശയം ശരിയാണെന്ന് ആ പ്രകൃതി ഉറക്കെ വിളിച്ച് പറയുകയാണ്….
അപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ അവൻ ദേവുവിന്റെ ചിത്രത്തെ തന്നെ നോക്കി ഇരുന്നു….. അവന്റെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിടർന്നു…..
‘”” ഇനി…….
ഇനി അങ്ങനെ ആണെങ്കിൽ പോലും അവൾ എനിക്ക് ആരുമല്ല….. രുദ്രൻ എന്നും ദേവുവിന്റെ മാത്രമാണ്…… അവിടേക്ക് മറ്റൊരുവൾ പ്രവേശിക്കുവാൻ ഞാൻ സമ്മതിക്കില്ല……
കാലത്തെയും വിധിയെയും എല്ലാം ഞാൻ തോല്പ്പിക്കും……..
രുദ്രന്റെ പാതി ദേവു മാത്രമാണ്…..
അവിടേക്ക് മറ്റൊരാൾക്ക് സ്ഥാനം ഇല്ലാ…..
ഞാൻ സ്ഥാനം കൊടുക്കില്ല…….…'””
അവൻ വാശിയോടെ പറഞ്ഞു……
രുദ്രന്റെ കാലുകൾ പുറത്തേക്ക് ചലിച്ചു…. അത് നിന്നത് പുറത്തെ തന്റെ ബൈക്കിന് മുന്നിലാണ്….. അവനത് എടുത്ത് പുറത്തേക്ക് ഇറങ്ങി….
എങ്ങോട്ടെന്നില്ലാത്ത ഒരു യാത്രയുടെ തുടക്കം…..
???????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?