ശേഷം സൂര്യ ഭഗവാന്റെ വരവിനായി കാത്തിരുന്നു അവളും ആ കൊട്ടാരത്തിലെ ബാക്കിയുള്ളവരും…..
കിഴക്ക് നിന്നും സൂര്യ ഭഗവാന്റെ വെളിച്ചം ഭൂമിയിലേക്ക് ഉദിച്ചു വന്നു….. അതും സ്ഥിരം കാണുന്നതിന്റെ ഇരട്ടിയായി തന്നെ……
സൂര്യനിൽ നിന്നും എന്തോ ഒരു വലിയ അഗ്നി ജ
ജ്വാല അവർക്ക് മുന്നിൽ പറന്ന് വരുന്നു…..
അത് കണ്ട എല്ലാവരും നന്നേ ഒന്ന് ഭയന്ന് പോയി…. ഒപ്പം കണ്ണിൽ കാണുന്ന ആ അത്ഭുതകാഴ്ചയോടുള്ള അതിശയവും…..
ആരും ഓടിയില്ല……
വരുന്നത് എന്തായാലും എതിരെൽക്കാൻ ഉള്ള നിശ്ചയത്തോടെ അവിടെ തന്നെ നിന്നു…..
ആ ഗോളം അവർക്കടുത്തേക്ക് കൂടുതൽ വേഗത്തിൽ വന്നു……
ഒരു വലിയ ഉൽക്ക പോലെ……'”””
കഥ തുടർന്നുകൊണ്ടിരിക്കുന്ന സമയമാണ് പെട്ടെന്നൊരാൾ അവിടേക്ക് കയറിവന്നത്……
‘”” അമ്മേടേം മോളുടെം കുറുകൽ കഴിഞ്ഞില്ലേ ഇതുവരെ …… ഉറങ്ങണ്ടേ ആർക്കും…..'””
അച്ചുവാണ് അവിടേക്ക് വന്നത്…..
കയറി വന്നതും അത് ചോദിച്ചുകൊണ്ടായിരുന്നു….. അവളെ കണ്ടപ്പോൾ തന്നെ ലക്ഷ്‌മിയമ്മ കഥ നിർത്തി….
പാറുവിനാണെങ്കിൽ ആകാംഷയുടെ മുൾമുനയിൽ നിൽക്കുമ്പോ അവിടുന്ന് തള്ളി താഴെ ഇട്ട പോലാണ്……
‘”” ആഹാ…..
നീ വന്നോ…..
മൈലാഞ്ചി ഇട്ട് കഴിഞ്ഞോ…..'””
‘”” പിന്നെ കഴിയാതെ…….
ദേ നോക്കിക്കേ….. ടൻ ട ടെ……..
ഗോമതി അമ്മായി ഇട്ട് തന്നതാ….. കൊള്ളാമോ……'””
മൈലാഞ്ചി ആക്കിയ ആ കൈ കാണിച്ചുകൊണ്ട് അച്ചു ചോദിച്ചു…….
‘”” ഹ്മ്മ് കൊള്ളാ കൊള്ളാ……
ന്റെ കുട്ടി അല്ലേലും സുന്ദരി അല്ലെ…..'””
‘”” ശേ…..
ഇങ്ങനെ പുകഴ്ത്തല്ലേ അമ്മേ….. എനിക്ക് നാണം വരുന്നു…..'””
‘”” അയ്യടാ…
വല്യ നാണക്കാരി…..
വന്ന് കിടന്നോ…. ഞാൻ പോവാ…..'””
ലക്ഷ്മിയമ്മ പറഞ്ഞു…. അത് കേട്ടപ്പോ പാറുവിനാകെ ദേഷ്യം തോന്നി…. അവൾ ദയനീയമായി ലക്ഷ്മിയമ്മയെ നോക്കി…..
‘”” അമ്മേ….. അപ്പൊ ബാക്കിയൊ……..'””
‘”” ബാക്കി കഥ എന്റെ പാറു മോൾക്ക് പിന്നെ പറഞ്ഞു തരാട്ടോ…. അമ്മ പോട്ടെ…..'””
ലാളനയുടെ സ്വരത്തിൽ അവരതും പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു…. അസൂയയും കുശുമ്പും നിറഞ്ഞ കണ്ണുകളോടെ അത് നോക്കി പാറുവും…..
അച്ചു നേരെ വന്ന് കൈ എവടേം തട്ടാതെ ബെഡിൽ ഇരുന്നു ……
‘”” നിനക്ക് കുറച്ചൂടെ വൈകി വന്നാ പോരായിരുന്നോ എന്റെ അച്ചു…. അമ്മ നല്ലൊരു കഥ പറയായിരുന്നു….. അതിനിടക്ക് തന്നെ വന്ന് കേറിയല്ലോ നീ……'””
‘”” പിന്നെ…..
കഥ കേൾക്കാൻ പറ്റിയ പ്രായം…..
കെട്ടിക്കാനായി പെണ്ണിനെ……'”
അച്ചു അവളെ കളിയാക്കികൊണ്ട് പറഞ്ഞു……
‘”” ദേ അച്ചു…..
നിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ……
ആ ഉൽക്ക വന്ന് എന്തായോ ആവോ…..'””
പാറു കഥയുടെ ലോകത്തിൽ നിന്ന് പുറത്തേക് വരാതെ പുലമ്പി……
‘”” ഉൽക്ക വന്ന് പൊട്ടി തെറിച്ചു…..
അല്ലാ പിന്നെ……
പനിയല്ലേ നിനക്ക്…..
മിണ്ടാതെ കിടന്നോ അവടെ……
അവളുടെ ഒരു ഉൽക്കാ…..'””
അതും പറഞ്ഞുകൊണ്ട് അച്ചു ആ ബെഡിൽ നീങ്ങി കിടന്നു…..
‘”” മാറി കിടക്കങ്ങോട്ട്……
ആ കയ്യിലെ മൈലാഞ്ചി ഒക്കെ എന്റെ മുഖത്ത് തേച്ചാൽ നല്ല വീക്ക് വച്ചുതരും ഞാൻ……'””
പാറു പറഞ്ഞു……
‘”” ഓ…… ശരി മേടം……
എന്താ അഹങ്കാരം അവളുടെ….. ഹും….. “””
അച്ചുവും പിറുപിറുത്ത് കിടന്നു അവടെ….. അവർ നിദ്രയിലേക്ക് പോകുവാനുള്ള പ്രയാണം ആരംഭിച്ചിരുന്നു…….
???????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?