⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948

നൂറ്റാണ്ടുകളായി രാജ കുടുംബത്തിന് കൈ മാറി വരുന്ന ശ്രെഷ്ട്ടമായ ഉടവാളിനു അതിന്റെ മുഴുവൻ ശക്തിയും ഉപയോഗിക്കുവാൻ പ്രാപ്തനായ ഒരുവൻ ജനിക്കും…..

1000  മനുഷ്യന്റെ കരുത്തുള്ള ഒരു ഒറ്റയാൻ പോരാളി……
പക്ഷെ അതുകൊണ്ടും ത്രാസ് തുല്യമായിരുന്നില്ല….. കാരണം എതിരിടാൻ പോകുന്നവൻ ഇതിനേക്കാൾ എല്ലാം എത്രയോ മുകളിലായിരുന്നു……ദുഷ്ട്ട ശക്തികൾ നെഞ്ചിലേറ്റിയ ആ ചെകുത്താൻ നാൾക്ക് നാൾ ശക്തി പ്രാപിച്ചിരുന്നു……
നന്മയുടെ ഭാഗത്ത് ആവട്ടെ ശക്തി കുറഞ്ഞും വന്നിരുന്നു….
പല ലോകത്ത് നിന്നും അവന്റെ ക്രൂരമായ കുടലകളെ ആശ്രയിക്കുന്ന പല ദുഷ്ട്ട ശക്തികൾ അവന് നരബലികൾ നൽകി….
ദൈവത്തിൽ പ്രാർത്ഥന എകേണ്ടവരെ കൊണ്ട് ചെകുത്താനെ ആരാധിപ്പിച്ചു….
ആരും സഹിക്കാത്ത വേദനകൾ പലരെയും അനുഭവിപ്പിച്ചു…..
പല ശാപങ്ങൾ ഏറ്റു വാങ്ങിയ അവൻ നശിക്കുന്നതിനേക്കാൾ ഉയർന്നു……
ദേവതകൾ പ്രധീക്ഷിച്ചതിന്റെ എത്രയോ മുകളിൽ…..
അവസാനം ആൾ ബലവും സേനയും മതിയാവാതെ വന്നു….. ആ അസുര ശക്തിക്ക് മുന്നിൽ….
അവനെ എതിർക്കുവാനുള്ള അവസാന മാർഗവും കണ്ടത് ആ രാജകുമാരിയിൽ തന്നെയാണ്….
ഒന്നിന് പകരം രണ്ട് സന്താനങ്ങളെ ഭൂമിയിൽ പിറപ്പിക്കുക എന്ന ദവ്ത്യം……
ഒരുത്തൻ ജീവനെങ്കിൽ മറ്റൊരുവൻ മരണമാണ്…… അങ്ങനെ ഉള്ള രണ്ടുപേരെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ഒരു വാഹക മാത്രമാണാ രാജകുമാരി…..
വരുന്ന തന്റെ 22 ആം പിറന്നാളിൽ അവൾക്ക് മുന്നിൽ വരുന്ന പ്രതി പുരുഷന് എല്ലാം മറന്ന് അവൾ തന്റെ ശരീരം കാഴ്ച വക്കണം….
അവനായി കിടന്ന് കൊടുക്കണം…..
ആ ആണിന്റെ ബീജം ഉദരത്തിൽ ധരിക്കണം…
അവന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം….
അതിലാണ് അവളുടെ നിയോഗത്തിന്റെ അസ്തിത്വം അടങ്ങിയിരിക്കുന്നത്…..'””

ലക്ഷ്മിയമ്മ ഒന്ന് പറഞ്ഞു നിർത്തി……

‘”” അയ്യേ…….
അതെങ്ങനെ ശരിയാവും…….
ഇതുവരെ ഒന്ന് കാണുകയോ സംസാരിക്കുകയോ പോലും ചെയ്യാത്ത ഒരാൾക്ക് മുന്നിൽ കിടന്ന് കൊടുക്കണം എന്നൊക്കെ പറഞ്ഞാൽ…. അതെങ്ങനെ ശരിയാവും….'””

പാറു അതിശയത്തോടെ ചോദിച്ചു….

‘”” അതെല്ലാം വിധിയാണ് മോളെ…..
ഒരിക്കലും ആർക്കും അവരുടെ വിധിയെ മാറ്റുവാൻ സാധിക്കില്ല……
അവൻ ചെയ്ത് കൂട്ടുന്നതും അനുഭവിക്കുന്നതും നേടുന്നതും എല്ലാം അവന് വിധിക്കപ്പെട്ടത് തന്നെയാണ്‌…….അല്ലാതെ വിധി ആരുടേയും തീരുമാനം അല്ലാ…..
അതുപോലാണ് ഇതും….
അവൾക്ക് മാറ്റുവാൻ സാധിക്കാത്ത അവളുടെ വിധി……
ആ രാജകുമാരി ഒരുപാട് കരഞ്ഞു….. ആരും കാണാതെ….. കാരണം സ്വന്തം ജീവിതം ഹോമിക്കുന്നത് ഏത് മനുഷ്യനാണ് സഹിക്കുക….. പക്ഷെ അത് പല കോടി ജീവനുകളുടെ രക്ഷക്ക് ആണെങ്കിൽ എങ്ങനെ വേണ്ടെന്ന് വക്കാനും കഴിയും….
രാജകുമാരി മനസ്സ് കൊണ്ടും ശരീരം കൊണ്ടും തയ്യാറായി നിന്നു…..
അവളുടെ വിധിയെ നേരിടുവാനായി……

അവളുടെ 22 ആം പിറനാൾ ദിവസം പുലർച്ചെ സൂര്യോദയത്തിന് മുന്നേ രാജ കൊട്ടാരത്തിനു മുന്നിലെ കുളത്തിൽ 10 തവണ മുങ്ങി കുളിച്ചു അവൾ….

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.