⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948

പാറു വീട്ടിൽ വന്നയുടൻ ഒന്ന് ഫ്രഷ് ആയി കിടന്നിരുന്നു….. ഇന്ദ്രനും നന്ദുവും അല്പം വൈകി ആണെങ്കിൽ പോലും പിവി യെയും ബാക്കിയുള്ളവരെയും എയർപോർട്ടിൽ ഡ്രോപ്പ് ചെയ്ത് തിരിച്ചെത്തി കഴിഞ്ഞു…..

അവർ പാറുവിന്റെ അടുത്തേക്കാണ് ആദ്യം പോയത് …..
അപ്പോഴവിടെ ഉണ്ടായിരുന്നത് ലക്ഷ്മിയമ്മയും പാറുവും ഇന്ദുവും മാത്രമാണ്…..

ലക്ഷ്മിയമ്മ പാറുവിന് ഭക്ഷണം വാരി കൊടുക്കുകയായിരുന്നു……

‘” ആഹാ……
അമ്മയിപ്പോ ഇവൾക്ക് ഊട്ടി കൊടുക്കുന്നത് പതിവാക്കിയോ……
ഇള്ളിള്ളാ കുഞ്ഞോന്നുമല്ല അവൾ….. ഇതൊക്കെ കുറച്ച് ഓവർ ആണ് ട്ടോ…..'””

ഇന്ദ്രൻ അവിടെ വന്നതും അല്പം കളി തമാശയോടെ പറഞ്ഞു….. പാറു അത് കേട്ടതും അവനെയൊന്ന് മുഖം കൂർപ്പിച്ച് നോക്കി…. ശേഷം ലക്ഷ്മിയമ്മയെയും നോക്കി…..

‘”” നീ കഴിച്ചോടി……
ഈ പറഞ്ഞവൻ കല്യാണത്തിന്റെ തലേന്ന് വരെ എന്റേന്ന് ചോറ് വാരി കഴിച്ചോനാ……
പോത്തൻ……'””

അവനെ നോക്കി ലക്ഷ്മിയമ്മ അത് പറഞ്ഞപ്പോ പാറുവും ഇന്ദുവും വാ പൊത്തി ചിരിച്ചുപോയി……

‘”” അമ്മേ………'””

‘”” ഒന്ന് പോടാ അവിടുന്ന്…..
അവൻ വലിയ ഏമാൻ വന്നേക്കുന്നു……
ഇനി ചോറ് വാരി താന്നും പറഞ്ഞിങ് വാ…..
എന്റെ കൊച്ചിനെ കളിയാക്കാൻ വന്നേക്കുന്നു…….'””

.'”” അയ്യേ……
ലക്ഷ്മി കൊച്ച് പിണങ്ങിയോ…..
ഞാനൊരു തമാശ പറഞ്ഞതല്ലേ…..
ഈ മൂത്ത് നരച്ച തള്ള അല്ലാണ്ട് ആരാ ഉള്ളെ എനിക്ക് വാരി തരാൻ…..'””

ഇന്ദ്രൻ ലക്ഷ്മിയമ്മയുടെ അടുക്കൽ ഇരുന്നുകൊണ്ട് ആ കവിളിൽ നുള്ളി ചോദിച്ചു….

“”” മോനെ……
ഒരുപാട് സോപ് ഇടല്ലേ…….
നിനക്കിപ്പോ ഞാൻ വല്യ വയസത്തി ആയല്ലോ….
അല്ലേലും ഭാര്യമാരെ കിട്ടിയാ മക്കൾക്ക് അമ്മമാരോട് സ്നേഹം കുറയുമെന്ന് പറഞ്ഞത് വെറുതെ ആണോ…..
നീ പോയി നിന്റെ കെട്യോളെ കൊണ്ട് വാരി തിന്നോ…..'””

ലക്ഷ്മിയമ്മ പറഞ്ഞു…..
ഇന്ദുവൊക്കെ അത് കേട്ട് നല്ല ചിരിയിലാ…..

‘”” അയ്യേ……
അങ്ങനെ പറയല്ലേ……. എനിക്കീ ലച്ചി തള്ള കഴിഞ്ഞല്ലേ ആരുമുള്ളു…….'””

‘”” ആഹാ……
അങ്ങനാണോ………'””

‘”” പിന്നെ അല്ലാതെ…….'””

‘” നീ കേട്ടോടി ഇന്ദു അവൻ പറഞ്ഞത്……
ഞാൻ കഴിഞ്ഞേ ആരുമുള്ളു എന്ന്……'””

അവന്റെ വാക്കിൽ അവൾക്ക് വിഷമം ഒന്നും വന്നില്ലെങ്കിലും ആ മുഖത്ത് അസൂയയും കുശുമ്പും തളം കെട്ടി നിന്നിരുന്നു…… അതിപ്പോ ഏത് പെണ്ണിനും ഉണ്ടാവുന്നതും ആണല്ലോ……

ഇന്ദു അവനെയൊന്ന് കൂർമയോടെ നോക്കി…. ശേഷം മുഖം വെട്ടിച്ചു കളഞ്ഞു…..

‘” ആഹ്……
കേട്ടമ്മേ…… ഇനി വല്യ സ്നേഹം കാണിച്ചിങ് വരാതിരുന്നാൽ മതീന്നും കൂടെ പറാ…..
അമ്മേടെ പുന്നാര മോനോട്……'”

ഇന്ദു പറഞ്ഞു……

‘”” അല്ലെങ്കിലും അവന് സ്നേഹം കാണിക്കാൻ ഞാനില്ലേ ഇവടെ…..
നീ നിന്റെ പാട് നോക്കി പോടീ……
ഇവനെ…..
എന്റെ മോനാ……
അല്ലേടാ കുറുമ്പാ……'””

ലക്ഷ്മിയമ്മ രുദ്രന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു………..ഇരുവരുടെയും വാക്വാദം കണ്ടപ്പോ അവന് ചിരിയാണ് വന്നത്….

‘”” അല്ലാ പിന്നെ…….
നീയെന്ന് കേറി വന്നതാ….. പോയി പണി നോക്കടി……
എനിക്കെന്റെ ലച്ചി പെണ്ണ് കഴിഞ്ഞേ വേറാരുമുള്ളു……'””

ഇന്ദ്രനും അതെ ഈണത്തിൽ പറഞ്ഞു…. കാരണം അവനറിയാമായിരുന്നു….. അമ്മയും മോളും തന്നെ വട്ട് കളിപ്പിക്കുകയാണെന്…..
പക്ഷെ വാ വിട്ട വാക്ക് തിരിച്ചെടുക്കാൻ ആവില്ലല്ലോ….. അത്ര സമയം എല്ലാം കളിയായി കണ്ടിരുന്നു ഇന്ദുവിന്റെ കണ്ണുകൾ ചെറുങ്ങനെ നനഞ്ഞുപോയി……
അവന്റെ ആ തമാശ പോലും അവളിലെ പെണ്മനം കീറി മുറിച്ചിരുന്നു…..
അത് അവൾക്ക് മാത്രമല്ല….. അവിടെ നിന്ന ലക്ഷ്മിയമ്മക്കും പാറുവിനും പോലും മനസ്സിലായി……

ഇന്ദു ഒന്നും പറയാതെ തല താഴ്ത്തി ഇറങ്ങിപ്പോയി ആ റൂമിൽ നിന്നും….
ലക്ഷ്മിയമ്മ വേഗം അവന്റെ ചെവിയിലേക്ക് മുറുക്കെ പിടിച്ചു…..

‘”” എടാ പോത്തേ…….
പത്ത് പൈസേടെ വിവരം ഉണ്ടോടാ നിനക്ക്…..
നാക്ക് നീട്ടിയ മണ്ടത്തരം മാത്രം വിളമ്പിക്കോ…..'””

‘”” ആഹ്……
അമ്മാ….. ചെവി വേദനിക്കുന്നു……'””

‘”” വേദനിക്കാൻ തന്നാ പിടിച്ചേ……
വിത്ത് കാളെ…… ആ കുട്ടിക്ക് എന്തോരം വിഷമായി കാണും…..'””

ലക്ഷ്മിയമ്മ ദേഷ്യത്തോടെ ചോതിച്ച് അവന്റെ കാതിൽ നിന്നും പിടി വിട്ടു…..

‘”” അറിയാതെ വായിന്നു വന്ന് പോയതാ എന്റെ അമ്മേ…… ഇതിങ്ങനെ ആവുമെന്ന് കരുതിയോ……'””

ഇന്ദ്രൻ ചോദിച്ചു……

‘”” എടാ എന്നാലും നിനക്ക് ഒന്ന് മയത്തിൽ പറഞ്ഞോടെടാ…… പാവം ആ പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു………
കളി ആയാലും അതിനൊരു പരുതി ഉണ്ട്…..'””

ഇന്ദ്രന്റെ പുറകിൽ നിന്ന് നന്ദുവും അവനെ നന്നായി താങ്ങി…. അവൻ നന്ദുവിനെ ഒന്ന് തുറിച്ചു നോക്കി……

‘”” നീ നോക്കി പേടിപ്പിക്കാൻ ഒന്നും നിക്കണ്ടാ….. പോയി മാപ്പ് പറയടാ…..'””

‘”” എടാ നന്ദു……
തെണ്ടി…… 3 ദിവസം കഴിഞ്ഞാ നീയും കെട്ടുമല്ലോ….. അപ്പൊ അറിയാ ഈ അമ്മായിയമ്മ പോര് എന്തെന്ന്….. ഇപ്പൊ നീ അവസരം മുതലെടുത്തൊ…..'””

ഇന്ദ്രൻ അവനെ നോക്കി പറഞ്ഞു…..

‘””  മോനെ…….
അതുകൊണ്ട് പറഞ്ഞതല്ലടാ……
ഇതൊക്കെ എത്ര കളിയായി നമ്മൾ പറഞ്ഞാലും സൂക്ഷിച്ചും കണ്ടും സംസാരിക്കണം……
ഒരു പെണ്ണിന് അവൾ എത്രയൊക്കെ സ്ഥാനം കൊടുത്ത ആളാണെങ്കിലും വിവാഹ ശേഷം അവളുടെ എല്ലാം ഭർത്താവ് ആയിരിക്കും…..
അതെ പോലെ തന്നെ ഭർത്താവിൽ നിന്നും അത് തന്നെയാ അവരും പ്രധീക്ഷിക്കുക….
ഇന്ദു നിന്റെ ഭാര്യയാ……
അവൾക്ക് ഒരിക്കലും താങ്ങാൻ പറ്റാത്ത വാക്കാ നീ ഇപ്പൊ പറഞ്ഞെ…..
വീട്ടിൽ വന്ന് കേറുന്ന പെണ്ണിനോട് വലിഞ്ഞു കേറി വന്നവൾ എന്നൊക്കെ പറഞ്ഞാ അവർ എല്ലാവർക്കു മുന്നിലും ഒരു അന്യ ആണെന്ന് തോന്നിപ്പോകും….. അതിന്റെ വേദന അത്ര ചെറുതൊന്നുമല്ല മോനെ…..'””

ലക്ഷ്മിയമ്മ സൗമ്യതയോടെ പറഞ്ഞു…..

‘”” അറിയാ അമ്മാ….
ഞാൻ പറഞ്ഞല്ലോ….. വായിന്നു വീണുപോയതാ……'””

ഇന്ദ്രൻ സഹികെട്ട് കൈ കൂപ്പി പറഞ്ഞു…. ശേഷം പാർവതിയെ നോക്കി….. ആ മുഖം ആകെ വാടി കിടക്കുന്നു…..

‘”” ഡീ പാറു……
കുറവുണ്ടോ പനി……'””

ഇന്ദ്രൻ ചോദിച്ചു….. അവളതിന് ഒരു മങ്ങിയ ചിരി മറുപടിയായി നൽകുകയാണ് ചെയ്തത്……….

‘”” എന്താടി ഇത്ര നേരം ഇല്ലാത്ത ഒരു വാട്ടം…..
അവൾ വിഷമിച്ചോണ്ട് ആണോ…
അതൊക്കെ മാറ്റാൻ ഉള്ള മരുന്ന് ഈ ഇന്ദ്രന്റെ കയ്യിൽ ഉണ്ട് മോളെ…..
അതോണ്ട് എന്റെ പാറു പെണ്ണ് അതോർത്ത് ഇന്ന് ശിവ രാത്രി ആക്കണ്ടാ ട്ടോ….ഞാനിതാ ആ റൂമിൽ ചെന്നാ ഇപ്പൊ ശരിയാക്കി കൊടുക്കും ഇതൊക്കെ……. “””

ഇന്ദ്രൻ അവളുടെ കവിളിൽ ഒന്ന് പിച്ചി…. അപ്പോഴാണ് ആ മുഖമൊന്നു തെളിഞ്ഞത് പോലും…

‘”” ഹാ……
നീയൊന്ന് പോയെ ഇന്ദ്രാ…..
ഏത് നേരോം അവൾക്കൊരു സമാധാനവും കൊടുക്കാതെ കൂടി നിന്നോളും
എല്ലാം…..'””

ലക്ഷ്മിയമ്മ അവന്റെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു……

‘”” ഓഹ്…….
തള്ള കോഴിക്ക് നൊന്തു…..
നിങ്ങള് കണ്ടെന് മുന്നേ എന്റെ കൂടപ്പിറപ്പ് ആയോളാ ഇവൾ….. എനിക്ക് തോന്നുമ്പോ കൊഞ്ചിക്കേം ലാളിക്കേം ഒക്കെ ചെയ്യും ഞാൻ….. എന്നാലും തള്ളേടെ കുശുമ്പ് കണ്ടില്ലേ…..'””

. ഇന്ദ്രൻ ലക്ഷ്മിയമ്മയെ ചൊടുപ്പിക്കാൻ വേണ്ടി പറഞ്ഞു……

‘”” നീയൊന്ന് പോയെ ഇന്ദ്രാ…….
വെറുതെ ഏഷണി കൂട്ടി വരാതെ……
ഒരു കെട്ട് കഴിഞ്ഞു….. എന്നിട്ടും പിള്ള കളി മാറിട്ടില്ല…….'””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” ഹോ….. ഇനിയിപ്പോ ഞാൻ നിന്നിട്ട്  വേറെ പ്രശ്നം വേണ്ടാ….. അങ്ങ് പോയേക്കാം…..
അപ്പൊ പാറു….. ഗുഡ് നൈറ്റ്‌…..
ഞാനെന്റെ ഭാര്യയെ ഒന്ന് പോയി സ്നേഹിക്കട്ടേ ……
ന്നിട്ട് വേണം ന്റെ അമ്മക്കൊരു പേര കിടാവിനെ കൊടുക്കാൻ……'””

‘”” ഈ ചെറുക്കന് നാവിനൊരു നിയന്ത്രണം ഇല്ലല്ലോ…….
ഇറങ്ങി പോടാ പുറത്ത്……'””

‘”” ഓഹോ……
അപ്പൊ പേര കുട്ടിയെ വേണ്ടാ……'””

ഇന്ദ്രൻ അമ്മയെ ചേർത്ത് പിടിച്ച് ചോദിച്ചു…..

‘”” ഇതിനെ ഞാൻ……
നീ എന്റേന്ന് അടി വാങ്ങുന്ന വരെ ഉണ്ടാവും…..'””

‘”” അയ്യോ….. വേണ്ടായേ……
ഞാൻ പോയേക്കാം……
നന്ദൂട്ടാ….. സീ യൂ ടാ……'””

ഇന്ദ്രന്റെയാ പറച്ചിലും കണ്ണടക്കലും ഒക്കെ കണ്ടപ്പോ അവർക്ക് ചിരിയാണ് വന്നത്…. അവൻ നേരെ പുറത്തേക്ക് പോയി….

‘”” അവന്റെ പോക്ക് കണ്ടോ ലചിമ്മേ……
ഒരു അങ്കം വെട്ടാൻ പോകുന്ന പടയാളിയെ പോലെ ഇല്ലേ…..'””

നന്ദു ചോദിച്ചു…..

‘”” ഹാ…… ഉണ്ട് ഉണ്ട്……
ഇനിയിപ്പോ ഒരു 3 ദിവസത്തിന് ശേഷം നീയും അങ്കം തുടങാണല്ലോ……'””

ലക്ഷ്മിയമ്മ അത് ചോദിച്ചപ്പോ വല്ലാതെ ചളിപ്പും നാണവും തോന്നി അവന്…..

‘”” ഈ ലച്ചിയമ്മ എന്തൊക്കെയാ പറയണേ…..
ശേ……
എനിക്ക് നാണം വരുന്നു…..'””

‘”” കണ്ടോ അമ്മേ…..
അവന് നാണം ആയെന്ന്…… നിനക്കതൊക്കെ ഉണ്ടോടാ നീർക്കോലി……'””

പാറു കിടന്ന കിടപ്പിൽ വയറു പൊത്തി ചിരിച്ചുകൊണ്ട് ചോദിച്ചു…..

‘”” നീ പോടീ രാക്ഷസി……
ഇവൾക്കാണോ ലച്ചിയമ്മേ പനി….. അടവാ…
അടവ്….. പെരും കള്ളി…….'””

‘”” നീ പോടാ….
ഞാൻ അടവൊന്നും കാണിക്കില്ല നിന്നെ പോലെ…. പൊക്കോണം അവിടുന്ന് …..'””

പാറു അവനെ നോക്കി പറഞ്ഞു….

‘”” നീ പോടീ……
കഞ്ഞി വാരി കുടിക്കാനുള്ള മടി കൊണ്ടല്ലെടി നീ പനി പിടിച്ച പോലെ ഇങ്ങനെ കിടക്കുന്നെ……'””

‘”” ഓഹ്……
നിർത്തുന്നുണ്ടോ രണ്ടും…..
എടാ നന്ദു…… നിനക്കെപ്പോഴും ഈ വഴക്ക് ഉണ്ടാക്കാനെ നേരമുള്ളോ…..
എല്ലാത്തിനും പിള്ളേര് കളിയാ…..ഇതിനൊക്കെ ഇപ്പൊ തന്നെ പെണ്ണാലോചിച്ച എന്നെ വേണം തല്ലാൻ…..'””

ലക്ഷ്മിയമ്മ അവനെ ശഖാരിച്ചുകൊണ്ട് പറഞ്ഞു….. പാറു അത് കണ്ട് ഒന്ന് വാ പൊത്തി ചിരിച്ച ശേഷം ചൂണ്ടു വിരൽ അനക്കി കോക്രി കാണിച്ച് അവനെ കളിയാക്കി……..

‘”” കല്യാണം കഴിഞ്ഞാ എനിക്ക് മെചൂരിറ്റി വരുമെന്ന് ജ്യോൽസ്യൻ പറഞ്ഞതാ……
അതോണ്ട് ലചിമ്മ അതോർത്ത് വ്യാകുല പെടേണ്ട……'””

‘”” ഹാ….. അതൊക്കെ കണ്ടാ മതി……'””

‘”” അല്ലമ്മേ…… അച്ചു എവടെ….. കാണാനില്ലല്ലോ……'””

നന്ദു ചോദിച്ചു……

‘”” അപ്പൊ എന്നെ കാണാനല്ല…..
പ്രിയതമയെ കാണാനാ ഈ വരവ് ല്ലേ…..
എന്നിട്ട് പാവം എന്റെ ഇന്ദ്രനെ കുറ്റപ്പെടുത്തിക്കോളും…..'””

പാറു അവനെ നോക്കി ചോദിച്ചു……

“””  നീ പോടീ…..
നിനക്ക് അസൂയയാ….. കല്യാണം കഴിക്കാൻ പോകുന്നവരോടുള്ള അസൂയ….
നീ നോക്കിക്കോ…..
നിനക്കും വരും ഒരുത്തൻ…. പല്ലും പൊന്തി ഡ്രാക്കുളയെ പോലെ…..'””

“”” ദേ നോക്കമ്മേ ഇവൻ പറയണേ….. “”

പാറു അമ്മേടെ തോളിൽ കിടന്ന് ചിണുങ്ങി…..

‘”” ടാ നന്ദു……
വേണ്ടാ ട്ടോ…… എന്റെ കുട്ടിക്ക് നിന്നെക്കാൾ ചന്തമുള്ള രാജകുമാരനെ കണ്ടുപിടിച്ചു കൊടുക്കും ഞാൻ……. അല്ലാതെ കണ്ട ഡ്രാക്കുളകളേ കൊണ്ടൊന്നും  കെട്ടിക്കില്ല….'””

ലക്ഷ്മിയമ്മ പറഞ്ഞു……

‘””” ബു ഹ ഹ ഹ ഹ……
എന്നെക്കാൾ സുന്ദരനോ……
അത് സ്വപ്നങ്ങളിൽ മാത്രം…..'””

‘”” ഓ….. നീ വലിയ ഹൃത്വിക് റോഷൻ…..'””

പാറു അവനെ നോക്കി ചുണ്ടും കൂർപ്പിച്ചു  പറഞ്ഞു…..

‘”” ഹൃത്വിക് റോഷൻ ഒക്കെ എന്റെ മുന്നിൽ ആര്…… വെറും ശിശു……'””

‘”” മതി നിർത്തിക്കെ നിങ്ങളുടെ ഒരു ഫാഷൻ പരേഡ്……'”””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” ഓഹ്…. ഞാൻ നിർത്തി……
അച്ചു എവടെന്ന് പറഞ്ഞാ ഞാൻ അങ്ങോട്ട് പോകുമായിരുന്നു……'””

നന്ദു പറഞ്ഞു…..

‘”” അവളവിടെ മൈലാഞ്ചി ഇടുന്നുണ്ട്…..
രാധേടെ റൂമിൽ…..'””

‘”” ആഹാ…. അമ്മേടെ അടുത്താണോ….. എന്ന പിന്നെ ഞാനങ്ങു പോയേക്കാം…..
ഗുഡ് നൈറ്റ്‌ പാറു……
തല അനക്കണ്ടാ……
കളിമണ്ണ് പുറത്ത് പോയാലോ…..'””

നന്ദു അതും പറഞ്ഞോടിയതും പാറു ബെഡിൽ കിടന്നൊരു തലയിണ എടുത്ത് അവനെ എറിഞ്ഞു…..കാർന്നോൻമാർ ചെയ്ത പുണ്യമാണോ എന്തോ….. ഭാഗ്യത്തിന് കൊണ്ടില്ല……

??????????

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.