” ഇതൊന്നും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല അമ്മാ….
ഇന്ദ്രേട്ടനെ പോലെ രുദ്രേട്ടനും കൈവിട്ട് പോവാനാ ചാൻസ്……
അല്ലെങ്കിലേ ആ പെണ്ണിനെ കാണുമ്പോ അയാൾക്ക് ഒരു ഇളക്കം പോലെ തോന്നാറുണ്ട് എനിക്ക്…… ഇതൊക്കെ കൂട്ടി ഉറപ്പിക്കാൻ ആണേൽ ലക്ഷ്മി അമ്മായിയും പിന്നാലെ ഉണ്ട്…..'””
വൃന്ദ തന്റെ അമ്മ സുഭദ്രക്കും അച്ഛൻ മാധവനും മുന്നിൽ ഉറഞ്ഞു തുള്ളുകയാണ്…. അവരുടെ സ്വകാര്യ മുറിക്കുള്ളിൽ നിന്നും….
“” ഓ…..
എന്റെ പെണ്ണെ നീ ഒന്ന് പതിയെ സംസാരിക്ക്…
പുറത്താരെങ്കിലും കേട്ടാ പിന്നെ അത് മതി…..'””
സുഭദ്ര തലക്ക് കൈ കൊടുത്ത് പറഞ്ഞു……
‘”” ഞാൻ മിണ്ടിയതാണോ ഇപ്പൊ പ്രശനം…..
അമ്മ ചുമ്മാ എനിക്ക് ആശ തന്ന് വിഷമിപ്പിക്കാതെ ഇരുന്നാ മതി……'””
“” അതൊന്നും ഉണ്ടാവില്ല…..
ഞാൻ ഉദ്ദേശിച്ചത് അതെ പോലെ നടത്തിയിരിക്കും…..
ഇന്ദ്രന്റെ കാര്യത്തിൽ നടന്ന തെറ്റ് രുദ്രന്റെ കാര്യത്തിൽ ഉണ്ടാവില്ല മോളെ…..'””
സുഭദ്ര പറഞ്ഞു……
‘”” എന്റെ സുഭദ്രേ…..
നമുക്കീ ബന്ധം വേണോ ശരിക്കും…..
ഒന്നാമതാ പയ്യൻ രാധയുടെ മകളെയും മനസ്സിൽ വച്ച് നടക്കുവാ……
ഇനി ആ ജീവിതത്തിലേക്ക് ഇവളെ കൂടെ വലിച്ചിഴക്കേണ്ട കാര്യമുണ്ടോ…….?'””
മാധവൻ ചോദിച്ചു……
‘””
എന്റെ മനുഷ്യ….. നിങ്ങൾക്ക് പത്തു പൈസയുടെ വിവരം ഇല്ലാണ്ട് പോയല്ലോ…..
നമ്മുടെ മോൾക്ക് ഈ ബന്ധത്തേക്കാൾ നല്ലൊരു ബന്ധം വേറെ വരുമെന്ന് തോന്നുന്നുണ്ടോ…….'””
‘”” അതില്ല…. എന്നാലും…….'””
‘”” ഒരേന്നാലുമില്ല…..
വർഷങ്ങളായുള്ള എന്റെ സ്വപ്നമാണ്…. ഈ കുടുംബത്തിലേക്ക് ഇവളെ മരുമകളായി കയറ്റുക എന്നത്…. ഇന്ദ്രനിലൂടെ അത് നടത്തിയെടുക്കാൻ സാധിച്ചില്ല….ഇനിയുള്ള ഏക വഴി രുദ്രൻ മാത്രമാ…..അതിന് തടസ്സമായി ആര് നിന്നാലും ഞാൻ വെട്ടി നീക്കും അവരെ…..'”
സുഭദ്ര തീ പാറുന്ന മനസ്സോടെ പറഞ്ഞു…..
‘”” അതൊക്കെ സമ്മതിച്ചു……
പക്ഷെ എങ്ങനെ…… അതുകൂടെ പറ നീ…..'””
മാധവൻ ചോദിച്ചു ……
‘”” അതൊക്കെയുണ്ട് മാധവേട്ടാ…..
കുറച്ചു കടന്ന കൈ ആണ്….. എന്നാലും ചെയ്തേ പറ്റു……
നന്ദുവിന്റെ വിവാഹ ശേഷം ചെയ്യാമെന്ന് കരുതിയതാ……
പക്ഷെ അത് വേണ്ടാ……
ഇങ്ങനെ പോയാൽ ഇവള് പറഞ്ഞ പോലെ ചിലപ്പോ കൈവിട്ട് പോവാൻ സാധ്യതയുണ്ട്…..
അതുകൊണ്ട് എന്റെ മനസ്സിലെ ഉദ്ദേശം നാളെ തന്നെ നടത്തണം…..'””
‘”” നാളെയോ…….???
നീ എന്താടി ഈ പറയുന്നത്…….??
ദേ എടുത്തു ചാടി എനിക്ക് കൂടെ പണി വാങ്ങി തന്നേക്കരുത് പറഞ്ഞേക്കാം ‘””
മാധവൻ പറഞ്ഞു …..
‘”” ഇതിലും നല്ല സന്ദർഭം ഇനി വരാൻ സാധ്യത കുറവാ എന്റെ മാധവേട്ടാ…… ഏട്ടൻ ഞാൻ പറഞ്ഞ പോലെ ചെയ്താ മതി ……'””
‘”” ഞാനെന്ത് ചെയ്യണമെന്നാ നീ പറഞ്ഞു വരുന്നത്……'””
അയാൾ മനസ്സിലാവാതെ ചോദിച്ചു…. വൃന്ദയും തന്റെ മാതാവിന്റെ ഉദ്ദേശം എന്തെന്ന് അറിയുവാൻ കാതോർത്ത് നിന്നു…..
സുഭദ്ര തനിക്കുള്ളിൽ ഉദിച്ച ആ കുരുട്ട് ബുദ്ധി അവർക്ക് പകർന്നു നൽകി…. അത് കേട്ടതും അവർ ഇരുവരും നന്നായോന്ന് ഞെട്ടിയിരുന്നു….
‘”” ഇത്രക്കൊക്കെ വേണോ അമ്മേ…….'””
വൃന്ദ ആശങ്കയോടെ ചോദിച്ചു…..
‘”” വേണം മോളെ…..
അവളെ ഇവിടെ കേറ്റിയവർ തന്നെ ഇറക്കിയും വിടണം…..
അല്ലെങ്കിൽ അവളായി ഇറങ്ങി പോണം….അതിനീ വഴിയേ നമുക്ക് മുന്നിൽ ഉള്ളു…..'””
സുഭദ്ര പറഞ്ഞു…..
“” എടീ……
ഇത് ശ്രീകുലം ആണ്….. ആ ചിന്ത നിന്റെ മനസ്സിൽ വേണം…… ദേവ രാജൻ സാർ ഇത് കേട്ടാ ആദ്യം നിന്റെ കരണം നോക്കി പൊട്ടിക്കും…..'””
മാധവൻ പറഞ്ഞു…..
‘”” മാധവേട്ടാ…..
ദേവച്ഛൻ ഇനി നാളെ രാത്രിയെ വരു…..
അവടെ എന്തൊക്കെയോ തിരക്ക് ഉണ്ടത്രേ….
പിന്നെ ഇതിനെ നന്നായി എതിർക്കാൻ ചാൻസ് ഉള്ള ഇന്ദ്രനും നന്ദുവും കല്യാണ തിരക്കുകൾ കൊണ്ട് രാവിലെ വീട് വിട്ട് ഇറങ്ങിയാൽ വൈകീട്ട് നോക്കിയാ മതി…. രാഘവേട്ടനും നാളെ ഒറ്റപ്പാലം പോകുകയാണെന്ന് കേട്ടു….പിന്നെയുള്ളത് രുദ്രനാ….. അവനാ മുറി വിട്ട് പുറത്ത് ഇറങ്ങില്ല… നമ്മളെ എതിർക്കാൻ ഒരു ആണും ഇല്ല ഇവടെ…..
പിന്നെ ഉള്ളത് എന്റെ ചേച്ചി അടക്കമുള്ള പെൺ പടകളാ…. അവരെയൊക്കെ ഞാൻ ഒതുക്കിക്കോളാ…..
ഇതിനേക്കാൾ നല്ലൊരു അവസരവും സമയവും വേറെ കിട്ടാനില്ല…. ദൈവം നമുക്കായി ഒരുക്കി തന്ന പോലുണ്ട് ….
പിന്നെ ഒരടി കിട്ടിയാലും ഒന്നുമില്ല എനിക്ക്….
പിഴച്ചവളുടെ സ്ഥാനം എന്നും വീടിന് പുറത്തായിരിക്കണം….
അല്ലെങ്കിലും ഒരു രാത്രി അത്രേം ആണുങ്ങളുടെ കൂടെ കൂത്താടി വന്ന അവൾക്ക് ഈ വീട്ടിൽ എന്ത് സ്ഥാനം….
മാധവേട്ടൻ ഞാൻ പറഞ്ഞ പോലെ ചെയ്‌താൽ മതി…… എന്റെ മകളുടെ വഴിയിൽ തടസ്സമായുള്ള പാർവതി എന്ന മരത്തെ നാളെ നമ്മൾ വെട്ടുന്നു……'””
സുഭദ്രയുടെ വാക്കുകൾ പെരുമ്പാറ പോലെ ഉറച്ചതായിരുന്നു…..അവർക്കതിനു മുന്നിൽ എതിര് നിൽക്കുവാൻ മനസ്സ് അനുവദിച്ചില്ല…. കാരണം അവരും അതെ ലക്ഷ്യത്തിൽ ജീവിക്കുന്നവർ തന്നെയാണ്….
?????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?