⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948

ഉറച്ച കാലടികളോട് acp മാർട്ടിന്റെ കാലുകൾ മുന്നോട്ട് തന്നെ ചലിച്ചു….. അയാൾക്ക് പുറകെ വേണുഗോപാൽ എന്ന പി എ ഇപ്പോഴുമുണ്ട്…. ഒരു നായയെ പോലെ…..

അയാൾ അകത്തേക്ക് പോകുന്നതനുസരിച്ച്….
മന്ത്രി ഭവനത്തിൽ ഉണ്ടായിരുന്ന രാഷ്ട്രീയ അണികളെല്ലാം പുറത്തേക്ക് പോകുന്നു…..

ഇതെല്ലാം കാണുന്ന മാർട്ടിന്റെ ചുണ്ടിൽ ആവട്ടെ വളരെ പൈശാചികമായ ഒരു ചിരിയും……

അകത്ത് കയറിയ അയാളുടെ കഴുകൻ കണ്ണുകൾ…. ആ വീടിനെ മുഴുവനായി ഒന്ന് വീക്ഷിച്ചു……

വളരെ ആഡംബരമായ വീട് തന്നെ…..
അവിടെ ഒരു സോഫയിൽ കാല്ക്കു മേൽ കാലും വച്ചുകൊണ്ട് ഒരു വയസ്സായ ആൾ ഇരിക്കുന്നു……

ഒറ്റ നോട്ടത്തിൽ തന്നെ മാർട്ടിനു ആളെ പിടികിട്ടി….. ആ ഇരിക്കുന്നത് കേരളത്തിന്റെ ധനകാര്യ മന്ത്രിയായ ജോസഫ് കുര്യൻ ആണെന്ന്…….
( രുദ്രൻ കൊന്ന സ്റ്റീഫന്റെ പിതാവ് )

ആ മുഖത്ത് കണ്ട അതെ പൈശാചികത മന്ത്രി ജോസഫ് കുര്യന്റെ മുഖത്തും ഉണ്ടായിരുന്നു……

മാർട്ടിന്റെ കണ്ണുകൾ ചുമരിൽ തൂങ്ങി കിടക്കുന്ന ഒരു ഫോട്ടോയിലേക്ക് നീണ്ടു…..

മരിച്ചുപോയ സ്റ്റിഫന്റെ ചിത്രം അവിടെ തൂങ്ങി കിടക്കുന്നു….. ഒരു മാലയോട് കൂടി…..

‘”” സാർ……
ഇതാണ് ആ acp……
Acp മാർട്ടിൻ റോയ്……'””

പി എ ആയ വേണുഗോപാലൻ മന്ത്രിയോട് പറഞ്ഞു…… ജോസഫ് കുര്യൻ അവനെ ഒന്ന് നോക്കി……

‘”” ഇരിക്കു……'””

തന്റെ അടുത്തുള്ള സീറ്റിലേക്ക് വിരൽ ചൂണ്ടി മന്ത്രി പറഞ്ഞു….. മാർട്ടിൻ പതിയെ അതിലേക്ക് ഇരുന്ന് പ്രൗട ഗാഭീര്യത്തോടെ കാല്ക്കു മേൽ കാലും കയറ്റി വച്ച് ഇരുന്നു…..

‘”” ഒരു മന്ത്രിയെ കണ്ടാ സല്യൂട് ചെയ്യണമെന്ന നിയമം നിങ്ങളുടെ പോലീസ് ഡിപ്പാർട്മെന്റ് പറഞ്ഞു തന്നിട്ടില്ലേ mr മാർട്ടിൻ…….'”

ഒരു ചെറു പുഞ്ചിരിയോടെയാണ് അദ്ദേഹമത് ചോദിച്ചത്…… അത് കേട്ടപ്പോ മാർട്ടിനും ഒന്ന് ചിരിച്ചുപോയി…..

‘”” ഹ ഹ ഹ ഹ ഹ…….
സോറി സാർ…….
എനിക്കാരും അതുപോലൊരു വേദം ചൊല്ലി തന്നിട്ടില്ല….. തന്നവരെ ഞാൻ കേട്ടിട്ടുമില്ല…..
അതുകൊണ്ട് മന്ത്രി സാർ അങ്ങനെ ഒന്ന് എന്നിൽ നിന്നും പ്രധീക്ഷിക്കില്ല എന്ന് കരുതുന്നു……'””

മാർട്ടിൻ പറഞ്ഞു……

‘”” തന്നെ പറ്റി കേട്ടതൊന്നും പുളു അല്ലെന്ന് നേരിൽ കണ്ടപ്പോ മനസ്സിലായി mr മാർട്ടിൻ…..
എനിക്ക് നീ പറഞ്ഞ ബഹുമാനം ഒന്നും വേണ്ടാ….
എനിക്ക് വേണ്ടതെല്ലാം മറ്റൊന്നാണ്……'””

‘”” അത് മനസ്സിലായി……
ഡിസ്മിസൽ വാങ്ങിയ എന്നെ ഇവടെ വരെ എത്തിക്കണമെങ്കിൽ അതിൽ ചില കാരണങ്ങൾ ഉണ്ടാവാം എന്നെനിക്ക് അറിയാം……
അപ്പൊ പിന്നെ മന്ത്രി സാറ് പറാ…….
എത്രയാ ഡീൽ……'””

മാർട്ടിൻ ചോദിച്ചു…….

‘”” എത്ര വേണം…….'””

അദ്ദേഹത്തിൽ നിന്നും അങ്ങനൊരു മറുപടി വന്നതും മാർട്ടിൻ ഒന്ന് ചെറുതായി ചിരിച്ചു….. ശേഷം പറഞ്ഞു…..

‘””5 കോടി…….
5 കോടി വേണം……'””

ഒന്നും ആലോചിക്കാതെയുള്ള അവന്റെയാ വിലപേശൽ കണ്ടപ്പോൾ വേണുഗോപാലൻ ഒന്ന് അമ്പരന്ന് പോയി….. പക്ഷെ ആ അമ്പരപ്പ് ജോസഫ് കുര്യനിൽ ഇല്ലായിരുന്നു……..

‘”” അഞ്ജല്ല……
10……
10 കോടി തരാം…….
ഞാൻ ആഗ്രഹിക്കുന്നത് നടത്തി തരാൻ സാധിക്കുമോ നിനക്ക്…….??'””

‘”” ഹ ഹ ഹ ഹ……
5 ചോദിച്ചപ്പോ 10 തന്ന സാറിന്റെ ആഗ്രഹം നടത്തി തരാതെ എങ്ങനാ…… തന്നിരിക്കും…..'””

മാർട്ടിൻ പറഞ്ഞു……

‘”” എനിക്ക് വേണ്ടതെല്ലാം അവരെയാണ് മാർട്ടിൻ…….
എന്റെ മകനെയും അവന്റെ കൂട്ടുകാരെയും വകവരുത്തിയ ആ ഗങ്ങിനെ…..
അതിൽ എത്രപേർ ഉണ്ടെന്നെനിക്ക് അറിയില്ല….
എണ്ണം എത്രയായാലും ഒരാൾ വിടാതെ വേണം എനിക്ക്……'””

ജോസഫ് കുര്യൻ പറഞ്ഞു…..

‘”” കാശ് തരുന്നു…..
പിന്നെ സാറ് അവരെ വേണമെന്നും പറയുന്നു….
ഉറപ്പായും കണ്ടുപിടിച്ചു തന്നേക്കാം…..'””

മാർട്ടിൻ പറഞ്ഞു……

‘”” മാർട്ടിൻ……
ശരിക്കും എനിക്ക് പോലീസിലും അതിന് തലപ്പ് ഉള്ളവരോടും ഒക്കെയുള്ള വിശ്വാസം എന്നെ പോയി കഴിഞ്ഞു …..
ആ സമയം തന്നെ ചൂസ് ചെയ്തത് എന്താണെന്ന് അറിയുമോ…..
തനിക്കുള്ളിൽ ഒരു ക്രിമിനൽ ഉണ്ട്……
അതുകൊണ്ടാണ് ഇപ്പോൾ ഈ ജോലി തന്നെ ഏൽപ്പിക്കുന്നതും…..
എന്റെ മകൻ…..
ഒരു കുറവും വരുത്താതെ പൊന്ന് പോലെ വളർത്തി കൊണ്ടുവന്നതാ ഞാൻ…..
അവന്റെ ഒരിഷ്ടവും ഇതേവരെ എതിർത്തിട്ടില്ല ഞാൻ…..
അതെത്ര നെറികേട് ആയാലും നടത്തി കൊടുത്തിട്ടേ ഉള്ളു……
പക്ഷെ അന്നത്തെ ആ ദിവസം…. അവന്റെ ഫ്രണ്ട്‌സ് ആയ 14 പേർ കൊല്ലപ്പെട്ട നാൾ….
അന്ന് തുടങ്ങിയതാ എന്റെ ഭയം…..
അവനെ കഴിവാവതും എല്ലായിടത്തും നിന്നും മാറ്റി നിർത്തി….
ഒളിപ്പിച്ച് താമസിപ്പിച്ചു….
പക്ഷെ എന്നിട്ട് കൂടി എന്റെ മകനെ രക്ഷിക്കാൻ ആയില്ലാ എനിക്ക്……
ഞാൻ സാമ്പാധിച്ചു കൂട്ടിയതെല്ലാം അനുഭവിക്കാൻ പോലും ആരുമില്ലാതെ ആയി….
എന്റെ ഭാര്യ…..
അവളിന്ന് മെന്റൽ ഹോസ്പിറ്റലിൽ ആണ്….
അവസാനമായി അവനെയൊന്ന് കാണാൻ പോലും ഇട്ട് തന്നില്ല അവർ……'””

സങ്കടം വന്ന മന്ത്രി ജോസഫ് കുര്യൻ തന്റെ കണ്ണുകൾ തുടച്ചു…..

‘”” എനിക്ക് നഷ്ട്ടങ്ങൾ മാത്രമാണ്……
അവനെ കൊന്നവർ ചാവാതെ എനിക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റില്ല….
ഒന്ന് ഉറങ്ങാൻ പറ്റില്ല…..
എന്തിനേറെ പറയുന്നു….. ഒന്ന് മരിക്കുവാൻ പോലും സാധിക്കില്ല…..
ഇക്കഴിഞ്ഞ ഒന്നര വർഷം കൊണ്ട് കേരള പോലീസ് സിബിഐ ഇന്റർപ്പോൾ raw എന്നിങ്ങനെ പല കൊമ്പന്മാർ വന്ന് അന്വേഷിച്ചിട്ട് പോലും ഒരു തുമ്പും കിട്ടിയില്ല….
കിട്ടിയ തെളിവുകൾ ഒന്നും ഇൻവെസ്റ്റിക്കെഷന് ഹെൽപ്ഫുൾ അല്ലാത്രേ….
ബട്ട്‌ എനിക്കതിനെ തള്ളി കളയാൻ പറ്റില്ല….
നിയമത്തിനു മുന്നിൽ അവരെ കിട്ടിയില്ലെങ്കിലും എനിക്ക് വേണം അവരെ….
അതുകൊണ്ട് തന്നെ ഇതൊരു unofficial കേസ് ആയിരിക്കും…..'””

ജോസഫ് കുര്യൻ പറഞ്ഞു……

‘”” നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാവും…… ഉറപ്പായും അവരെ ഞാൻ പിടിച്ചിരിക്കും…. പക്ഷെ എനിക്ക് കുറച്ചു നിപന്ദനകൾ ഉണ്ട്……'””

മാർട്ടിൻ തുറന്ന് ചോദിച്ചു…..

‘”” 10 കോടി തരാമെന്ന് പറഞ്ഞതാണല്ലോ മാർട്ടിൻ ഞാൻ…… “”

‘”” ഹ ഹ ഹ ഹ ഹ…….
സാർ……
അത് നമ്മൾ തമ്മിലുള്ള ഡീൽ ആണ്…..
ഇപ്പോൾ പറയാൻ പോകുന്നത് നിപന്ദനയും……'””

‘”” ശരി…..
പറാ….. എന്താണ് തന്റെ നിപന്ദന……'””

‘”” ഒരു മന്ത്രിയായ അങ്ങേക്ക് ചെയ്ത് തരാൻ കഴിയുന്ന ചെറിയ ചെറിയ നിപന്ദനകൾ മാത്രം…..
എനിക്ക് താമസിക്കാൻ നല്ല A class സൗകര്യം ഉള്ള ഫ്ലാറ്റ്…..
എന്നെ ശല്യപ്പെടുത്താൻ ആരും വരുകയും അരുത് അവിടെ…….
എന്റെ മേളിലും താഴെയും ഉള്ള ഒരു ഉദ്യോഗസ്ഥനും എന്നെ ചോദ്യം ചെയ്യാനോ കൽപ്പിക്കാനോ വരരുത്…..
എത്ര വലിയ കൊമ്പനെയും ചോദ്യം ചെയ്യാനുള്ള പെർമിഷൻ എനിക്ക് വേണം …..
പിന്നെ ഈ ഹ്യൂമൻ റൈറ്റ്സ്സുകാർ….. അവരെ എനിക്കത്ര ഇഷ്ട്ടമല്ല….. അതുകൊണ്ട് കേരളത്തിലെ ഹ്യൂമൻ റൈറ്റ്സ് ഓഫീസർസ് എന്നെ കാണാൻ വരരുത്……അത് ഞാൻ ഏത് വിധത്തിലുള്ള പ്രശനം ഉണ്ടാക്കിയാലും….

അതുപോലെ ഈ കേസ് വലിയ കൊമ്പന്മാർ അന്വേഷിച്ച് തെളിയിക്കാൻ പറ്റാത്ത കേസ് ആയത് കൊണ്ട് തന്നെ സമയ പരുതി ഇല്ല…..

എനിക്ക് സാവധാനം ചിന്തിച്ചു പ്രവർത്തിക്കാനുള്ള സമയം തരണം….. ഇടക്കിടക്ക് ഫോണിൽ വിളിച്ച് എന്തായി എന്തായി എന്ന് ചോദിച്ചുള്ള ഏർപ്പാട് അരുത്….
തുമ്പ് കിട്ടിയാൽ ഞാൻ തന്നെ വിളിച്ച് അറിയിക്കും…..

ഇതെല്ലാം അനുവദിക്കുവാൻ പറ്റുമെങ്കിൽ ഈ ഗെയിം നമുക്കിവിടെ തുടങ്ങാം…..'””

മാർട്ടിൻ റോയ് തന്റെ ഗാഭീര്യത നിറഞ്ഞ സ്വരത്തിൽ ചോദിച്ചു……. ജോസഫ് കുര്യൻ അവനെ നോക്കിയൊന്ന് ചിരിച്ചു…..

‘”” മാർട്ടിനെ….. ഒന്നര കൊല്ലം സഹിച്ചതാ ഞാൻ ഇതെല്ലാം….അതിനി കുറച്ചുകൂടെ നീണ്ടാൽ എനിക്ക് പുല്ലാ….. താൻ തന്റെ കളി തുടങ്ങിക്കോ… എല്ലാ നിപന്ദനകളും ഞാൻ സമ്മതിച്ചിരിക്കുന്നു…..'””

ജോസഫ് കുര്യന്റെ വാക്കുകൾ കേട്ടതും മാർട്ടിൻ ഒന്ന് ചിരിച്ചു….. ജോസഫ് തന്റെ പി എ യെ  ഒന്ന് നോക്കി…..

‘”” ഡോ…..
ആ പോലീസുകാരെ ഇങ് വിളിക്ക്…..'””

അദ്ദേഹം പറഞ്ഞു…… വേണുഗോപാലൻ പെട്ടെന്ന് പുറത്തേക്ക് നടന്നു….അൽപ സമയം കഴിഞ്ഞതും si സാക്ഷി അശോകനും asi ശ്രീനാഥും കൂടി അകത്തേക്ക് വന്നു…..

‘”” മാർട്ടിൻ……
ഇവർ ഇരുവരും ഇതിനു മുന്നേ ഈ കേസ് അന്വേധിച്ചിരുന്ന ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നവർ ആണ്….. അതുകൊണ്ട് തന്നെ ഇവർക്ക് എല്ലാ കാര്യവും അറിയാം….
തനിക്ക് വേണ്ട എല്ലാ സഹായവും asi ശ്രീനാഥ്‌ ചെയ്ത് തരും…….
ഡോ…… എല്ലാം കൃത്യമായി പറഞ്ഞു കൊടുത്തോണം…..'””

ജോസഫ് കുര്യൻ മാർട്ടിനോട് പറഞ്ഞുകൊണ്ട് തന്നെ ശ്രീനാതിനെ നോക്കി ബാക്കി കാര്യം പറഞ്ഞു……

‘”” ശരി സാർ…….'””

ശ്രീനാദ് പറഞ്ഞു….. മാർട്ടിൻ മന്ത്രിയെ നോക്കിയൊന്ന് ചിരിച്ചു…. ശേഷം അവിടെ നിൽക്കുന്ന സാക്ഷിയെ കൂടെ ഒന്ന് ഇടം കണ്ണിട്ട് നോക്കി……

‘””” എന്താണ് മന്ത്രി സാറേ ഇത്……
ഇത്രവലിയ കേസിൽ എന്നെ സഹായിക്കാൻ ഒരു asi…… അത് കുറച്ചു ചെറുതായ പോലെയുണ്ട്…….'””

മാർട്ടിൻ പറഞ്ഞു….. അവന്റെ മുഖഭാവത്തിൽ നിന്ന് ചിലതൊക്കെ അയാൾക്ക് പിടി കിട്ടിയിരുന്നു…. ജോസഫ് ഒന്ന് പതിയെ ചിരിച്ചു…… വികടമായ ചില നിഘകൂടതകൾ നിറഞ്ഞ ചിരി……

‘”” പിന്നെ ആരെയാ തനിക്ക് വേണ്ടത്……
ഈ si നെ ആയാലോ……
അവൾക്കും നല്ല അറിവുണ്ട്…….'””

മന്ത്രിയുടെ ചോദ്യം കേട്ടപ്പോ സാക്ഷി ശരിക്കുമോന്ന് ഞെട്ടി വിറച്ചുപോയി…. തന്റെ തലയിൽ നിന്നും ഒഴിയും എന്ന് കരുതിയ കേസ് ഇതാ വീണ്ടും അവിടെ തന്നെ….
അതും പോരാതെ കൂടെ ഉള്ളത് ഇങ്ങനൊരു കാലനും…… എല്ലാം ഓർത്തപ്പോ അവൾക്കാകെ ഭ്രാന്ത്‌ കയറും പോലെ തോന്നി…. എന്നാലും അതൊന്നും പുറമെ കാണിക്കാതെ നിന്നു അവൾ…..

‘”” ഹ ഹ ഹ ഹ..,,..,.,.,.
എന്നാ സാറ് പറഞ്ഞ പോലെ തന്നെ ആവട്ടെ….
എന്നെ സഹായിക്കാൻ ഈ സാക്ഷി മേടം മതി…..'””

മാർട്ടിൻ പറഞ്ഞു…. കേട്ട് നിന്ന അവൾക്ക് കാര്യങ്ങൾ ഒക്കെയൊരു തീരുമാനം ആയെന്ന് ഉറപ്പായി……

‘”” അപ്പോൾ സാക്ഷി…..
താൻ ഉണ്ടാവണം എന്നും ഇയാളുടെ കൂടെ….
കേസിന്റെ ഭാഗമായി എവിടെ പോകേണ്ടി വന്നാലും കൂടെ പൊണം…. മാർട്ടിൻ എപ്പോൾ വിളിച്ചാലും വിളിപ്പുറത്ത് ഉണ്ടായിരിക്കണം മനസ്സിലായല്ലോ………'”””

‘”” മനസ്സിലായി സാർ……'””

മുന്നിൽ ഒരു വഴിയും തെളിയാത്തത് കൊണ്ട് ഗതി കെട്ട് സമ്മതിക്കേണ്ടി വന്നു അവൾക്ക് എല്ലാം……

‘”” അപ്പൊ മാർട്ടിൻ…..
All the best for this investigation……
തെളിവുകൾ ശേഖരിച്ച് ഉടൻ പണി തുടങ്ങണം…..
തനിക്ക് താമസിക്കാനുള്ള luxury വില്ല ഹോട്ടൽ പാലസ്സിൽ ഒരുക്കിയിട്ടുണ്ട്…..
പിന്നെ ഒരു കാര്യം മനസ്സിൽ വക്കുക…..
കിട്ടുന്ന പ്രതികൾക്ക് ശിക്ഷ ലഭിക്കണം…..
അതും കോടതി മുഖാന്തരം തന്നെ അവർക്ക് ശിക്ഷ ലഭിക്കണം….. പക്ഷെ ആ കോടതി എന്നും ഞാൻ മാത്രമാണ്….. അത് മറക്കരുത് നീ……'””

‘””മറക്കുന്ന സ്വഭാവം എനിക്കില്ല…….. എല്ലാം പറഞ്ഞ പോലെ നടന്നിരിക്കും…..
അപ്പൊ ഹാപ്പി ടു സീ യു മിനിസ്റ്റർ ജോസഫ് സാർ……'””

അത്രയും പറഞ്ഞുകൊണ്ട് ഷർട്ടിന്റെ പോക്കറ്റിൽ ഊരി ഇട്ടിരുന്ന കൂളിംഗ് ഗ്ലാസും എടുത്തണിഞ്ഞുകൊണ്ട് അയാൾ പുറത്തേക്ക് നടന്നു…… തൊട്ട് പുറകെയായി ആ രണ്ട് പോലീസുകാരും….. അവരുടെ പോക്ക് മന്ത്രി നോക്കിയിരുന്നു…..

‘”” ഡോ വേണു………
ഇയാളുടെ മേലിൽ എപ്പോഴും ഒരു കണ്ണ് വേണം….. പെൺ വിഷയത്തിൽ നല്ല പേര് കേട്ട ആളാണല്ലോ…… ആ si പെണ്ണ് ആണെങ്കിൽ ഒരു ചരക്കും…. വല്ല എടാകൂടവും ഒപ്പിച്ചാൽ അവനൊന്നും പറ്റാതെ സേഫ് ആയി നോക്കണം…….
അവനെ എനിക്ക് ആവശ്യമുണ്ട്…..'””

“” ശരി സാർ….. “”

കർക്കശക്കാരനായ ജോസഫിന്റെ വാക്കുകൾക്ക് മുന്നേ അതെ രീതിയിൽ അനുസരണയോടെ നിന്നു വേണുഗോപാൽ….

ജോസഫ് കുര്യൻ എന്ന മൃഗത്തിന്റെ മുഖത്ത് വളരെ ക്രൂരമായ ഒരു ചിരി വിടർന്നു….. അതിൽ പല അർത്ഥങ്ങളും ഒളിഞ്ഞിരുന്നു…..

???????????

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.