വഴിമാറി സഞ്ചരിച്ച അവരുടെ കാർ ഇപ്പോൾ നേർ വഴിക്കാണ് പോകുന്നത്….. ഇനി അവർക്ക് മുന്നേ ഒരു തടസ്സവും ഇല്ലാ…..
ഇരുവരുടെയും മനസ്സിൽ വ്യത്യാസ്തമായ പല ചിന്തകളാണ്….. ആ ബെൻസ് കാർ വഴിയോരത്തു കണ്ട ഒരു തുണിക്കടക്ക് മുന്നിൽ പോയി നിന്നു….
പുറത്ത് അത്യാവശ്യം ആളുകളുമുണ്ട്…..
പാറു എന്തെന്ന് മനസ്സിലാവാതെ രുദ്രനെ നോക്കി……
‘”” എന്താ ഇവടെ…….???'””
പാറു അവനെ നോക്കി ചോദിച്ചു…..
‘”” ഒരു ബനിയൻ വാങ്ങിട്ട് വരാ…..'””
രുദ്രൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…. അപ്പോഴാണ് അവളും അത് ശ്രദ്ധിച്ചത്….. അവന്റെ ബനിയൻ അവിടെ വച്ച് ഇല്ലാതെയായിരുന്നു…..
രുദ്രൻ കാറിനുള്ളിലെ തന്റെ പേഴ്‌സ് തപ്പുവാൻ തുടങ്ങി….. പാറു പുറത്തേക്കും നോക്കി….
കടക്ക് മുന്നിൽ തുണികൾ എടുക്കാൻ വന്ന സ്ത്രീകൾ ഉണ്ട്…. അതും ചെറുപ്പക്കാരി പെണ്ണുങ്ങളാണ് കൂടുതൽ…..
എന്തോ…..
അവൾക്കത് കണ്ടപ്പോൾ എന്തോ പോലായി…..
ഈ കോലത്തിൽ അവനിങ്ങനെ പുറത്തേക്ക് ഇറങ്ങിയാൽ അവളുമാരൊക്കെ നോക്കുമെന്ന് തീർച്ചയാണ്…..
കാരണം ആ സൗധര്യത്തിൽ വീഴാത്ത പെണ്ണില്ല…… ഇപ്പോൾ ആണെങ്കിൽ അവന്റെ ആരോഗ്യകരമായ ബോഡി തുറന്ന് കാണിച്ചാണ് നിൽക്കുന്നതും…..
പാർവതി ഒരുപാട് പൊസസീവ് ആയിപ്പോയി ആ സമയം……. ആ മുഖത്ത് കുശുമ്പ് തളം കെട്ടി നിൽക്കുകയും ചെയ്യുന്നുണ്ട്….ഈ സമയം രുദ്രൻ തന്റെ പേഴ്‌സ് തിരഞ്ഞെടുത്തിരുന്നു…..
‘”” നീ ഇവിടെ തന്നെ ഇരുന്നോ…… ഞാൻ വേഗം വരാ……'””
അവനതും പറഞ്ഞു ഡോർ തുറക്കാൻ ഒരുങ്ങിയതും പാറുവിന്റെ കരം അവനെ തടഞ്ഞു……
‘”” ഈ കോലത്തിലാണോ പുറത്ത് പോകുന്നത്…….'””
അവളൽപ്പം കടുപ്പത്തോടെ തന്നെയാണ് അത് ചോദിച്ചത്….. ഒരു തരം അധികാര ഭാവത്തോടെ….. ആ ഭാവത്തിന് മുന്നിൽ അവൻ പോലുമൊന്ന് പകച്ചുപോയി……
പെട്ടെന്ന് പഴയപടി മാറി രുദ്രൻ അവളോട് ചോദിച്ചു…..
‘”” പിന്നെ പോവാതെ……
ഇങ്ങനെ വീട്ടിൽ ചെന്ന് കേറാൻ പറ്റോ……'””
അവന്റെ ചോദ്യവും ഞായമായിരുന്നു… പാറു രുദ്രന്റെ കയ്യിലെ പേഴ്‌സ് തട്ടിപിടിച്ചു വാങ്ങി….
‘”” ഇവിടെ ഇരിക്ക്……
ഞാൻ വാങ്ങി വന്നോളാ…..
ഓരോന്ന് പെണ്ണുങ്ങളെ കാണിക്കാൻ വേണ്ടിട്ട്……'””
അവൾ പിറുപിറുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങി….. അവൻ കേൾക്കാത്ത രീതിയിൽ പതിയെയാണത് പറഞ്ഞത്…..
പക്ഷെ രുദ്രന്റെ കൂർമ്മയുള്ള കാതുകൾ വളരെ നിഷ്പ്രയാസം അത് കേട്ടിരുന്നു…. സത്യത്തിൽ അവനപ്പോൾ ഒന്ന് അമ്പരന്നു എന്നതാണ് സത്യം……
കടക്കുള്ളിലേക്ക് കയറിപ്പോകുന്ന പാറുവിനെ അവൻ നോക്കി നിന്നുപോയി….. കാണുമ്പോൾ അവന് തന്നെ ഒരു വല്ലാത്ത സന്തോഷം തോന്നി……
പാറുവിന്റെ മുഖത്തെ കുശുമ്പ് അവൻ ആസ്വദിച്ചിരുന്നു….. ആ അസുരൻ എല്ലാം മറന്ന് അത് കണ്ട് പുഞ്ചിരിച്ചുപോയി…..
???
കാറിൽ നിന്നും ഇറങ്ങിയ പാറു നേരെ കടയിലേക്ക് നടന്നു….
പുറത്ത് കൂട്ടം കൂടി നിന്ന പെണ്ണുങ്ങളെ ഒന്ന് തുറിച്ചു നോക്കാനും അവൾ മറന്നില്ല…. അതോടൊപ്പം കടക്കുള്ളിലേക്ക് കയറുമ്പോൾ കാറിൽ ഇരിക്കുന്ന അവനെ നോക്കുവാനും അവൾ മറന്നില്ല…..
പുറത്ത് നിന്നും നോക്കിയാൽ അകത്തുള്ള ആളെ കാണില്ല….. അങ്ങനെ മോഡിഫൈ ചെയ്ത വണ്ടിയാണത്…. അതവൾക്ക് ഏറെ ആശ്വാസം പകരുകയും ചെയ്തു……
പാറു അകത്ത് കടന്ന് ചുറ്റിനും നോക്കി…. ഒരു സെയിൽസ് girl അവൾക്കടുത്തേക്ക് വരുന്നു….
‘”” എന്താ മേടം വേണ്ടത്……'””
അവൾ ചോദിച്ചു……
‘”” ഒരു ടീഷർട് വേണം…. ജൻസ് മോഡൽ ആണ്…….'””
പാറു പറഞ്ഞു…..
‘””ജൻസ് സെക്ഷൻ അപ്പുറത്താണ് മേടം…. വരു……. “”
എന്നും പറഞ്ഞുകൊണ്ട് അവൾ പാറുവിനെ കൂട്ടി അപ്പുറത്തെ സെക്ഷനിലേക്ക് നടന്നു…..
അത്യാവശ്യം കളക്ഷൻ ഉള്ള വലിയ ഒരു കട തന്നെയാണ്…..
അതിൽ ടീഷർട്ടുകൾ വക്കുവാൻ മാത്രമായി ഒരു സെക്ഷൻ ഒഴിഞ്ഞു വച്ചിരിക്കുന്നു……
‘””ഏതാ മേടം സൈസ്…….'””
അവൾ ചോദിച്ചു….. അപ്പോഴാണ് പാറുവിനൊരു കാര്യം ഓർമ വന്നത്…. അളവ് ചോതിക്കാൻ മറന്നുപോയി….. പിന്നെ തിരിച്ചു പോവാനും തോന്നിയില്ല…..
‘”” അത് പിന്നെ…. അളവ് എടുക്കാൻ വിട്ടുപോയി…… എന്നാലും അത്യാവശ്യം ഉയരവും ബോഡിയും ഒക്കെ ഉള്ള ആളാ…..'””
പാറു അവളോട് പറഞ്ഞു…..
‘”” ഹോ….. എന്നാൽ XXL നോക്കാം അല്ലെ മേം….'””
സെൽസ് girl അവളോട് ചോദിച്ചു….
ശേഷം അവിടെ ഉണ്ടായിരുന്ന XXL ടീഷർട്ടുകൾ അവൾക്ക് മുന്നിൽ നിരത്തി….. ഏതാണ്ട് ഈ അളവ് മതിയാവുമെന്ന് തോന്നി പാറുവിന്…..
അവൾ അതിൽ നിന്നും കണ്ണും പൂട്ടിയൊന്ന് സൈലക്ട് ചെയ്തു….. Addidas ന്റെ കറുത്ത നിറത്തിലുള്ള ഒരു ടീഷർട്…..
‘”” ഇത് മതിയോ മേടം……'””
‘”” ഇത് മതി…..
ബില്ല് ചെയ്തോളു……'””
പാറു അവളോട് പറഞ്ഞു…….
ആ സെയിൽസ് girl അത് ബിൽ ചെയ്ത് പാറുവിന്റെ കയ്യിൽ ഏൽപ്പിച്ചു…..
1300 രൂപയായി…..
പാറു പേഴ്സിൽ നിന്നും കാശ് എടുത്ത് അവൾക്ക് കൊടുത്തു…. ശേഷം വീണ്ടും കാറിലേക്ക് വന്ന് കയറി….
രുദ്രൻ അവളുടെ കയ്യിൽ നിന്നും പാക്ക് ചെയ്ത ആ കവർ വാങ്ങി ഡ്രെസ് എടുത്തു നോക്കി….. ശേഷമത് എടുത്തിട്ടു…..
അളവെല്ലാം കൃത്യമാണ്…… കൂടാതെ അവന് നല്ല ചേർച്ചയും ഉണ്ട്….. അത് പാറു ശരിക്കുമോന്ന് നോക്കിയിരുന്നു പോയി…..
ഇതുവരെയില്ലാത്ത ഒരുതരം ഇഷ്ട്ടം അവൾക്കവനോട് തോന്നി തുടങ്ങിയിരുന്നു….
ഒരു പാവം മാലാഖക്ക് എല്ലാവരും വെറുക്കപ്പെട്ട ചെകുത്താനോട് തോന്നും പോലെ…..
പക്ഷെ ആ ചെകുത്താൻ അതൊന്നും ശ്രദ്ധിക്കാതെ വണ്ടി മുന്നോട്ടേക്ക് എടുത്തു….
ഏകദേശം ഒരു പത്തു മിനിറ്റ് കൊണ്ട് തന്നെ അവർ ശ്രീകുലത്ത് എത്തി……അടഞ്ഞു കിടന്ന ഗെയ്റ്റിനു മുന്നിൽ ചെന്ന് ഹോൺ അടിച്ചപ്പോ പുറത്തേക്ക് വന്ന് ഗെയ്റ് തുറക്കുന്ന സെക്യൂരിറ്റിയായ ജോസ് ഏട്ടനെ അവർ കണ്ടിരുന്നു……
രുദ്രൻ പാറുവിനെ ഒന്ന് നോക്കി…..
‘”” ഡീ………'””
അവനവളെ വിളിച്ചു……
“” ഹ്മ്മ്……..??'””
‘”” നടന്ന കാര്യങ്ങൾ ഒന്നും ഒരാളും അറിയരുത്…… അറിഞ്ഞാൽ…..
ഞാനാരാണെന്ന് നീ അറിയും…..
മനസ്സിലായോ……'””
അവന്റെ സ്വരവും ഭാവവും കുറച്ചു മുന്നേ വരെ കണ്ട രുദ്രന്റെ അല്ലായിരുന്നു…. ആ മുഖത്ത് തന്നെ ഒരു വല്ലാത്ത പൈശാചികത……
പാറുവിന് അത് കണ്ട് ശരിക്കും പേടി തോന്നി….. അവൾ ഒന്ന് തലയാട്ടി അതിന് സമ്മതം മൂളി…..
ഗെയ്റ് തുറന്നതും ആ കാർ ശ്രീ കുലം തറവാട്ടിലേക്ക് കയറി നിന്നു…..
വീടിന്റെ സിറ്റ് ഔട്ടിൽ അവരെ കാത്ത് ലക്ഷ്മിയമ്മ ഇരുന്നിരുന്നു…. അവർ അനുഭവിച്ചുകൊണ്ടിരുന്ന ടെൻഷൻ ആ മുഖത്ത് നിന്ന് തന്നെ അറിയാം…..
അവർ കാറിന്റെ അടുത്തേക്ക് നടന്ന് വന്നു…..
രുദ്രൻ വേഗം മുൻ സീറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി…..
‘”” എന്താടാ മോനെ ഇത്ര വൈകിയത്……
ഞാനെത്ര പേടിച്ചെന്ന് അറിയോ……'””
ലക്ഷ്മിയമ്മ അവനെ നോക്കി ചോദിച്ചു…..'””
‘”” ബ്ലോക്ക് കൂടുതലായിരുന്നു….. അതാ വൈകിയത്…….'””
രുദ്രൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു…… ഈ സമയം പാറുവും വണ്ടിയിൽ നിന്നുമിറങ്ങി പുറത്തേക്ക് വന്നു….. ലക്ഷ്‌മിയമ്മ അവളെ ചേർത്ത് പിടിച്ചു…..
‘”” ഡോക്ടർ എന്താടാ പറഞ്ഞെ…..
കുഴപ്പമൊന്നും ഇല്ലല്ലോ ഇവൾക്ക്…..'””
അവരവനെ നോക്കി ചോദിച്ചു…..
‘”” അതൊന്നുമില്ല…..
ഒന്ന് റസ്റ്റ് എടുത്താ മാറിക്കോളും…..'””
രുദ്രൻ പറഞ്ഞു……
‘”” ഹ്മ്മ്……
ഇല്ലെങ്കിൽ ഒന്നുകൂടെ ഒന്ന് പോകാം….
ഞാൻ നിങ്ങൾ വരാൻ വൈകുന്നത് കണ്ട് ആകെ പേടിച്ചു ഇരിക്കായിരുന്നു മക്കളെ….
നിങ്ങൾ രണ്ടാളും ഒരു അപകടത്തിൽ പെടുന്ന പോലെ സ്വപ്നം കണ്ടു….. അപ്പൊ തൊട്ട് മനസ്സിനൊരു സ്വസ്ഥത ഇല്ലായിരുന്നു…..'””
ലക്ഷ്മിയമ്മ പറഞ്ഞത് കേട്ട് പാറുവും രുദ്രനും ശരിക്കുമോന്ന് ഞെട്ടിപ്പോയി…… കാരണം കണ്ട സ്വപ്നം സത്യമാവേണ്ടത് ആയിരുന്നു…..
ചുടല പറഞ്ഞ വാക്കുകൾ രുദ്രന്റെ കാതുകളിൽ മുഴങ്ങി കേട്ടു…
– ” ഇപ്പൊ പേസാമ വീട്ടുക്ക് പോടാ……
ഉൻ തായ് ഉണക്കാകെ കാത്ത് കിട്ട് ഇറുക്കാ അങ്കെ……'” –
നടക്കുന്ന സംഭവ വികാസങ്ങൾ ഒന്നും അവന് വിശ്വസിക്കുവാൻ പോലും സാധിച്ചിരുന്നില്ല…. എല്ലാം ആരോ എഴുതി വച്ച വിധി പോലെ…..
രുദ്രൻ പിന്നെ അതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ അകത്തേക്ക് കയറിപ്പോയി….
തൊട്ട് പുറകെ അവർ രണ്ടാളും പോയി….
?????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?