– കൊച്ചി –
പുതുതായി അവിടെ കാല് കുത്തിയ പോലീസ് ഉദ്യോഗസ്ഥനേയും കൂട്ടി si സാക്ഷി അശോഖനും asi ശ്രീനാഥും മന്ത്രി മന്തിരത്തിലേക്ക് യാത്ര തിരിച്ചിരുന്നു…..
ജീപ്പ് ഓടിച്ചിരുന്നത് ആ സ്റ്റേഷനിൽ തന്നെ ഡ്രൈവർ ആയ കിഷോർ എന്ന ചെറുപ്പക്കാരൻ ആണ്….
മുന്നിൽ ശ്രീനാദ് ഇരിക്കുന്നു….
പുറകിൽ ഒരു രാജാവിനെ പോലെ കാല്ക്കു മേൽ കാലും വച്ച് പുതുതായി അവിടെ കാല് കുത്തിയ ആ അവതാരവും…..
അവന്റെ കണ്ണ് തന്റെ തൊട്ടടുത്ത് ഇരിക്കുന്ന സാക്ഷിയിൽ ആണ്….. അവളവനെ നോക്കിയത് പോലുമില്ല…..
ഇടക്ക് എപ്പോഴോ ആ ഭാഗത്തേക്ക് തല തിരിച്ചു നോക്കിയപ്പോഴാണ് അയാളിങ്ങനെ നോക്കുന്നത് സാക്ഷി ശ്രദ്ധിച്ചത്….. അവൾ പെട്ടെന്ന് അവിടെ നിന്നും ശ്രദ്ധ മാറ്റി….. ശേഷം തന്റെ കയ്യിലിരിക്കുന്ന ഫയൽ നെഞ്ചോട് ചേർത്ത് വച്ചു…..
‘”” ഇയാള് പെണ്ണുങ്ങളെ കണ്ടിട്ടൊന്നുമില്ലേ നാശം…..
ചെ…….
ഇതൊക്കെ വഴി തെറ്റാതെ എന്റെ അടുത്തേക്ക് തന്നെ വരുകയും ചെയ്തല്ലോ എന്റെ ഈശ്വരാ…..
സഹിക്കയല്ലാതെ മറ്റ് മാർഗവും ഇല്ലല്ലോ…..
മന്ത്രിയെ കണ്ട് എന്റെ ഡ്യൂട്ടി ശ്രീനാതിനു കയമാറുന്നത് വരെ അല്ലെ ഉള്ളുയീ ശല്യം….. സഹിക്കയല്ലാതെ വേറെ മാർഗം ഇല്ലല്ലോ…..'””
സാക്ഷി തന്റെ മനസ്സിൽ സ്വയം പുലമ്പി…..
അപ്പോഴും മറു തലക്കിൽ അവളെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന തന്നെയാണ് അയാൾ…..
ഇളം പ്രായക്കാരി ആയ ആ പോലീസ് പെണ്ണിന്റെ ദേഹത്തുനിന്നും വമിക്കുന്ന പെർഫുമിന്റെയും വിയർപ്പിന്റെയും എല്ലാം ഗന്ധം അയാളുടെ സിരകളെ വല്ലാതെ ചൂട് പിടിപ്പിച്ചു…..
ആ കണ്ണുകളിൽ കാമം കത്തുകയാണ്…..
ഇതെല്ലാം മിററിലൂടെ ശ്രീനാതും ഡ്രൈവർ കിഷോറും കാണുന്നുണ്ട്….. തങ്ങളുടെ മേഡത്തെ ഇങ്ങനെ നോക്കുന്നത് കണ്ടപ്പോ അവർക്കും അല്പം ചൊടിപ്പ് തോന്നി…. പക്ഷെ പ്രതികരിക്കാൻ ആവില്ലല്ലോ…..
മേൽ ഉദ്യോഗസ്ഥന് മുന്നിൽ അവരാൽ എന്ത് ചെയ്യുവാൻ കഴിയും……
വണ്ടി വളരെ വേഗം തന്നെ മന്ത്രി മന്തിരത്തിന് മുന്നിൽ വന്ന് നിന്നു……
കാറിൽ ഇരുന്ന അവർ മൂവരും പുറത്തേക്ക് ഇറങ്ങി…. പുതായി വന്ന അയാൾ മൂരി നിവർന്ന ശേഷം മന്ത്രി ഭവനത്തെ നോക്കി………
തലയെടുപ്പോടെ നിൽക്കുന്ന ഒരു വലിയ ബംഗ്ലാവ് തന്നെ ആയിരുന്നു അത്……..
‘”” മന്ത്രി ഭവനം എന്നൊക്കെ പറഞ്ഞപ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല…..
എങ്ങനെയൊക്കെ കയ്യിട്ട് വാരിയാവും ഇത് കെട്ടി പൊക്കിട്ടുണ്ടാവുക അല്ലെ സാക്ഷി മോളെ….
എന്തോ….. എനിക്കങ്ങു ഇഷ്ട്ടപ്പെട്ടു ഈ വീട്….'””
ആർഭാടമായ മന്ത്രി ഭവനത്തെ നോക്കി അയാൾ പറഞ്ഞു…. പക്ഷെ സാക്ഷി മറുപടിയൊന്നും കൊടുത്തില്ല…. അവൾ ബഹുമാനം നിറഞ്ഞ ഭാവത്തോടെ അയാളെ നോക്കുക മാത്രം ചെയ്തു…..
ഈ സമയമാണ് അവിടേക്ക് ഒരാൾ കടന്നുവന്നത്…..
പാന്റും ഷർട്ടും ഒക്കെയിട്ട് ഇൻസൈഡ് ചെയ്ത് മുഖത്തൊരു പവർ ഗ്ലാസ് ഒക്കെ വച്ച അമ്പതുകാരൻ….
മുടിയെല്ലാം നരച്ച് അല്പം കഷണ്ടി കയറിയിട്ടുണ്ട്…..
അയാളാണ് മന്ത്രിയുടെ പി എ ആയ വേണു ഗോപാലൻ നായർ…..
മുഖത്ത് അല്പം ഗൗരവം നിറച്ചുകൊണ്ട് അയാൾ സാക്ഷിയെയും ശ്രീ നാദിനെയും നോക്കി….
അവർ അയാളെ നോക്കി സല്യൂട് ചെയ്തു…..
‘”” ഉച്ചക്ക് മുമ്പ് എത്താൻ പറഞ്ഞിട്ട് എവടെ പോയി കിടക്കുവായിരുന്നു നീയൊക്കെ….
സാറാകെ കലി കേറി നില്കാ അവടെ…..
ചെയ്യുന്ന പണിക്ക് അല്പം ഉത്തരവാദിത്വം കാണിച്ചോടെ നിനക്കൊക്കെ….'””
അയാൾ കോപം നിറഞ്ഞ വാക്കുകളോടെ അവരോട് പറഞ്ഞു…..
‘”” അത് പിന്നെ ….
സാറല്പം വിശ്രമിച്ചേ വരു എന്ന് പറഞ്ഞു…. അതാ…..'”
ശ്രീനാദ് പറഞ്ഞു…..
‘”” വിശ്രമം……
എന്നിട്ട് എവടെ അയാൾ……'””
വേണു ഗോപാലൻ ചോദിച്ചു…. ശ്രീനാദ് അയാൾ നിൽക്കുന്ന ഇടം കാണിച്ചുകൊടുത്തു അദ്ദേഹത്തിന്…..
അയാൾ വണ്ടിയുടെ അടുക്കാൻ നിന്നുകൊണ്ട് ആ വീടിനു ചുറ്റും വീക്ഷിക്കുകയാണ്…..
വേണുഗോപാൽ അയാൾക്കാടുത്തേക്ക് നടന്നു….. അവരോട് കോപത്തോടെ സംസാരിച്ച അദ്ദേഹം മുന്നോട്ട് കാൽ വയ്ക്കുമ്പോൾ അത് ഇടറിയിരുന്നു….
കാരണം പോകുന്നത് കാലന് മുന്നിലേക്കാണ്…..
മുന്നിൽ ചെന്ന് പെടുന്ന ആരും ഭയക്കുന്ന ഒരു കാലന് മുന്നിലേക്ക്…..
‘”” ഇയാള് നേരം വൈകിച്ചതിനൊക്കെ നമ്മളാ കേൾക്കുന്നത്….. ഇന്നാരെ ആവോ കണി കണ്ടത്….'””
വേണുഗോപാലൻ പോയതും അമർഷം അടക്കാൻ സാധിക്കാതെ സാക്ഷി പുലമ്പി…..
ശ്രീനാതിന് ഒന്നും തന്നെ പറയുവാൻ ഇല്ലായിരുന്നു…..
‘”” സാർ…….'””
മുന്നിലേക്ക് ചെന്ന വേണു ഗോപാലൻ അയാളെ നോക്കി ബഹുമാനത്തോടെ വിളിച്ചു …. ഒരു കീഴ് ഉദ്യോഗസ്ഥനെ സാർ എന്ന് ചൊല്ലി വിളിക്കുന്നത് കേട്ടപ്പോ സാക്ഷിയും ശ്രീനാതും ശരിക്കുമോന്ന് ഞെട്ടി….
മറ്റെവിടെയോ ശ്രദ്ധിച്ചിരുന്ന അയാൾ പതിയെ തിരിഞ്ഞു നോക്കി….. ചുവന്ന് കലങ്ങിയ ആ കണ്ണുകളിലേക്ക് നോക്കുവാൻ പോലും വേണുവിന് പേടി തോന്നി……
അത്രക്ക് ക്രൂരത നിറഞ്ഞ ഭാവം……
അയാൾ അദ്ദേഹത്തെയൊന്ന് നോക്കി….
‘”” നിങ്ങൾ…….??'””
‘”” ഞ…ഞാൻ മന്ത്രിയുടെ പി എ ആണ്…..
വേണു ഗോപാലൻ നായർ……'””
അയാൾ കൈ നീട്ടികൊണ്ട് പറഞ്ഞു…..
‘”” മാർട്ടിൻ റോയ്…….
അസിസ്റ്റന്റ് കമ്മിഷ്ണർ മാർട്ടിങ് റോയ്……'””
അയാൾ തന്റെ പേര് പറഞ്ഞ് ഷെയ്ഖ് ഹാൻണ്ട് നൽകി…..
‘”” സാർ…..
മന്ത്രി കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി…… നമുക്കൊന്ന്……'””
വേണു ഗോപാലൻ അയാളെ നോക്കി പറഞ്ഞു…. ആ ശബ്ദം നന്നേ താഴ്ന്നിരുന്നു….
Acp മാർട്ടിൻ റോയ് അയാളെ നോക്കിയൊന്ന് ചിരിച്ചു……
‘”” ഒരു വർഷം കാത്ത നിന്റെ മന്ത്രിക്ക് കുറച്ചു മണിക്കൂറുകൾ വെയിറ്റ് ചെയ്യാൻ സാധിക്കില്ലെടാ…..
എനിക്കൊരു സ്വഭാവമുണ്ട്…….
നിങ്ങളെ പോലെ പല കൊമ്പന്മാർക്ക് പിടിക്കാത്ത ഒരു സ്വഭാവം….
ഈ മാർട്ടിൻ ആരുടേയും സമയത്തിന് നിൽക്കില്ല….. ഞാനെന്നും എന്റെ കൺട്രോളിൽ മാത്രമാണ്…..
കേട്ടോടാ….. പി എ മോനെ……'””
അവന്റെ സ്വരം കടാര പോലെ ചിലമ്പിച്ചിരുന്നു…. മുന്നിൽ നിൽക്കുന്ന വേണുഗോപാലന്റെ തൊണ്ട വരെ വറ്റി വരണ്ടുപോയി….. കാരണം മുന്നിൽ നിൽക്കുന്നവൻ മരണമാണ്….
കാക്കിയിട്ട മരണം……
ആ ഭയം അവനിൽ മാത്രമല്ല….. ചുറ്റിനും നിന്ന പോലീസുകാരിലും രാഷ്ട്രീയ അണികളിലും പോലും നിറഞ്ഞു…..
Acp മാർട്ടിന്റെ കാലുകൾ ആരെയും കാക്കാതെ മന്ത്രി ഭവനത്തിലേക്ക് ചലിച്ചു….. ഏറെ പൈശാചികതയോടെ തന്നെ…….
തൊട്ട് പുറകെ യജമാനന്റെ പുറകെ വാലാട്ടി പോകുന്ന ഒരു നായയെ പോലെ പി എ വേണു ഗോപാലനും നടന്നു……
ഇതെല്ലാം കണ്ട് ആകെ റിലെ പോയി നില്കുകയാണ് si സാക്ഷിയും asi ശ്രീനാതും….
അവർക്കാണെങ്കിൽ അവിടേക്ക് പോകണമെങ്കിൽ വിളി വരണം…. അതുകൊണ്ട് തന്നേ രണ്ടാളും അവിടെ തന്നെ നിന്നു……
‘”” എന്താടാ ഞാനിപ്പോ കണ്ടത്…..
ഇയാള് ശരിക്കും പോലീസ് തന്നെയാണോ…..
മന്ത്രിയുടെ പി എ വരെ ഇങ്ങനെ വിറക്കാൻ…..'””
സാക്ഷി ശ്രീനാദിനെ നോക്കി ചോദിച്ചു….
‘”” അതന്നെയാ മേടം ഞാനും നോക്കുന്നത്….
ഇയാളെ അങ്ങ് മനസ്സിലാക്കാൻ പറ്റുന്നത് പോലുമില്ല…..
ആരാവും ഇയാള്…..
Acp മാർട്ടിൻ റോയ്……….'””
‘”” ഇനിയിപ്പോ ആരായാലും എന്താ…..
നമുക്കല്ലേ പണി കിട്ടിയത്….. “”
‘”” നമുക്കല്ലേ…..
എനിക്ക്……
എന്നെയല്ലേ അയാളുടെ കൂടെ നിന്ന് സഹായിക്കാൻ ഏൽപ്പിച്ചിട്ടിക്കുന്നത്….
കാട്ട് പോത്തെന്നെ ബാക്കി വച്ചാൽ ഭാഗ്യം……'””
ശ്രീനാഥ് ആരോടെന്നില്ലാതെ പുലമ്പി
‘”” അയാള് നിന്നെ പിടിച്ചു തിന്നത്തൊന്നുമില്ല….
പക്ഷെ ഞാൻ ആലോചിക്കുന്നത് അതല്ല….
പല വമ്പന്മാർ നോക്കിട്ട് കണ്ടുപിടിക്കാത്ത ആ കേസ് അന്വേഷിക്കാൻ മുംബൈ പോലീസ് ആയ ഇയാളെ തന്നെ എന്തിനാ വിളിച്ചേ…. അതും ഡിസ്മിസൽ പിൻവലിപ്പിച്ച് കൊണ്ട്…..'””
സാക്ഷി അവൾക്കുള്ളിലെ സംശയം പ്രകടമാക്കി…. പക്ഷെ അതിനൊന്നും ഉത്തരം നൽകാൻ ആരുമില്ലതാനും……
അപ്പോഴാണ് ഒരു വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരാൾ അവിടേക്ക് വന്നത്……. അവന്റെ വരവ് കണ്ടതും ആ രണ്ടുപേരും അവനെ നോക്കിയൊന്ന് ചിരിച്ചു…..
അതാണ് അലോഷി…..
മന്ത്രിയുടെ രാഷ്ട്രീയ നെറികേടുകൾ എല്ലാം കയ്കാര്യം ചെയ്യുന്ന രാഷ്ട്രീയ അണി……..
പാർട്ടി യൂത്ത് വിംഗ് പ്രസിഡന്റ്…..
അയാൾ സാക്ഷി മേഡത്തിനെയും ശ്രീനാദിനെയും നോക്കിയൊന്ന് പുഞ്ചിരിച്ചു…..
‘”” ഹ ഹ ഹ…..
ആരിത്….. മേഡമോ……
കണ്ടിട്ട് ഒരുപാട് ആയല്ലോ……'””
അവൻ അവളെ നോക്കി ചോദിച്ചു……
‘”” തന്നെ കണ്ടും ഒരുപാട് ആയല്ലോടോ അലോഷി…… ഇപ്പൊ എന്താ ബസ്സിന് കല്ലെറിയാനും ജാതക്കും ഒന്നും പോണില്ലേ….'””
അവൾ ചോദിച്ചു…..
‘”” ഹേയ്……
ഇല്ല മേടം…. അതിനൊക്കെ നടന്ന് ചുമ്മാ ചെരുപ്പ് തേഞ്ഞു തല്ല് കൊള്ളാ എന്നല്ലാതെ ഒരു പ്രയോജനം ഇല്ലാ…… ഞാനിപ്പോ മന്ത്രി സാറിന്റെ കൂടെ ഇവിടെയങ് കൂടി…. ഭാഗ്യം ഉണ്ടെങ്കിൽ അടുത്ത ഇലക്ഷനൊരു സീറ്റ് ഉറപ്പാ…..
അപ്പൊ ഈ അലോഷി മാറ്റി സാറേ എന്ന് ചേർത്ത് വിളിക്കേണ്ടി വരും നിങ്ങൾ…..'””
‘”” ഓഹ്……
അതൊക്കെ അപ്പോഴല്ലേ…… അല്ലെങ്കിലും ഇതൊക്കെ ഞങ്ങൾക്ക് പതിവാടോ…..'””
‘”” ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാ മേടം…..
ആട്ടെ…. എന്താ ഇവടെ…..??'””
‘”” അത് മന്ത്രി സാർ പറഞ്ഞിട്ട……
എവിടെ നിന്നോ ഒരു acp കാല് കുത്തിട്ടുണ്ട്….. അയാളെ ഇവടെ എത്തിക്കാനുള്ള ഡ്യൂട്ടി എന്റെയാ…..'””
‘”” ഏത്……
ആ മുംബയിൽ നിന്നും വരുത്തിയ ആളോ…..??'”
“” ആഹ്…. അയാൾ തന്നെ…….'””
സാക്ഷി പറഞ്ഞു…..
‘”” ഹ ഹ ഹ ഹ…….
അപ്പൊ സിംഹത്തിന്റെ മടേൽ പെട്ടൂല്ലേ രണ്ടും…. നന്നായി……'””
അലോഷി ഒന്ന് ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞു……
‘”” അയാളെ തനിക്ക് അറിയോ…….??'”
ശ്രീനാദ് ആണ് ചോദിച്ചത്……
‘”” നേരിട്ട് കണ്ട് പരിചയമൊന്നുമില്ല…..
പക്ഷെ അയാളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്….
നിങ്ങളൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ….'””
അവൻ പറഞ്ഞു……
‘”” ഇതിനും മാത്രം സൂക്ഷിക്കാൻ എന്താടാ…..
അതൊരു പോലീസു കാരൻ അല്ലെ……..?? “””
‘”” ആഹാ……
അപ്പൊ അയാളെ പറ്റി ഒരു ചുക്കും അറിഞ്ഞിട്ടില്ല ല്ലേ…..'””
‘”” ഞങ്ങൾ ഇപ്പോഴാ അയാളെ കാണുന്നത് തന്നെ….. തനിക്ക് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു താ…….'””
സാക്ഷി പറഞ്ഞു…… അലോഷി ചുറ്റിനും ഒന്ന് നോക്കി…. ശേഷം അവരോട് പറഞ്ഞു…..
“”” മേടം വാ……
ഞാൻ പറയാ……'””
അതും പറഞ്ഞുകൊണ്ട് അലോഷി കുറച്ചപ്പുറെ മാറി നിന്നു….. ഒപ്പം അവരും….. അധികം ആളൊന്നുമില്ല അവിടെ…..
നേരിയ രീതിയിൽ ഒന്ന് ശ്വാസം എടുത്ത് വിട്ട ശേഷം അലോഷി തുടർന്നു…..
കഥയിലേക്ക് പ്രവേശിച്ച പുതിയ വില്ലനെ കുറിച്ചു പറയുവാൻ…..
അവർ ആകാംഷയോടെ അത് കേൾക്കുവാൻ കാതോർത്തു നിന്നു……
‘”” അയാളുടെ പേരാണ്…..
അസിസ്റ്റന്റ് കമ്മിഷ്ണർ മാർട്ടിൻ റോയ് …..
The notorious police criminal in mumbai…..
പോലീസ് ട്രെയിനിങ് ചെയ്ത വർഷത്തെ ടോപ് ട്രൈനെർ……
ഷാർപ് ഷൂട്ട്ടർ……
ഇയാളെ പോസ്റ്റ് ചെയ്ത സ്റ്റേക്ഷൻ പരിധിയെല്ലാം ഒറ്റയാൻ കയറിയ കാട് പോലെയാ……..
ആളൊരു പാതി മലയാളിയാ…..
അച്ഛൻ മുംബൈക്കാരൻ….. അമ്മ ഒരു കണ്ണൂരുകാരിയും……
സാധാരണ ഒരു നാട് ഭയക്കുന്നത് അവിടത്തെ കൊമ്പന്മാരായ ഗാങ്സ്റ്ററുകളെ കണ്ടാ……
പക്ഷെ അവർ വരെ പേടിച്ചു മൂത്രമൊഴിച്ചു പോകും ഇയാൾക്ക് മുന്നിൽ…..
പത്തു വർഷത്തെ പോലീസ് ജീവിതത്തിൽ ഇയാൾ നേടിയത് 36 ട്രാൻസ്ഫർ 50 ന് മുകളിൽ എൻകോണ്ടർ…..
ഇതൊന്നും കൂടാതെ ഏകപ്പെട്ട ഹ്യൂമൻ റൈറ്റ്സ് കേസുകൾ…….
അയാളെ പറ്റി പറയാൻ ആണെങ്കിൽ തീരില്ല മേടം…… ഡിപ്പാർട്മെന്റിനു തന്നെ പേടി സ്വപ്നമായിരുന്നു അയാൾ……ആയിരുന്നു എന്നല്ല…. ഇപ്പോഴും ആണ്……'””
അലോഷി ഒന്ന് പറഞ്ഞു നിർത്തി…..
‘”” അപ്പൊ വന്നിരിക്കുന്ന ആൾ ജെനുവിൻ പേഴ്സൺ ആണല്ലേ……… അതായത് സത്യസന്തൻ……അല്ലെങ്കിൽ ഇത്രക്ക് ട്രാൻസറുകൾ വരില്ലല്ലോ…..'”
ശ്രീനാദ് ചോദിച്ചു……
‘”” ജെനുവിൻ……
അതും അയാള്…..
എന്റെ പൊന്ന് സാറേ ചെകുത്താനാ….. ചെകുത്താൻ…….
ക്രിത്യ നിർവഹണത്തിൽ ശരിയായത് കൊണ്ടല്ല ഇത്രയും സ്ഥലം മാറ്റം കിട്ടിയത്….. ഇയാളെ പേടിച്ച് നാട് കടത്തിയതാ അവടത്തെ രാഷ്ട്രീയക്കാർ…….
ഒരു തരത്തിൽ പറഞ്ഞാ സൈക്കോ……
സാധാരണ ഈ സൈക്കോ ഏമാന്മാർ നിയമ ലംകിതമായി കൊലകൾ ചെയ്യുന്നു…..
പക്ഷെ ഇയാളോ…… നിയമത്തെ കൂട്ട് പിടിച്ച് കൊലകൾ ചെയ്യുന്നു…… ഇവൻ ചെയ്ത ടോർച്ചറുകളുടെ കഥകൾ കേട്ട് ഞാൻ തന്നെ പേടിച്ചു വിറച്ചിട്ടുണ്ട്……
ഒരാളെ കൊല്ലുകാ എന്നാൽ ഹരമാണ് അയാൾക്ക്….
ഇയാൾ കാല് കുത്തിയ സ്റ്റേഷനിൽ നിന്നും പ്രതികളുടെ അലറൽ ശബ്ദം മാത്രമേ കേൾക്കുകയുള്ളു…..
പരാതി തരാൻ വന്നവൻ പോലും സ്റ്റേഷന്റെ പരിസരത്ത് വന്നാ ഓടും….
ഇതൊന്നും ചോദിച്ചു ചെല്ലാൻ പോലും ആർക്കും ധൈര്യമില്ല…..
എന്തിനേറെ പറയുന്നു… മാർട്ടിൻ റോയ് ഇൻവിസ്റ്റിക്കെറ്റ് ചെയ്ത ഒരു കേസിനു എതിർഭാഗം വക്കീൽ ആയി നിൽക്കാൻ പോലും ഭയമാണ് പലർക്കും…..
അത്രക്ക് പവർഫുൾ….
5 വർഷത്തിന് മുമ്പ് തെരുവ് ഗുണ്ടകളെ കൊണ്ട് പൊറുതി മുട്ടി നിന്ന മുംബയെ വരെ അണ്ടർ കണ്ട്രോൾ ആക്കിയ രാക്ഷസ്സൻ…..
ആർക്കും ഗുണ്ടായിസം ചെയ്യാം… പക്ഷെ അതെല്ലാം അയാൾക്ക് കീഴിൽ മാത്രം…..
പിന്നെ പുള്ളിയുടെ ആകെയുള്ള വിക്നെസ് എന്തെന്ന് വച്ചാൽ പെണ്ണും പണവും മാത്രമാ……
അത് കൊടുത്താലേ ഇയാൾ വീഴു……
ഒരു പെണ്ണിനെ ആഗ്രഹിച്ച…അവളെ കിടക്കയിൽ എത്തിക്കാൻ എന്ത് നാറിയ പണിയും ചെയ്യാനും മടിക്കില്ല എന്നും കേട്ടിട്ടുണ്ട്….
മേൽ ഉദ്യോഗസ്ഥരെ വരെ വരച്ച വരയിൽ നിർത്തിക്കുന്ന സാധനമാ……
ആരെങ്കിലും ഇടഞ്ഞാ….. അവന്റെ അടിവെര് ഇളക്കിയെ അടങ്ങു അയാൾ……
ഇതിപ്പോ ഒരു ഡിസ്മിസ്സലും കഴിഞ്ഞുള്ള വരവാ….. നമ്മുടെ മന്ത്രി പ്രത്യേകം പ്രഷർ കൊടുത്ത് അത് ക്യാൻസൽ ചെയ്യിച്ചിട്ടാ അയാളെ ഇങ്ങോട്ട് വരുത്തിയിരിക്കുന്നത്…..'””
അലോഷി പറഞ്ഞു……
കേട്ട് നിന്ന അവർ നന്നേ വിയർത്തിരുന്നു…..
‘”” എന്താടോ ഇത്……
ഇയാൾ പോലീസോ അതോ ക്രിമിനലോ….
ഇങ്ങനെ ഒക്കെയുള്ള ആളെ പത്ത് വർഷമായി ഡിപ്പാർട്മെന്റ്ൽ വച്ചു എന്നറിയുമ്പോഴാ അതിശയം തോന്നുന്നത്……'””
സാക്ഷി പറഞ്ഞു…..
‘”” ഒന്നും ചെയ്യാൻ സാധിക്കില്ല എന്റെ മേടം….
ഒരു തവണ ഏതോ ഒരു മാല മോഷണ കേസിലെ പ്രതിയുടെ കയ്യ് തല്ലിയൊടിച്ച് അതിൽ തന്നെ കയറു കെട്ടി സീലിംഗിൽ കെട്ടി തൂക്കി എന്ന് പറഞ്ഞ് കളക്ടർ സസ്പെൻഡ് ചെയ്തപ്പോ അന്ന് വൈകീട്ട് അയാളുടെ മകളെ തൂക്കി ഇയാള്….'”
‘”” ഏഹ്……
മകളെയോ…..'””
‘”” അതേന്നെ…..
തൂക്കിയത് മാത്രമല്ല….. മയക്കുമരുന്ന് കൊടുത്ത് ആ കൊച്ചിനെ നന്നായി അനുഭവിക്കുകയും ചെയ്തു….. അതും പോരാതെ വീഡിയോയും എടുത്ത് കളക്ടർക്ക് അയച്ചും കൊടുത്തത്ത്രേ…….
സ്വന്തം മൊളുടെ ഭാവി തുലയാതെ ഇരിക്കാൻ വേണ്ടി പിൻവലിക്കേണ്ടി വന്നു ആ സസ്പെൻഷൻ……
ഇങ്ങനെയുള്ള കഥകൾ കൊണ്ട് തന്നെയാ അയാളെ ആരും എതിർക്കാഞ്ഞത്…..
മുംബയിൽ പേര് കേട്ട ഒരു ഗുണ്ടാ തലവൻ തേജ റാവു എന്ന ആളെ അടിച്ചു പഞ്ഞിക്കിട്ടു നടു റോഡിലൂടെ ഒരു കഷ്ണം തുണി പോലും ഇടാതെ നടത്തിച്ച ചരിത്രവുമുണ്ട്………
ഞാൻ പറഞ്ഞില്ലേ…..
കാലനാ അയാൾ…..
ചിരിച്ചുകൊണ്ട് കൊല്ലുന്ന കാലൻ……'””
‘”” എന്റെ ഈശ്വരാ……
കേട്ടിട്ട് തന്നെ പേടി തോനുന്നു……
പിന്നെ എങ്ങനെയാ ഇയാൾക്ക് ഡിസ്മിസൽ കിട്ടിയത്…….??'””
ശ്രീ ചോദിച്ചു…..
‘”” അതോ…….
അത് അവടെ ഒരു രാഷ്ട്രിയ നേതാവിനോട് ഇടഞ്ഞതാ……
അതിന്റെ പേരിൽ മാർട്ടിൻ സാറിന്റെ ഒരു കാർ കത്തിച്ചു അവരുടെ അണികളിൽ ഒരാൾ ….
ഇതിന്റെ പേരിൽ മാർട്ടിൻ സാർ എന്താണ് ചെയ്തതെന്ന് അറിയോ…..
കാർ കത്തിച്ച ചോരത്തിളപ്പ് മാറാത്ത ആ അണിയുടെ പെങ്ങളെ പിടിച്ച് കൊണ്ടുപോയി ആവോളം അനുഭവിച്ച് തുണി പോലും ഇല്ലാതെ നടു റോഡിലേക്ക് വലിച്ചെറിഞ്ഞു……
ജനങ്ങൾ ആവട്ടെ അവളെ രക്ഷിക്കുക പോലും ചെയ്യാതെ വീഡിയോ എടുത്ത് ഫേസ് ബുക്ക് വാട്സ്ആപ് അങ്ങനെ എല്ലാ സോഷ്യൽ മീഡിയയിലും ഇട്ട് കുടുംബ മാനം തന്നെ കെടുത്തി…..
വെറും ഒരു കാർ കത്തിച്ചതിന്റെ പേരിൽ അവന് നഷ്ട്ടമായത് സ്വന്തം കുടുംബത്തിന്റെ മാനമാ…..
അവൻ കൊടുത്ത ഏതോ ഭീകര ഡ്രഗ്സിന്റെ ബലത്തിൽ അവളിപ്പോഴും കോമയിലാന്നാ കേട്ടത്…….തിരിച്ചു വരാൻ യാതൊരു ചാൻസും ഇല്ല….. ഇനി വന്നാലും അവളെയും കൊല്ലാൻ മടിക്കില്ല ഇയാൾ….
അതും പോരാണ്ട് തെളിവുകൾ ഒക്കെ ആ നേതാവിന്റെ മകന്റെ തലയിൽ ഇട്ട് അവനെ അകത്താക്കി……
മീഡിയയെ മുഴുവൻ ഇളക്കി വിട്ടു…..
ആ നേതാവിന്റെ രാഷ്ട്രീയ ഭാവി തന്നെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കി അവൻ…..
‘Acp മാർട്ടിൻ റോയ്…..’
പക്ഷെ ഡിസ്മിസൽ കിട്ടാൻ ഇതൊന്നുമല്ല കാരണം……
കയ്യിൽ കിട്ടിയ അയാളുടെ മോനെ 2 ദിവസം മതിയാവോളം ടോർച്ചർ ചെയ്തു….. അത് കൊണ്ട് ആ ചെർക്കൻ കസ്റ്റഡിയിൽ കിടന്ന് തന്നെ മരിച്ചു പോയി ……
എന്ത് ചെയ്യാനാ…. മീഡിയയിൽ ഒക്കെ ഹെഡ് ലൈൻ ആയ വാർത്ത അല്ലായിരുന്നോ….
അതുകൊണ്ട് നല്ല പണി തന്നെ കിട്ടി……
ഡിപ്പാർട്മെന്റ് തന്നെ ഡിസ്മിസൽ ഓഡർ അടിച്ച് കയ്യിൽ കൊടുത്തു……3 മാസങ്ങൾക്കു മുമ്പ്….
പക്ഷെ നമ്മുടെ മന്ത്രി ഇയാളെ തേടി പിടിച്ച് ആ ഡിസ്മിസൽ ക്യാൻസൽ ചെയ്യിച്ച് മുംബൈ പോലീസിൽ നിന്നും കേരള പോലീസിലേക്ക് ട്രാൻസ്ഫർ വാങ്ങിച്ചു…….'”””
അലോഷി പറഞ്ഞ് നിർത്തി…..
‘”” എന്റെ ദൈവമേ…….
ഈ സാറിനു ഇത് എന്തിന്റെ കേടാ…..
സിബിഐ, ഇന്റർപ്പോൾ, പോലീസ് ഒക്കെ തല പെരുത്ത് ഓടി കണ്ടുപിടിക്കാൻ പറ്റാത്ത ഈ കേസ് ഇയാളെ പോലൊരു ക്രിമിനലെ ഏൽപ്പിക്കാനും മാത്രം എന്താ കാരണം…..'””
സാക്ഷി ചോദിച്ചു……
‘”” ഹും……
മേടം….. അയാളെ അങ്ങനെ ക്രിമിനൽ മാത്രമായി കാണണ്ടാ……
ചെന്നായയുടെ ബുദ്ധിയാ……
പുള്ളി തൊട്ട കേസ് എല്ലാം 1 മാസം താണ്ടിയിട്ടില്ല….അതിന് മുമ്പേ അതെല്ലാം ക്ലീൻ ഷീറ്റ് എഴുതി പ്രതിയെ കണ്ടെത്തും…. അതുകൊണ്ടൊക്കെയാണ് സാറ് ഇയാളെ തിരഞ്ഞെടുത്തത്…… നമ്മുടെ മന്ത്രി സാറിന്റെ ബുദ്ധിയെ മേടം അത്ര വില കുറച്ചു കാണണ്ടാ….
സാറ് ഒരു കാര്യം ചെയ്യുന്നെങ്കിൽ അതിൽ പല ഉദ്ദേശം കാണും….
ഇത്തവണ നോക്കിക്കോ….
നിങ്ങൾ തേടിയ ആ ഗാങ് ഉറപ്പായും വീഴും…..'””
അലോഷി ആത്മവിശ്വാസത്തോടെ പറഞ്ഞു….. കേട്ട് നിന്ന അവർക്ക് പോലും അതിലൊരു സംശയം ഉണ്ടായിരുന്നില്ല….
‘”” എന്നാ പിന്നെ ഞാൻ പോട്ടെ…..
സംസാരിച്ചു നിന്നിട്ട് സമയം പോയത് അറിഞ്ഞില്ല…. കുറച്ചു തിരക്കുണ്ടെ…….'””
അലോഷി അവരെ നോക്കി പറഞ്ഞു……
സാക്ഷി ശരി എന്ന രീതിയിൽ ഒന്ന് തലയാട്ടി…..
അലോഷി അവരിൽ നിന്നും അകന്ന് അവിടെ നിന്നും പോയകന്നു…..
ശ്രീനാഥും സാക്ഷിയും അവൻ പറഞ്ഞ കാര്യങ്ങളെ ഓർത്ത് അവടെ തന്നെ നിൽക്കുകയും ചെയ്തു…..
‘”” എന്നാലുമെന്റെ മേടം……
ഇയാളെ കണ്ടപ്പോ തന്നെ ഒരു വശപ്പിശക് തോന്നിയിരുന്നു….. പക്ഷെ ഇത്രക്ക് വലിയ ഭീകരൻ ആണെന്ന് ഓർത്തില്ല……'””
‘”” താൻ പറഞ്ഞത് നേരാടോ……
ഓർത്തിട്ട് തന്നേ തല കറങ്ങുന്നു……
എന്നാലും യഥാർത്ഥ പ്രതികളെ കിട്ടുമെങ്കിൽ ഇയാൾ ഉള്ളതും നല്ലതല്ലേ….'””
‘” അതൊക്കെ ശരിയാ……
എന്നാലും എനിക്ക് വേറെ ഒരു പേടിയുണ്ട്…..'””
ശ്രീനാദ് പറഞ്ഞു…..
‘”” എടൊ തന്നെ ഒക്കെ ആരാടോ പോലീസിൽ എടുത്തത്….. വാ തുറന്നാ പേടി പേടി പേടി…..'”‘
‘”” അയ്യോ…..
അങ്ങനെ അല്ല…..
ഈ പേടി മേഡത്തെ ഓർത്താ……'”
അവൻ പറഞ്ഞു…..
‘”” എന്നെ ഓർത്തോ……???
‘”” അതെ…..
അലോഷി പറഞ്ഞത് കേട്ടതല്ലേ മേടം…..
അയാൾ ആശിച്ച പെണ്ണിനെ കൂടെ കിടത്താൻ എന്ത് നെറികേടും ഒപ്പിക്കുമെന്ന്……
അതൊക്കെ വച്ചു നോക്കുമ്പോ ജീപ്പിൽ ഇങ്ങോട്ട് വരുമ്പോ മേഡത്തെ തന്നെ നോക്കിയിരിക്കുന്ന അയാളുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്….'””
‘”” ഒന്ന് പോടോ…..
വെറുതെ എന്നെ കൂടെ പേടിപ്പിക്കാൻ……'””
‘”” അല്ല മേടം…..
ഞാനൊരു സാധ്യത പറഞ്ഞെന്നെ ഉള്ളു…..'””
‘”” താനിപ്പോ ഒരു സാധ്യതയും പറയണ്ടാ….. നടക്ക് അങ്ങോട്ട്….. ഇനി സാറ് വിളിച്ചിട്ട് കേട്ടില്ലെങ്കിൽ അതിന് കിട്ടും അടുത്തത്….'””
സാക്ഷി അവനോട് പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു….. അവന്റെ വാക്കുകളെ അവഗണിച്ചെങ്കിൽ പോലും അവളെന്നെ സ്ത്രീയിൽ ആ പേടി നില നിന്നിരുന്നു…..
തന്റെ മുന്നിൽ വന്ന് പെട്ട മാർട്ടിൻ റോയ് എന്ന അസുരനോട് തോന്നിയ പേടി…..
????????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?