രുദ്രന്റെ വാക്കുകൾ കേട്ട് പാറു വീണ്ടും കാറിൽ തന്നെ പോയിരുന്നു……
എന്നാലും ആ മനസ്സ് ഏറെ ആസ്വസ്തമാണ്…..
നടന്ന സംഭവ വികാസങ്ങൾ എല്ലാം അവളെ ഏറെ ഭയപ്പെടുത്തിയിരുന്നു…..
നെഞ്ചിടിപ്പൊടെ കാറിന്റെ സൈഡ് മിററിൽ തന്റെ മുഖത്തെ പാറു സ്വയം നോക്കി…..
‘”” എന്താണ് അവിടെ ഇതുവരെ നടന്നത്…..
ശരിക്കും……
ഞാൻ ആരാണ്……
ഇത്രനാൾ വെറുപ്പോടെ കണ്ട അയാളോട് തോന്നുന്ന ഈ അടുപ്പത്തിന് കാരണം എന്താണ്……
എന്റെ ജീവിതത്തിൽ എന്തെല്ലാമാണ് നടക്കുന്നത് ഈശ്വരാ…….'””
അവൾ മനസ്സിൽ തന്നോട് തന്നെ സ്വയം ചോദിച്ചു….. ഉത്തരം ലഭിക്കാത്ത ചോദ്യം….. പക്ഷെ അതിനേക്കാൾ ഏറെ ആശങ്ക അവൾക്ക് മറ്റൊന്നാണ്…..
രുദ്രൻ…..
തന്നെ പറഞ്ഞയച്ച അവൻ ഇനിയും വന്നില്ല….
വൈകുന്ന ഓരോ നിമിഷവും ഒരു യുഗം പോലെ തോന്നി അവൾക്ക്….. തകർന്ന അമ്പലത്തിന്റെ നടയിലേക്ക് തന്നെ ആ കണ്ണുകൾ പോയി…..
അവനെപ്പോൾ വരുമെന്ന് കാത്ത്…..
പക്ഷെ എത്ര കാത്തും അവൻ വന്നില്ല….
നേരത്തെ കണ്ടത് പോലെ എന്തെങ്കിലും വീണ്ടും നടന്നുകാണുമോ എന്നവൾ ഭയന്നു…..
പാറു അധികമൊന്നും ആലോചിക്കാതെ ഡോർ തുറന്ന് അവിടേക്ക് നടന്നു….
??????????
രുദ്രൻ ആ ശിവലിംഗതിനടുത്ത് പോയി മുട്ട് കുത്തി നിന്നു…..
അവന് കേൾക്കണമായിരുന്നു…..
ദൈവത്തിന്റെ ശബ്ദം എന്തെന്ന്…..
തനിക്ക് പിന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ചുടലയെ അവനൊരു നോക്ക് നോക്കി….. ശേഷം പതിയെ ശിവലിഗത്തിന് കാൽ ഭാഗത്ത് അവന്റെ കരങ്ങൾ അമർന്നു….
വളരെ പെട്ടെന്നാണ് അവന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ പോലൊരു വെളിച്ചം മിന്നി മറഞ്ഞത്……
അവന്റെ കാഴ്ച പോലും മുഴുവനായും വെള്ളയായി മാറി….. ആ വെള്ളയായ കാഴ്ചയിൽ അവൻ മൂന്ന് ദൃശ്യങ്ങളാണ് കണ്ടത്……
അലയടിക്കുന്ന കടൽ…..
മനുഷ്യ തലയൊട്ടിയുടെ ആകൃതിയുള്ള ദ്വീപ്…..
കോടി കണക്കിന് കരിനാഗങ്ങൾ……
അത് കണ്ടതും രുദ്രൻ പെട്ടെന്ന് തന്റെ കരങ്ങൾ ഷോക്ക് ഏറ്റ പോലെ പിൻവലിച്ചു….. അവൻ പൂർണ്ണ ബോധത്തിലേക്ക് വന്നു….
ചലനമാറ്റ അവന്റെ ഹൃദയം അനിയന്ത്രിതമായി മിടിച്ചു……
അവനത് കണ്ട് ഏറെ ആശങ്കയിൽ ആയിരുന്നു….. ഒന്നും മനസ്സിലായില്ലെങ്കിൽ പോലും…..
അകമേ ഒരു വല്ലാത്ത പക ആളി കത്തും പോലെ…. രുദ്രൻ പെട്ടെന്ന് അവിടെ നിന്നും എഴുന്നേറ്റ് ചുടലയുടെ അടുക്കലേക്ക് നടന്നു….
കോപം അവന് നിയന്ത്രിക്കാവുന്നതിലും എത്രയോ മുകളിലാണ്……
‘”” ടാ ചുടലേ……
എന്താണ് ഞാൻ കണ്ടത്….. ഏതാണാ സ്ഥലം…. എനിക്കറിയണം……'””
രുദ്രൻ ചുടലയെ നോക്കി ചോദിച്ചു……
“”” ഹ ഹ ഹ ഹ ഹ ഹ..,.,.,.,..,,…
എതുക്ക് ഇവളൊ തിടുക്കം ദേവാസുരാ…..
നീ പോക വേണ്ടിയ ഇടതുക്ക് കണ്ടിപ്പാ കാലം ഉന്നെ കൊണ്ടുപോകും…. ഇപ്പൊ പേസാമ വീട്ടുക്ക് പോടാ……
ഉൻ തായ് ഉണക്കാകെ കാത്ത് കിട്ട് ഇറുക്കാ അങ്കെ……'””
ചുടല അത് പറഞ്ഞു തീർന്നതും അയാൾ ഒരു പുകമറവ് പോലെ അപ്രത്യക്ഷനായി പോയി അവിടെ നിന്നും….. കണ്ട് നിന്ന രുദ്രന് അവന്റെ പോക്ക് തടയുവാൻ പോലും സാധിച്ചില്ല…..
തന്റെ മുന്നിൽ തെളിയുന്ന വഴികളെ തേടുവാൻ പോലുമാവാതെ അവനാകെ വലഞ്ഞു….
സഹായിക്കുവാൻ ആരും ഇല്ലതാനും…..
അവൻ തനിക്ക് പുറകിൽ ഉള്ള ആ ശിവലിംഗത്തെ ഒരിക്കൽ കൂടെ നോക്കിയ ശേഷം വണ്ടിയുടെ അടുക്കലേക്ക് നടന്നു…..
അപ്പോഴാണ് അവനെ തേടി വരുന്ന പാർവതിയെ രുദ്രൻ കണ്ടത്….. ആ മുഖത്ത് ഏറെ ആശങ്കകൾ നിറഞ്ഞു നിൽക്കുന്നു….
ഒപ്പം നടക്കുമ്പോൾ ഇടറുന്ന കാലുകൾ…..
അവളെ കണ്ടപ്പോൾ രുദ്രനാകെ വല്ലായ്മ തോന്നി…… ഈ വയ്യാത്ത സമയത്ത് പോലും അവനായി വന്നത് അവൾ മാത്രമാണ്……
രുദ്രൻ പാറുവിന്റെ പക്കലേക്ക് നടന്നു…..
‘”” നിന്നോട് അവിടെ ഇരിക്കാൻ അല്ലെ പറഞ്ഞെ…… “”
രുദ്രൻ ചോദിച്ചു….
‘”” അ… അത്…..
ഏട്ടനെ കാണാതെ ആയപ്പോൾ…. ഞാൻ….'””
പാറു തന്റെ ആശങ്ക പ്രകടിപ്പിച്ചപ്പോ രുദ്രന് എന്തോ പോലായി….. വിട്ട് പോവാതെ കൂടെ നിന്നത് ഒരുവൾ മാത്രമാണ് എന്നും…..
അവന്റെ ദേവു…..
എന്നാൽ ഇന്ന് അവളുടെ സ്ഥാനത്ത് കൂടെയുള്ളതാവട്ടെ അവനേറെ വെറുത്ത ഒരു പെണ്ണും…..
രുദ്രൻ ഒന്നും ആലോചിക്കാതെ അവളെ ചേർത്ത് പിടിച്ച് കാറിന്റെ അടുക്കലേക്ക് നടന്നു…..
പാറുവിനെ മുന്നിൽ ഇരുത്തിയ ശേഷം രുദ്രൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് വണ്ടി ഓണാക്കി….
അവൻ പാറുവിനെ ഒരു നോക്ക് നോക്കി…..
അവളെ ദ്രോഹിച്ചതെല്ലാം അവന് നന്നേ ഓർമ ഉണ്ടായിരുന്നു…… അതൊക്കെ ആലോചിക്കുമ്പോൾ ആ നെഞ്ച് ചുട്ട് നീറുകയാണ്….
അവന്റെ കൈകൾ പതിയെ അവൾക്ക് നേരെ പോയി…. അത് കണ്ട പാറു അല്പം ഭയത്തോടെ പിൻവലിഞ്ഞു പോയി…..
പക്ഷെ അവൻ കൈകൾ കൊണ്ട് ചെന്നത് അവളുടെ ആ കഴുത്തിനെ സ്പർശിക്കുവാൻ ആണ്….. അവന്റെ ചൂടേറിയ കരം അവളുടെ കഴുത്തിൽ അമർന്നതും പാറു ഒന്ന് പിടച്ചുപോയി……
‘”” ഞാൻ ഒരുപാട് വേദനിപ്പിച്ചല്ലേ…….'””
കുറ്റബോധം കലർന്ന അവന്റെ ആ വാക്കുകൾ അവളാദ്യമായാണ് കേൾക്കുന്നത്….. പാറു പതിയെ ഒന്ന് ചിരിക്കുവാൻ ശ്രമിച്ചു…..
‘”” കുഴപ്പമില്ല……..'””
അവൾ പറഞ്ഞു….
രുദ്രൻ പതിയെ വണ്ടി റിവേഴ്‌സ് എടുത്ത് തിരിച്ചു നിർത്തി……….
പെട്ടെന്നാണ് അവനൊരു കാര്യം മനസ്സിൽ വന്നത്….. ഈ കാർ ബ്രേക്ക് ഡൌൺ ആയി നിന്നതാണ്…..
പിന്നെ എങ്ങനെ ഇപ്പോൾ…..
അവനേറെ അതിശയമായി…..
രുദ്രന്റെ കണ്ണുകൾ ആ തകർന്ന ക്ഷേത്രത്തിലെക്ക് പോയി…..
മനസ്സാൽ ഏറെ നന്ദി പറഞ്ഞുപോയി ആ ദൈവത്തോട് അവൻ……
രുദ്രൻ കാർ മുന്നോട്ടേക്ക് എടുത്തു..
അപ്പോഴും പാറുവിന്റെ കണ്ണുകൾ രുദ്രനിൽ തന്നെയാണ്…..
‘”” നിങ്ങൾ ആരാണ്……..'”
പാറു ഉള്ളിൽ നിറഞ്ഞ ഒരു ധൈര്യത്തിൽ അവനെ നോക്കി ചോദിച്ചു…. രുദ്രൻ പാറുവിനെ നോക്കി….. ശേഷം വീണ്ടും വണ്ടിയൊടിക്കുന്നതിൽ ശ്രദ്ധ തിരിച്ചുകൊണ്ട് പറഞ്ഞു…..
“” ആ ചോദ്യത്തിന്റെ ഉത്തരമാണ് ഞാൻ തേടിക്കൊണ്ടിരിക്കുന്നത്…..
നിനക്ക് തരാൻ എന്നിൽ ഒരേയൊരു മറുപടിയെ ഉള്ളു പാറു……
‘ ഞാൻ ആരുമല്ല…….
Am nothing to this life……. ”
മുത്തശ്ശിമാർ പറഞ്ഞുതരുന്ന നുണയായ ഭയപ്പെടുത്തുന്ന കഥകൾ പോലാണ് ഞാൻ….. ഒരു അർത്ഥവും ഇല്ലാത്ത ജന്മം…….
ഒരുതരത്തിൽ……. ശാപം കിട്ടിയ ജന്മം…….'””
അവന്റെ വാക്കുകൾ കേട്ട പാറുവിന് മറ്റൊന്നും ചോദിക്കുവാൻ തോന്നിയില്ല…. പക്ഷെ അവളുടെ ഉള്ളം തുടിച്ചു…. തനിക്ക് മുന്നിൽ ഇരിക്കുന്ന ഇവൻ ആരെന്ന് അറിയുവാൻ വേണ്ടി……
???????????
❤️❤️❤️❤️♥️♥️♥️♥️
next part katta waiting
?