ഹൃദയരാഗം 20 [Achu Siva] 705

“അല്ല വിനയേട്ടന് തിരക്കാണെങ്കിൽ ഞാൻ ഫ്രണ്ട്സിനെയും കൂട്ടി ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്കു പൊയ്ക്കോളാം” …അവൾ ആവശ്യത്തിൽ അധികം നിഷ്കളങ്കത കുത്തി കേറ്റി പറഞ്ഞു .

“വേണ്ട ഞാൻ ഇപ്പൊ വരാം ..എത്താറാകുമ്പോൾ വിളിക്കാം .നീ മിസ്സിനോട് പറഞ്ഞിട്ട് ഇറങ്ങിയാൽ മതി” ഓക്കേ .

ശെരി വിനയേട്ടാ ഞാൻ വെയ്ക്കുവാണെ  .

അവൾ സന്തോഷത്തോടെ കോൾ കട്ട്‌ ചെയ്തു ..വിജയീ ഭാവത്തിൽ അഞ്ചുവിനെ  നോക്കി ഒരു സൈറ്റ് അടിച്ചു കാണിച്ചു …

പെട്ടന്ന് മിസ്സ് അവളെ നോക്കി …അവൾ വീണ്ടും മുഖത്ത് അവശത വാരിക്കോരി തേച്ചു ഗീതുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു ..

========== ======== ====== ====== ===
കോൾ കട്ട്‌ ചെയ്ത വിനയ് അല്പം കുറ്റബോധത്തോടെ തലകുനിച്ചു   ചെയറിലേക്ക്  ഇരുന്നു  ..

“ഛെ, രാവിലെ അവളെ കൂട്ടാതെ വന്നത് വളരെ മോശമായി പോയി …  .കഴിക്കാൻ നിൽക്കാതെ ,ഒന്നു പറയുക കൂടി ചെയ്യാതെ അത്രക്ക് വേണ്ടിയിരുന്നില്ല …
സംസാരത്തിൽ നല്ല അവശത ഉണ്ട് .വേഗം പോണം …കുഴപ്പമൊന്നുമില്ലന്നല്ലേ അവർ പറഞ്ഞത് ..എങ്കിലും ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ട ആവശ്യം ഉണ്ടെങ്കിലോ …ഇനി ലേറ്റ് ആകേണ്ട .ഇപ്പോൾ തന്നെ ഇറങ്ങാം “..അയാൾ ചെയറിൽ നിന്നും എഴുന്നേറ്റു മുന്നോട്ട് നടന്നു ..

“എന്നാലും അവൾ വിളിച്ചിട്ട് എടുക്കാതെ അഞ്ജന വിളിച്ചപ്പോൾ എടുത്തത് അവളുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടാകും” ..കാര്യമെന്താണെന്നു എടുത്ത് ചോദിക്കാനുള്ള മനസ്സ് പോലും ഞാൻ കാട്ടിയില്ല.തെറ്റായി  പോയി “.വിനയ്ടെ മനസ്സ് ചിന്തകൾ കൊണ്ടു കലങ്ങി മറിഞ്ഞു …

എത്ര അകറ്റി നിർത്താൻ ശ്രെമിച്ചാലും അവൾക്കു എന്തെങ്കിലും സംഭവിച്ചു എന്നറിയുമ്പോൾ തന്റെ മനസ്സ് പിടയുന്നത് അയാൾ തിരിച്ചറിഞ്ഞു .

അയാൾ ഓഫീസിലെ മീറ്റിങ്ങും മറ്റു കാര്യങ്ങളൊക്കെ സ്റ്റാഫിനെ പറഞ്ഞേൽപ്പിച്ചിട്ടു ആകെ കലുഷിതമായ ഒരു മനസ്സോടെ  വേഗത്തിൽ അവിടെ നിന്നും ഇറങ്ങി തന്റെ കാറിൽ കയറി കോളേജിലേക്ക് പുറപ്പെട്ടു …..

===== ======== ======= ====== ======

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.