❤️ദേവൻ ❤️part 16 [Ijasahammed] 221

❤️ദേവൻ ❤️part 16

Devan Part 16 | Author : Ijasahammed

[ Previous Part ]

 
കഥ തുടങ്ങുന്നതിനു മുൻപ് നിങ്ങളോടയി കുറച്ചു കാര്യങ്ങൾ പറയാൻ വേണ്ടി ആണ് ഇങ്ങനെ ഒരു എഴുത്ത് എഴുതുന്നത് ..

ഈ പാർട്ട്‌ മുതൽ കഥ എത്രത്തോളം നന്നാകും എന്ന് ഒരു നിശ്ചയവുമില്ല …
എന്തെങ്കിലും മിസ്റ്റേക്ക്കൾ വന്നാൽ പൊറുക്കുക ..

ദേവൻ എന്ന ഈ കഥയുടെ പിന്നിൽ നിങ്ങൾ ijasahammed എന്ന name ആയിരിക്കും കാണുന്നുണ്ടാകുക…

ഉള്ളിൽ ഇരുന്നിരുന്ന എഴുത്തിനെ പൊടിതട്ടി എഴുതാൻ പ്രോത്സാഹിപ്പിച്ച എന്റെ അനിയന്റെ പേര് തന്നെ കഥക്ക് പിന്നിൽ ഇരുന്നോട്ടേ എന്ന് കരുതിയാണ് ഇപ്പോഴും ആ പേര് മാറ്റാത്തത്…

By the by my name is shabna.. ?

കഥ അതിന്റെ അവസാനഘട്ടങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുമ്പോൾ പറയാമെന്നു കരുതി..

ഇന്ന് അത്രമേൽ പ്രിയപ്പെട്ട ഒരാളുടെ പിറന്നാൾ ആണ്… ❤️

ഉള്ളിൽ നിറഞ്ഞു കിടക്കുന്ന പ്രണയത്തിന്റെയും
ഒരിക്കൽ നിറഞ്ഞു കിടന്നിരുന്ന വിരഹത്തിന്റെയും ഒരേ ഒരു കാരണക്കാരൻ…

കുറച്ചെങ്കിലും പ്രണയം നിറഞ്ഞ ഈ വരികളെ എന്നിൽ എത്തിച്ചതിന് പിന്നിൽ അയാളുടെ പങ്ക് ചെറുതല്ല….

എത്ര വേണ്ടെന്ന് വെച്ചാലും ആഴത്തിൽ പടർന്നു കയറുന്ന ആ പ്രണയത്തിന്റെ ഓർമയിൽ നിന്നുമാണ് ഈ എഴുത്ത് ആരംഭിച്ചത്…

ഇത് പറയാൻ ഇതിലും മികച്ച മറ്റൊരു ദിവസം ഉണ്ടാകില്ലെന്ന് തോന്നുന്നു…

 

ഒരുപാട് സ്നേഹത്തോടെ കഥ തുടരുന്നു…

 

ഭാഗം 16

ആ നെഞ്ചിൽ പറ്റിചേർന്ന് കരയുമ്പോൾ ആ ഹൃദയം അത്രമേൽ ശബ്ദത്തോടെ അലറികരയുന്നതായി തോന്നി…
പണ്ടും ഈ നെഞ്ചിലേക്കായി ചായുമ്പോൾ ആ ഹൃദയത്തിന്റെ താളം എനിക്ക് ശരിക്ക് കേൾക്കാൻ കഴിഞ്ഞിരുന്നു… എന്നാൽ ഇത്രമേൽ ഭയാനകമായി അത് ശബ്ദിക്കുന്നത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്..

ആശ്വാസവാക്കുകൾക്കൊന്നിനും തന്നെ ആ കണ്ണുനീരിനെ വിലക്കിനിർത്താൻ കഴിയില്ല

14 Comments

  1. പ്രേണയമാണ് അഖില സാഗര…… ?

    1. സ്നേഹമാണഖില സാരമൂഴിയിൽ..??

  2. ചില കഥകൾ എത്ര വായിച്ചാലും മനസ്സിൽ നിന്ന് പോവുകയില്ല. അതിലെ കഥാപാത്രങ്ങൾ ഒരു നോവായി നമ്മുടെ കൂടേ ഉണ്ടാകും. സത്യം പറഞ്ഞാൽ കഥയുടെ പേര് കേട്ടാണ് ഞാൻ വായിച്ചു തുടങ്ങിയത്. ഇങ്ങനെ ഒരു പോക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനി എന്താകും എന്ന് കാത്തിരുന്നു കാണാം.
    അരുൺ R❤️

  3. ഓരോ പാർട്ട് കഴിയുംതോറും എഴുത്തിന്റെ ഭംഗിയും കൂടി വരുന്നുണ്ട്….. ഓരോ പേജ് വായിക്കുംതോറും ശിവയുടെ അതേ ടെൻഷൻ ആണ് ദേവന് വല്ലതും സംഭവിക്കോ എന്ന്?? ……..അവരുടെ ലൈഫിൽ ഇനി എന്ത് സംഭവിക്കും എന്നു അറിയാം ആകാംക്ഷയോടെ കാത്തിരിക്കുന്നു ………
    കഥയുടെ തുടക്കം തന്നെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല??….തനിക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നു എന്നും ഇപ്പൊ മനസിലായി??….. എന്തായാലും ആ സുഹൃത്തിനും നല്ലത് വരട്ടെ……
    സ്നേഹത്തോടെ????………..

    1. ???… ഇപ്പൊ ക്രെഡിറ്റ്‌ മൊത്തം ആൾക്കായോ കൊള്ളാല്ലോ.. ?

  4. കഥ തുടങ്ങു്ന്നതിനു മുന്നെത്തന്നെ ഒരു ഉഗ്രൻ ട്വിസ്റ്റ് ??.ബ്രോ വിളി ഒക്കെ വേസ്റ്റ് ആയല്ലോ ?.

    കഥയെ പറ്റി പറയേണ്ടതില്ലല്ലോ അതിമനോഹരം പിന്നെ ഞാൻ ഉറപ്പിച്ചിരുന്ന ഒരു കാര്യം ഇന്ന് വെളിവായി താങ്കളുടെ പ്രണയം.അതിന്റെ അതിന്റെ ശക്തി ആണ്‌ ഈ കഥ “പ്രണയം എന്നും അങ്ങനെ ആണ്‌ അല്ലെ “ചില സന്ദർഭങ്ങളിൽ വാക്കുകൾ തരുന്ന ആശ്വസത്തേക്കാൾ കുളിരു മൗനം നമ്മുക് സമ്മാനിക്കും അത്രമേൽ തീവ്രമാണ് “പ്രണയം”.

    ദേവനെ പഴയ ദേവൻ ആകാൻ ഈ ലോകത്തു അവന്റെ പതിയായ ശിവകു മാത്രമേ കഴിയു.അതിനായി ഞാൻ കാത്തിരിക്കുന്നു അതിലുപരി കൊതിക്കുന്നു.ആശംസകൾ പ്രിയ സുഹൃത്തിന് ഒപ്പം എഴുതാൻ പ്രേരിപ്പിച്ച അനിയൻകുട്ടനോടുള്ള നന്ദിയും ?

    Comrade.

    1. ???✌️✌️

  5. We partum ✍️✍️?

  6. Omg!oru vaaku parayayirunnu…. enthaayalum aniyanirikkatte oru #kuthirapavan#? ethrem nalloru ezhuthukariye engot unthithallivittathinu?…. virahathin vedana ariyaan pranayikuuu oruvattam ennaanallo shafi kollam paranhekunne…. cheythu arinhu sannnnthoshaaayi…. as usual ee partum kiduki✌

    1. ✌️✌️??

  7. ♥️❤♥️♥️

  8. ❤️❤️❤️

Comments are closed.