ദേവലോകം 7
Author :പ്രിൻസ് വ്ളാഡ്
ലക്ഷ്മി അമ്മ ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ ഒരു സൂര്യനെ പറ്റി.. അതാരാ വിച്ചു ഏട്ടാ… സൂര്യനല്ലടി ….സൂര്യ ഏട്ടൻ… അങ്ങനെ വേണം വിളിക്കാൻ…. ഹി ഈസ് മൈ ബ്രദർ.. എൻറെ സഹോദരൻ.. മൈ ബ്ലഡ് അത് പറയാൻ ദേവന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല..
പക്ഷേ അമ്മ പറഞ്ഞത് ….അവൾ താടിയിൽ തട്ടിക്കൊണ്ടു പറഞ്ഞു..
പ്രസവിച്ച രണ്ടു മക്കൾക്കും വേണ്ട.. എന്ന് പറഞ്ഞതാണോ??? ദേവൻ ബാക്കി പൂരിപ്പിച്ചു …
അതെ… അവൾ ഒരു ഓളത്തിൽ അങ്ങ് പറഞ്ഞു.
ദേവൻ അവളുടെ തലക്കിട്ട് ഒരു തട്ടു കൊടുത്തു.. നീ അതൊക്കെ ആലോചിച്ചു കൊണ്ടിരിക്കുകയാണ് അല്ലേടി???
അതല്ല ..ഒരു ഫ്ലോയ്ക്ക് അങ്ങ് പറഞ്ഞു പോയതാ.. അവൾ കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.
അപ്പയ്ക്കും അമ്മയ്ക്കും നാലു മക്കളാണുള്ളത്.. ഓ സോറി ഇപ്പം മൊത്തം അഞ്ചു മക്കളാണുള്ളത് …നീ ഉൾപ്പെടെ.
അത് വൈദേഹിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു അവൾ ദേവനോട് ഒന്നുകൂടി ചേർന്നിരുന്നു പറഞ്ഞു …അപ്പോൾ ഞങ്ങൾ നാലു പേരുടെയും ബിഗ് ബ്രദർ ആണല്ലേ വിച്ചുവേട്ടൻ ..
നാലുപേരുടെയും അല്ല രണ്ടുപേരുടെ… സൂര്യൻ എൻറെ പ്രായം തന്നെ ആടി… അപ്പോൾ ഞാൻ അങ്ങനാ അവൻറെ ബിഗ് ബ്രദർ ആവുക …
എന്നാലും ബാക്കി മൂന്ന് പേരില്ലേ അപ്പൊ എന്നെ ഒഴിവാക്കിയല്ലേ ?? വൈദേഹി ഇപ്പൊ കരയും എന്ന രീതിയിൽ ദേവനെ നോക്കി .
എടീ പൊട്ടി നിന്നെയും.. രുദ്രയും ..ആണ് ഉദ്ദേശിച്ചത് ..പിന്നുള്ളത് ദേവൂട്ടിയാണ്… അച്ഛനും അമ്മയ്ക്കും അവൾ മകളാണ് , സൂര്യനും രുദ്രയ്ക്കും അവൾ കൂടപ്പിറപ്പ്… പക്ഷേ എനിക്ക് അങ്ങനെ അല്ല..
അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ