ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 354

…………..

…………..

…………..

……………

……………

……………

……………

അല്ലെങ്കിൽ ഞാൻ എന്തിനാ ഇങ്ങനെയൊക്കെ ആലോചിക്കുന്നത്…. അച്ചുവേട്ടൻ എന്റെ മാത്രാ… അങ്ങേര് എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കും. ഈശ്വരാ ഇനി കണ്ടുപിടിക്കല്ലേ??? അല്ലെങ്കിലും ഇലയ്ക്കുമുള്ള കേടു വരാതെ കാര്യങ്ങൾ തീർക്കാൻ എൻറെ അച്ചുവേട്ടന് ഒരു പ്രത്യേക കഴിവാ… നീ പേടിക്കാതെ അങ്ങേർ എന്തെങ്കിലും ഒരു വഴി സെറ്റ് ചെയ്യും…. ഇനി അങ്ങേർക്ക് വയ്യെങ്കിൽ അവന് കണ്ടുപിടിക്കുന്ന പെണ്ണിനെയും എനിക്കു വേണ്ടിയുള്ള ചെക്കനെയും അങ്ങ് തീർത്തു കളഞ്ഞാൽ പോരെ …സിമ്പിൾ. നിനക്ക് ഈ സെന്റി ഭാവം ഒന്നും ചേരില്ല.. നീ ദേവദേവന്റെ പെണ്ണാ….  ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും… അച്ചുവേട്ടാ എന്നിൽ നിന്നും നിങ്ങൾക്ക് ഒരു മോചനം ഇല്ല…… ഇതും ആലോചിച്ച് കണ്ണു തുറന്നു പുഞ്ചിരിയോടെ അവൾ നേരെ നോക്കിയപ്പോൾ കണ്ടത് തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന ദേവനെയാണ്.

എന്താടോ തന്റെ മുഖത്ത് ഒരു അവലക്ഷണം കെട്ട ചിരി ????അവൾ ദേവൻറെ മുഖത്ത് നോക്കി ചോദിച്ചു.

അതുതന്നെയാ എനിക്ക് നിന്നോടും ചോദിക്കാനുള്ളത് അവളുടെ ഒരു അളിഞ്ഞ ചിരി ..

“അപ്പോൾ എന്താ പ്ലാൻ “…രണ്ടുപേരും ഒരേസമയം അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു.

ലേഡീസ് ഫസ്റ്റ് …ആദ്യം നീ പറ …

നമുക്ക് അവരെ രണ്ടുപേരെയും അങ്ങ് തട്ടി കളയാം …നിന്നെയും എന്നെയും കെട്ടാൻ വരുന്നവരെ ..എന്താ???

എടി മഹാപാപി തട്ടി കളയാനോ??? നിനക്ക് മനുഷ്യത്വം എന്ന ഒന്നുണ്ടോ… നമുക്ക് അവരെ കിഡ്നാപ് ചെയ്യാം..അതുപോരെ.. അതാകുമ്പോൾ കുറച്ച് സമയം കിട്ടും… അതു മാത്രമല്ല തട്ടിക്കളഞ്ഞാൽ കേസ് ആയി , പിന്നെ പെട്ടെന്ന് തന്നെ പുതിയ പെണ്ണും ചെക്കനും വരും…. തട്ടിക്കൊണ്ടുപോയാൽ അവരെ രക്ഷപ്പെടുത്തുന്നൂ…എന്ന രീതിയിൽ നമുക്ക് കുറെ സമയവും കിട്ടും …എങ്ങനുണ്ട് എൻറെ ഐഡിയ ??

ദേവൻ കുർത്തയുടെ കോളർ ഒന്നു പൊക്കി ചോദിച്ചു…

നിങ്ങൾ പൊളിയല്ലേ …മൈ സ്വീറ്റ് ബേബി അവൾ അവൻറെ രണ്ട് കവിളുകളിലും പിടിച്ച് കൊണ്ട് പറഞ്ഞു .

ഞാൻ കരുതി നീ ആകെ സെൻറി അടിച്ച് നശിപ്പിക്കൂന്ന്….

അതിന് ദേവൂട്ടി വേറെ ജനിക്കണം… മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നല്ലേ …രണ്ടുവർഷം നിങ്ങടെ കൂടെ അല്ലായിരുന്നോ പൊറുതി… നിങ്ങളുടെ സ്വഭാവം കുറച്ചെങ്കിലും എനിക്ക് കിട്ടാതിരിക്കില്ലല്ലോ ???

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.