ഡാ എൻറെ കാല് കഴക്കുന്നു… അവൾ അവനെ നോക്കി പറഞ്ഞു …
അതിന് ?????
എന്നെ ഒന്ന് എടുക്കടാ.. ചേട്ടാ… പ്ലീസ്..
പിന്നെ മനുഷ്യന് തന്നത്താനെ കയറാൻ വയ്യ അപ്പോഴനിന്നെപ്പോലെ ഒരു ചക്ക പോത്തിനെ എടുത്തുകൊണ്ട് കയറുന്നത് പോടി ….
പോടാ അണ്ടർമാന്റിക് മൂരാച്ചി ..അവൾ അവനെ നോക്കി ചുണ്ട് കുറപ്പിച്ചുകൊണ്ട് പറഞ്ഞു മുകളിലേക്ക് ചാടിത്തുള്ളി പോയി.. രണ്ടു പടി കയറിയപ്പോഴേക്കും താൻ വായുവിലേക്ക് ഉയർന്നത്.. അവൾ ഒന്നുഞെട്ടി പിന്നീട് ഒരു ചെറു ചിരിയോടെ അവൾ ദേവൻറെ കഴുത്തിലേക്ക് തൂങ്ങി….
അപ്പൊ എന്നോട് സ്നേഹം ഉണ്ട് അല്ലേ…
പിന്നെ സ്നേഹം …രാവിലെ വർക്ക് ഔട്ട് ചെയ്തില്ല എന്നാൽ പിന്നെ ഇത് ആയിക്കോട്ടെ എന്ന് വെച്ചു.. ദേവൻ കളിയോട് പറഞ്ഞു.
അത് കേട്ടു അവൾ ആ കൈയിൽ കിടന്നു ഒന്ന് പിടഞ്ഞു.. അടങ്ങി കിടന്നില്ലെങ്കിൽ ഞാനിപ്പം താഴെ ഇടുമേ… അവൻ കപട ദേഷ്യത്തോടെ പറഞ്ഞു .അവളെന്നടങ്ങി അവൻറെ നെഞ്ചോട് ഒതുങ്ങി കിടന്നു. അടുത്ത നിമിഷം തലയുയർത്തി അവൻറെ ട്രിം ചെയ്തു ഭംഗിയാക്കി നിർത്തിയിരിക്കുന്ന താടി രോമത്തിൽ കടിച്ചു വലിച്ചു ..ഡി പട്ടിക്കുട്ടി ഞാൻ നിന്നെ താഴെ ഇടുമേ…
ഒന്ന് പോടാ ദേവാ ..നീ എന്നെ ഒരു പുല്ലും ചെയ്യില്ല… അതെ സ്പീഡിൽ അവൾ അവൻറെ ചുണ്ടിൽ ഒന്നുമുത്തി , ദേവൻ ഞെട്ടി ചുറ്റുനോക്കി ഭാഗ്യം ആരും കണ്ടിട്ടില്ല.
അവൻ ദേഷ്യത്തോടെ എടീ നീ ഇതെന്തു ഭാവിച്ചാ ഇത് അമ്പലമാണ് ആരെങ്കിലും കണ്ടിരുന്നെങ്കിൽ???
കണ്ടാൽ എനിക്കെന്താ നീ ഇതൊന്നും എന്നോട് ചെയ്യാത്തത് അല്ലല്ലോ…. അവൾ പിന്നെയും ചുണ്ട് കൊണ്ട് മുത്തത്തിന്റെ ഭാഗ്യം കാണിച്ചു …
അവൻറെ മുഖം ചുവന്നു വന്നു , അവൻറെ എല്ലാ വികാരങ്ങളും ആദ്യം മനസ്സിലാവുന്നത് അവൾക്കാണ് തൻറെ ചെക്കന്റെ ദേഷ്യം അവൾ കൗതുകത്തോടെ കണ്ടു… എടാ പൊട്ടാ ഞാൻ ചുറ്റും നോക്കി എന്നിട്ട് ആരും ഇല്ല എന്ന് ഉറപ്പിച്ചിട്ട് തന്നെയാണ് എൻറെ പൊന്നിനെ ഞാൻ മുത്തിയത് പോരെ…. ഇനിയൊന്ന് ചിരി എൻറെ അച്ചു…. അവൻറെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വളർന്നു .
അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ