ആദ്യമൊന്നും ആരോടും മിണ്ടാതെയും അടുക്കാതെയും ഇരുന്ന സൂര്യനെ മാറ്റിയെടുത്തത് അമ്മയായിരുന്നു…. അമ്മയോട് അവന് ഒരു വല്ലാത്ത ആത്മബന്ധം ആയിരുന്നു… അമ്മ പറഞ്ഞാലേ അന്ന് അവൻ എന്തെങ്കിലും അനുസരിക്കുമായിരുന്നുള്ളൂ… എനിക്കാണെങ്കിൽ അന്ന് അവനോട് ദേഷ്യം ആയിരുന്നു….. എനിക്ക് കിട്ടേണ്ട സ്നേഹമാണേ , അവൻ കട്ടെടുക്കുന്നെ. പക്ഷേ അന്നാണ് എല്ലാം മാറിമറിഞ്ഞത് ഗോദാവരിയിൽ മുങ്ങി താഴ്ന്ന എന്നെ സ്വന്തം ജീവൻ പോലും പണയം വെച്ചുകൊണ്ട് അവൻ രക്ഷിച്ചു….. അന്ന് പിടിച്ച കൈയാണ് ഇതുവരെ പിന്നെ അവനത് വിട്ടിട്ടില്ല ….പിന്നീട് ഞങ്ങടെ കാലമായിരുന്നു അവനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആദ്യം ചോദിക്കാൻ പോവുക ഞാനായിരുന്നു…. തിരികെ എന്നെ വല്ലതും ആരെങ്കിലും പറഞ്ഞാൽ അന്ന് സൂര്യൻ അവനെ പഞ്ഞിക്കിട്ടിരിക്കും …അവനും ഞാനും ഒരുമിച്ചാണ് ബിബിഎ എടുത്തത് , അതുകഴിഞ്ഞ് ഞാൻ MBAക്ക് പോയി… അവൻ സിവിൽ സർവീസിനും….
സിവിൽ സർവീസോ?????
അതെ നിൻറെ സൂര്യേട്ടൻ… ഇപ്പോ പോലീസാ… സൂര്യനാരായണൻ IPS.. ഇപ്പോൾ NIA ൽ വർക്ക് ചെയ്യുന്നു …പിന്നെ നിന്നെ രക്ഷിച്ച ദിവസവും അവൻ അവിടെയുണ്ടായിരുന്നു…..
ഈശ്വരാ പോലീസ് ആയിരുന്നോ… അവൾ നെഞ്ചത്ത് കൈവെച്ചു …അല്ല ഈ സൂര്യേട്ടനാൾ അങ്ങനെ ??
എങ്ങനെയാണെന്ന് ചോദിച്ചാൽ എന്താ പറയാ …അവൻ ഒരു കണ്ണാടി പോലാ.. അവനെ എങ്ങനെ കാണുന്നു അതുപോലെയാണ് അവൻ… നീ പേടിക്കണ്ട അവനൊരു പാവമാണ്… ആളെ സോപ്പിട്ടൊക്കെ നിന്നാൽ കൂടെ നിന്നോളും…. രുദ്ര അങ്ങനെയാ.. അവളുടെ സകല തരികിടക്കും കൂട്ട് അവനാ…
എന്നിട്ട് അമ്മ പറഞ്ഞല്ലോ ഏട്ടനും രുദ്രയും ആണ് കമ്പനി എന്ന്…..
അതൊക്കെ തന്നെ ….പക്ഷേ എന്നെ എപ്പോഴും കിട്ടില്ലല്ലോ… ഞാൻ ഇല്ലാത്തപ്പോൾ അവനാണ് അവളുടെ ക്രൈം പാർട്ണർ…. പിന്നെ അമ്മയുടെ ചെല്ലക്കുട്ടി ആയതുകൊണ്ട് അമ്മയെക്കൊണ്ട് എന്തെങ്കിലും കാര്യം സാധിപ്പിക്കണമെങ്കിൽ അവൾ ആദ്യം സൂര്യനെയാ ചാക്കിടാറുള്ളത് ……
അതെന്താ സൂര്യേട്ടന് അപ്പയുമായി എന്തെങ്കിലും പ്രോബ്ലം ഉണ്ടോ??
നിനക്കിത് എന്തൊക്കെ അറിയണ്ടേ??? പ്രോബ്ലം ഒന്നുമില്ല …പക്ഷേ അവന് എന്തോ അമ്മയോടാണ് കൂടുതൽ ഇഷ്ടം. എനിക്ക് അപ്പയോടും…
ഏട്ടന് അപ്പയോട് അത്രയും ഇഷ്ടമാണോ????
…… അതേല്ലോ ……..

അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ