ആവരുടെ രണ്ടുപേരുടെയും നല്ല ജീവൻ അതോടെ പോയി… അവർ കർണ്ണനെ വിട്ട് അറച്ചുകൊണ്ട് പിന്നിലേക്ക് പതിയെ നീങ്ങി… കർണ്ണന് അത്രയും സമയം മതിയായിരുന്നു… അവൻ മേഘൻറെ ഇരു കൊമ്പുകളിലും പിടിച്ചു തൂങ്ങി ആ ഗുണ്ടകളുടെ നെഞ്ചിൽ ആയി അമർത്തിച്ചവിട്ടി ….അവർ രണ്ടുപേരും പോയി ആ ബിഎംഡബ്ലിയു കാറിന്റെ വിൻ ഷീൽഡും തകർത്തു അകത്തേക്കിരുന്നു…. കർണ്ണൻ മുന്നിലേക്ക് വന്നു മേഘൻറെ തുമ്പിക്കരത്തിൽ തലോടിനിന്നു… അപ്പോഴാണ് ഒരു ജീപ്പ് അവിടെ വന്നു നിന്നത്… ദേവലോകം ടിംബേഴ്‌സ്…… അതിനുമുന്നിലായി അങ്ങനെ ഒരു ബോർഡ് ഉണ്ടായിരുന്നു. അതിൽനിന്നും അമ്പതിനോട് അടുത്ത പ്രായം വരുന്ന ഒരാൾ ഇറങ്ങി …വടിപോലെ തേച്ചുവച്ച ഒരു കറുത്ത ഷർട്ടും കസവുമുണ്ടുമാണ് വേഷം….
വന്നല്ലോ ദേവലോകത്തെ അനന്തൻ തമ്പുരാൻ …..ഇതുപോലെയുള്ള ഊച്ചാളികളെ ഒക്കെ ഇറക്കിയിട്ട് താൻ ഇതെവിടെ തവള പിടിക്കാൻ പോയി കിടക്കുവായിരുന്നടോ???? കർണ്ണൻ പുച്ഛത്തോടെ അയാളെ നോക്കി പറഞ്ഞു.
കർണ്ണാ, നീ അത്രയ്ക്ക് അങ്ങ് ഞെളിയണ്ട… നിനക്ക് വേണ്ടി ഞാനൊരുത്തന്നെ കൊണ്ടുവന്നിട്ടുണ്ട്……..വണങ്കാമുടി ….അയാൾ ഉറക്കെ വിളിച്ചു. ജീപ്പിന് പിന്നിൽ നിന്നും ആറടി ഉയരവും അതിനൊത്ത വണ്ണവും ഉള്ള കറുത്തു കരിവീട്ടി പോലിരിക്കുന്ന ഒരാൾ പുറത്തേക്ക് വന്നു …..
ഇത് വണങ്കാമുടി തിരുനെൽവേലിയിൽ നിന്നാ…. നല്ല കാശായി കൊണ്ടുവരാൻ.. എന്നാലും നിനക്ക് വേണ്ടിയല്ലേ ആ നഷ്ടം ഈ അനന്തൻ സഹിക്കും… പിന്നെ നിന്നെ ഇന്നിവൻ അങ്ങ് തിന്നാൻ പോവുകയാണ്…. പച്ചക്ക്…
എന്നെ തിന്നാ വണങ്കാമുടിസാറിൻറെ വിശപ്പ് മാറുമോ …ആവോ …തമാശയായി കർണൻ അയാളോട് ചോദിച്ചു .
നിന്നെ തിന്നിട്ട് മാറിയില്ലെങ്കിൽ ….ഇവളെ കൂടി അങ്ങ് തിന്നാം…വണങ്കാമുടി ജീപ്പിനു മുകളിൽ നിൽക്കുന്ന ലക്ഷ്മിയെ നോക്കി പറഞ്ഞു .അനന്തൻ അത് കേട്ട് ചിരിച്ചുകൊണ്ട് താൻ വന്ന ജീപ്പിൻറെ ബോണറ്റിന് മുകളിലായി സ്ഥാനം പിടിച്ചു. പക്ഷേ…അത് കേട്ട് കർണ്ണന് ഉള്ളിൽ ദേഷ്യം ഇരമ്പി വന്നു …അവൻ തൻറെ വലതുവശത്തുനിന്ന മേഘൻറെ ഇടം കാലിലെ ചങ്ങലക്ക് മുകളിലായി കാലുവെച്ചു …മേഘാ …എന്ന് ഉറക്കെ വിളിച്ചു .മേഘൻ തൻറെ ഇടം കാൽ പെട്ടെന്ന് പൊക്കി ആ കാലുകളോടൊപ്പം മുകളിലേക്ക് പൊങ്ങിയ കർണ്ണൻ മേഘൻറെ കാലിൽ ശക്തിയായി ഊന്നി വണങ്കാമുടിക്കു നേരെ കുതിച്ചു …തൻറെ കൈമുട്ട് വണങ്കാമുടിയുടെ ഉച്ചിയിൽ തറപ്പിച്ചാണ് കർണ്ണൻ താഴേക്ക് ലാൻഡ് ചെയ്തത് …വണങ്കാമുടിക്ക് തൻറെ തലയിൽ കൂടം കൊണ്ട് അടിച്ച ഒരു പ്രതീതിയായിരുന്നു… അവൻ മുട്ടുകാലിലേക്ക് ഇരുന്നു പോയി …അവൻറെ ആ മൂവ് കണ്ട ദേവൻ ആഞ്ഞ് ഒരു വിസിൽ അടിച്ചു…. പെട്ടെന്ന് കുറച്ച് പേർ ദേവനെ നോക്കി …ദേവൻ അപ്പോൾ തന്നെ അടുത്തുള്ള തെങ്ങിലെ തേങ്ങയുടെ എണ്ണം എടുക്കാൻ ആരംഭിച്ചു ഞാൻ ഇതൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ ….
മുട്ടിലിരുന്ന വണങ്കാമുടിക്ക് മുന്നിലായി നിന്ന് കർണ്ണൻ തന്റെ മുട്ടുകാൽ കൊണ്ട് അവൻറെ താടിക്കിട്ട് നല്ലൊരു തൊഴി കൊടുത്തു …അയാൾ വെട്ടിയിട്ട വാഴ പോലെ പിന്നിലേക്ക് ചരിഞ്ഞു …പിന്നീട് അനന്തനു നേരെ തിരിഞ്ഞ കർണ്ണൻ കാണുന്നത് അനന്തൻ ഇരുന്നിടത്ത് ഇരിക്കുന്ന ലക്ഷ്മിയെയാണ്….
എടീ ഇവിടിരുന്ന അങ്ങേർ എന്തിയേ???? കർണൻ അവളോട് ചോദിച്ചു ..അവൾ തൊട്ടപ്പുറത്ത് കിടന്ന കാറിനു നേരെ വിരൽ ചൂണ്ടി ….അനന്തൻ അപ്പുറത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെ ബാക് ഡോറിലെ വിൻഡോ തകർത്തു പകുതി അപ്പുറവും പകുതി ഇപ്പുറവും ആയി കിടക്കുകയാണ് …അയാളുടെ കാലുകൾ മാത്രം പുറത്തു കാണാം ബാക്കി മുഴുവനും ആ കാറിനകത്ത് …
കർണ്ണൻ ആണെങ്കിൽ ഇതെപ്പോ സംഭവിച്ചു എന്ന് മട്ടിൽ അവളെ നോക്കുന്നുണ്ട് …അവൾ ആണെങ്കിൽ ഇതൊക്കെ എന്ത് എന്ന മട്ടിൽ അവനെ തിരിച്ചു നോക്കി …
അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ