രാജശേഖരൻ ഗഹനമായി ഒന്നാലോചിച്ചു അപ്പോൾ മണ്ഡപത്തിൽ കയറാൻ രണ്ടുപേരെയും ഇവർ ബാക്കി വെച്ചിരിക്കില്ല എന്നർത്ഥം… രാജശേഖരൻ തന്നോട് ആയി തന്നെ പറഞ്ഞു .എന്നാൽ രണ്ടിനും നല്ലൊരു പണി തന്നെ കൊടുക്കാം.. അപ്പോൾ ആളുകൾ ആരൊക്കെയാണെന്ന് ഞാൻ ഇപ്പോൾ തന്നെ പറയാം.. അച്ചുവിനായി കണ്ടുപിടിച്ചിരിക്കുന്നത് വൈദ്യനാഥൻ അങ്കിളിന്റെ മകൾ സരയുവിനെയാണ്… ദേവനും ദേവുവും ഒരുമിച്ച് ഞെട്ടി …പക്ഷേ ഞെട്ടിൽ വരാൻ കിടക്കുന്നതേയുള്ളായിരുന്നു… ദേവൂട്ടിക്ക് വേണ്ടി കണ്ടെത്തിയത് മറ്റാരെയും അല്ല നമ്മുടെ ..സൂര്യനെ… അവരുടെ ഞെട്ടൽ പൂർണമായിരുന്നു. സരയു …രുദ്രയുടെ അടുത്ത കൂട്ടുകാരിയാണ് , അഗ്രഹാര തെരുവിൽ അവരുടെ കൺമുന്നിൽ തന്നെ കളിച്ച വളർന്ന പെൺകുട്ടിയാണ് . ദേവനും ദേവൂട്ടിയും അമ്പലനടയിൽ നിന്ന് വെട്ടി വിയർത്തു തങ്ങളുടെ പ്ലാനുകൾ എല്ലാം തകർന്നടിയുന്നത് അവർ നിരാശയോടെ നോക്കി നിന്നു…. തങ്ങൾക്ക് ഒരിക്കലും സൂര്യനെയോ സരയുവിനെയോ ഒന്നും ചെയ്യാനാകില്ല …ചെയ്യാൻ തങ്ങളുടെ മനസ്സ് തങ്ങളെ അനുവദിക്കില്ല.. അവർ പരസ്പരം നോക്കി .പിന്നെ ഒരു കാര്യം ഈ വിവാഹം നടക്കുന്നത് വരെ സൂര്യനോ സരയുവോ ഇത് അറിയാൻ പാടില്ല ..വിവാഹദിനം മാത്രം അവർ അറിഞ്ഞാൽ മതിയാകും .അവരും നിങ്ങളെപ്പോലെ എന്റെ വാക്ക് ധിക്കരിക്കില്ല , അതെനിക്ക് ഇവിടെ വച്ച് നിങ്ങൾ സത്യം ചെയ്തു തരണം. രാജശേഖരൻ അവസാനത്തെ ബോംബം പൊട്ടിച്ചു .
ദേവൻ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. ദേവൂട്ടി ആണെന്നുണ്ടെങ്കിൽ ഇപ്പോൾ വീണുപോകും എന്ന് നിലയിലാണ് ..അവൾ വളരെ ദയനീയമായി രാജശേഖരനെ നോക്കി എന്നിട്ട് പറഞ്ഞു .
അച്ഛാ ….ഞാൻ സൂര്യേട്ടനെ ഒരു ചേട്ടൻറെ സ്ഥാനത്ത് മാത്രമേ കണ്ടിട്ടുള്ളൂ …എൻറെ കൂടെപ്പിറപ്പാണ് ഏട്ടൻ…. ഒരിക്കലും അദ്ദേഹത്തെ വിവാഹം കഴിക്കാൻ എനിക്ക് സാധിക്കില്ല…
… അവനെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം , അവൻ സമ്മതിക്കും നീയും സമ്മതിക്കണം ഇത് എൻറെ ആഗ്രഹമാണ്.
അച്ഛാ…. എനിക്ക് അതിന് സാധിക്കില്ല.
എന്തുകൊണ്ട് ….എനിക്ക് അറിയണം , സൂര്യനെ സഹോദരനായി കണ്ടതുകൊണ്ടാണോ??? അവൻ നിന്നെ അങ്ങനെയല്ല കണ്ടിരിക്കുന്നത് എങ്കിലോ??
അച്ഛാ അങ്ങനെ ഒന്നും പറയല്ലേ… സൂര്യേട്ടന് ഞാൻ സ്വന്തം അനിയത്തിയെ പോലെ തന്നെയാണ്… രുദ്രയെയും എന്നെയും സൂര്യേട്ടൻ വേർതിരിച്ചു കണ്ടിട്ടില്ല… ഒരു വയറ്റിൽ നിന്ന് വന്നില്ല എന്നേയുള്ളൂ അദ്ദേഹം എനിക്ക് എൻറെ സ്വന്തം ജേഷ്ഠനാണ്.
……….അപ്പോൾ ഇവനോ….. ദേവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് രാജശേഖരൻ ചോദിച്ചു. ഒരു നിമിഷം അവർ രണ്ടുപേരും സ്തബദ്ധരായി നിന്നു… എന്താ ദേവൂട്ടി ഞാൻ ചോദിച്ചത് കേട്ടില്ലെന്നുണ്ടോ? ദേവനെ നീ എങ്ങനെയാ കാണുന്നതെന്ന്…. അല്ലെങ്കിൽ ഉത്തരം നീ പറഞ്ഞാലും മതി ദേവാ… നിനക്ക് ദേവൂട്ടി ആരാണ്???
രണ്ടിൽ ആരെങ്കിലും ഒരാൾ എനിക്ക് ഉത്തരം നൽകിയിരിക്കണം…. ഇപ്പോൾ തന്നെ….. രാജശേഖരൻ കുറച്ച് ദേഷ്യപ്പെട്ടു.
ആ ദേഷ്യം കണ്ടിട്ട് ആവണം ദേവൂട്ടി കുഴഞ്ഞ് തറയിലേക്ക് വീണു…ദേവൻ പെട്ടെന്ന് അവളെ താങ്ങി പിടിച്ചു .അച്ഛ…. അവൻ രാജശേഖരന്റെ മുഖത്ത് നോക്കി ദയനീയമായി വിളിച്ചു ….അപ്പോൾ രാജശേഖരനും തോന്നി അത്രയ്ക്ക് അങ്ങ് പറയേണ്ടിയില്ല എന്ന്.
നില്ല് മോനെ ഞാൻ പോയി കുറച്ചു വെള്ളം എടുത്തോണ്ട് വരാം…നീ അവളെ നോക്കിക്കൊ.. രാജശേഖരൻ വെള്ളമെടുക്കാനായി കിണറ്റിന് അടുത്തേക്ക് പോയി…
വാവേ ….വാവേ…. ദേവൻ ദേവൂട്ടിയുടെ കവിളിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു. അവൻറെ പേടി കണ്ടിട്ടാവണം മടിയിൽ കിടന്ന ദേവൂട്ടി ഒറ്റക്കണ്ണ് തുറന്നു ദേവനെ ഒന്ന് നോക്കി… ദേവനത് കണ്ടു. അവളുടെ നോട്ടം കണ്ടപ്പോഴേ ദേവനു കാര്യം പിടികിട്ടി. അവന് പെട്ടെന്ന് ദേഷ്യം വന്നു …എന്താടി കാട്ടിയെ ഞാൻ എത്ര പേടിച്ചുപോയി എന്നറിയാമോ …ഒരു നിമിഷം കൊണ്ട് എന്റെ ജീവൻ അങ്ങ് പരലോകത്ത് എത്തി..
അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ