തിരുഗണിക-4 [Harshan] 4150

അവരെ വിളിച്ചു കൊണ്ട് പോകാൻ ഇടനിലക്കാരൻ വരുമ്പോൾ കാണുന്നത് നഗ്നയായി മണ്ണിൽ ചോരവാർന്നു മരിച്ചു കിടക്കുന്ന മൃണാളിനിയെയായിരുന്നു.

അയാൾ കാളവണ്ടിയിൽ അവരുടെ മൃതദേഹം തുളുവച്ചിപ്പട്ടണത്തിലെത്തിച്ചു.

പിറ്റേന്ന് പുലർച്ച

ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിലെ പഞ്ചമി തിഥി (നാഗപഞ്ചമി)

അമ്രപാലിയുടെ ഒന്നാം പിറന്നാൾ

അമ്മയെ കാണാതെ ശതരൂപ ഉറക്കമിളച്ചിരിക്കുന്ന നേരമാണ് വീടിനു മുന്നിൽ ഒരു കാളവണ്ടിയുടെ ശബ്ദം കേട്ടത്.

അവൾ എഴുന്നേറ്റു വാതിൽ തുറന്നു.

കാളവണ്ടിക്ക് ചുറ്റും ഗ്രാമവാസികൾ കൂടിയിരിക്കുന്നു.

അവൾ ഭയത്തോടെ പുറത്തെക്കിറങ്ങി.

അവൾ നോക്കുമ്പോൾ ചിലർ കരയുന്നു ചിലർ അടക്കം പറയുന്നു.

“അമ്മേ,,,,,,,,” എന്നലറിക്കരഞ്ഞു കൊണ്ട് ശതരൂപ കാളവണ്ടിക്കരികിലേക്കോടി.

അന്നേരം കാളവണ്ടിയിൽ നിന്നും ചോരകറ നിറഞ്ഞ വെള്ളമുണ്ടിൽ പുതപ്പിച്ച നിലയിൽ മൃണാളിനിയുടെ ദേഹമാസകലം മുറിവേറ്റു ചോരയൊട്ടിയ നഗ്നദേഹം ഗ്രാമീണർ പിടിച്ചിറക്കി.

ശതരൂപ ഭ്രാന്തു പിടിച്ചവളെപ്പോലെയലറി കൊണ്ട് തന്റെ എല്ലാമെല്ലാമായ അമ്മയുടെ ദേഹത്തിനു സമീപം വന്നുനിന്നു.

“‘അമ്മ പുലർച്ച വരാം മോളെ ” എന്ന് പറഞ്ഞു പോയ തന്റെയമ്മ ചോരയൊലിക്കുന്ന ശവമായി തിരികെ വന്നിരിക്കുന്നു.

“അമ്മേ ,,,എന്ന് പുലമ്പി ശതരൂപ മൃണാളിനിയുടെ കവിളിൽ പിടിച്ചു ബോധം മറഞ്ഞു വീണു.

മൃണാളിനിയുടെ വീടിന്റ ഉമ്മറത്ത് കുളിപ്പിച്ച് അവരുടെ ജഡം വാഴയിൽ വെച്ച് കിടത്തിയിരുന്നു

അമ്മയുടെ ദേഹത്തിനരികിൽ ഇരുന്നു കൊണ്ട് ശതരൂപ നെഞ്ചിലടിച്ചു അലമുറയിട്ടു.

അമ്മയില്ലാതെ തനിക്കൊരു ജീവിതം ഇക്കണ്ടകാലവും ഉണ്ടായിട്ടില്ല, അമ്മയുടെ ജീവിതം നല്ലകാലവും തനിക്കായി മാത്രമാണ് ജീവിച്ചത്, ഒരു കുറവും തനിക്ക് വരുത്തിയിട്ടില്ല , തന്നിൽ ഒരുപാട് പ്രതീക്ഷകൾ വച്ച് പുലർത്തിയിരുന്ന ‘അമ്മയുടെ ഒരു സ്വപ്നങ്ങളും തനിക്ക് നിറവേറ്റാൻ സാധിച്ചിട്ടില്ല എന്ന ഉത്തമബോധ്യത്തോടെ ശതരൂപ “അമ്മേ…..എന്നെ വിട്ടുപോയല്ലേ അമ്മേ : എന്ന് തലതല്ലി കരഞ്ഞു .

‘അമ്മ എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസമായിരുന്നു ശതരൂപയ്ക്ക്. അമ്മയൊരിക്കലൂം മരിക്കില്ലെന്നു കരുതിയിരുന്നു , ഇനി ‘അമ്മ തന്റെ കൂടെയില്ല , താൻ ജീവിതത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ടു എന്ന യാഥാർഥ്യം അവളെ കൂടുതൽ കൂടുതൽ നൊമ്പരപ്പെടുത്തി, അവൾ അമ്മയെ വിളിച്ചു അലമുറയിട്ട് കൊണ്ടേയിരുന്നു.

മറ്റാരും വരാനില്ലാത്തതിനാൽ ഗ്രാമീണർ മൃണാളിനിയുടെ  മൃതദേഹത്തിൽ വേണ്ട ഉപചാരങ്ങൾ അർപ്പിച്ച് അവരുടെ മൃതദേഹം ശിവശൈലത്തുള്ള ശ്‌മശാനത്തിലേക്ക് കൊണ്ട് പോകാനായി ഏർപ്പാടാക്കി.

മൃതദേഹം എടുക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഒരു തുളുവച്ചി അമ്രപാലിയേ എടുത്തു കൊണ്ട് വന്നു അവളെ കൊണ്ട് അമ്മമ്മയുടെ ദേഹത്തു തൊടുവിച്ച് വായിൽ അൽപ്പം അരി പകർന്നു.

അമ്രപാലി ആൾക്കൂട്ടം കണ്ടു കരഞ്ഞു.

മൃണാളിനിയുടെ ദേഹം എടുക്കുമ്പോൾ അലറിക്കരഞ്ഞുകൊണ്ടു ശതരൂപ ബോധമറ്റു വീണു.

മൃണാളിനിയുടെ മൃതദേഹം കാളവണ്ടിയിൽ ശ്മാശാനഭൂമിയിലേക്ക് കൊണ്ട് പോയി അവിടെ ചിതയിൽ വെച്ച് സംസ്കരിച്ചു.

പിറന്ന ദിനം പേറെടുത്ത പേറ്റിച്ചി ഇല്ലാതെയാക്കി , ഒരു  വയസ് പ്രായം തികയുന്ന നാൾ പ്രാണനായി കണ്ടു സ്നേഹിച്ച മൃണാളിനിയെന്ന അമ്മമ്മയുടെ മരണത്തിനു കാരണമായി.

ഒരു തെറ്റും ചെയ്യാത്ത അമ്രപാലി എന്ന കുഞ്ഞിനെ കുറിച്ച് തുളുവച്ചിപ്പട്ടണമാകെ പഴിപറഞ്ഞു.

ഒന്നാം പിറന്ന നാളിൽ , അമ്രപാലി തുളുവച്ചിപട്ടണത്തിലെ ശാപം പിടിച്ച ദുശ്ശകുനമായി മാറിയെന്നത് യാഥാർഥ്യം.

@@@@@@@@

Updated: June 19, 2022 — 12:55 am