“കാമാച്ചീ ,,,,,,,,,,മന്നിക്കണം ,,, ,,,” എന്ന് ഒരു വിതുമ്പലോടെ വിളിച്ചു കരഞ്ഞു
കാമാച്ചി മക്കളെ തല്ലി മുറിയിലേക്ക് ഓടിച്ചു കൊണ്ട് കോപം പൂണ്ട താടകയെപ്പോലെ അടുക്കളയിലേക്ക് ചെന്നു
അവിടെ അറക്കപൊടി കുറ്റിയിൽ കുത്തി നിർത്തിയിരുന്ന വലിയ ഉരുണ്ട നീളമുള്ള വടിയും എടുത്തു മുടിയഴിച്ചു അരിശത്തോടെ ചായിപ്പിലേക്ക് ചെന്നു
“പൊലയാടി മവനേ ,,,,,,,,,,” എന്നലറി അവർ ആ വടി കൊണ്ട് തലങ്ങും വിലങ്ങും നല്ല തങ്കനെ അടിച്ചു
“അയ്യോ ,,,കാമാച്ചീ ,,,മന്നിച്ചിടു,,,,,” എന്നലറി കരഞ്ഞുകൊണ്ട് അയാൾ എങ്ങനെയൊക്കെയെ ഉരുണ്ടു പിരണ്ട് ചായിപ്പിൽ നിന്നും ഓടി വീടിനു വെളിലേക്ക് കടന്നു.
ക്രോധം തീരാതെ കാമാച്ചി അമ്രപാലിക്ക് നേരെ തിരിഞ്ഞു.
“എടീ എന്ധ്യാനിച്ചി,,,,,,” എന്നലറി അവൾക്കു നേരെ പാഞ്ഞടുത്തു കൊണ്ട് ആ വടി കൊണ്ട് അവളുടെ ദേഹത്ത് തലങ്ങും വിലങ്ങും അടിച്ചു
“ചിത്തിയമ്മേ ,,എന്നെയൊന്നും ചെയ്യല്ലേ ,,,ഒരു തപ്പും ഞാൻ ചെയ്തില്ല ” എന്ന് ഉറക്കെ കരഞ്ഞു നിലവിളിച്ചു പറഞ്ഞുകൊണ്ടവൾ അവരുടെ കാലിൽ വീണു
“ഒരുമ്പെട്ടവളേ,, നിന്റെ കഴപ്പ് തീർക്കാൻ നിനക്കന്റെ കണവനെ വേണമല്ലെടീ പരകൂത്തിച്ചി ,,,വെച്ചേക്കില്ലെടി പുലയാടിച്ചി നിന്നെ ” അലർച്ചയോടെ കാമാച്ചി പറഞ്ഞു ആ വടി കൊണ്ട് അമ്രപാലിയുടെ വലത്തേ ചെവിയുടെ മേലെ ശക്തിയിൽ അടിച്ചു.
ആ അടിയിൽ നിലത്തിരുന്നു കരയുകയായിരുന്ന അമ്രപാലി ബോധം കെട്ട് പായിലേക്ക് വീണു.
ബോധം പോയി കിടക്കുന്ന അമ്രപാലിയുടെ പുറത്തും കൈയിലും കാലിലും ഒക്കെ വീണ്ടും ദേഷ്യം തീരുന്തോറും അടിച്ചിട്ട് കാമാച്ചി ആ വടി വലിച്ചെറിഞ്ഞു അടുക്കളയിലേക്ക് പോയി മണ്ണെണ്ണ പാത്രം എടുത്തു കൊണ്ട് വന്നു .
അമ്രപാലിയെ കത്തിക്കാനായി ബോധം പോയി അവളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു
അതേ സമയം തന്നെ മൂത്തമകളും രണ്ടാമത്തെ മകനും വന്ന് വരെ പിടിച്ചു വലിച്ചു മുറിയിലേക്ക് കൊണ്ട് പോയി.
ദേഹമാസകലം അടി കൊണ്ട വേദനയോടെ അമ്രപാലി നിരങ്ങി “വെള്ളം,,വെള്ളം ” എന്ന് അബോധത്തിൽ പറഞ്ഞുകൊണ്ടേ ഇരുന്നു
അതെ സമയം നല്ല തങ്കൻ കാമാച്ചിയുടെ കണ്ണിൽ പെട്ടാൽ മരണം എന്ന് പേടിച്ചു ആ രാത്രിയിൽ നൂറു മൈൽ വേഗത്തിൽ ഓടിരക്ഷപെട്ടിരുന്നു.
@@@@@@
അടുത്ത ദിവസം രാവിലെ
കാമാച്ചി , അമ്രപാലിയെ ഒഴിവാക്കാനായുള്ള മാർഗ്ഗം തിരക്കി അവരുടെ ഒരു ബന്ധു സ്ത്രീയെ കാണാൻ പോയി. ഉച്ചയോടെ അവരുടെ ഉപദേശവും സ്വീകരിച്ചു കാമാച്ചി തിരികെ വന്നു.
ദേഹമാകെ തിണർത്തു നീര് വെച്ചു വേദനയുണ്ടായിട്ടു പോലും അമ്രപാലി ഭയത്തോടെ തൊഴുത്ത് വൃത്തിയാക്കി പശുവിനു പുല്ലരിഞ്ഞു കൊടുത്തു ചാണകം വാരി കുഴിയിൽ ഇടുകയായിരുന്നു.
വരും വഴി അവർ തൊഴുത്തിന് മുന്നിൽ വന്നു നിന്നു.
“എടീ ….പരകൂത്തിച്ചി” അവർ ഉറക്കെയലറി
പേടിയോടെ അമ്രപാലി കയറ്റി കുത്തിയ പാവാട താഴ്ത്തി വിറച്ചു കൊണ്ട് പുറത്തേക്ക് വന്നു.