തിരുഗണിക-4 [Harshan] 4071

ഒരിക്കൽ

ഒരു ആയില്യം നാളിൽ  പാതിരാത്രി

ചായിപ്പിൽ പുതച്ചു മൂടികിടന്നുറങ്ങുകയായിരുന്ന അമ്രപാലി പെട്ടെന്ന് കണ്ണ് തുറന്നു.

അർദ്ധസുഷുപ്തിയിലായിരുന്ന അമ്രപാലി അല്പം നേരം പായയിൽ ഇരുന്നു.

കാതിൽ എവിടെ നിന്നൊക്കെയോ അലയടിക്കുന്ന ശീൽക്കാരശബ്ദങ്ങൾ.

അവൾ ആരോ നിയന്ത്രിക്കുന്ന ഒരു പാവയെ പോലെ എഴുന്നേറ്റു.

ശിരസ് കുനിച്ചു പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

ശബ്ദമുണ്ടാക്കാതെ പിൻവാതിൽ തുറന്നുകൊണ്ട് വീടിനു പുറത്തേക്കു നടന്നു.

എങ്ങും ഗന്ധരാജൻ പൂത്ത സൗരഭ്യമായിരുന്നു.

അവൾ എങ്ങോട്ടെന്നറിയാതെ നടന്നു.

പടികഴിഞ്ഞവൾ മൈദാനത്തേക്ക് നടന്നു നീങ്ങി

ഒടുവിൽ മൈതാനത്തെ കിഴക്കേകോണിൽ നിലകൊള്ളുന്ന നാഗപുറ്റുകളുടെ മുന്നിലായി അവൾ വന്നു നിന്നു.

 

അവൾ നോക്കുമ്പോൾ പുറ്റിൽ നിന്നും നാഗങ്ങൾ പുറത്തേക്ക് വരുന്നു.

എണ്ണമില്ലാത്തയത്രയും നാഗങ്ങൾ അവൾക്കു ചുറ്റും നിരന്നു.

ഈരണ്ടു വീതം ഇണകളായി അവർ കൂടിചേർന്നു നിൽക്കുകയും നാഗങ്ങൾ  നാഗങ്ങൾ പത്തിവിടർത്തി ഉയർന്നു നിന്നു പരസ്പരം തങ്ങളുടെ ദേഹം ചേർത്തമർത്തി ആശ്ലേഷിക്കുന്നതും അവൾ കാണുകയുണ്ടായി.

ആ നാഗങ്ങൾ പരസ്പരം ഇണചേരുകയായിരുന്നു.

നാഗങ്ങളുടെ ശീല്ക്കാരശബ്ദം അവളുടെ കാതിൽ മുഴങ്ങികൊണ്ടേയിരുന്നു.

പാതിബോധത്തിൽ അവളെല്ലാം കണ്ടു നിന്നു

പക്ഷെ നാഗങ്ങൾ എന്താണ് ചെയുന്നത് എന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.

ചുറ്റുമുള്ള മരങ്ങൾ ഒരു കാറ്റിൽ ആടിയുലഞ്ഞു

ഒരു നടുക്കത്തോടെ അമ്രപാലി അർദ്ധസുഷുപ്തിയിൽ നിന്നും ഉണർന്നു.

 

തന്റെ മുന്നിൽ നാഗങ്ങൾ കെട്ടിപുണർന്നു നിൽക്കുന്ന കാഴ്‌ച കണ്ടവൾ ഭയന്ന് പോയി.

അവൾ അതിവേഗം അവിടെ നിന്നും ഓടി വീട്ടിലേക്ക് പാഞ്ഞു

ഇടയ്ക്കിടെ അവൾ പിന്തിരിഞ്ഞു നോക്കുകയുണ്ടായി

തനിക്ക് പിന്നിലായി നാഗങ്ങൾ വരുന്നുണ്ടോ എന്നറിയുവാനായി

അവളോടിയോടി അണച്ച് കൊണ്ട് വീടിന്റെ പടിക്കൽ വന്നു നിന്നു

പിന്നെയും പിന്നിലേക്ക് നോക്കി

നാഗങ്ങൾ എങ്ങുമില്ല

ആ ഒരു ആശ്വാസത്തോടെ അമ്രപാലി തളർച്ചയോടെ വീടിന്റെ വലത്തെ വശത്തൂടെ പിന്നാമ്പുറത്തേക്ക് നടന്നു . അവളത്ര മാത്രം ഓടിത്തളർന്നിരുന്നു.

അങ്ങനെ നടന്നു പോകുമ്പോളാണ് കരയുന്ന പോലെ നേർത്ത ഒരു ശബ്ദം കേട്ടത്

അവൾ നോക്കിയപ്പോൾ കാമാച്ചി ചിത്തിയമ്മയുടെ മുറിയിൽ നിന്നുമായിരുന്നു ആ ശബ്ദം

അവൾ അവരുടെ മുറിയിലെ ജാലകത്തിൽ കാതു ചേർത്തു

ശരിയാണ് അവരുടെ കരച്ചിൽ ശബ്ദം തന്നെയാണ്

ജാലകം  അകത്തു നിന്നും  കൊളുത്ത് ഇടാതെ വെറുതെ ചാരിയിരിക്കുകയായിരുന്നു.

എന്തെന്നറിയാൻ അമ്രപാലി ജാലകപാളി അല്പം നീക്കി

ഉള്ളിലേക്ക് നോക്കി

ഒരു നടുക്കത്തോടെ അവൾ ഉള്ളിൽ കണ്ട കാഴ്ച കണ്ടു മുഖം മാറ്റി ജാലകപ്പാളി ചാരി.

ജീവിതത്തിൽ ആദ്യമായി കാണുന്ന കാഴ്ച

അതെന്തെന്നു അവൾക്കൊട്ടും മനസ്സിലായില്ല

വീണ്ടുമവൾ ജാലകത്തിൽ കാതോർത്തു

Updated: June 19, 2022 — 12:55 am