തിരുഗണിക-4 [Harshan] 4071

ആ അലർച്ച കേട്ടയുടനെ

അടിവയറു പൊട്ടുന്ന വേദന അവൾക്കനുഭവപ്പെട്ടു.

“അമ്മേ ,,,,,,,,,,,,,,,,,,,,” എന്നലറി വിളിച്ചു കൊണ്ട് അമ്രപാലി വീടിനു മുറ്റത്തെ പടിയിൽ വയറു പൊത്തിപിടിച്ചിരുന്നു.

ആ ഇരിപ്പിൽ അവളുടെ  പാവാടയിൽ നിന്നും രക്തം കിനിഞ്ഞിറങ്ങി.

താഴ്ഭാഗത്ത് നനവൂറുന്നതറിഞ്ഞ അവൾ പേടിയോടെ വലത്തേ കൈ കൊണ്ട് പാവാടയുടെ അടിയിൽ തൊട്ടു നോക്കി , അവൾ കൈ എടുത്തു നോക്കിയപ്പോൾ കൈയിലാകെ രക്തം

അവൾ പേടിച്ചു ബോധമറ്റു വീണു.

ശ്രാവണപഞ്ചമി നാളിൽ നാഗപഞ്ചമി ദിനം ആയില്യം നക്ഷത്രത്തിൽ പിറന്ന അമ്രപാലിയ്ക്ക്   പതിന്നാലാം പിറന്നാൾ ദിനത്തിൽ  നാഗമണ്ഡലപൂജയിൽ നാഗഭോഗം നടക്കുന്ന മുഹൂർത്തത്തിൽ ആദ്യആർത്തവം സംഭവിക്കുകയുണ്ടായി.

@@@@@

അടുത്ത ദിവസം

അമ്രപാലിയാകെ ഭയത്തിലായിരുന്നു.

അതുപോലെ ആദ്യമായി ആർത്തവമായതിനാൽ അവൾക്ക് നല്ലപോലെ വയറുനോവും ഉണ്ടായിരുന്നു.

അവൾ തനിക്ക് സുഖമില്ലാത്ത കാര്യവും കാമാച്ചിയോട് പറഞ്ഞു.

അവരതൊന്നും വിലവെക്കാതെ അവളെ എഴുന്നേൽപ്പിച്ചു.

“കൂത്തിച്ചിമോളെ ,,വെറുതെ കിടന്നു തിന്നാമെന്നു കരുതിയോ ?”

“വയ്യാഞ്ഞിട്ടാ,,ചിത്തിയമ്മേ എനിക്കൊട്ടും വയ്യ ” അവൾ വയറിൽ കൈ താങ്ങി പറഞ്ഞു.

അന്നേരം അവളുടെ വലതു കരണത്ത് കാമാച്ചിയുടെ കൈ പതിഞ്ഞു.

“അമ്മെ ,,,” എന്ന് വിളിച്ചവൾ ഭിത്തിയിൽ ചാരിനിന്നു

അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി.

“പട്ടിപുലയാടിച്ചി മോളെ,,, നിന്റെ തന്തയോ തള്ളയോ ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ടോടീ,,നീ ചത്താലും എനിക്കെന്റെ കാലിന്റെയെടെലെ രോമം പോലെയാടി,,,കുത്തിച്ചിമോളെ,,പോ ,,പോയി പണി എടുക്കെടി ”

കാമാച്ചി അവളുടെ കഴുത്തിൽ പിടിച്ചു പുറത്തേക്ക് തള്ളി

അമ്രപാലി മണ്ണിൽ മലർന്നടിച്ചു വീണു

പൊട്ടിക്കരഞ്ഞുകൊണ്ട് എഴുന്നേറ്റു

അവളുടെ മുഖത്തെക്കു ഒരു മുഷിഞ്ഞ തുണി കാമാച്ചി വലിച്ചെറിഞ്ഞു

“കൂത്തിച്ചിമോളെ നിന്റെ കാലിന്റെയെടെന്ന് ചോരയൊലിക്കുന്നുണ്ടെ ഇത് നിന്റെ കാലിന്റെ എടേത്തിരുകി  പണിഎടുക്കെടി,,,”

അമ്രപാലി ആ തുണിയുമെടുത്ത്  വയറും താങ്ങി കരഞ്ഞു കൊണ്ട് തൊഴുത്തിലേക്ക് നടന്നു.

നോവുകളെല്ലാം സഹിച്ചു കൊണ്ട് അവിടത്തെ വേലകളെല്ലാം ചെയ്തു തീർത്തു.

ഒരു സഹജീവിയോട് കാണിക്കേണ്ടുന്ന അല്പമെങ്കിലും കാരുണ്യം പോലും അവരും മക്കളും അമ്രപാലിയോട് കാണിച്ചിരുന്നില്ല

@@@@@

Updated: June 19, 2022 — 12:55 am