അമ്രപാലി അവിടെ നിന്നും പോകാതെ നോക്കി നിന്നു. അവൾ നോക്കുമ്പോൾ നിറഞ്ഞ പുറ്റുകളില് നിന്നും നാഗങ്ങൾ ഉയർന്നു ഇഴഞ്ഞു കൊണ്ട് പാൽ നിറച്ചു വച്ച കുഴിക്കു സമീപം വന്നു . ആകെ എട്ടു നാഗങ്ങൾ. ആ എട്ടു നാഗങ്ങളും ഫണം ഉയർത്തി അവളെ നോക്കി നിന്നു.അത് കണ്ടു ഭയന്നവൾ വേഗം പന്തലിലേക്ക് ഓടിപ്പോയി.
അപ്പോളേക്കും അവിടെ പ്രസാദവിതരണം ആരംഭിച്ചിരുന്നു.
വിഭവസമൃദ്ധമായ സദ്യ.
അപ്പോളേക്കും മഞ്ജരിയും അവിടെ എത്തി ചേർന്നിരുന്നു.
അവര് ഒരുമിച്ചു ആ രുചികരമായ സദ്യകഴിക്കുകയും വയറു നിറയെ പായസം കുടിക്കുകയും ചെയ്തു.
സന്ധ്യ ആയപ്പോൾ പ്രധാന പൂജകൾ ആരംഭിച്ചു.
സകല വാദ്യങ്ങളോടെ വീണ്ടും എല്ലാവരും നാഗപുറ്റുകൾക്ക് സമീപം ചെന്ന് പുഷ്പങ്ങൾ അർപ്പിച്ചു മന്ത്രോച്ചാരണങ്ങളോടെ അതിൽ ചെമ്പട്ടു വസ്ത്രം നീളത്തിൽ തറ്റുടുത്തു നാഗപാത്രി എന്ന പദവി അലങ്കരിക്കുന്ന ബ്രാഹ്മണ൯ കർപ്പൂര ദീപാരാധന ചെയ്തു
വീണ്ടും മേളങ്ങളുടെ അകമ്പടിയോടെ അവർ തിരികെ വന്നു നാഗമണ്ഡലത്തിനു ചുറ്റുമായി ഇരുന്നു.
പട്ടുവസ്ത്രം തറ്റുടുത്തു പട്ടുകൊണ്ടുള്ള മേൽവസ്ത്രവും തലയിൽ പട്ടു തലപ്പാവും ധരിച്ചു കൈയിൽ വലിയ ഡമരുവുമായി മറ്റൊരു ബ്രാഹ്മണ൯ അവിടെക്കു വന്നു.നാഗകന്യക എന്ന പദവിയിൽ ചടങ്ങിൽ അയാൾ അറിയപ്പെടുന്നു.
അടുത്ത പ്രധാന ചടങ്ങാണു നാഗഭോഗം.
നാഗദേവനും നാഗദേവതയും സകലവാദ്യങ്ങളുടെ അകമ്പടിയിൽ ദിവ്യമായ ലയനം നടക്കുന്നു എന്ന് വിശ്വസിക്കുന്ന ചടങ്ങ്.
നാഗപാത്രി മന്ത്രങ്ങൾ ജപിച്ചു കൊണ്ട് നിന്നു
അന്നേരം നാഗപാത്രിയുടെ കൈയിൽ കവുങ്ങി൯ പൂക്കുല വച്ച് കൊടുത്ത്.
അതിനെ വാസനിച്ചു കൊണ്ട് നാഗപാത്രി തുള്ളാൻ തുടങ്ങി
നാഗദേവൻ ദേഹത്തേക്ക് ആവേശിക്കുന്നു എന്നതാണ് വിശ്വാസം.
മുഖത്താകെ പൂക്കുലയുടെ അരി നിറഞ്ഞിരുന്നു.
നാഗകന്യക എന്ന് വിളിക്കുന്ന ബ്രാഹ്മണനു൦ കവുങ്ങിൻ കുല പിടിച്ചു തുള്ളി തുടങ്ങി.
അവർ നാഗദേവനും നാഗദേവതയും ആയി മാറി
താളം മുഴങ്ങിയപ്പോൾ അവർ നാഗമണ്ഡലത്തിന് ചുറ്റും തുള്ളി ഓടി പ്രാദക്ഷിണം ചെയ്തു കൊണ്ടിരുന്നു
നൃത്തചുവടുകളുടെ വേഗം വർദ്ധിച്ചു
നാഗമണ്ഡലത്തിന് ചുറ്റും കൂമ്പാരമായി നിരത്തിയ കവുങ്ങിൻ പൂക്കുല എടുത്തും അതിൽ കിടന്നു തുള്ളിയും കിടന്നുരുണ്ടും നാഗപാത്രിയും നാഗദേവതയും നാഗഭോഗം ചെയ്തുകൊണ്ടിരുന്നു.
അമ്രപാലിക്ക് അതെല്ലാം ആദ്യമായ അനുഭവമായിരുന്നു.
അതെല്ലാം കണ്ടപ്പോൾ അവൾക്കാകെ തളർച്ചയും വിറയലും അനുഭവപ്പെടുന്നത് പോലെ
എങ്കിലും അവൾ ഒന്നര മണിക്കൂറോളം ക്ഷീണവും തളർച്ചയും സഹിച്ചു കൊണ്ട് അത് കണ്ടിരുന്നു.
ഉള്ളിൽ വല്ലാത്ത ഭയവും ആന്തലും പരവേശവും ദാഹവും പുകച്ചിലും ഒക്കെയായി ആകെ അസഹനീയമായ അവസ്ഥ. അവൾ ഒട്ടും വയ്യാതെ എഴുന്നേറ്റു
കിടക്കാൻ പോകുന്നു എന്ന് മഞ്ജരിയോട് പറഞ്ഞു കൊണ്ട് അവിടെ നിന്നും ക്ഷീണത്തോടെ നടന്നു
ആൾകൂട്ടത്തിനിടയിലൂടെ അവൾ പന്തലിനു പുറത്തെത്തി
അപ്പോളേക്കും താളവേഗം വർധിച്ചു
അതോടെ ഉള്ളിൽ നിറഞ്ഞ ഭയത്തോടെ അവൾ മൈദാനത്തിനു പുറത്തേക്ക് വന്നു
താളം കൂടുന്നതിന് അനുസരിച്ചു അവൾക്ക് ദേഹമാകെ നോവുന്ന പോലെ
വയറിൽ അവൾ അമർത്തിപിടിച്ചു
സഹിക്കാനാകാത്ത വിധം വയറു നോവുന്നു .
അവൾ കൈ കൊണ്ട് മുറുകെ പിടിച്ചു നടന്നു
നടന്നു നടന്നു വീട്ടിലെത്തി
അവിടെ വരെ നല്ല ശബ്ദത്തിൽ കൊട്ട് കേൾക്കാമായിരുന്നു
നാഗഭോഗം അവസാനിക്കുന്ന സമയം.
നൃത്തമാടുന്നവർ തുള്ളി തുള്ളി അലറി