അദ്ധ്യായം 32
ദുരിതപർവ്വം
ആരംഭത്തിൽ കാമാച്ചി അമ്രപാലിയോട് കാണിച്ചിരുന്ന സ്നേഹവും വാൽസല്യവും ഇല്ലാതെയായിരുന്നു.
അവർക്ക് വലുത് അവരുടെ മക്കൾ തന്നെയായിരുന്നു.
ആ കുട്ടികളാകട്ടെ അമ്രപാലിയേ നല്ലപോലെ ദ്രോഹിക്കുമായിരുന്നു.
അവളാരെയും ഒന്നും ചെയ്യാത്ത ഒരു ശാന്തപ്രകൃതിയും.
അമ്രപാലി എന്നും പകൽ പാവയെയും പിടിച്ചു പടിക്കൽ പോയി വഴിക്കണ്ണുമായി കാത്തിരിക്കും ‘രൂപമ്മ വരുന്നതും നോക്കി. അയൽക്കാരോട് ചോദിക്കുമ്പോൾ അവർ നാളെ വരും എന്ന് പറഞ്ഞവളേ ആശ്വസിപ്പിക്കും. അവൾ ആ പ്രതീക്ഷയോടെ അടുത്ത ദിവസവും അങ്ങനെ തന്നെയിരിക്കും.
ഇതിനിടയിൽ ചില അയൽക്കാരികൾ ആ കുഞ്ഞിനോട് അവർക്ക് നേരംപോക്കിന് നിന്റെ അമ്മയെവിടെ , ഇനി അവൾ നിന്നെ കാണാൻ വരില്ല , അവള് നിന്നെ ഇട്ടേച്ചു പോയി എന്നൊക്കെ പറഞ്ഞുകൊണ്ടാ കുഞ്ഞു മനസ്സിനെ നോവിപ്പിക്കുമായിരുന്നു അതു കേൾക്കുമ്പോൾ അവൾ കരഞ്ഞു കൊണ്ട് പടിയിൽ വന്നിരിക്കും.
ഒന്ന് രണ്ടു വർഷങ്ങൾ കടന്നു പോയി
കാമാച്ചി ഇപ്പോൾ അമ്രപാലിയുടെ കാര്യത്തിൽ ഒരു ശ്രദ്ധയും പുലർത്തുന്നുണ്ടായിരുന്നില്ല.
കാമാച്ചി മൂന്നു പശുക്കളെ കൂടെ വാങ്ങി.പശുക്കൾ കൂടെ വന്നതോടെ അവർ തിരക്കിലായി.
അഞ്ചു വയസ്സുള്ള അമ്രപാലിയെ കാമാച്ചി പശുക്കളെ നോക്കുന്ന പണിയും മറ്റും ഏൽപ്പിച്ചു.
ചെറിയ തെറ്റിനു പോലും ക്രൂരമായി അവർ അവളെ ശിക്ഷിച്ചിരുന്നു.
ഇനി അവൾക്ക് അവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു.
അയൽക്കാർ ആരെങ്കിലും ഇത് ശരിയല്ലെന്ന് കാമാച്ചി പച്ചത്തെറി വിളിച്ചു വഴക്കുണ്ടാക്കുകയും പതിവായിരുന്നു,
ആരും കാമാച്ചിയുമായി വഴക്കിനുപോകില്ല, ആരെങ്കിലും വഴക്കിനു പോയാൽ പച്ച തെറി വിളിച്ചു ഉടുത്ത മുണ്ടു പൊക്കി കറുകറുത്ത അവയവം കാണിക്കുകയും ഒരു പടി കൂടെ കടന്നു കാമാച്ചി പുലർച്ച മക്കളെ എഴുന്നേല്പിച്ചു വഴക്കുണ്ടാക്കിയ ആളുകളുടെ വീട്ടുമുറ്റത്തു ചെന്ന് കുട്ടികളെ കൊണ്ട് വീടിനു മുൻപിൽ വിസ്സർജ്ജിപ്പിക്കുകയും പതിവായിരുന്നു. വൃത്തികെട്ട കൂട്ടങ്ങൾ ആയതിനാൽ ആരും അവരുമായി അടുക്കാനും ഉടക്കാനും പോകുമായിരുന്നില്ല.
കാമാച്ചി സ്വന്തം മക്കളെ എഴുത്ത് പള്ളികൂടത്തിൽ പറഞ്ഞു വിട്ടു. പക്ഷെ അമ്രപാലിയെ മാത്രം പഠിക്കാൻ വിട്ടില്ല, അവളെ ആ കുഞ്ഞു പ്രായത്തിൽ തന്നെ വീട് വൃത്തിയാക്കാനും പാത്രം കഴുകാനും പശുവിനു പുല്ലു കൊണ്ടുവരാനും വീടുകളിൽ പാൽകൊണ്ടുകൊടുക്കാനും ഉപയോഗിച്ചു കൊണ്ടിരുന്നു.
ഓരോ ദിനം ചെല്ലുന്തോറും അമ്രപാലിയുടെ ജീവിതം നരകതുല്യമായികൊണ്ടേയിരുന്നു. പക്ഷെ ചെറുപ്പം മുതലേ അതനുഭവിക്കുന്നത് കൊണ്ട് അഞ്ചുവയസ്സായ ആ കുഞ്ഞിന് സുഖമെന്തെന്നോ ദുഃഖമെന്തെന്നോ വേർതിരിച്ചറിയാനും അവൾക്ക് കഴിയാതെ പോയിരുന്നു.അവളെ കാമാച്ചി തൊഴുത്ത് വൃത്തിയാക്കുന്ന ജോലിയും ഏൽപ്പിച്ചു. പശുവിന്റെ ചാണകത്തിലും മൂത്രത്തിലും ആ പിഞ്ചു പാദങ്ങൾ ചവിട്ടി അണുബാധയുമുണ്ടായി.