തിരുഗണിക-4 [Harshan] 4071

അന്നേരം കാമാച്ചി അവളെ നിലത്തു നിർത്തി

അമ്രപാലി അവിടെ നിന്നും രൂപമ്മെ എന്ന് വിളിച്ചു  തേങ്ങി കൊണ്ട് നടന്നു തന്റെ പാവകുട്ടിയെയും കൈയിലെടുത്തു വേലിപ്പടിയിൽ പോയിനിന്നു.

ആ കാഴ്‌ച അവിടെ ചുറ്റും നിന്നവരുടെ മനസ്സിനെ ഒരുപാട് വിഷമിപ്പിച്ചിരുന്നു.

അവളുടെ ‘അമ്മ ഇനി ഒരിക്കലൂം അവളെ കാണാൻ വരില്ലെന്ന് അറിയാതെ അമ്രപാലി എല്ലാരേയും നോക്കി കുഞ്ഞരിപല്ലു കാണിച്ചു  പറഞ്ഞു

“രൂപമ്മ നാളെ വരും ,,പാവ കൊണ്ട് വരും ”

അവൾ ആ പാവയെ മാറോടു പിടിച്ചു വഴിയിലേക്ക് നോക്കി അവിടെത്തന്നെയിരുന്നു.

നാളെ വരുമെന്ന് പറഞ്ഞ അമ്മയെയും കാത്ത്.

അന്ന് ആ കുഞ്ഞിന് രൂപയെ കാണാതെ ഉറങ്ങാൻ പോലുമായില്ല.

അപ്പോളും കാമാച്ചിയും മക്കളും സുഖമായി കിടന്നുറങ്ങുകയായിരുന്നു.

തൻറെ പാവയെയും എടുത്ത് അവൾ ഉമ്മറത്തേക്ക് വന്നു.

കാമാച്ചിയുടെ കണവൻ നല്ലതങ്കൻ വയറു നിറയെ കള്ളുകുടിച്ചു ഉമ്മറത്ത് കിടക്കുകയായിരുന്നു.

അമ്രപാലി തുറന്നു കിടക്കുന്ന ജനലിനരികിൽ വന്നു പുറത്തേ വഴിയിലേക്ക്  നോക്കി നിന്നു.

കാറിൽ തന്നെ കാണാനായി വരുന്ന രൂപമ്മയെ കാത്ത്

@@@@@@

 

 

Updated: June 19, 2022 — 12:55 am