തിരുഗണിക-4 [Harshan] 4150

മാസങ്ങൾ കടന്നു പോയി.

ഒരു നാൾ മൃണാളിനി പുലർച്ചെ എഴുന്നേറ്റു തൊഴുത്തിലേക്ക് കയറുമ്പോൾ കാണുന്ന കാഴ്‌ച തങ്ങളുടെ ജീവിതോപാധിയായ കറവപശു നുരയും പതയും ഒഴുക്കി ചത്തു കിടക്കുന്നതായിരുന്നു. പശുവിനെ രാത്രി പാമ്പു കടിച്ചതാണ്.അതിനരികിൽ നിന്ന് കിടാവ്,  തള്ള പശുവിന്റെ ദേഹത്ത് നക്കിതുടച്ചു കരയുകയായിരുന്നു. ഹൃദയവേദനയോടെ മൃണാളിനി മാറത്തലച്ചു നിലവിളിച്ചു. അമ്മയുടെ കരച്ചിൽ കേട്ട് ശതരൂപയോടി വന്നു, അക്കണ്ട കാഴ്ച അവളെയും നൊമ്പരപ്പെടുത്തി, അമ്മയെ ചേർത്ത് പിടിച്ചു കൊണ്ടവളും കരഞ്ഞു.പാൽ വിൽപ്പന മാത്രമായിരുന്നു ഒരു സ്ഥിരവരുമാനം ,പശു ചത്തതിനാൽ അത് നിലച്ചു,

ഇടയ്ക്കു മാത്രം ആളുകൾ പശുക്കളെ ചവിട്ടിക്കാൻ കൊണ്ട് വരുന്നതിനാൽ മൃണാളിനിക്ക് വീണ്ടും വീട് വിലയ്ക്ക് പോകേണ്ടുന്നതായി വന്നു.

അമ്രപാലിയുടെ ഒന്നാം പിറന്നാളിനു തലേന്ന്;

 തനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബത്തെ നയിക്കുവാൻ പാട് പെട്ടിരുന്ന മൃണാളിനി ആകെ മനോവ്യഥയിലായിരുന്നു, കുഞ്ഞിന്റെ ദേഹത്ത് ഒരു തരി പൊന്നില്ല, ദല്ലാൾ കൊടുത്ത അരഞ്ഞാണവും കുഞ്ഞിനു സുഖമില്ലാതെ വന്നപ്പോൾ വിൽക്കേണ്ടി വന്നിരുന്നു.പാൽ വിറ്റ് കുഞ്ഞിന് പൊന്ന് വാങ്ങിച്ചിരുന്നുവെങ്കിലും പശു ചത്ത് പോയപ്പോൾ ഓരോരോ ആവശ്യങ്ങൾക്കായി കുഞ്ഞിന്റെ പൊന്നെല്ലാം വിൽക്കേണ്ടി വന്നിരുന്നു.കുഞ്ഞിന് പിറന്നാൾ ദിനം പൊന്നു വാങ്ങി നൽകണമെന്ന് അവർ അതിയായി ആഗ്രഹിച്ചിരുന്നുവെങ്കിലും അതിനു സാധിക്കാത്തതിനാൽ അവർ അങ്ങേയറ്റം വിഷമത്തിലായിരുന്നു.

അന്ന്  സായാഹ്നം

മൃണാളിനിയുടെ വീട്ടിൽ അവരുടെ പരിചയത്തിലുള്ള ഒരു ഇടനിലക്കാരൻ വരികയുണ്ടായി. തുളുവച്ചിപട്ടണത്തിനു കിഴക്കുള്ള ചിന്നമലൈ ഗ്രാമഅതിർത്തിയിൽ ഒരു സൗകര്യമുണ്ട്,  മൃണാളിനിയോട് ചെല്ലാമോ എന്ന് തിരക്കി.

കൈ നിറയെ കാശ് വാങ്ങിതരാം എന്ന്  ഇടനിലക്കാരൻ മൃണാളിനിയെ അറിയിച്ചു.

തന്റെ പേരകിടാവിന്റെ പിറന്നാൾ ആഘോഷിക്കാനുള്ള പണം കിട്ടുമെന്ന ആഗ്രഹത്തോടെ അവർ അയാളോടൊപ്പം വരാമെന്നു ഉറപ്പ് കൊടുത്തു.അതിന് പ്രകാരം വസ്ത്രം മാറുവാൻ അവർ വീട്ടിലേക്ക് കയറി.ഇടനിലക്കാരൻ ഒരു ബീഡിയും വലിച്ചു പുറത്തു കാത്തുനിന്നു.

വീടിന്റെയുള്ളിൽ

“ഈ നാശത്തിനു പൊന്ന് വാങ്ങാനോ ‘അമ്മ ഈ വൈകീട്ട് പോണത് , അതിനായി അമ്മ പോകണ്ടാ “ശതരൂപ അവരെ വിലക്കി

“മോളെ,,,എന്റെ കുഞ്ഞിന് നാളെ പിറന്നാളല്ലേ, അമ്മയുടെ വെല്യ ആഗ്രഹമാ, ഇന്ന് പോയാ കൈ നിറയെ കാശു കിട്ടും,, അവിടെ രണ്ടു പേരുണ്ട്, അവരെ സന്തോഷിപ്പിച്ച്  പുലർച്ചെ തന്നെ ‘അമ്മ വരാം” അവരവളെ പറഞ്ഞു സമ്മതിപ്പിച്ചു.

പോകും മുൻപ് അമ്രപാലിയെ എടുത്തു മുത്തം കൊടുത്തത്തിന് ശേഷം അല്പം നേരം കൊഞ്ചിപ്പിച്ചു.

“അമ്മമ്മേടെ,,,കുഞ്ഞിനമ്മമ്മ പൊന്നു വാങ്ങിതരാട്ടോ” എന്ന് പറഞ്ഞു മുത്തം കൊടുത്ത് അവിടെ നിന്നും ഇറങ്ങി ഇടനിലക്കാരൻ കൊണ്ട് വന്ന കാളവണ്ടിയിൽ കയറി പുറപ്പെട്ടു.

കാടിനോടുള്ള ചേർന്നുള്ള ചിന്നമലൈ ഗ്രാമാതിർത്തിയിലുള്ള ഒരു ഒഴിഞ്ഞുകിടന്ന പാണ്ടികശാലയുടെയുള്ളിലേക്കാണ് മൃണാളിനിയെ  ഇടനിലക്കാരൻ കൊണ്ടുപോയത്. അവിടെ പുറത്തു നിന്നിരുന്ന മാന്യനായ ആൾക്ക് മൃണാളിനിയെ പരിചയപ്പെടുത്തി ചങ്ങാത്തത്തിലാക്കി ഇടനിലക്കാരൻ രാത്രിയോടെ തിരികെ വരാമെന്നു പറഞ്ഞിട്ടവിടെ നിന്നും പോകുകയും ചെയ്തു.

പാണ്ടികശാലയുടെ ഉള്ളിൽ കയറിയപ്പോളാണ് അവിടെ സംഭവം  പന്തിയല്ലെന്നു മൃണാളിനിക്ക് ബോധ്യം വന്നത്രണ്ടു പേർ  എന്ന് പറഞ്ഞു കൊണ്ടുപോയിട്ട് അവിടെ ഏഴു പേരോളമുണ്ടായിരുന്നു.

ഏഴുപേരും  അമിതമായ മദ്യലഹരിയിലുമായിരുന്നു ഒപ്പം അവിടെയിരുന്നു കഞ്ചാവ് ശക്തിയിൽ ഉള്ളിലേക്ക് ആഞ്ഞു വലിക്കുകയും ചെയ്യുന്നു.

Updated: June 19, 2022 — 12:55 am