തിരുഗണിക-4 [Harshan] 4150

അദ്ധ്യായം 30

പുതുവാഴ്വ്

മൂന്നു ദിവസങ്ങൾക്ക് അപ്പുറം

ഒരു വൈകുന്നേരം

ശതരൂപ  ഉണങ്ങാനിട്ടിരുന്ന ചാണകവരളികൾ എടുത്തു തിണ്ണയിൽ നിരത്തി വെക്കുകയായിരുന്നു.

അന്നേരം കൈയിലൊരു പാവയെയും പിടിച്ചു മുറിയിൽ നിന്നും അമ്രപാലി പുറത്തേക്ക് വന്നു.

അവൾ തിണ്ണയിൽ നിന്നു

കുറച്ചു ദിവസങ്ങളായി അമ്രപാലിക്ക് എപ്പോളും നല്ല വിശപ്പാണ്.

വിശക്കുമ്പോൾ അവൾ ശതരൂപയുടെ പിന്നാലെ നടന്നു “രൂപമ്മെ,,,പാലിച്ച് പയ്ക്കണൂ ” എന്ന് പറയും.

കുറെ നേരം പറയുമ്പോൾ ശതരുപ ഉള്ള കഞ്ഞി വല്ലതും പാത്രത്തിലാക്കി പ്രാകികൊണ്ട് അവളുടെ മുന്നിൽ വെച്ച് കൊടുക്കും.

അമ്രപാലി മുറിയിൽ ഒരു മൂലക്കിരുന്നു പാവയെയും മടിയിൽ വെച്ച്  പാത്രത്തിൽ കൈ ഇട്ട് അതിൽ നിന്നും തനിക്കാവുന്ന പോലെ കഞ്ഞി വാരി കഴിക്കും, കഴിക്കുന്നതിൽ കുറെ അവിടെയൊക്കെ തൂകും, എങ്കിലും ആ കുഞ്ഞ് അത് കഴിഞ്ഞ് വറ്റുകൾ വാരിപാത്രത്തിലാക്കി അടുക്കളയിൽ കൊണ്ട് വെക്കും.

വരളി എടുത്തു വെക്കുന്ന ശതരൂപയെ കണ്ടു അമ്രപാലി പറഞ്ഞു.

“രൂപമ്മെ,,,പാലിച്ച് പയ്ക്കണൂ ”

“പോ നശിപ്പെ ,,നിന്റെ ഒടുക്കത്തെ പശി” ശതരൂപ കോപത്തോടെ അലറി.

അതുകേട്ട് അമ്രപാലി “രൂപമ്മെ ” എന്ന വിളിയോടെ വിങ്ങിപൊട്ടി കരഞ്ഞു.

അവൾ കരയുന്നത് ശ്രദ്ധിക്കാതെ ശതരൂപ തന്റെ ജോലി തുടർന്നു.

കുറച്ചു നേരം കരഞ്ഞു കഴിഞ്ഞപ്പോൾ അമ്രപാലി പാവയെ കൈയിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി ഉണക്കാൻ ഇട്ടിരിക്കുന്ന വരളി ഓരോന്നായി കൈകൊണ്ട് എടുത്ത് തിണ്ണയിൽ കൊണ്ടുപോയി കൂട്ടിവെക്കാൻ തുടങ്ങി.

ആ കുഞ്ഞ് തന്റെ ‘അമ്മയെ സഹായിക്കാനായി ചെയുന്നതായിരുന്നു.

“ശതരൂപേ”

ഒരു പുരുഷശബ്ദം കേട്ട് ശതരൂപ തിരിഞ്ഞു നോക്കി.

“എന്നെ മനസ്സിലായോ ?”

“ഉവ്വ് ,,,കണ്ടു മറന്നൊരു മുഖമാണ് ” അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“അധികം ഓർത്തു കഷ്ടപ്പെടണ്ട ,,ഞാൻ ബിന്ദു മാധവൻ,,നിന്നെയാദ്യമായി പണം തന്നു ഭോഗിച്ചവൻ , പാശോപരിമഥനം നീ ആദ്യമായി ചെയ്തത് എന്റെ അരയിലാണ്”

അയാൾ പറയുന്നത് കേട്ടപ്പോൾ പുഞ്ചിരിച്ചു കൊണ്ട് ശതരൂപ അയാളുടെ മുഖത്തേക്ക് നോക്കി

“ബിന്ദുമാധവൻ വടക്ക് നിന്നും വന്ന  വണിക്കൻ (വ്യാപാരി ),,,”

“അതെ ,,,അത് തന്നെ ”

ബിന്ദുമാധവൻ അവൾ ചെയുന്ന ജോലി നോക്കി , ഒപ്പം അവളുടെ ഒപ്പം പാവ പിടിച്ചു വരളി എടുത്തു നിൽക്കുന്ന കുഞ്ഞിനേയും

“എന്താ ശതരൂപേ ,,,ഏതാ ഈ കൊച്ച് ,,നീയെന്താ ഈ ജോലിയൊക്കെ ചെയുന്നത്,,അപ്പൊ നീ തിരുഃഗണികയായില്ലേ ?”

ശതരൂപയുടെ മുഖം താഴ്ന്നു.

“ഒന്നുമാകാൻ കഴിഞ്ഞില്ല,,ഞാൻ നശിച്ചു പോയി ,,ഇനി ഒരിക്കലും എനിക്കൊരു തിരുഗണികയുമാകാൻ കഴിയില്ല” വിഷമത്തോടെ നിരാശയോടെ അവൾ പറഞ്ഞു.

അല്പം നേരം ബിന്ദുമാധവൻ നിശബ്ദനായി നിന്നു

“എന്റെ ശരീരം തേടി വന്നതാണെങ്കിൽ ഞാൻ ഗണികാവേലയൊക്കെ നിർത്തി, ഇവിടെ എന്നിലും നല്ല ഗണികമാരുണ്ട് നിങ്ങൾ അവരെ പോയി ഭോഗിച്ചോളൂ ”

“എന്താ ശതരൂപേ ,, ഈ പറയുന്നത് ഇത്ര ദൂരത്ത് നിന്നും വന്നത് നിന്നെയൊരു നോക്ക് കാണാൻ മാത്രമാണ് , എന്നെ  പുറത്തു നിർത്തി സംസാരിപ്പിക്കുകയാണോ, ഉള്ളിലേക്ക് ക്ഷണിക്കുന്നില്ലേ ”

“ക്ഷമിക്കണം ,,ഞാനത് മറന്നു ,,വരൂ ,,,”

അവളുടെ ക്ഷണം സ്വീകരിച്ച ബിന്ദുമാധവൻ ഉള്ളിലേക്ക് കയറി

അയാൾക്ക് പുറകെ ശതരൂപയും അവൾക്കു പുറകെ പാവയും പിടിച്ചു അമ്രപാലിയും.

Updated: June 19, 2022 — 12:55 am