തിരുഗണിക-4 [Harshan] 4150

അവർ പുരുഷ൯മാരുടെ പോലെ കർണ്ണകടോരശബ്ദത്തിൽ ഉറഞ്ഞു തുള്ളിപറഞ്ഞു.

“പറ കൂത്തിച്ചി പെണ്ണെ ,,,എന്തെ നീയിവിടെ വന്നു”

“ഗോമതിഅമ്മച്ചി പറഞ്ഞു വന്നതാ മുത്തിയമ്മേ ,,” അവൾ കൈകൂപ്പി മറുപടി പറഞ്ഞു.

“മതിയായില്ലേ കൂത്തിച്ചിപെണ്ണേ ,,മുന്നേ ഞാൻ ചൊല്ലി പറഞ്ഞതല്ലേ നാഗം മുന്നേ പോക വേണ്ടാ എന്ന് ,,ഇപ്പോ നീ അനുഭവിക്കുന്നില്ലേ ,,”

അത് കേട്ട് ശതരൂപ തേങ്ങിക്കരയുവാൻ തുടങ്ങി

“കൂത്തിച്ചിപെണ്ണേ ,,നിന്റെ വയറ്റിൽ പിറന്ന ഇവളൊരു നാഗപെണ്ണാ,,ഇവൾക്ക് മേലേ വേറെയൊരു കുളന്ത കൈയേൽക്കാതിരിക്കാൻ പേറ്റിച്ചി പുരന്ദരി മരണപ്പെട്ടില്ലേ,, ഇവൾക്കൊപ്പം നിന്നോട് ആരൊക്കെ അന്പും പാസവും കാണിക്കുന്നുവോ അവരെ കൊടുംകാല൯ കൊണ്ട് പോകും,,അവരൊക്കെ പെടുമരണപ്പെടും,,മൂന്നു മരണം നീ കണ്ടതല്ലേ ,,നിന്റെ തള്ള ,,വണ്ടി തട്ടി ചത്ത നിന്റെ മാമൻ,, പിന്നെ മുക്കാലും ചത്തവൻ ,,ശരിയല്ലേ കൂത്തിച്ചിപെണ്ണേ ”

മറുതമുത്തി പറഞ്ഞത് ഒരു ഞെട്ടലോടെയാണ് ശതരൂപ കേട്ടത്

ആലോചിച്ചപ്പോൾ ശരി തന്നെയെന്ന് അവൾക്കും തോന്നി , അമ്രപാലിയ്‌ക്കൊപ്പം തന്നോട് സ്നേഹവും കരുണയും കാണിച്ചവരാണ് മരണപ്പെട്ട മൂവരും

ശതരൂപ ഭയത്തോടെ തന്റെ അരികിൽ നിൽക്കുന്ന അമ്രപാലിയേ നോക്കി.

“കൂത്തിച്ചിപ്പെണ്ണേ,,, ഒന്ന് കൂടെ ഞാൻ ചൊല്ലാം ,,,,ഇവളുടെ പകയ്ക്ക് എതിര് നിൽക്കാൻ ആരാലും സാധിക്കില്ല ,ഇവൾ ,,നിന്റെ ഈ മകൾ,, ഒരു ഉയിർ  ഇല്ലാതെയാക്കും ,അതിവളുടെ തലയിലെ വരെയാണ് ,,അതാരാലും തടുക്ക മുടിയാത് ,,ഇവളുടെ പക  പെരും നാഗപ്പകയാണ്  …

ഇവൾ ഒരു ഉയിർ എടുക്കും , ഒരു ഉയിർ എടുക്കും,,,”

അത് പറഞ്ഞതോടെ മറുതമുത്തി തുള്ളൽ നിന്ന് തളർന്നു വീണു.

ഭയത്തോടെ ശതരൂപ അമ്രപാലിയേ ഒന്നുകൂടെ നോക്കി.

അമ്രപാലിയ്‌ക്കൊപ്പം ശതരൂപയോട് സ്നേഹവും കരുണയും കാണിച്ചാൽ അവരെ പെരുംകാലൻ കൊണ്ട് പോകും (മരണപ്പെടും) ,അതുപോലെ ഇവൾ  ആരെയോ കൊല്ലും എന്ന അറിവ് അവളെ കൂടുതൽ ഭയപ്പെടുത്തി.

“എന്റെ വയറ്റിൽ തന്നെ പിറന്നല്ലോ നശൂലമെ ” എന്ന് അലറി കൊണ്ട് കൈ വീശി ശതരൂപ അമ്രപാലിയുടെ മൃദുലമായ  കവിളത്ത് ആഞ്ഞൊരു അടികൊടുത്തു.

ആ അടിയിൽ കുഞ്ഞിന്റെ മുഖത്ത് പാട് തെളിഞ്ഞു

അമ്രപാലി വേദന കൊണ്ടും സങ്കടം കൊണ്ടും “രൂപമ്മേ ,,” എന്ന് വിളിച്ചു ഉറക്കെ കരഞ്ഞു.

“പോയി ചാക് ശവമേ ,,” ശതരൂപ ദേഷ്യത്തോടെ അവളെ കൂട്ടാതെ നടന്നു..

ശതരൂപയ്ക്ക് പുറകെ “രൂപമ്മെ ,,” എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് അമ്രപാലി ശതരൂപയുടെ പിന്നാലെ  കാട്ടിലൂടെ പാഞ്ഞു.

@@@@@@

അമ്രപാലിയുടെ തലയിൽ വരഞ്ഞൊരു വരയുണ്ട്

അവൾ ഒരു ഉയിരെടുക്കും അതായത് ആരെയോ കൊലപ്പെടുത്തും

Updated: June 19, 2022 — 12:55 am