“പെണ്ണെ ,,”
“എന്താമ്മച്ചി”
“നിന്റെ തലവരയിൽ ഒരു ശാപം തൊട്ടറിയുവാൻ കഴിയുന്നല്ലോ ”
അവരതു പറഞ്ഞതും
“രൂപമ്മെ “എന്നുറക്കെ വിളിച്ചു കൊണ്ട് അമ്രപാലി അവളുടെ അടുത്തേക്ക് പുറത്തു അവിടെ നിന്നും കിട്ടിയ നാഗദന്തിപുഷ്പത്തിന്റെ ഇതളും കൊണ്ട് ഓടിവന്നു.
അമ്രപാലിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ ഗോമതിപുലയാട്ടച്ചി വടി ഉയർത്തി ”
“പോ ,,അടുത്തേക്ക് വരാതെ ,,പോ മാറി നിൽക്ക് ,,,, പോ നാശമേ ,,,” അവർ ഉറക്കെ പറഞ്ഞു
കുഞ്ഞായ അമ്രപാലി അവിടെ നിന്നുകൊണ്ട് അവരുടെ മുഖത്തേക്ക് നോക്കി നിന്നു
അവർ വേഗം ഭയത്തോടെ തിരിഞ്ഞു
“ഏതാ ഈ ജന്തു,,? ”
ആശങ്കയോടെ ശതരൂപ അവരെ നോക്കി
“എനിക്ക് പിറന്നതാ അമ്മച്ചി ,,”
അതുകേട്ടു അവ൪ അമ്പരപ്പോടെ ശതരൂപയുടെ മുഖത്തേക്ക് നോക്കി
“ശാപമാണ് ,,,നാഗശാപമാണ് ,, കൊണ്ട് കള അതിനെ,,,അതുള്ളകാലം നിനക്ക് സ്വർഗ്ഗം പോലും കിട്ടില്ല , നരകിക്കും നീ ,,വല്ലോടത്തും കൊണ്ട് പോയി കള ,”
അത്രയും പറഞ്ഞു വടി കുത്തി ഗോമതിപുലയാട്ടച്ചി,അവിടെ നിന്നും നടന്നു നീങ്ങി.
“ഇന്ന് തന്നെ നീയൊന്നു മറുതമുത്തിയെ പോയി കാണ് പെണ്ണെ ” എന്നവർ പോകും വഴി തിരിഞ്ഞു അവളെ നോക്കി പറഞ്ഞു കൊണ്ട് വടി കുത്തി നടന്നു.
ഒന്നും അറിയാതെ അമ്രപാലി ശതരൂപയുടെ അരികിലേക്ക് ഓടിചെന്ന് കാലിൽ കെട്ടിപ്പിടിച്ചു.
“മാറ് നാശമേ ,,,” എന്ന വാക്കുകളോടേ ശതരുപ അവളെ തള്ളി നീക്കി
അത് കേട്ട് പേടിച്ചു സങ്കടത്തോടെ അമ്രപാലി അമ്മേ എന്ന് വിളിച്ചു ഏങ്ങികരഞ്ഞു
ശതരൂപ ദേഷ്യത്തോടെ നടന്നു
അവൾക്കു പുറകെ “രൂപമ്മെ ” എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് അമ്രപാലിയും.
അവിടെ നിന്നും ശതരൂപ മറുതമുത്തിയുടെ വാസസ്ഥലത്തേക്ക് പോകുകയുണ്ടായി.
മറുതമുത്തി പൂജകൾ ചെയുന്ന നേരം വേതാളമായി ഉറഞ്ഞു തുള്ളുന്ന സമയത്താണ് അവിടെ ശതരൂപയും അമ്രപാലിയും എത്തിയത്.
അമ്രപാലിയേ കണ്ടപാടെ ഉറഞ്ഞു തുള്ളുന്ന മറുതമുത്തിയുടെ തുള്ളിചാട്ടം വർദ്ധിച്ചു.