തിരുഗണിക-4 [Harshan] 4071

അദ്ധ്യായം 29

ഗോമതിപുലയാട്ടച്ചി

തുളുവച്ചിപട്ടണത്തിൽ ഗണികമാർക്ക് സമൃദ്ധിയുടെ കാലമായിരുന്നു. ചന്ദ്രവല്ലിയിൽ കച്ചവടം കൂടിയപ്പോൾ അന്നാട്ടിലേക്ക് വേഴ്ചക്കായി ധാരാളം ആളുകൾ വന്നുതുടങ്ങിയിരുന്നു. അപ്പോളും ശതരൂപ തന്നാൽ ആകുന്ന പോലെ വരളിയും കുട്ടയും മുറവുമുണ്ടാക്കി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിലൂടെ പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളിനീക്കി. അമ്രപാലിക്ക് മൂന്നു വയസ് തികഞ്ഞിരുന്നു. അവൾ എപ്പോളും “രൂപമ്മെ ,,രൂപമ്മെ ,,” എന്ന് വിളിച്ചു കൊണ്ട് ശതരൂപയുടെ പുറകെ തന്നെ നടക്കുമായിരുന്നു. അവളെ നോക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ പോലും ഒരിക്കലും ശതരുപ അവളെ സ്നേഹിച്ചിരുന്നില്ല.

ഒരു നാൾ ശതരൂപ രതികാന്തമന്മഥർ ക്ഷേത്രത്തിൽ ദർശനത്തിനായി അമ്രപാലിയേയും കൂട്ടിപോകുകയുണ്ടായി.

അമ്രപാലിയെ കോവിൽ തറയിൽ ഇരുത്തി കോവിലിൽ ദർശനം ചെയുന്ന സമയം ആരോ ഒരാൾ അവളുടെ ചുമലിൽ കൈ വച്ചു.

അവൾ ആരെന്നറിയാനുള്ള ഉത്കണ്ഠയോടെ തിരിഞ്ഞു നോക്കി

വടി കുത്തിപിടിച്ചു ശിരസ് വിറയ്ക്കുന്ന വെള്ളി പോലെ  നരച്ച മുടിയുള്ള ഒരു വയസ്സിത്തള്ള

അവർ വിറയ്ക്കുന്ന ശിരസോടെ ചോദിച്ചു

“നീ ,,,മൃണാളിനിയുടെ മകളല്ലേ ,,?”

“അതെ അമ്മച്ചി,,,,”

വയസ്സിത്തള്ള  പുഞ്ചിരിച്ചു

“നിനക്കെന്നെ മനസ്സിലായോ പെണ്ണെ ”

ഇല്ലായെന്ന് അവൾ തലയാട്ടി

” ഞാൻ ഗോമതി,,ഗോമതിപുലയാട്ടച്ചി,,,കേട്ടിട്ടിട്ടുണ്ടോ ?” അവർ ചോദിച്ചു

“ഉവ്വ് ,,ഉവ്വ് ,,’അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് , അമ്മച്ചിയെ കുറിച്ച്,,, എന്റെ അമ്മയെ വൈശികം പഠിപ്പിച്ച ഗുരുക്കന്മാരിലൊരാളല്ലേ ?”

അവളതു പറഞ്ഞത് കേട്ടപ്പോൾ അവർക്ക് സന്തോഷമായി.

“ഹ്മ്മ് ,,,,,,,,,,നിനക്ക് നല്ലോ൪മ്മയുണ്ട്,, ഞാൻ തന്നെയാ ആ അമ്മച്ചി

ശതരൂപ വേഗമവരുടെ കാൽതൊട്ടു വന്ദിച്ചു

അവരവളുടെ തലയിൽ കൈ വെച്ചനുഗ്രഹിച്ചു.

“മൃണാളിനി പോയി,,,ഒക്കെ ഞാനറിഞ്ഞു പെണ്ണെ ,, സങ്കടമായി”

അത് കേട്ടപ്പോൾ ശതരൂപയ്ക്ക് സങ്കടമായി.

“ഉവ്വമ്മച്ചി,,, ‘അമ്മ അതൊരു പെടുമരണമായിരുന്നു , പാവം ഒരുപാട് നോവ് തിന്നാ മരിച്ചത്”

സങ്കടത്തോടെ അവൾ പറഞ്ഞു

“ഒന്നും പറയണ്ട പെണ്ണെ ,,ഒന്നും പറയണ്ട,, സങ്കടമുള്ളതൊന്നും പറയണ്ട,,”

അവരവളെ ആശ്വസിപ്പിച്ചു.

“എനിക്കേറ്റവും പ്രിയപ്പെട്ടവളായിരുന്നു മൃണാളിനി , ഗുരുത്വം ഉള്ളവളായിരുന്നു പാവം,,എന്താ പറയുക , വിധി അത് തന്നെ ”

ഞാൻ കേട്ടറിഞ്ഞിട്ടുണ്ട് നീ പാശോപരിമഥനം ചെയ്തതൊക്കെ,,പക്ഷെ നീയും പിഴച്ചു പോയില്ലേ “അത് കേട്ടപ്പോൾ ശതരൂപ സങ്കടത്തോടെ മുഖം താഴ്ത്തി.

“സാരമില്ല പെണ്ണെ ,,തിരുഗണിക ആകേണ്ടവളായിരുന്നു,,ഒക്കെ പോയി ,,അല്ലാ നീയിപ്പോ ഒരു ദിവസം എത്രപേർക്ക് കാലകത്തികിടന്നുകൊടുക്കുന്നുണ്ട് മോളെ , എത്രയുണ്ട് നിനക്ക് വരായ്ക  ”

“ആർക്കുമില്ല അമ്മച്ചി,,എനിക്കാ വേലയിൽ താല്പര്യമില്ല,,ഞാനിപ്പോ വരളി വിറ്റാ ജീവിക്കുന്നത് , പട്ടിണി കിടക്കാതെ കഴിയുന്നുണ്ട് ,,അത് തന്നെ മതിയമ്മച്ചി ,,”സങ്കടത്തോടെ അവൾ പറഞ്ഞു.

“സാരമില്ല പെണ്ണെ ,,ഒക്കെ നന്നാകും ” അവർ ശതരൂപയുടെ നിറുകയിൽ കൈ കൊണ്ട് തലോടി.

അന്നേരം അവർ ഒരു ഞെട്ടലോടെ കൈ പിൻവലിച്ചു.

ഭയത്തോടെ അവളുടെ കണ്ണിൽ നോക്കി

Updated: June 19, 2022 — 12:55 am