തിരുഗണിക-4 [Harshan] 4071

പിറ്റേന്ന് വൈകീട്ട് ശതരൂപ അമുദനെ ചായ കുടിപ്പിക്കുന്ന നേരം

“അമുദാ,,,ഞാനാലോചിച്ചു”

അത് കേട്ട്  അങ്ങേയറ്റം ഉത്കണ്ഠയോടെ അമുദൻ  അവളെ നോക്കി.

“എനിക്കാവില്ല അമുദാ ”

ആ വാക്കുകൾ കേട്ടതും അമുദനൊന്ന് നിശ്വസിച്ചു.

അവന്റെ മുഖത്ത് നേർത്തൊരു പുഞ്ചിരി തെളിഞ്ഞു.

“അറിയായിരുന്നു,,ഇത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു,,ഇപ്പോ സമാധാനമായി, അരുതാത്തത് ആഗ്രഹിക്കാൻ പാടില്ലായിരുന്നു,,സാരമില്ല രൂപേ”

“വിഷമമായോ അമുദന് ”

“ഇല്ല ഒരിക്കലുമില്ല,,അറിയാതെ ചോദിച്ചതാ,,,എന്നോട് കാണിക്കുന്ന ഈ സ്നേഹം മാത്രം മതി”

ശതരൂപ അവന്റെ നെഞ്ചിൽ കൈകൊണ്ട് മെല്ലെ തലോടി.

“അമുദാ ”

“ഹ്മ്മ് ,,,”

“എനിക്കാവില്ല ,,എന്തോ ഒത്തിരിയിഷ്ടമാ നിന്നെ,,, നീയില്ലാതെ എനിക്കാവില്ലാത്ത സ്ഥിതിയാ”

അത് കേട്ടപ്പോൾ അമുദന് ആകെ സംശയമായി.

“എന്താ രൂപേ ഈ പറയുന്നത്? ”

“ഇനിയും മനസ്സിലായില്ലേ,,”

“ഇല്ല ,,”

“എനിക്ക് സമ്മതമാ ,,,അതാ നീയില്ലാതെ എനിക്കാവില്ല എന്ന് പറഞ്ഞത് ”

ആ വാക്കുകൾ കേട്ടപ്പോൾ അമുദന് സങ്കടമോ സന്തോഷമോ എന്നറിയാത്ത നിലയിലായി.

“സ,,സത്യ,,സത്യമാണോ ,,,” വിറയാർന്ന സ്വരത്തോടെ അമുദൻ ചോദിച്ചു.

അവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി അമുദനെ നോക്കി പുഞ്ചിരിച്ചു

“സത്യമാണ് ,,ഞാനെന്നും കൂട്ടുകാരിയായി നിന്റെ കൂടെയുണ്ടാകും”

“അപ്പൊ എന്നെ വിവാഹ൦ ചെയ്യുമോ ?” നിറയുന്ന മിഴികളോടെ അമുദൻ ചോദിച്ചു .

“ഇല്ല ,,അമുദനെന്നെ വിവാഹം ചെയ്യും അങ്ങനെയല്ലേ,,,” പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.

അമുദൻ മുഖം തിരിച്ചു ജാലകത്തിലൂടെ തെളിഞ്ഞ ആകാശത്തേക്ക് നോക്കി കിടന്നു.

ഒരിക്കൽ പോലും തനിക്ക് കിട്ടില്ല എന്ന് വിചാരിച്ചിരുന്ന ഒരു ഇണ തനിക്ക് സ്വന്തമാകുന്ന സന്തോഷം ആ മുഖത്ത് നിറവേറിനിന്നിരുന്നു.

“രൂപേ,,,”

“എന്റെയൊരിഷ്ടം പറഞ്ഞോട്ടെ ,,ഇതുവരെ പറയാത്തയിഷ്ടം , എനിക്കതു സാധ്യമാക്കിത്തരുമോ?”

“പറയു ,,,,” ശതരൂപ അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി കാത് അവന്റെ ചുണ്ടോട് ചേർത്ത് പിടിച്ചു .

തന്റെയുള്ളിലെ ആഗ്രഹം എല്ലാം അവളോട് സ്വകാര്യമായി അമുദൻ പറഞ്ഞു.

എല്ലാം കേട്ട് അത്ഭുതത്തോടെ ശതരൂപ അവന്റെ മുഖത്തേക്ക് നോക്കി കാതിൽ ഒരു നുള്ളു കൊടുത്തു.

“ഈ ആഗ്രഹമൊക്കെ എവിടെ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു”

നാണത്തോടെ അമുദൻ മുഖം താഴ്ത്തി പുഞ്ചിരിച്ചു.

“ഇന്ന് ഈ മോഹമൊക്കെ സാധിച്ചു തരാട്ടോ ” ശതരൂപ അവന്റെ അധരങ്ങളിൽ ഒരു മുത്തം നൽകി.

അവിടെ നിന്നും എഴുന്നേറ്റു അപ്പുറത്തേക്ക് നടന്നു.

@@@@@@

Updated: June 19, 2022 — 12:55 am